ലൈഫ് മിഷൻ കരാറിൽ ശിവശങ്കറുടെ പങ്കും വിജിലൻസ് അന്വേഷിക്കും; വടക്കാഞ്ചേരി പദ്ധതിയിൽ കള്ളക്കളി നടന്നോ എന്ന പ്രാഥമിക പരിശോധനയിലൂടെ ലക്ഷ്യം തെളിവ് ശേഖരണവും നശിപ്പിക്കലുമെന്ന ആരോപണം സജീവം; 20 കോടിയുടെ കരാർ തുകയിൽ ഇടനിലക്കാർ പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പരിശോധിക്കുക അഴിമതി നിരോധന നിയമലംഘനം നടന്നോ എന്ന്; കേന്ദ്ര അനുമതിയില്ലാതെ വിദേശ പണം കേരളത്തിൽ ചെലവിട്ട വിവാദത്തിൽ പിണറായി സർക്കാർ അന്വേഷണ തന്ത്രം മെനയുന്നത് സ്വയ രക്ഷയ്ക്കോ?

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഇല്ലെന്ന നിലപാടിൽനിന്നു സർക്കാർ പിന്നോക്കം പോകുന്നത് തെളിവ് നശീകരിക്കാനെന്ന വാദം സജീവമാകുന്നത്. സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ നീക്കം സജീവമാക്കുമ്പോഴാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നത്. പ്രതികളെ മൊഴി പഠിപ്പിക്കാനും മതിയായ തെളിവുകൾ കണ്ടെത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ചർച്ചയാണ് സജീവമാകുന്നത്. ലൈഫ് മിഷനിൽ പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണമില്ലെന്നും വസ്തുതകൾ പുറത്തു വന്ന ശേഷം അന്വേഷണം നടത്താം എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ നിലപാട്. ഇതാണ് മാറ്റുന്നത്.
ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഫ്ളാറ്റ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണമാകും നടത്തുക. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു പദ്ധതിയിൽ കമ്മിഷൻ ലഭിച്ചതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്കും പരിശോധിക്കും. ഡിജിപി ലോക്നാഥ് ബെഹ്റ നൽകിയ റിപ്പോർട്ടിന്മേലാണു സർക്കാർ തീരുമാനം. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിജിലൻസ് ഡയറക്ടർക്ക് ഇതിനുള്ള നിർദ്ദേശം നൽകി. അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കും.
ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാർ, യുണിടാക് കമ്പനി കരാറിൽ എങ്ങനെ എത്തി, കമ്മിഷനായി എത്ര തുക നൽകി, കരാറിൽ വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചിട്ടുണ്ടോ, ഫ്ളാറ്റ് നിർമ്മിക്കുന്ന സ്ഥലം അതിനു യോജ്യമാണോ, കമ്പനിയിൽ നിന്നു നികുതി ഈടാക്കുന്നതിൽ ധനവകുപ്പ് വീഴ്ച വരുത്തിയോ, കെട്ടിട നിർമ്മാണ അനുമതി ലഭിച്ചിട്ടുണ്ടോ, കരാറിൽ ശിവശങ്കറിന്റെ പങ്ക്, സ്വർണക്കടത്തു കേസ് പ്രതികളുടെ ബന്ധം എന്നിവയാകും പരിശോധിക്കുക. പരമാവധി തെളിവ് കണ്ടെത്താനും അത് സിബിഐ പോലുള്ളവരുടെ കൈയിലേക്ക് എത്താതിരിക്കാനുമാണ് ഇതെന്നാണ് ഉയരുന്ന ആരോപണം. ഇപ്പോഴത്തെ സാഹചര്യത്തിൽ സിബിഐ അന്വേഷണം മതിയെന്നാണ് പരാതി കൊടുത്ത അനിൽ അക്കര എംഎൽഎയും പറയുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) എൻഐഎയും ഇതിനകം തന്നെ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ കമ്മിഷൻ കിട്ടിയ കാര്യവും വെളിപ്പെടുത്തിയിരുന്നു. പദ്ധതിയുടെ രേഖകൾ പലതും ഇഡി ശേഖരിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി കേന്ദ്ര അനുമതിയില്ലാതെ വിദേശ പണം കേരളത്തിൽ ചെലവിട്ടതു സംബന്ധിച്ച പരാതി സിബിഐക്കു ലഭിച്ചത് ഇതിനിടെയാണ്. സംഭവം സിബിഐ അന്വേഷിക്കുമെന്നും ഉറപ്പായി. ഇതോടെയാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം തുടങ്ങിയതും തീരുമാനം എടുത്തതും. അതോടെയാണു പദ്ധതിയുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന കുറിപ്പ് ഡിജിപി ബെഹ്റ മുഖ്യമന്ത്രിക്കു നൽകിയത്. ഇനി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാലും വിജിലൻസ് അന്വേഷണം നടക്കുകയാണെന്ന മറുപടി സർക്കാരിന് നൽകുകയും ചെയ്യാം.
യുഎഇയിലെ റെഡ് ക്രസന്റ് പണം മുടക്കുന്ന 20 കോടിയുടെ പദ്ധതിയിൽ കരാർ ലഭിക്കുന്നതിനു സ്വപ്ന സുരേഷ് അടക്കമുള്ളവർക്കു 4.25 കോടി കമ്മിഷൻ നൽകിയെന്ന വെളിപ്പെടുത്തലോടെ വിവാദത്തിലാണ് ഇടപാട്. ലൈഫ് മിഷൻ സിഇഒയും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രത്തിൽ പറഞ്ഞതു പ്രകാരമല്ല ഉപകരാർ ഉണ്ടാക്കിയത്. കരാർ ഒപ്പിട്ടത് യുഎഇ കോൺസുലേറ്റും യുണിടാകും തമ്മിലായിരുന്നു. 2.17 ഏക്കറിൽ 140 ഫ്ളാറ്റ് നിർമ്മിക്കുന്നതിനു ജൂലൈ 11 നാണ് റെഡ് ക്രസന്റുമായി സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയിൽ നിന്നു നേരിട്ടു ധനസസഹായം സ്വീകരിക്കുന്നതിനു നിയമതടസ്സം ഉള്ളതു കൊണ്ടാണു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നായിരുന്നു സർക്കാർ വാദം. ധാരണാപത്രത്തിന്റെ പകർപ്പ് പ്രതിപക്ഷ നേതാവ് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. തുടർന്ന് ലൈഫ് മിഷൻ കമ്മറ്റിയിൽ നിന്ന് പ്രതിപക്ഷ നേതാവ് രാജിവച്ചു.
ഓഗസ്റ്റ് ഏഴിനാണു വടക്കാഞ്ചേരി പദ്ധതിയിൽ സ്വപ്ന ഇടപെട്ട് കമ്മിഷൻ വാങ്ങിയെന്ന ആരോപണം പുറത്തുവരുന്നത്. അന്വേഷണ ഉത്തരവിടുന്നതു 48ാം ദിവസവും. ഇതിനിടെ പത്തോളം വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയോട് ഇതുസംബന്ധിച്ച ചോദ്യങ്ങൾ ആവർത്തിച്ചപ്പോഴും 'വിവരം ശേഖരിച്ചു വരുന്നു' എന്ന മറുപടി മാത്രമാണുണ്ടായത്.
ക്ഷോഭിച്ച് മുഖ്യമന്ത്രി
അതിനിടെ മുഖ്യമന്ത്രിയും ഓഫീസും തദ്ദേശമന്ത്രിയും ആരോപണനിഴലിൽ നിൽക്കുമ്പോൾ വിജിലൻസ് അന്വേഷണം ഉചിതമാണോയെന്ന ചോദ്യത്തോടു ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തന്റെ നിലപാട് വിശദീകരിക്കുകയാണ്. ''നിങ്ങൾക്ക് പ്രത്യേക മാനസികാവസ്ഥയാണ്. മുഖ്യമന്ത്രിയെയും മന്ത്രിയെയും ചോദ്യംചെയ്യാൻ പോകുന്നുവെന്ന പൂതി മനസ്സിൽവച്ചാൽ മതി. അത്തരം മാനസികാവസ്ഥ പാടില്ല. നാക്കുണ്ടെന്നു കരുതി എന്ത് അസംബന്ധവും വിളിച്ചുപറയരുത്. അസംബന്ധം പറയാനുള്ളതല്ല വാർത്താസമ്മേളനം. ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്'' -മുഖ്യമന്ത്രി ചോദിച്ചു.
ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി ഭവനസമുച്ചയമുണ്ടാക്കാൻ യു.എ.ഇ. റെഡ്ക്രസന്റുമായി കരാറുണ്ടാക്കിയതിനെക്കുറിച്ച് അന്വേഷിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ്ക്രസന്റോ കേന്ദ്ര അന്വേഷണ ഏജൻസികളോ എന്തെങ്കിലും വിവരം കൈമാറിയാൽ അന്വേഷിക്കാമെന്നാണു നേരത്തേ പറഞ്ഞത്. അതില്ലാതെതന്നെയാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
പദ്ധതി സംബന്ധിച്ച് ചിലർ ആരോപണം ഉയർത്തിയിട്ടുണ്ട്. 20 കോടിയുടെ കരാർ തുകയിൽ ഇടനിലക്കാർ പണം കൈപ്പറ്റിയതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർക്ക് അനുമതിനൽകിയത്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകും. വിജിലൻസ് സ്വതന്ത്ര ഏജൻസിയാണ്. മറ്റേതെങ്കിലും അന്വേഷണം വേണമെങ്കിൽ അവർക്ക് നിർദ്ദേശിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ.യെ ഭയപ്പെടുന്നതുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ ആരോപണമാകുമോയെന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചു.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവർക്ക് എം.ഒ.യു.വിന്റെ പകർപ്പ് ഉൾപ്പെടെ നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മുഴുവൻ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളിൽ അദ്ദേഹത്തിന് ചോദിച്ച രേഖകൾ നൽകാൻ ഒരു അലംഭാവവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജിയുമായി ചെന്നിത്തല
ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. യു.എ.ഇ. റെഡ്ക്രസന്റുമായി സർക്കാരുണ്ടാക്കിയ ധാരണാപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ചാണിത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകിയെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് പിണറായി വിജയൻ വർഗീയവികാരം ഇളക്കിവിട്ട്, മതസൗഹാർദം തകർക്കുന്ന നിലപാടെടുക്കുന്നത് അപകടകരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വർണക്കടത്തും അഴിമതിയും മറയ്ക്കാൻ മറ്റൊരു മാർഗവുമില്ലെന്നു വന്നതുകൊണ്ടാണ് വർഗീയത ഇളക്കിവിടുന്നത്. മുഖ്യമന്ത്രി വർഗീയവാദിയുടെ നിലവാരത്തിലേക്ക് താഴുകയാണ്.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട്. 20 കോടിയുടെ പദ്ധതിയിൽ ഒമ്പത് കോടി കമ്മിഷൻ പറ്റുന്ന സംഭവം ആദ്യമാണ്. ഇതിൽ വിജിലൻസ് അന്വേഷണമല്ല, സിബിഐ. അന്വേഷണമാണു വേണ്ടത്. വിദേശ ഏജൻസി പങ്കാളിയായ കേസിൽ വിജിലൻസിന് എന്തുചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.
- TODAY
- LAST WEEK
- LAST MONTH
- വെള്ളം എടുക്കാൻ കൈനീട്ടിയപ്പോൾ താഴെ ഇട്ടു പൊട്ടിച്ചു; കോഫി കുടിക്കാൻ എടുത്തപ്പോഴും അതു തന്നെ സംഭവിച്ചു; ചൂടു കാപ്പി വീണ് പൊള്ളിയത് ഐഎഎസ് കൺഫർ മോഹമുള്ള ഉദ്യോഗസ്ഥയുടെ കാല്; ഉദ്യോഗസ്ഥയിൽ നിന്നും പരാതി വാങ്ങി കേസെടുക്കാനും ആലോചന; കിഫ്ബിയിൽ രണ്ടും കൽപ്പിച്ച് പിണറായി; ഐഎഎസ് നഷ്ടമാകാതിരിക്കാൻ കരുതലോടെ അഡീ സെക്രട്ടറിയും
- ബിലീവേഴ്സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ആദ്യ പടിയായി കണ്ടു കെട്ടിയത് ചെറുവള്ളി എസ്റ്റേറ്റിനെ; ആദായ നികുതി വകുപ്പിന്റെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹങ്ങളെ; എരുമേലി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുത്ത് എയർപോർട്ട് പണിയൽ ഇനി അസാധ്യം; ബിഷപ്പ് യോഹന്നാൻ വമ്പൻ പ്രതിസന്ധിയിൽ
- അൾട്രാ സൗണ്ട് സ്കാൻ ചെയ്തപ്പോൾ ഒരു കിഡ്നി മാത്രമെന്ന് സംശയം; ദൂരീകരണത്തിനായി എംആർഐ ചെയ്തപ്പോൾ കിഡ്നി രണ്ടുമുണ്ട്; റിപ്പോർട്ടിൽ തൃപ്തി വരാതെ ഡോക്ടർ വീണ്ടും സ്കാൻ ചെയ്തപ്പോൾ കിഡ്നി ഒന്നേയുള്ളൂ; തെറ്റ് തിരിച്ചറിഞ്ഞപ്പോൾ കാലുപിടുത്തം: മുത്തൂറ്റ് സ്കാനിങ് സെന്ററിനെതിരേ പരാതിയുമായി യുവാവ്
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- രാജു എബ്രഹാമിന് പകരക്കാരനെ റാന്നിയിൽ കണ്ടെത്തുക പ്രയാസം; തുടർച്ചയായി മത്സരിച്ചു തോൽക്കുന്ന വാസവനെ ഒഴിവാക്കിയാൽ സുരേഷ് കുറുപ്പിന് പകരക്കാരനില്ല; മന്ത്രിയാകാതെ അയിഷാ പോറ്റി മടങ്ങുമ്പോൾ അസ്വസ്ഥത; ഐസക്കും സുധാകരനും ഇല്ലെങ്കിൽ ആലപ്പുഴ കൈവിടുമോ എന്ന ആശങ്ക; തുടർച്ചയായി രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഎം നയം പുലിവാലാകുമ്പോൾ
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- പച്ചാളത്തും ഇടപ്പള്ളിയിലും വിസ്മയം തീർത്ത് ഖജനാവിന് കരുത്തായി; വാരികയ്ക്കുള്ളിൽ വച്ച് കോട്ടയത്തെ അച്ചായൻ നൽകി പണം തിരസ്കരിച്ചും വിവാഹ സമ്മനം മടക്കി നൽകിയും മാതൃക കാട്ടിയ മനുഷ്യൻ; പാമ്പൻ പാലത്തിന്റെ കരുത്ത് രാഷ്ട്രീയത്തിലെത്തുമ്പോൾ പാലാരിവട്ടത്തെ നേട്ടം ബിജെപിക്കും; ഇ ശ്രീധരൻ രാഷ്ട്രീയത്തിലും രാജശിൽപിയാകുമോ?
- മുഖ്യമന്ത്രിക്കും സ്പീക്കർക്കും വേണ്ടി ഡോളർ കടത്തി; മുൻ കോൺസുൽ ജനറലും പിണറായിയും തമ്മിൽ അടുത്ത ബന്ധം; അറബി ഭാഷ അറിയാവുന്ന സ്വപ്ന എല്ലാ ഇടപാടിലും വിവർത്തകയും സാക്ഷിയുമായി; മൂന്ന് മന്ത്രിമാർക്കും സ്വർണ്ണ കടത്തിന്റെ ആനുകൂല്യം നൽകി; പിണറായിയ്ക്കെതിരെ നേരിട്ടുള്ള ആരോപണവുമായി കസ്റ്റംസ്; തെരഞ്ഞെടുപ്പു കാലത്ത് 'സ്വപ്നയുടെ മൊഴി' പുറത്ത്
- എടിഎം മെഷീൻ വിലയ്ക്കു വാങ്ങി പരിശീലനം; കവർച്ചയ്ക്കെത്തുന്നത് സർവ്വ മുന്നൊരുക്കങ്ങളും നടത്തിയ ശേഷം; ഒറ്റ രാത്രി കൊണ്ട് കണ്ണൂരിലെ മൂന്ന് എടിഎമ്മുകളിൽ നിന്നും കവർന്നെടുത്തത് 24.06 ലക്ഷം: കവർച്ചക്കാരെ വെല്ലുന്ന പൊലീസ് ബുദ്ധിയിൽ പിടിയിലായത് മൂന്ന് ഹരിയാനാ സ്വദേശികൾ
- കോടിപതികളിൽ മുമ്പിൽ സിപിഎം; തൊട്ടു പിന്നിൽ മുസ്ലിം ലീഗും; 57 പേരുടെ ആസ്തി ഒരു കോടിക്ക് മുകളിൽ; എംഎൽഎമാരിൽ പണക്കാരൻ വികെസി തന്നെ; വരുമാനത്തിൽ തൊട്ടു പിന്നിൽ നടന്മാരായ ഗണേശും മുകേഷും; അൻവറും പിസി ജോർജും കടക്കാരും; കേരളത്തിലെ എംഎൽഎമാരുടെ ആസ്തി പരിശോധിക്കുമ്പോൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്