Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ലൈഫ് മിഷൻ പദ്ധതിയിൽ കേരള സർക്കാറിന്റെ കള്ളത്തരം പൊളിച്ച് കേന്ദ്രസർക്കാർ; പദ്ധതിയിലെ യുഎഇ സഹകരണത്തിന് സംസ്ഥാനം അനുമതി നേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേരളം പ്രോട്ടോക്കോൾ ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയതോടെ പിണറായി സർക്കാറിന് കനത്ത പ്രഹരം; അപേക്ഷ നൽകി 40 ദിവസം കഴിഞ്ഞിട്ടും ലൈഫ് മിഷനിലെ വിവാദരേഖകൾ പ്രതിപക്ഷനേതാവിന് നൽകാതെയും സർക്കാറിന്റെ കള്ളക്കളി

ലൈഫ് മിഷൻ പദ്ധതിയിൽ കേരള സർക്കാറിന്റെ കള്ളത്തരം പൊളിച്ച് കേന്ദ്രസർക്കാർ; പദ്ധതിയിലെ യുഎഇ സഹകരണത്തിന് സംസ്ഥാനം അനുമതി നേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേരളം പ്രോട്ടോക്കോൾ ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയതോടെ പിണറായി സർക്കാറിന് കനത്ത പ്രഹരം;  അപേക്ഷ നൽകി 40 ദിവസം കഴിഞ്ഞിട്ടും ലൈഫ് മിഷനിലെ വിവാദരേഖകൾ പ്രതിപക്ഷനേതാവിന് നൽകാതെയും സർക്കാറിന്റെ കള്ളക്കളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:കോടികളുടെ അഴിമതി ആരോപിക്കപ്പെട്ട ലൈഫ് മിഷൻ വിവാദത്തിൽ സംസ്ഥാന സർക്കാറിനെ വെട്ടിലാക്കി കേന്ദ്ര സർക്കാർ. യുഎഇ സഹകരണത്തിൽ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് രേഖാമൂലമോ അല്ലാതെയോ സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ലോക് സഭയെയാണ അറിയിച്ചത്. കേരളത്തിൽ നിന്നുള്ള എംപിമാർ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.

നേരത്തെ ലൈഫ് മിഷൻ പദ്ധതിയിൽ കേരളം പ്രോട്ടോക്കോൾ ലംഘിച്ചെന്നും അനുമതി തേടിയില്ലെന്നും കേന്ദ്രവിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. വിദേശകാര്യ വിഷയമായിരിക്കെ പദ്ധതിക്ക് കേരളം അനുമതി തേടിയില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്നുമാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നും വിശദീകരണവും തേടിയിരുന്നു. വിദേശരാജ്യങ്ങളുമായുള്ള കരാറുകൾ ഭരണഘടനപ്രകാരം കേന്ദ്രത്തിന്റെ അധികാര പരിധിയിൽ വരുന്നതാണ്. ഈ കാഴ്ചപ്പാടോടെ കേന്ദ്രസർക്കാർ വിഷയം പരിശോധിക്കുന്നുണ്ട്.

അതിനിടെ വിവാദം കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറുന്നതിനിടെ പ്രതിപക്ഷത്തെയും കബളിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നത്. ലൈഫ് മിഷൻ-റെഡ് ക്രസന്റ് വിവാദ രേഖകൾ തന്നില്ലെങ്കിൽ ലൈഫ് മിഷനിലെ പദവി ഒഴിയുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. ലൈഫ് മിഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് നാൽപ്പത് ദിവസം കഴിഞ്ഞിട്ടും അവ പ്രതിപക്ഷ നേതാവിന് ലഭിച്ചിട്ടില്ല. ഇക്കാര്യം ചെന്നിത്തല ചൂണ്ടിക്കാട്ടുന്നത്.

തനിക്ക് രേഖകൾ നിഷേധിക്കപ്പെട്ടതോടെ സർക്കാർ കൂടി അറിഞ്ഞു കൊണ്ടാണ് കമ്മീഷൻ കൊടുത്തത് എന്ന് അനുമാനിക്കേണ്ടി വരും. നാല് മിഷന്റെയും കമ്മിറ്റി അംഗമായ തനിക്ക് അതിന്റെ കോപ്പി തരാത്തത് ജനാധിപത്യ നടപടി അല്ല. രണ്ട് ദിവസം കൂടി കോപ്പി കിട്ടാൻ കാത്തിരിക്കും എന്നിട്ടും കിട്ടിയില്ലെങ്കിൽ കമ്മിറ്റിയിൽ നിന്നും താൻ രാജിവയ്ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പദ്ധതിയുടെ രേഖകൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചവർക്കും നല്തിയിട്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പിന് നൽകിയ അപേക്ഷയിൽ ഒരുമാസത്തിനിപ്പുറം ചില രേഖകൾക്ക് പണമടക്കാൻ ആവശ്യപ്പെട്ടുള്ള മറുപടിയാണ് ലഭിച്ചത് അതിലും വിവാദ രേഖകൾ നൽകുമോ എന്ന് വ്യക്തമല്ല പ്രതിപക്ഷ നേതാവ് സർക്കാരിനോട് രേഖകൾ ആവശ്യപ്പെട്ടിട്ട് ഇന്ന് 40ആം ദിവസമായി ധാരണാപത്രം പോയിട്ട് ഒരു മറുപടി പോലുമില്ലാത്ത അവസ്ഥയുമാണ്.

കഴിഞ്ഞ ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച ചോദ്യങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറിയിരുന്നു. ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ഒരാൾതന്നെ വീണ്ടും വീണ്ടും ചോദിക്കേണ്ടതില്ലെന്ന് പറഞ്ഞ് അദ്ദേഹം നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ലൈഫ് മിഷൻ ഇടപാടിലെ ധാരണാപത്രം ആവശ്യപ്പെട്ടിട്ടും സർക്കാർ നൽകിയില്ലെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം പത്രസമ്മേളനം തുടങ്ങിയപ്പോഴേ തേടിയിരുന്നു. ഒന്നിലധികം കാര്യങ്ങൾ ഒരുമിച്ച് ചോദിച്ചാൽ അവയ്ക്ക് പ്രത്യേകം മറുപടി പറയാറുള്ള മുഖ്യമന്ത്രി ലൈഫ് മിഷൻ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല.

അതിനിടെ മുഖ്യമന്ത്രിയെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനെയും പ്രതിയാക്കി ലൈഫ് മിഷൻ തട്ടിപ്പിൽ പൊലീസിൽ പരാതി നൽകി അനിൽ അക്കര എംഎൽഎ. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് 9 കോടി രൂപയുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അനിൽ അക്കര പൊലീസിൽ പരാതി നൽകിയത്.

മുഖ്യമന്തി, മന്ത്രി എ സി മൊയ്തീൻ, ലൈഫ് മിഷൻ സി ഈ ഒ എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണം എന്നാണ് എംഎൽഎയുടെ ആവശ്യം. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് അനിൽ അക്കര പരാതി നൽകിയിരിക്കുന്നത്. തട്ടിപ്പിൽ സർക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പരാതി പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ചോദിച്ച വിവരങ്ങൾ പോലും നൽകാൻ സർക്കാർ തയ്യാറുന്നല്ലെന്നും അനിൽ അക്കര ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP