Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി വന്നപ്പോൾ രാഷ്ട്രീയ നേട്ടമാക്കാൻ കുടുംബ സംഗമത്തിൽ വെച്ച് വീടിന്റെ താക്കോൽ കൈമാറി; താമസിക്കാൻ ഇനിയും മാസങ്ങൾ കഴിയണം; പിണറായി കൈമാറിയ വീടുകകളിൽ വാർപ്പു പോലും കഴിഞ്ഞില്ല; ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പിണറായി പഞ്ചായത്തിൽ നിർമ്മിച്ച വീടുകളിൽ പലതിന്റെയും നിർമ്മാണം പകുതി പോലും ആയില്ല

മുഖ്യമന്ത്രി വന്നപ്പോൾ രാഷ്ട്രീയ നേട്ടമാക്കാൻ കുടുംബ സംഗമത്തിൽ വെച്ച് വീടിന്റെ താക്കോൽ കൈമാറി; താമസിക്കാൻ ഇനിയും മാസങ്ങൾ കഴിയണം; പിണറായി കൈമാറിയ വീടുകകളിൽ വാർപ്പു പോലും കഴിഞ്ഞില്ല; ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പിണറായി പഞ്ചായത്തിൽ നിർമ്മിച്ച വീടുകളിൽ പലതിന്റെയും നിർമ്മാണം പകുതി പോലും ആയില്ല

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി സിപിഎം കുടുംബ സംഗമത്തിൽ വെച്ച് വീടുകളുടെ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സർക്കാർ ചടങ്ങല്ലാത്ത പരിപാടിയിൽ വെച്ച് താക്കോൽ കൈമാറിയതിന് എതിരെ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി ഗവർണർക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ, നിർമ്മാണം പൂർത്തിയാക്കാത്ത വീടിന്റെ താക്കോൽപോലും മുഖ്യമന്ത്രി കൈമാറിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

മുഖ്യമന്ത്രി താക്കോൽ കൈമാറിയെങ്കിലും മാസങ്ങൾ കഴിഞ്ഞാൽ മാത്രമേ ഈ വീടുകളിൽ കയറി താമസിക്കാൻ സാധിക്കുകയുള്ളൂ. അതാണ് അവസ്ഥ. മുഖ്യമന്ത്രി കൈമാറിയ വീടുകളിൽ വാർപ്പു പോലും പൂർത്തായാകാത്ത വീടുകളുണ്ട്. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പിണറായി പഞ്ചായത്തിലെ 11 വീടുകളുടെ താക്കോലാണു കൈമാറിയത്. ഇതിൽ എട്ടാംവാർഡായ പാനുണ്ടയിലെ വീടിന്റെ നിർമ്മാണം പകുതി പോലും ആയിട്ടില്ല. ഇതുൾപ്പെടെ 11 വീടുകൾക്കു താക്കോൽ കൈമാറിയെങ്കിലും പദ്ധതിത്തുകയിലെ അവസാന ഗഡു ഭൂരിപക്ഷം ഉടമകൾക്കും കൈമാറിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

പഞ്ചായത്തിലെ 12 വീടുകളെയാണു ലൈഫ് മിഷനിൽ ഉൾപ്പെടുത്തിയത്. പണി പൂർത്തിയാകാത്തതിനാൽ ഉമ്മൻചിറയിലെ ഒരു വീടിന്റെ താക്കോൽ നൽകിയില്ലെന്നും മറ്റെല്ലാ വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചെന്നുമാണു പഞ്ചായത്ത് അറിയിച്ചത്. എന്നാൽ പണി തീരാത്ത വേറെയും വീടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പാനുണ്ടയിൽ രാജേശ്വരി എന്ന വിധവയ്ക്കും മുഖ്യമന്ത്രി വീടിന്റെ താക്കോൽ കൈമാറിയിരുന്നു. പക്ഷേ അവിടെ ഇപ്പോഴുമുള്ളതു വാതിലോ ജനലോ ഇല്ലാതെ നിർമ്മാണം പാതിയിലിരിക്കുന്ന വീടാണ്. വാർപ്പിന്റെ തട്ടുപോലും മാറ്റിയിട്ടില്ല. നിർമ്മാണം പൂർത്തിയാകണമെങ്കിൽ ഇനിയും വലിയ തുക മുടക്കേണ്ട അവസ്ഥയാണ്.

വിദ്യാർത്ഥിനികളായ രണ്ടു പെൺമക്കളും കാഴ്ചവൈകല്യമുള്ള മകനുമാണു രാജേശ്വരിക്കുള്ളത്.മൂന്നു മക്കൾക്കും അമ്മയ്ക്കും കൂടി കഴിയാൻ ലൈഫ് മിഷൻ പ്രകാരമുള്ള 400 ചതുരശ്ര മീറ്റർ വീട് മതിയാകില്ലെന്നതിനാൽ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചാണു വീടിന്റെ നിർമ്മാണം നടത്തുന്നത്. ലൈഫ് മിഷനിലെ 400 ചതുരശ്രമീറ്റർ പൂർത്തിയായി വീട്ടു നമ്പർ ലഭിച്ചശേഷം 200 ചതുരശ്രമീറ്റർ കൂടി വിസ്തീർണം വർധിപ്പിക്കാനാണു കമ്മിറ്റിയുടെ തീരുമാനം.അതിനിടയിൽ വീടിന്റെ താക്കോൽ കൈമാറുന്ന വിവരം കമ്മിറ്റി പോലും അറിഞ്ഞില്ല.

12 വർഷത്തേക്കു വീട് വിൽക്കില്ലെന്നു പഞ്ചായത്തുമായി കരാർ വയ്ക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ചു ചില ആശയക്കുഴപ്പമുള്ളതാണ് അവസാന ഗഡു തുക കൈമാറാത്തതിനു കാരണമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ജനുവരിയിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്. ലൈഫ് മിഷൻ മാനദണ്ഡപ്രകാരം വീടുകൾ പൂർത്തിയായില്ലെങ്കിലും പ്രഖ്യാപനം നടപ്പായെന്നു വരുത്താൻ ഇടതുമുന്നണിയുടെ കുടുംബ സംഗമത്തിൽ തിരക്കിട്ടു താക്കോൽ കൈമാറിയെന്നാണു വിമർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പു നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് ധൃതിപിടിച്ച് ഈ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP