Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിസ്മയ പാർക്കിലേക്ക് വിനോദയാത്ര പോയി മടങ്ങുംവഴി മാഹിയിൽ നിന്ന് മദ്യംവാങ്ങി; വിദ്യാർത്ഥികളുടെ ബാഗിൽ ഒളിപ്പിച്ച് കടത്തുമ്പോൾ എക്‌സൈസ് പിടികൂടി; വീട്ടിലെത്തിയ കുട്ടികളിൽ നിന്ന് വിവരമറിഞ്ഞ് പ്രതിഷേധവുമായി രക്ഷിതാക്കൾ; സിപിഎമ്മുകാരനായ പിടിഎ പ്രസിഡന്റിനും രണ്ട് അദ്ധ്യാപകർക്കും ഓഫീസ് ജീവനക്കാരനും എതിരെ ആരോപണം; നിർബന്ധിത അവധിയെടുപ്പിച്ച് തടിതപ്പാൻ ശ്രമിച്ച് അധികൃതർ; തിരിച്ചെടുക്കാൻ നോക്കിയതോടെ ചെമ്പുകടവ് യുപി സ്‌കൂളിൽ വൻ പ്രക്ഷോഭത്തിന് ഒരുങ്ങി രക്ഷിതാക്കളും യുഡിഎഫും

വിസ്മയ പാർക്കിലേക്ക് വിനോദയാത്ര പോയി മടങ്ങുംവഴി മാഹിയിൽ നിന്ന് മദ്യംവാങ്ങി; വിദ്യാർത്ഥികളുടെ ബാഗിൽ ഒളിപ്പിച്ച് കടത്തുമ്പോൾ എക്‌സൈസ് പിടികൂടി; വീട്ടിലെത്തിയ കുട്ടികളിൽ നിന്ന് വിവരമറിഞ്ഞ് പ്രതിഷേധവുമായി രക്ഷിതാക്കൾ; സിപിഎമ്മുകാരനായ പിടിഎ പ്രസിഡന്റിനും രണ്ട് അദ്ധ്യാപകർക്കും ഓഫീസ് ജീവനക്കാരനും എതിരെ ആരോപണം; നിർബന്ധിത അവധിയെടുപ്പിച്ച് തടിതപ്പാൻ ശ്രമിച്ച് അധികൃതർ; തിരിച്ചെടുക്കാൻ നോക്കിയതോടെ ചെമ്പുകടവ് യുപി സ്‌കൂളിൽ വൻ പ്രക്ഷോഭത്തിന് ഒരുങ്ങി രക്ഷിതാക്കളും യുഡിഎഫും

ജാസിം മൊയ്തീൻ

കോഴിക്കോട്: സ്‌കൂളിൽ നിന്നും കണ്ണൂർ വിസ്്മയ പാർക്കിലേക്ക് വിനോദയാത്രപോയ സംഘത്തിലെ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യം കടത്താൻ ശ്രമിച്ച അദ്ധ്യാപകരെ സംരക്ഷിക്കാൻ നീക്കം. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കോടഞ്ചേരി ചെമ്പുകടവ് യുപി സ്‌കൂളിലാണ് സംഭാവം. കഴിഞ്ഞ മുന്നാം തിയതിയാണ് സ്‌കൂളിൽ നിന്നും 52 വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരുമടങ്ങുന്ന സംഘം കണ്ണൂർ വിസ്മയ പാർക്കിലേക്ക് പഠനയാത്ര പുറപ്പെട്ടത്. അന്നുരാത്രി തിരിച്ചുവരുന്ന വഴി കൂടെപ്പോയ അദ്ധ്യാപകരും പിടിഎ പ്രസിഡണ്ടും അടങ്ങുന്ന സംഘം മാഹിയിൽ ഇറങ്ങി മദ്യം വാങ്ങുകയും അത് വിദ്യാർത്ഥികളുടെ ബാഗുകൾക്കിടയിൽ ഒളിപ്പിക്കുകയുമായിരുന്നു.

എന്നാൽ അഴിയൂർ ചെക്പോസ്റ്റിൽ വെച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മദ്യക്കടത്ത് കയ്യോടെ പിടികൂടി. അദ്ധ്യാപകരാണെന്ന പരിഗണനയും കൂടെയുള്ള കുട്ടികളെ ബുദ്ധിമുട്ടിലാക്കേണ്ടന്ന് കരുതിയും കേസെടുക്കാതെ താക്കീത് നൽകി വിടുകയായിരുന്നു. പിന്നീട് വിദ്യാർത്ഥികൾ വീട്ടിലെത്തി യാത്രയുടെ അനുഭവങ്ങൾ പറയുന്നതിനിടെ ആണ് രക്ഷിതാക്കൾ ഇതറിയുന്നത്. കുട്ടികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളും പഞ്ചായത്തധികൃതരും സ്‌കൂളിലെത്തി കാര്യങ്ങൾ തിരക്കി.

ഇതിന് പിന്നാലെ യുഡിഎഫ് നേതൃത്വത്തിൽ സ്‌കൂൾ ഉപരോധിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ആരോപണ വിധേയരായ രണ്ട് അദ്ധ്യാപകരോടും ഒരു ഓഫീസ് ജീവനക്കാരനോടും തത്കാലം ജോലിയിൽ നിന്ന് മാറിനിൽക്കാൻ പഞ്ചായത്ത് അധികൃതരും പ്രധാനാധ്യാപികയും ആവശ്യപ്പെടുകയായിരുന്നു. നിലവിൽ നിർബന്ധിത അവധിയിൽ പ്രവേശിച്ച അദ്ധ്യപകരായ ഹരിപ്രസാദ്, കരുണൻ വിപി, ഓഫീസ് ജീവനക്കാരനായ നിധിൻ തുടങ്ങിയവരെ വീണ്ടും തിരിച്ചെടുക്കാൻ പിടിഎയുടേയും ഒരു വിഭാഗം രക്ഷിതാക്കളുടേയും സഹകരണത്തോടെ നടപടിയെടുക്കാൻ തുടങ്ങിയതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്. സംഭവത്തിൽ ആരോപണ വിധേയരായവരെല്ലാം ഇടത് അദ്ധ്യാപക സംഘടനക്കാർ ആയതിനാലും പിടിഎ പ്രഡിഡന്റ് സിപിഎം അനുകൂലിയായതിനാലും ആരോപണങ്ങളെല്ലാം ഇടത് മുന്നണിക്കെതിരാണ്.

ഈ പശ്ചാത്തലത്തിലാണ് സിപിഎം നേതൃത്വത്തിൽ ഈ അദ്ധ്യാപകരെ തിരിച്ചെടുക്കുന്നതിനുള്ള കളമൊരുങ്ങുന്നത്. ഇതിന്റെ മുന്നോടിയെന്നോണം കഴിഞ്ഞ ദിവസം കൂടരഞ്ഞി അങ്ങാടിയിൽ ആരോപണങ്ങൾക്കുള്ള മറുപടിയെന്നോണം സിപിഎം പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ആരോപണ വിധേയരായ അദ്ധ്യാപകർക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

സംഭവത്തിൽ ആരോപണം നേരിടുന്ന അദ്ധ്യാപകർക്കും പിടിഎ പ്രസിഡണ്ടിനുമെതിരെ മാതൃകാപരമായ നടപടികളുണ്ടാകണമെന്ന് കൂടരഞ്ഞിപഞ്ചായത്ത് സ്റ്റാന്റിഗം കമ്മറ്റി ചെയർമാന് പിഎം ബഷീർ മറുനാടനോട് പറഞ്ഞു. ഇപ്പോൾ അവധിയിലുള്ള അദ്ധ്യാപകരെ സ്‌കൂളിൽ നിന്ന് പുറത്താക്കണം.

വിദ്യാർത്ഥികളെ മറയാക്കി മദ്യം കടത്താൻ ശ്രമിച്ച ആളുകളെ അദ്ധ്യാപകരെന്ന പരിഗണന നൽകി വിട്ടയച്ച അഴിയൂർ ചെക്പോസ്റ്റിലെ എക്സൈസ് ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകണം. ഇന്ന് കൂടരഞ്ഞി പഞ്ചായത്തിൽ ഡിഡി വിളിച്ച് ചേർയോഗത്തിൽ ഇതിന് തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബഷീർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്‌കൂളിലേക്ക് മാർച്ചും ധർണ്ണയും സഘടിപ്പിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ആരോപണ വിധേയരായവർക്കെതിരെ ഇപ്പോൾ നടപടിയെടുത്തിട്ടുണ്ടെന്നും കൂടുതൽ പ്രതികരിക്കാൻ തയ്യാറല്ലെന്നും സ്‌കൂൾ പ്രധാനാധ്യാപിക ലിസി മറുനാടനോട് പറഞ്ഞു.

അതേ സമയം സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് തെളിയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ എതിരല്ലെന്നും അല്ലാത്ത രീതിയിലുള്ള പ്രചരണം സ്‌കൂളിനെയും നാട്ടുകാരെയും അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും പിടിഎ വൈസ്പ്രസിഡണ്ട് നാസർ മറുനാടനോട് പറഞ്ഞു.

സ്‌കൂളിലെ പ്രധാനാധ്യാപികയുമായി ചേർന്ന് പിടിഎ അംഗങ്ങളെയും ഇടത് അനുകൂല അദ്ധ്യാകരെയും അപകീർത്തിപ്പെടുത്താനായി കുട്ടികളെ കൊണ്ട് യുഡിഎഫും കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതിയും രാഷ്ട്രീയം കളിക്കുകയാണ്. നേരത്തെ സ്‌കൂളിലെ ജീവനക്കാരനായിരുന്ന ഷാജു കെഎസിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമായാണ് ഇപ്പോൾ ഈ പരാതി ഉയർത്തിക്കൊണ്ട് വന്നത്.

നേരത്തെ ചെമ്പുകടവ് യുപി സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന ഷാജു കെഎസ് മറ്റൊരു അൺഎയ്ഡഡ് സ്‌കൂളിലെ പിടിഎ പ്രസിഡണ്ടായിരിക്കുകയും ചെമ്പുകടവ് യുപി സകൂളിനെ തകർക്കുന്ന രീതിയിലുള്ള നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്ത സാഹചര്യത്തിൽ പിടിഎ പ്രഡിടന്റും മറ്റു പിടിഎ അംഗങ്ങളും ഇയാൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകുകയും ചെയ്തിരുന്നു.

പ്രധാനാധ്യാപകയുടെ അറിവോടെ നടന്ന ഷാജു കെഎസിന്റെ പ്രവൃത്തികൾക്കെതിരെ പിടിഎ നൽകിയ പരാതിയിൽ ഇയാളെ സ്‌കൂളിൽ നിന്നും പുറത്താക്കുകയും പ്രധാനാധ്യാപികക്കെതിരെ ഇപ്പോൾ അന്വേഷണം നടക്കുകയുമാണ്. ഇതിന്റെ പ്രതികാരമായാണ് ഇപ്പോൾ പിടിഎ അംഗങ്ങൾക്കെതിരെയും അദ്ധ്യാപകർക്കെതിരെയും യുഡിഎഫിനെ കൂട്ടുപിടിച്ച് പ്രധാനാധ്യാപികയുടെ ആരോപണങ്ങൾ - നാസർ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP