Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന മദ്രാസിൽ ചേക്കേറി ഡൽഹിയിൽ താമസമാക്കിയ ലില്ലി തോമസ് ഇല്ലായിരുന്നെങ്കിൽ ശശികല അഴിയെണ്ണുമായിരുന്നില്ലെന്ന് എത്ര പേർക്കറിയാം? 90-ാം വയസ്സിലും ഇന്ത്യൻ നീതിപീഠങ്ങളെ നേർവഴിക്ക് നയിക്കുന്ന വനിതയുടെ കഥ

കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന മദ്രാസിൽ ചേക്കേറി ഡൽഹിയിൽ താമസമാക്കിയ ലില്ലി തോമസ് ഇല്ലായിരുന്നെങ്കിൽ ശശികല അഴിയെണ്ണുമായിരുന്നില്ലെന്ന് എത്ര പേർക്കറിയാം? 90-ാം വയസ്സിലും ഇന്ത്യൻ നീതിപീഠങ്ങളെ നേർവഴിക്ക് നയിക്കുന്ന വനിതയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് അധികാരത്തിൽ കടിച്ചുതൂങ്ങിയിരുന്ന ജനപ്രതിനിധികളെ കുടുക്കിയതിന് പിന്നിൽ 90-കാരിയായ മലയാളി അഭിഭാഷക ലില്ലി തോമസിന്റെ നിശ്ചയദാർഢ്യമുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പുപയോഗിച്ച് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാലും അധികാരസ്ഥാനത്ത് തുടർന്നിരുന്നവരെ കസേരയിൽനിന്നിറക്കി അഴികൾക്കുള്ളിലാക്കിയതിന് പിന്നിൽ ലില്ലി തോമസിന്റെ നിതാന്ത ജാഗ്രതയുണ്ട്.

ഇന്നലെ സുപ്രീം കോടതി തനിക്കെതിരായ വിചാരണക്കോടതി വിധി ശരിവച്ചപ്പോൾ, അതിൽ മനംനൊന്ത് എ.ഐ.എ.ഡി.എം.കെ നേതാവ് ശശികല പൊട്ടിക്കരഞ്ഞത് തനിക്കുമുന്നിൽ ഇനി വഴികളില്ലെന്ന തിരിച്ചറിവിൽനിന്നാണ്. മേൽക്കോടതികളിൽനിന്ന് തീർപ്പുവരുന്നതുവരൈ അധികാരത്തിൽ തുടരാമെന്ന പഴുത് ഇല്ലാതായാതാണ് ശശികലയുടെ പൊട്ടിക്കരച്ചിലിന് പിന്നിൽ. ലില്ലി തോമസിന്റെയും മറ്റും ശ്രമഫലമായാണ് സുപ്രീം കോടതി ഈ പഴുത് 2013-ൽ ക്രിമിനൽ കേസുകളിൽ കുറ്റക്കാരായി വിധിക്കപ്പെടുന്ന ജനപ്രതിനിധികളെ ആ പദവികളിൽ തുടരുന്നതിൽനിന്ന് അയോഗ്യരാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകളാണ് ലില്ലി തോമസും മറ്റും ചേർന്ന് ഇല്ലാതാക്കിയത്. വിധി എതിരാകുന്ന അവസരങ്ങളിൽ മേൽക്കോടതികളെ സമീപിക്കുന്നവർക്ക് അവിടെ നിന്നും തീരുമാനം വരുന്നത് വരെ സ്വന്തം പദവികളിൽ തുടരാമെന്നതായിരുന്നു ഈ പഴുത്.

ജയലളിതയ്ക്കും ശശികലയ്ക്കുമെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ്സുതന്നെ രണ്ടു പതിറ്റാണ്ടോളം നീണ്ടതിന് പിന്നിൽ ഈ പഴുതുതന്നെയാണ് സുപ്രധാനമായി നിന്നത്. അപ്പീലുകൾ നൽകി അധികാരത്തിൽ കടിച്ചുതൂങ്ങിയിരുന്നവർക്കൊക്കെ വിലക്കായി പുതിയ നിയമം വരുന്നത് 2013-ലാണ്.  അഡ്വ.ലില്ലി തോമസിന്റെ നേതൃത്വത്തിൽ, സുപ്രീം കോടതിയിലെ ഒരു സംഘം അഭിഭാഷകരാണു ആ വകുപ്പിലെ ന്യൂനതക്കെതിരെ കേസ് നടത്തിയത്. എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് നിയമവിരുദ്ധമാണെന്ന് 2013-ലാണ് സുപ്രീം കോടതി വിധിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ നിയമപരിഷ്‌കരണമായിരുന്നു അത്. ജയലളിതയെയും ലാലു പ്രസാദ് യാദവിനെയും പോലുള്ള രാഷ്ട്രീയ പ്രമുഖരുടെയൊക്കെ അധികാരമോഹത്തിന് മേൽ നിയമം നടപ്പാക്കിയത് ലില്ലി തോമസിന്റെയും മറ്റും ഇടപെടലിനെത്തുടർന്നാണ്.

ജനപ്രാതിനിധ്യനിയമത്തിലെ ഈ പഴുത് ഇല്ലാതാക്കിയ സുപ്രീം കോടതി വിധി ഇപ്പോൾ അറിയപ്പെടുന്നത് ലില്ലി തോമസ് ജഡ്ജ്‌മെന്റ് എന്ന പേരിലാണ്. കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് ഡൽഹി തട്ടകമാക്കിയ മലയാളി നിയമജ്ഞയ്ക്ക് കിട്ടിയ അംഗീകാരമാണ് ഈ വിശേഷണം. രണ്ടോ അതിലധികമോ വർഷം ശിക്ഷിക്കപ്പെട്ടാൽ, ജനപ്രതിനിധിക്ക് സ്വാഭാവികമായി അയോഗ്യത വരുന്നുവെന്നതാണ് ലില്ലി തോമസ് ജഡ്ജ്‌മെന്റിന്റെ പ്രത്യേകത. ഒട്ടേറെ ശ്രദ്ധേയമായ വിധിന്യായങ്ങൾ സമ്പാദിച്ചിട്ടുള്ള ലില്ലി തോമസ്, ഇന്ത്യൻ നിയമപരിഷ്‌കരണത്തിലെ ശ്രദ്ധേയ ഇടപെടലുകളിലൊന്നാണ്.1955-ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകയായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തിനിടെ, നിയമത്തിലെ ന്യൂനതകൾക്കെതിരെയാണ് അവർ കൂടുതലും പോരാടിയത്. മദ്രാസ് സർവകലാശാലയിൽനിന്ന് എൽ.എൽ.എം പാസ്സായ ആദ്യ വനിതയെന്ന ഖ്യാതിയോടെയാണ് 1960-ൽ അവർ സുപ്രീം കോടതിയിലെത്തുന്നത്. മുഖ്യമന്ത്രി പദത്തിലേറാനുള്ള മോഹങ്ങൾക്കു തടയിട്ട് അനധികൃത സ്വത്തുസമ്പാദനക്കേസിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനടക്കം മൂന്നു പ്രതികൾക്ക് തടവുശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചതും ഈ നിയമപണ്ഡിതയുടെ ഇടപെടൽ മാത്രമാണ്. ശശികലയക്ക് നാലു വർഷത്തെ ജയിൽ ശിക്ഷയും പത്തു കോടി രൂപ പിഴയുമാണ് സുപ്രീംകോടതി വിധിച്ചത്. ശിക്ഷ നാലു വർഷമായതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം ശശികലയ്ക്ക് പത്തു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.

ആറു മാസം തടവു ശിക്ഷ നേരത്തെ അനുഭവിച്ച ശശികലയും മറ്റു പ്രതികളും ഇനി മൂന്നര വർഷം കൂടി ജയിലിൽ കഴിയണം. ലില്ലി തോമസ് കേസിലെ വിധിപ്രകാരം തടവു ശിക്ഷ പൂർത്തിയാക്കി ആറു വർഷത്തിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവൂ. ഇതോടെയാണ് ശശികലയ്ക്ക് മാറിനിൽക്കേണ്ടി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP