Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ലൈഫ് മിഷനിൽ സർക്കാരിനെതിരായ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ തുടരും; വിലക്ക് നീക്കണമെന്ന സിബഐയുടെ ആവശ്യം ഹൈക്കോടതി തള്ളി; എതിർ സത്യവാങ്മൂലം പോലുമില്ലാതെ കേസുമായി എത്തിയതിന് സിബിഐയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം; കേന്ദ്ര ഏജൻസിയുടെ ശ്രമം ചീഫ് പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് സംസ്ഥാന സർക്കാർ; സത്യവാങ്മൂലവുമായി എത്തി പുതിയ ഹർജി നൽകാമെന്നും ഹൈക്കോടതി; സർക്കാരിന് വീണ്ടും ആശ്വാസം

ലൈഫ് മിഷനിൽ സർക്കാരിനെതിരായ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ തുടരും; വിലക്ക് നീക്കണമെന്ന സിബഐയുടെ ആവശ്യം ഹൈക്കോടതി തള്ളി; എതിർ സത്യവാങ്മൂലം പോലുമില്ലാതെ കേസുമായി എത്തിയതിന് സിബിഐയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം; കേന്ദ്ര ഏജൻസിയുടെ ശ്രമം ചീഫ് പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് സംസ്ഥാന സർക്കാർ; സത്യവാങ്മൂലവുമായി എത്തി പുതിയ ഹർജി നൽകാമെന്നും ഹൈക്കോടതി; സർക്കാരിന് വീണ്ടും ആശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സർക്കാരിനെതിരായ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ നീക്കണമെന്ന സിബിഐയുടെ ഹർജി ഹൈക്കോടതി തള്ളി. സ്റ്റേ നിലനിൽക്കുന്നതിനാൽ അന്വേഷണം മുന്നോട്ട്‌കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ എതിർ സത്യവാങ്മൂലം പോലുമില്ലാതെയാണ് സിബിഐ എത്തിയത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി കേസ് തള്ളിയത്.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ആണ് വീഡിയോ കോൺഫറൻസിങ് വഴി കേസ് പരിഗണിച്ചത്. ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ നേരത്തെ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ഇതാണ് ചോദ്യം ചെയ്യുന്നത്. ഈ ഹർജി പരിഗണിച്ച ജസ്റ്റീസ് ഇന്ന് അടിയന്തര വാദം കേൾക്കാൻ തയ്യാറുണ്ടോ എന്ന് ചോദിച്ചു. എന്നാൽ എതിർ സത്യവാങ്മൂലം സിബിഐ ഡയറക്ടറുടെ പരിഗണനയിലാണെന്നും അതുകൊണ്ട് കഴിയില്ലെന്നും സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ സത്യവാങ്മൂലം പോലും കൊടുക്കാതെ എങ്ങനെ ഹർജി പരിഗണിക്കുമെന്ന ചോദ്യമെത്തി. അതുകൊണ്ട് ഈ ഹർജി തള്ളുകയാണെന്നും അറിയിച്ചു.

എതിർ സത്യവാങ്മൂലം തയ്യാറാക്കിയ ശേഷം വീണ്ടും കോടതിയെ സിബിഐയ്ക്ക് സമീപിക്കും. ഇതിനും അനുമതി കൊടുത്തു. സിബിഐയുടേത് വെറും പബ്ലിക് സ്റ്റണ്ടാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിശ്വനാഥനും വാദിച്ചു. ഇതിലും വാദ പ്രതിവാദം നടന്നു. അടുത്ത തവണ സിബിഐ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹാജരാകും. ഏതായാലും സർക്കാരിന് താൽകാലിക ആശ്വാസമാണെന്നതാണ് വസ്തുത. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിച്ചതിനുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് സിപിഎം പ്രതികരിച്ചു കഴിഞ്ഞു.

വിദേശസംഭാവനാ നിയന്ത്രണച്ചട്ടം (എഫ്.സി.ആർ.എ) ലംഘിച്ചെന്ന സിബിഐ. കേസിലാണ് സർക്കാരിന് വീണ്ടും ഭാഗിക ആശ്വാസം കിട്ടുന്നത്. ലൈഫ് മിഷൻ സിഇഒ: യു.വി. ജോസിനെതിരേ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ. ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എഫ്.സി.ആർ.എ. ലംഘിച്ചതിനു സിബിഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ലൈഫ് മിഷൻ സിഇഒയുടെ വാദം. ഇതു പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് അന്വേഷണം രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തത്. ഇതിനെതിരേയായിരുന്നു സിബിഐ അപ്പീൽ. ഈ അപ്പീൽ തുറന്ന കോടതിയിൽ കേൾക്കാനായിരുന്നു തീരുമാനിച്ചത്.

വീഡിയോ കോൺഫറൻസ് സൗകര്യമുള്ള ബെഞ്ചിലേക്കു കേസ് മാറ്റണമെന്നാവശ്യപ്പെട്ടാണു ലൈഫ് മിഷൻ സിഇഒ ജോസ് പ്രത്യേക അപേക്ഷ നൽകിയത്. അഭിഭാഷകൻ ഡൽഹിയിലായതിനാൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാകാൻ സൗകര്യമുള്ള മറ്റൊരു ബെഞ്ചിലേക്കു കേസ് മാറ്റണമെന്നാണാവശ്യം. അങ്ങനെയാണ് ജസ്റ്റീസ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചിൽ കേസെടുത്തത്. കോടതി ലൈഫ് മിഷനെ ഒഴിവാക്കിയാൽ, യൂണിടാക്, സെയിൻ വെഞ്ചേഴ്സ് എന്നീ നിർമ്മാണക്കമ്പനികളിൽ മാത്രമായി അന്വേഷണം ഒതുങ്ങും. അത് ഒഴിവാക്കാനാണു റെഡ്ക്രെസന്റുമായി ധാരണാപത്രം ഒപ്പിട്ടതും അന്വേഷിക്കണമെന്ന് എഫ്.ഐ.ആറിൽ സിബിഐ. ആവശ്യപ്പെട്ടത്.

ലൈഫ് മിഷൻ ഇടപാടിനു പിന്നിൽ പ്രവർത്തിച്ചതു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണെന്നാണു പ്രതികളുടെ മൊഴി. ഹൈക്കോടതി അപ്പീൽ തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാനാണു സിബിഐ. നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP