Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

സ്വപ്‌ന സുരേഷിന് നൽകിയ അഞ്ച് ഐഫോണുകൾ സമ്മാനമെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പൻ; സമ്മാനമോ കൈക്കൂലിയോ എന്ന് സംശയിച്ച് സിബിഐ; ചെന്നിത്തലയ്ക്ക് അടക്കം ഫോൺ നൽകിയെന്ന അവകാശവാദം ഉന്നയിച്ചത് സിബിഐ എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട ഹർജിയിൽ; നീക്കത്തിന് പിന്നിൽ യുണിടാക് അല്ല സിപിഎം എന്നും ആരോപണം; യുണിടാക് സ്വതന്ത്ര ഏജൻസിയോ എന്ന് അന്വേഷിക്കണമെന്ന് സിബിഐയും; ലൈഫ് മിഷൻ കേസിൽ സർക്കാരിന് കൈകഴുകൽ കടുപ്പമാകുന്നു

സ്വപ്‌ന സുരേഷിന് നൽകിയ അഞ്ച് ഐഫോണുകൾ സമ്മാനമെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പൻ; സമ്മാനമോ കൈക്കൂലിയോ എന്ന് സംശയിച്ച് സിബിഐ; ചെന്നിത്തലയ്ക്ക് അടക്കം ഫോൺ നൽകിയെന്ന അവകാശവാദം ഉന്നയിച്ചത് സിബിഐ എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട ഹർജിയിൽ; നീക്കത്തിന് പിന്നിൽ യുണിടാക് അല്ല സിപിഎം എന്നും ആരോപണം; യുണിടാക് സ്വതന്ത്ര ഏജൻസിയോ എന്ന് അന്വേഷിക്കണമെന്ന് സിബിഐയും; ലൈഫ് മിഷൻ കേസിൽ സർക്കാരിന് കൈകഴുകൽ കടുപ്പമാകുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന്നെതിരെ യൂണിടാക് നൽകിയ ഹർജി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന ആരോപണം ശക്തമാകുന്നു. സിബിഐ എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടു യൂണി ടാക് എംഡി സന്തോഷ് ഈപ്പൻ സമർപ്പിച്ച ഹർജിയിലൂടെ യൂണിടാകിനു സിപിഎമ്മുമായി ബന്ധമാണ് പുറത്ത് ചാടുന്നത് എന്നാണ് ആരോപണം വന്നത്. സർക്കാരും യൂണിടാകുമാണ് സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇരു ഹർജികളിലും സിബിഐ അന്വേഷണം നിർത്തിവയ്ക്കാൻ ഹൈക്കോടതി തയ്യാറായില്ല. സിബിഐ അന്വേഷണം തുടരട്ടെ എന്നും സിബിഐയുമായി സർക്കാർ സഹകരിക്കണം എന്നുമാണ് ഹർജി ഫയലിൽ സ്വീകരിച്ച ശേഷം സർക്കാർ വ്യക്തമാക്കിയത്.

സിബിഐ അന്വേഷണം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമ്പോൾ ഒരു കമ്പനി ഉന്നയിക്കുന്ന കാരണങ്ങൾ അല്ല യൂണിടാക് നൽകിയ ഹർജിയിൽ ഉള്ളത്. പകരം കമ്പനി മൊബൈൽ ഫോൺ വാങ്ങി നല്കിയതും അതിൽ ഒരു ഫോൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയ കാര്യമോക്കെയാണ് ഹർജിയിൽ പറയുന്നത്. സിബിഐ അന്വേഷണത്തിനെതിരെ നൽകിയ ഹർജിയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയ ഫോണും സ്വപ്നാ സുരേഷുമൊക്കെയാണ് കടന്നുവന്നത്. ഇതെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഹർജിയാണ് യൂണിടാക് നൽകിയത് എന്ന ആരോപണം ശക്തമാക്ക്ന്നു.

ഹർജിക്ക് പിന്നിൽ യൂണിടാക് അല്ല സിപിഎം തന്നെയാണ് എന്ന ആരോപണം ഉയരാൻ ഇത് തന്നെയാണ് കാരണമാകുന്നത്. ഇതുമായി ചേർത്ത് വയ്‌ക്കേണ്ടത് തന്നെയാണ് ഹർജി ഹൈക്കോടതിയിൽ വന്നപ്പോൾ സിബിഐ ഉയർത്തിയ വാദവും. യൂണിടാക് സ്വതന്ത്ര ഏജൻസിയാണോ എന്നകാര്യത്തിൽ അന്വേഷണം ആവശ്യമാണെന്ന് സിബിഐ ഹൈക്കൊടതിയിൽ പറഞ്ഞത്. യൂണിടാകിന്റെ മറവിൽ മറ്റേതെങ്കിലും ഇടപാടാണോ നടക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട് എന്നും സിബിഐ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയുടെ നാരായ വേരുകൾ തേടിയുള്ള അന്വേഷണമാണ് സിബിഐ നടത്തുന്നത് എന്ന് വ്യക്തമായതോടെയാണ് അന്വേഷണം തടയണം എന്നാവശ്യപ്പെട്ടു സർക്കാരും സിപിഎമ്മും രംഗത്തിറങ്ങിയത്. ഇതേ ഘട്ടത്തിൽ തന്നെയാണ് രാഷ്ട്രീയ ആരോപണങ്ങളോടെയുള്ള യൂണിടാകിന്റെ ഹർജിയും കോടതിയിൽ വരുന്നത്. സിബിഐയുടെ വാദത്തോടെ യൂണിടാകിനു പിന്നിലും സിപിഎം തന്നെയാണോ എന്ന സംശയവും ഒപ്പം ഉയരുകയാണ്.

ഒരു വിദേശരാജ്യവുമായി സംസ്ഥാനത്ത് ഇടപാട് നടന്നു. അതിൽ ചട്ടലംഘനവും അഴിമതിയും നടന്നുവെന്നു ആരോപണമുണ്ട്. വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലും ഇത് തന്നെയാണ് ഉന്നയിച്ചത്. ഇതാണ് സിബിഐ അന്വേഷണത്തിനു വഴിവെച്ചത്. ഒരു വിദേശരാജ്യവുമായി നടന്ന ഇടപാടിൽ ചട്ടലംഘനവും അഴിമതിയും നടന്നോ എന്നാണ് സിബിഐ പരിശോധിക്കുന്നത്. സിബിഐ എഫ്‌ഐആർ റദ്ദാക്കണം എന്നാണ് യൂണിടാക് എംഡി ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഹർജിയിൽ ഉന്നയിക്കുന്നതോ സ്വപ്നാ സുരേഷിന് ഫോൺ നല്കിയ കാര്യവും അതിൽ ഒരു ഫോൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയ കാര്യവും.

സ്വപ്ന സുരേഷിന് 3.8 കോടി രൂപയും സന്ദീപ് നായർക്ക് 63 ലക്ഷവും നൽകിയിട്ടുണ്ട്. യുഎഇ കോൺസൽ ജനറൽ നിർദ്ദേശിച്ചത് അനുസരിച്ചാണ് പണം നൽകിയതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതികൾ നിരത്തിയാണ് ഈ അഴിമതികൾ സിബിഐ അന്വേഷിക്കേണ്ടെന്ന് എല്ലാവർക്കും കൈക്കൂലി വാരിക്കോരി നൽകിയ യൂണിടാക് എംഡി ആവശ്യപ്പെടുന്നത്. അഴിമതിക്കേസിലെ അന്വേഷണം തടയണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിയിലുള്ളത് രാഷ്ട്രീയ ലക്ഷ്യങ്ങളും. ഇതുകൊണ്ട് തന്നെയാണ് യൂണിടാക് ഹർജിക്ക് പിന്നിൽ സിപിഎം എന്ന ആരോപണം ശക്തമാകുന്നത്. ലൈഫ് മിഷൻ സിഇഒ നൽകിയ ഹർജിക്ക് പുറമേയാണ് യൂണിടാക് കൂടി ഹർജി നൽകിയിരിക്കുന്നത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഭവനപദ്ധതിക്കെതിരെ സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ യു വി ജോസ് ഹർജി നൽകിയത്. സിബിഐ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് അഞ്ച് മൊബൈൽ ഫോണുകൾ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകി എന്നും അതിൽ ഒരു ഫോൺ പ്രതിപക്ഷ നേതാവിന് നൽകിയ കാര്യവുമൊക്കെ പറയുന്നത്.

ഒരു കമ്പനി സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ നൽകുന്ന ഹർജിയുടെ രീതിയിലില്ല യൂണിടാക് ഹർജി നൽകിയത്. അതുകൊണ്ട് തന്നെയാണ് ഹർജിക്ക് പിന്നിൽ സിപിഎം ആണെന്ന ആരോപണം ഉയരുന്നത്. ലൈഫ് മിഷനിലെ ഒരു അഴിമതിയും പുറത്ത് വരരുത് എന്ന് സർക്കാരിനും സിപിഎമ്മിനും നിർബന്ധമുണ്ട്. സ്വർണ്ണക്കടത്തിന്റെ അന്വേഷണം യുഎഇ കോൺസുലേറ്റ് കൂടി ഉൾപ്പെടുന്നതിനാൽ സങ്കീർണ്ണമാണ് എന്ന് സിപിഎം വിലയിരുത്തിയിരുന്നു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പലതവണ ചോദ്യം ചെയ്യപ്പെട്ടെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടില്ല. സ്വർണ്ണക്കടത്ത് അന്വേഷണം സങ്കീർണ്ണമാണെന്ന വിലയിരുത്തലിനു സിപിഎമ്മിനെ പ്രേരകമായത് ശിവശങ്കർ അറസ്റ്റിൽ നിന്നും ഒഴിവായി നിന്നതായിരുന്നു. പക്ഷെ സ്വർണ്ണക്കടത്ത് പോലെയുള്ള സംഭവമല്ല ലൈഫ് മിഷൻ. ഇത് സംസ്ഥാന സർക്കാരിനു നേരിട്ട് പങ്കാളിത്തമുണ്ട്. പറഞ്ഞു കയ്യൊഴിയാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ലൈഫ് മിഷൻ കരാർ ഒപ്പ് വയ്ക്കപ്പെട്ടത്. ലൈഫ് മിഷൻ സിഇ യു.വി.ജോസാണ് കരാറിൽ ഒപ്പ് വെച്ചത്. സർക്കാരിനു പറഞ്ഞോഴിയാൻ കഴിയില്ല. എഫ്‌സിആർഎ ചട്ടലംഘനം നടന്നാൽ കേസ് എടുക്കാൻ ഉത്തരവാദപ്പെട്ട ഏജൻസിയാണ് സിബിഐ. എഫ്‌സിആർഎ ചട്ടലംഘനത്തിന്റെ പേരിലാണ് സിബിഐ കേസ് എടുത്തത്. പക്ഷെ ഇതിൽ പ്രിവൻഷൻ ഓഫ് കറപ്ഷൻ വകുപ്പ് സിബിഐ ചേർക്കുകയാണെങ്കിൽ പ്രതി ചേർക്കപ്പെട്ടവർ അറസ്റ്റിലാകാൻ സാധ്യത ഏറെയാണ്.

എഫ്‌സിആർഎ ചട്ടലംഘനം ആണെങ്കിൽ കോടതിയിൽ വിചാരണ നേരിട്ടാൽ മതിയാകും. അഴിമതി വകുപ്പുകൾ വരുകയാണെങ്കിൽ അറസ്റ്റിൽ ആകും. ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നു എന്ന് വ്യക്തമാണ്. യൂണിടാക് എംഡി സന്തോഷ് ഈപ്പൻ കമ്മിഷൻ നൽകി എന്ന് പറഞ്ഞപ്പോൾ അത് അഴിമതിയാണ് സിബിഐ നോക്കിക്കാണുന്നത്. അഴിമതിയാണെന്ന് ബോധ്യമായാൽ അഴിമതി വകുപ്പുകൾ വരും. നിലവിൽ പ്രതിപ്പട്ടികയിൽ ഉള്ളത് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ പേര് മാത്രമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ടവർ എന്നാണ് പ്രതിപ്പട്ടികയിൽ നിലവിൽ ഉള്ളത്. അൺനോൺ എന്ന വാക്കാണ് സിബിഐ നൽകുന്നത്. ഈ അൺനോണിൽ പ്രതികളെ സിബിഐയ്ക്ക് എഴുതി ചേർക്കാം. അത് ശിവശങ്കർ ആകാം. ലൈഫ് മിഷൻ സിഇഒ യു.വി.ജോസ് ആകാം. ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീണ്ടേക്കാം.

ധാരണാ പത്രം പോലും താൻ കണ്ടത് ഒപ്പ് വയ്ക്കുന്ന സമയത്താണ് എന്നാണ് യു.വി.ജോസ് നൽകിയ മൊഴിയിൽ പറയുന്നത്. താൻ അനുസരിച്ചത് ശിവശങ്കറിന്റെ നിർദ്ദേശമാണ്. താൻ വെറും ഒരു നടത്തിപ്പുകാരൻ. ലൈഫ് മിഷൻ സിഇഒ ഇത് പറയുമ്പോൾ അറസ്റ്റിന്റെയും അന്വേഷണത്തിന്റെയും പരിധിയിൽ വരുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തന്നെയാണ്. പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നും അന്വേഷണം മുന്നോട്ടു നീങ്ങിയാൽ അത് ലൈഫ് മിഷൻ ചെയർമാനിലേക്ക് ആണ് നീങ്ങുക. ഇതുകൊണ്ട് തന്നെയാണ് സിബിഐ അന്വേഷണം മുടക്കാൻ സർക്കാർ ശ്രമിക്കുന്നത്. ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിബിഐ അന്വേഷണം രാഷ്ട്രീയമായി എതിർക്കും എന്ന് സിപിഎം പറയുന്നത്. ഇത് മനസിലാക്കി തന്നെയാണ് യൂണി ടാക് സ്വതന്ത്ര ഏജൻസിയാണോ എന്നകാര്യത്തിൽ അന്വേഷണം ആവശ്യമാണെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP