Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ജോലി ചെയ്തത് ഗുഡ് ഡീഡ്‌സ് എന്നൊരു ജീവകാരുണ്യ സംഘടനയിൽ; ഗിറ്റാർ വേണമെന്ന് അപേക്ഷ കൊടുത്ത കുട്ടി വാങ്ങാനെത്തിയപ്പോൾ കണ്ടത് അവളുടെ ഹീറോ ഗിറ്റാർ വായിക്കുന്നതും; പാവങ്ങളുടെ കണ്ണീരൊപ്പിയ ലിഗ ഇനി ഒരു തണൽ മരത്തിന് ഊർജമായി മാറും; മൃതദേഹം സംസ്‌കരിക്കുക തിരുവനന്തപുരത്ത്; ചിതാഭസ്മം ലാത്വിയയിലേയ്ക്ക് കൊണ്ടു പോകും; കോവളത്തു കൊല്ലപ്പെട്ടത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ

ജോലി ചെയ്തത് ഗുഡ് ഡീഡ്‌സ് എന്നൊരു ജീവകാരുണ്യ സംഘടനയിൽ; ഗിറ്റാർ വേണമെന്ന് അപേക്ഷ കൊടുത്ത കുട്ടി വാങ്ങാനെത്തിയപ്പോൾ കണ്ടത് അവളുടെ ഹീറോ ഗിറ്റാർ വായിക്കുന്നതും; പാവങ്ങളുടെ കണ്ണീരൊപ്പിയ ലിഗ ഇനി ഒരു തണൽ മരത്തിന് ഊർജമായി മാറും; മൃതദേഹം സംസ്‌കരിക്കുക തിരുവനന്തപുരത്ത്; ചിതാഭസ്മം ലാത്വിയയിലേയ്ക്ക് കൊണ്ടു പോകും; കോവളത്തു കൊല്ലപ്പെട്ടത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലിഗ ഇനി ഒരു തണൽ മരത്തിന് ഊർജമായി മാറും.... കാണാതായ വിദേശവനിത ലിഗയുടെ മൃതദേഹം കേരളത്തിൽ തന്നെ സംസ്‌ക്കരിച്ച ശേഷം ചിതാഭസ്മം ലാത്വിനിയയിലേയ്ക്കു കൊണ്ടു പോകാനാണു ബന്ധുക്കളുടെ തീരുമാനം. ലിത്വാനിയായിലെ ആചാരമനുസരിച്ചു ചിതാഭസ്മം വീട്ടിൽ സൂക്ഷിക്കുകയാണു പതിവ്. എന്നാൽ ലിഗയുടെ ആഗ്രഹപ്രകാരം വീടിനു മുന്നിലെ പൂന്തോട്ടത്തിൽ പുതിയൊരു തണൽ മരത്തിനു വളമായി മാറും എന്ന് സഹോദരി ഇലീസ് പറയുന്നു.

ലിഗ ആദ്യം ജോലി ചെയ്തത് ഗുഡ് ഡീഡ്‌സ് എന്നൊരു ജീവകാരുണ്യ സംഘടനയിലായിരുന്നു. പാവങ്ങളായ ആളുകൾക്ക് അവരുടെ ചെറിയ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ സഹായം നൽകുകയായിരുന്നു ദൗത്യം. ഒരിക്കൽ ഒരു കൊച്ചുകുട്ടി അവൾക്കൊരു ഗിറ്റാർ വേണമെന്ന് ആവശ്യപ്പെട്ടു. അപേക്ഷയിൽ ലാത്വിയയിലെ ഒരു പ്രമുഖ സംഗീതജ്ഞനാണ് തന്റെ ഹീറോ എന്നും എഴുതിയിരുന്നു. ഇതുകണ്ട ലിഗ ഈ സംഗീതജ്ഞനെ ബന്ധപ്പെട്ടു. ഗിറ്റാർ ഏറ്റുവാങ്ങാനായി കുട്ടിയെത്തി ഓഫിസിന്റെ കതകു തുറന്നപ്പോൾ കണ്ടത് അവളുടെ ഹീറോ ഇവൾക്കായി ഗിറ്റാർ വായിക്കുന്നതാണ്. ആ കുട്ടി സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. ലിഗയെ കാണാതായി എന്നറിഞ്ഞപ്പോൾ ആദ്യം വിളിച്ചതിൽ ഒരാൾ ഈ കുട്ടിയുടെ അമ്മയായിരുന്നു.-ഇലീസ് പറയുന്നു.

മരണത്തെക്കുറിച്ചു പറയുമ്പോഴെക്ക ലിഗ പറഞ്ഞിരുന്നതായ ഒരു കാര്യം സഹോദരി ഇലീസ് ഓർത്തെടുക്കുന്നു. മരണശേഷം ദയവു ചെയ്ത് എന്നെ ഷെൽഫിൽ സൂക്ഷിക്കരുത്. ഞാൻ പ്രകൃതയിൽ അലിഞ്ഞു ചേരട്ടെ. അതനുസരിച്ചാണു ചിതാഭസ്മം വീട്ടിലെ പുതിയൊരു തണൽമരത്തിന് ഊർജമാകുന്നത്. ലിഗയുടെ ബന്ധുക്കൾ ആരും നാട്ടിലേയ്ക്ക് വരാൻ സാധ്യതയില്ല. അമ്മയ്ക്കു യാത്ര ചെയ്യാൻ ബുദ്ധിമുള്ളതിനാൽ മാതാപിതാക്കൾ വരില്ല എന്നും ഇലീസ് പറയുന്നു. ലത്വാനിയയിലെ ലിംബാഷി എന്ന ചെറിയ പട്ടണത്തിലാണ് ലിഗയുടെ കുടുംബത്തിന്റെ താമസം. മൃതദേഹം കേരളത്തിൽ സംസ്‌കരിക്കുമെഹ്കിലും ബന്ധുക്കളാരും നാട്ടിൽനിന്നു കേരളത്തിലേക്കു വരാൻ സാധ്യതയില്ല. ലിഗയുടെ അമ്മ വെസ്മയ്ക്കു വിമാനയാത്ര ചെയ്യാൻ കഴിയാത്തതിനാൽ അച്ഛൻ ജാനിസും ഇവിടേക്കു വരില്ല. സഹോദരൻ ഇർവിൻസിനും അസൗകര്യങ്ങൾ മൂലം എത്താൻ കഴിയില്ലെന്നറിയിച്ചിട്ടുണ്ട്.

ലാത്വിയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നപ്പോഴാണു ലിഗ അടക്കം മൂന്നു സഹോദരങ്ങളും ജനിച്ചത്. സാമ്പത്തികമായി പിന്നാക്കം നിന്ന അക്കാലത്തെ ലാത്വിയൻ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർന്നതു യുഎസ്എസ്ആറിന്റെ തകർച്ചയോടെയാണ്. പുതിയ രാജ്യം ആകുവരെ ഒറ്റമുറി വീട്ടിലായിരുന്നു ലിഗയുടെ കുടുംബത്തിന്റെ താമസം. അച്ഛൻ മെക്കാനിക്കൽ എൻജിനീയറായിരുന്നെങ്കിലും ഉണ്ടായിരുന്നതു വളരെ ചെറിയ ജോലി. അമ്മ ജാനിസ് ഒരു കഫേയിലെ ജീവനക്കാരിയായിരുന്നു.കഷ്ടപ്പെട്ടു പഠിച്ചാണ് ഇരുവരും അയർലൻഡിലേക്കു പറന്നത്.

നാട്ടിൽ ഹൈസ്‌കൂൾ കഴിഞ്ഞാൽ പഠിക്കണമെങ്കിൽ ലാത്വിയയുടെ തലസ്ഥാന നഗരമായ റിഗയിലേക്കു പോകണം. പഠനത്തിൽ ലിഗ ക്ലാസിൽ ഒന്നാമതായിരുന്നു. സ്‌കൂൾ കഴിഞ്ഞ ലിഗ പബ്ലിക് റിലേഷൻസ് പഠിക്കാൻ റിഗയിലേക്കു പോയി. സഹോദരി ഇലീസ് ആർക്കിടെക്ചർ പഠിക്കാൻ ആഴ്ചയിൽ ഒരിക്കൽ പോയതു റിഗയിലായിരുന്നു. അവിടെ വച്ചാണ് അവൾ സുഹൃത്തുക്കളെയുണ്ടാക്കിയത്. ഞായറാഴ്ച ഞാൻ ലിഗയുടെ റൂമിൽ പോയി താമസിക്കും. ഞങ്ങൾ ഏറെ അടുത്തത് ഇങ്ങനെയായിരുന്നു. സംസാരം പുലർച്ചെ വരെ നീളുമായിരുന്നു.-ഇലീസ് പറയുന്നു.

അയർലൻഡിലെ ഇലീസിന്റെ ബ്യൂട്ടി സലൂണിനു പേരിട്ടതു ലിഗയാണ്. 'Beauty Crimes' എന്നായിരുന്നു പേര്. കൂടെ ഒരു അടിക്കുറിപ്പുമിട്ടു 'Commit Something beautiful'! അങ്ങനെ എല്ലാം വേറിട്ട വഴിയിലാണ് ലിഗ നോക്കി കണ്ടത്. ഇന്ത്യയിൽ മൂന്നാം തവണയാണു ഞാൻ. ലിഗ ആദ്യമായും. 2010ൽ ആഗ്ര, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നാലാഴ്ച ചെലവഴിച്ചു. 2013ൽ ഒറ്റയ്‌ക്കൊരു ലോകയാത്ര നടത്തി, യാത്ര അവസാനിച്ചത് ഇന്ത്യയിലാണ്. ആലപ്പുഴയിൽ കുറച്ചുദിവസം തങ്ങിയിരുന്നു-ഇലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP