Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്പെയ്ത്തിനോട് എന്താണിത്ര താൽപര്യമെന്ന് സിവിൽ സർവീസ് ഇന്റർവ്യൂവിലെ ആദ്യ ചോദ്യം; എന്തേ അമ്പും വില്ലും കൊണ്ടുവരാത്തത്? എന്ന ചോദ്യത്തിൽ ചിരിച്ചുകൊണ്ടുള്ള മറുപടിയും; സിവിൽ പൊലീസുകാരിയിൽ നിന്ന് ഐ.എ.എസ് സ്വപ്‌നം തലയ്ക്ക് പിടിച്ചതോടെ വയനാട്ടിൽ നിന്ന് പറിച്ചുനടൽ തലസ്ഥാനത്തേക്ക്; സാഹചര്യങ്ങളോട് പടവെട്ടി ഐ.എ.എസ് റാങ്ക് ലിസ്റ്റിൽ മുന്നിലും; ആദിവാസി സമുദായത്തിൽ നിന്ന് ആദ്യ ഐ.എസുകാരി; ജീവിതപ്രാരാബ്ധങ്ങളോട് പടവെട്ടി ശ്രീധന്യാ ഐ.എ.എസ് നേടിയ വിജയമിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: സ്വപ്‌നം ഉറക്കത്തിൽ കാണാനുള്ളതല്ല.. മറിച്ച് ഉണർന്നിരിക്കുമ്പോൾ കാണാനും ലക്ഷ്യപ്രാപ്തി വരെ അതിനായി പൊരുതാനും തയ്യറാകണമെന്ന് മലയാളിക്ക് കാട്ടിത്തന്ന യുവ ഐ.എഎസ്‌കാരി. ജീവിതത്തിന്റെ നടുങ്ങുന്ന പരാദീനങ്ങളോട് പടവെട്ടിയാണ് ചരിത്രത്താളിൽ ഇടംനേടി ശ്രീധന്യാ ഐ.എ.എസ് ഇന്ന് മലയാളിക്ക് അഭിമാനമായി മാറിയിരിക്കുന്നത്.

ശ്രീധന്യാ ഐഎഎസ്. കോഴിക്കോട് ജില്ല അസിസ്റ്റന്റ് കലക്ടർ ട്രെയിനിയായി നിയമിതയാകുമ്പോൾ വയനാടുകാർക്ക് ഇത് അഭിമാനനിമിഷം. ശ്രീധന്യയുടെ ഭൂതകാലം ആരെയും അമ്പരപ്പിക്കുന്നതാണ്. വയനാട് ജില്ലയിലെ പൊഴുതന ഗ്രാമപഞ്ചായത്തിലെ ഇടിയംവയലിൽ അമ്പലക്കൊല്ലിയിലെ കുഞ്ഞോത്തുമ്മൽ തറവാട്ടിൽ സുരേഷിന്റേയും കമലയുടെയും മകളായ ശ്രീധന്യ സിവിൽസർവീസ് പരീക്ഷയിൽ 410ാം റാങ്ക് ജേതാവായ തോടെയാണ് നാടൊന്നാകെ അവളിലേക്ക് ചുരുങ്ങുന്നത്.

നേട്ടത്തിന് പിന്നാലെ ആഹ്ലാദം പങ്കിടുന്നതിനായി വീട്ടിലേക്കെത്തിയ പലരും അവളുടെ ജീവിതസാഹചര്യങ്ങൾ കണ്ട് നൊമ്പരപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത വീട്, പഠിക്കുന്ന പുസ്തകങ്ങൾ പോലും നനയാതെയും കേടുപാടുകൾ പറ്റാതെയും സൂക്ഷിച്ചുവെക്കാൻ കഴിയാത്ത അവസ്ഥ. പക്ഷേ ജീവിതസാഹചര്യങ്ങളും, ലക്ഷ്യങ്ങളും രണ്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ശ്രീധന്യയുടെ നേട്ടങ്ങൾ.

തരിയോട് സെന്റ്മേരീസ് യു പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ഹൈസ്‌ക്കൂൾതലം വരെ തരിയോട് നിർമ്മല എച്ച് എസിലും, തുടർന്ന് തരിയോട് ജി എച്ച് എസ് എസിൽ നിന്നും സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ്ടുപഠനവും പൂർത്തിയാക്കി.കോഴിക്കോട് ദേവഗിരി കോളജിൽ നിന്നും ബി എസ് സി സുവോളജി ബിരുദമെടുത്തു.

തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിൽ നിന്നും ബിരുദാനന്തബിരുദം പൂർത്തിയാക്കി. എം എസ് സി അപ്ലൈഡ് സുവോളജിയായിരുന്നു വിഷയം. പഠനത്തിന് ശേഷം വനിതാ പൊലീസിലേക്ക് പി എസ് സി മുഖേന ജോലി ലഭിച്ചു. എന്നൽ എപ്പോഴോ മനസിൽ കയറിക്കൂടിയ സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലെത്താൻ ആ ജോലി മതിയാവില്ലെന്ന് തോന്നി. അങ്ങനെ ശ്രീധന്യ തിരുവനന്തപുരത്തേക്ക് പോയി.

തിരുവനന്തപുരം സ്വദേശിയായ മെന്റർ മുനിദർശൻ, മലയാളം ഓപ്ഷണലിൽ സഹായിച്ച തിരുവനന്തപുരത്തെ തുളസിമണി ടീച്ചർ, സുഹൃത്തുക്കളായ ഗായക്, അമിത്, അശ്വിൻ എന്നിങ്ങനെ ഒരുപാട് പേർ സഹായവുമായെത്തി. വയനാട് സബ്കലക്ടറായിരുന്ന എൻ എസ് കെ ഉമേഷ് ഫോണിലൂടെ നടത്തിയ മോക് ഇന്റർവ്യൂവും സിവിൽ സർവീസ് പരീക്ഷയിൽ നിർണായകമായെന്ന് ശ്രീധന്യ വ്യക്തമാക്കുന്നു. സിവിൽ സർവീസ് മെയിൻ പരീക്ഷയും, ഇന്റർവ്യൂവും ആദ്യകടമ്പയിൽ തന്നെ കടന്നതോടെ കുറിച്യസമുദായത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽസർവീസുകാരിയെന്ന അതുല്യനേട്ടവും ശ്രീധന്യയെ തേടിയെത്തി.

അമ്പെയ്ത്തിനോട് എന്താണിത്ര താൽപര്യമെന്നായിരുന്നു സിവിൽ സർവീസ് ഇന്റർവ്യൂവിന് ശ്രീധന്യയോടുള്ള ആദ്യചോദ്യം. പരമ്പരാഗത അമ്പെയ്ത്തും ട്രെക്കിംഗും ഹോബിയായി കാണിച്ചതാണ് ആ ചോദ്യത്തിലേക്ക് എത്തിച്ചത്. പാരമ്പര്യത്തെക്കുറിച്ചാണല്ലോ ആദ്യ ചോദ്യം. ഇന്റർവ്യൂവിനെ പറ്റി ഉണ്ടായിരുന്ന ഭയം മാറി.'എന്തേ അമ്പും വില്ലും കൊണ്ടുവരാത്തത്? - രണ്ടാമത്തെചോദ്യം.''അതൊക്കെ കൊണ്ടുവരാൻ വലിയ ബുദ്ധിമുട്ടാണ് സർ'' എന്നായിരുന്നു ശ്രീധന്യയുടെ മറുപടി.

പിന്നീടുള്ള ചോദ്യങ്ങൾക്ക് ശ്രീധന്യ ആത്മവിശ്വാസത്തോടെ മറുപടി നൽകി. റിസൾട്ട് വന്നപ്പോൾ റാങ്ക് 410.ആദിവാസികളായി കുറിച്ച്യരിൽ നിന്ന് സിവിൽ സർവീസ് നേടുന്ന ആദ്യ വ്യക്തിയായി ശ്രീധന്യ ചരിത്രം കുറിച്ചു. എല്ലാവരുടെയും അഭിമാനമായ ശ്രീധന്യയ്ക്ക് ഇന്ന് ജന്മനാട് അത്യുജ്ജ്വല വരവേൽപ്പ് നൽകും.വയനാട് പൊഴുതന ഇടിയംവയൽ എം.ഇ.എസ് കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളികളായ സുരേഷ് - കമല ദമ്പതികളുടെ മകളാണ് 26 കാരിയായ ശ്രീധന്യ. നല്ലൊരു വീടില്ല. വീട്ടിലേക്കൊരു റോഡില്ല. ദാരിദ്ര്യം തന്നെ മുഖമുദ്ര. പട്ടിണിയിലും കൂലിപ്പണിയെടുത്ത് സുരേഷും കമലയും മക്കളെ വളർത്തി.ശ്രീധന്യയ്ക്ക് പണ്ടേ സിവിൽ സർവീസ് മോഹം ഉണ്ടായിരുന്നു. സർക്കാർ സ്‌കൂളിലാണ് പഠിച്ചതെങ്കിലും ഭാഷ വശമാക്കാൻ ഇംഗ്ലീഷ് വാരികകളും പത്രങ്ങളും വായിക്കുമായിരുന്നു.

്.ഒരു മീറ്റിംഗിന് വകുപ്പ് മേധാവികൾ ആരെയോ കാത്തിരിക്കുകയാണ്. അസിസ്റ്റന്റ് കളക്ടർ എത്തിയപ്പോൾ എല്ലവരും ബഹുമാനത്തോടെ ചാടി എണീറ്റു. അന്ന് മനസിൽ കുറിച്ചു - ഐ.എ.എസ് കാരിയാകണം.ആദ്യം കിട്ടിയ വനിതാ സിവിൽ പൊലീസ് ഓഫീസർ ജോലി വേണ്ടെന്നു വച്ചു. തിരുവനന്തപുരത്തേക്ക് മണ്ണന്തലയിൽ പട്ടികജാതി / പട്ടികവർഗക്കാർക്കുള്ള സിവിൽ സർവീസ് അക്കാഡമിയിൽ പ്രിലിമിനറിക്ക് പരിശീലനം നേടി. മെയിൻ പരീക്ഷയ്ക്ക് അവിടെ സൗകര്യമില്ലാത്തതിനാൽ ഫോർച്യൂൺ അക്കാഡമിയിലെത്തി. പഠിക്കാൻ പട്ടിക വർഗ്ഗ കമ്മിഷൻ സാമ്പത്തിക സഹായം നൽകി. ജില്ലാ പഞ്ചായത്തിന്റെ 'പ്രതിഭാ പിന്തുണ' പദ്ധതിയിൽ നിന്ന് അമ്പതിനായിരം രൂപ കിട്ടി. ആദ്യ ചാൻസിൽ പരാജയപ്പെട്ടെങ്കിലും പിന്മാറിയില്ല. കഴിഞ്ഞ ജൂണിൽ വീണ്ടും പ്രിലിമിനറി പാസായി.

ഒക്ടോബറിൽ മെയിൻ ജയിച്ചു. കടം വാങ്ങിയ പണവുമായാണ് ഡൽഹിയിൽ അഭിമുഖത്തിന് പോയത്. അത് ചരിത്രമായി.സിവിൽ സർവീസ് നേടിയപ്പോൾ മന്ത്രിമാരും, ജനപ്രതിനിധികളുമടക്കം എത്രയോ പേരാണ് അനുമോദനവുമായി ശ്രീധന്യക്ക് മുന്നിലെത്തിയത്. രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും ശ്രീധന്യയെ നേരിൽ കണ്ട് അഭിനന്ദനമറിയിച്ചിരുന്നു. സിവിൽസർവീസ് റാങ്ക് ജേതാവായതോടെ ക്യാബിനറ്റ് സെക്രട്ടറി സ്ഥാനം വരെയെത്തുകയെന്നതാണ് ലക്ഷ്യമെന്ന് ശ്രീധന്യ മറയില്ലാതെ പറയുമായിരുന്നു.

She had no money to buy newspapers, tale of Wayanad tribal woman ...

എന്തിരുന്നാലും സ്വപ്നങ്ങളുടെ ആദ്യപടിയെന്ന വെണ്ണം കോഴിക്കോട് ജില്ലാ അസി. കലക്ടർ ട്രെയിനായി ശ്രീധന്യ നിയമിതയായി കഴിഞ്ഞു. സമൂഹത്തിലേക്ക് തുറന്നിരിക്കുന്ന കണ്ണുകളായിരുന്നു ശ്രീധന്യയുടെ ഏറ്റവും വലിയ പ്രത്യേകത. ആർച്ചറിയിൽ മിടുക്കിയായ അവളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ച് നടത്തിയതിന് പിന്നിൽ ലക്ഷ്യത്തിലേക്ക് തൊടുക്കുന്ന അമ്പുകൾക്ക് പോലും സ്ഥാനമുണ്ടെന്നതാണ് വസ്തുത. ശ്രീധന്യയുടെ സഹോദരി സുശിത ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്. അനിയൻ ശ്രീരാഗ് പോളിടെക്‌നിക് വിദ്യാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP