Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് കാരണം പണിയില്ലാതായതോടെ ജീവിതം വഴിമുട്ടി; ഭാര്യ ഉപേക്ഷിച്ചുപോയി..മക്കളുമില്ല; ഗൾഫിൽ പോയി സമ്പാദിച്ചതൊന്നും ബാക്കിയില്ല; ജീവിക്കുന്നത് ബന്ധുക്കളെ ആശ്രയിച്ച്; 58 കാരൻ കുറ്റിപ്പുറം പാലത്തിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയത് എല്ലാം മതിയായപ്പോൾ; മിന്നായംപോലെ കണ്ട ലൈഫ് ഗാർഡുമാരുടെ മിന്നൽ രക്ഷാപ്രവർത്തനത്തിൽ ജീവിതത്തിലേക്ക് വീണ്ടും കരകയറി എടപ്പാളുകാരൻ

കോവിഡ് കാരണം പണിയില്ലാതായതോടെ ജീവിതം വഴിമുട്ടി; ഭാര്യ ഉപേക്ഷിച്ചുപോയി..മക്കളുമില്ല; ഗൾഫിൽ പോയി സമ്പാദിച്ചതൊന്നും ബാക്കിയില്ല; ജീവിക്കുന്നത് ബന്ധുക്കളെ ആശ്രയിച്ച്; 58 കാരൻ കുറ്റിപ്പുറം പാലത്തിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയത് എല്ലാം മതിയായപ്പോൾ; മിന്നായംപോലെ കണ്ട ലൈഫ് ഗാർഡുമാരുടെ മിന്നൽ രക്ഷാപ്രവർത്തനത്തിൽ ജീവിതത്തിലേക്ക് വീണ്ടും കരകയറി എടപ്പാളുകാരൻ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായം 58വയസ്സായി. നേരത്തെ ഗൾഫിലായിരുന്നു. വിവാഹം കഴിച്ചെങ്കിലും ഭാര്യയുമായി വേർപിരിഞ്ഞു. മക്കളൊന്നുമില്ല. ജീവിതം ഇപ്പോൾ ബന്ധുക്കൾക്കൊപ്പമാണ്. കോവിഡ് കാരണം അവരും സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുകയാണ്. മനോവിഷമം തെല്ലൊന്നുമല്ല ഉള്ളത്. അവസാനം സങ്കടം സഹിക്കാനാവാതെ ജീവിതം അവസാനിപ്പിക്കാനുറച്ച് എടപ്പാൾ തറക്കൽ വാസു കുറ്റിപ്പുറം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി. എന്നാൽ മിനി പമ്പയിലുണ്ടായിരുന്ന ലൈഫ് ഗാർഡ് കൃത്യസമത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ ജീവൻ രക്ഷിക്കാനായി.

എടപ്പാൾ തറക്കൽ സ്വദേശി 58 വയസുകാരൻ വാസുവാണ് ഇന്ന് വൈകുന്നേരം നാലരയോടെ കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലോക്ക് ചാടിയത്. നേരത്തെ രണ്ട് തവണ പാലത്തിലെത്തിയ ഇയാൾ ആളുകളുള്ളതിനാൽ തിരികെ പോയിരുന്നു. കോവിഡ്കാരണം ജോലി നഷ്ടപ്പെട്ടതോടെ ജീവിതത്തിന് വഴി മുട്ടിയതിനാലാണ് പുഴയിൽ ചാടിയതെന്നാണ് ഇയാൾ രക്ഷാ പ്രവർത്തനം നടത്തിയവരോട് പറഞ്ഞത്. ഇയാൾ കൊറോണ കാരണം ജോലി നഷ്ടപ്പെട്ടതിൽ അസ്വസ്ഥനായിരുന്നു.

ബന്ധു വീട്ടിൽ നിന്നും കുറ്റിപ്പുറത്തെത്തിയ ശേഷം പാലത്തിൽ നിന്നും ചാടുകയായിരുന്നു. ഇതുദൂരെനിന്നും മിന്നായംപോലെ കണ്ട മിനി പമ്പയിലെ ലൈഫ്ഗാർഡ്മാരായ സുഹൈൽ, ഹരി എന്നിവർ ജീവൻ രക്ഷ ഉപകരണങ്ങളുമായി ബോട്ടുമായി കുതിച്ചെത്തിയതിനാൽ പുഴയുടെ ആഴങ്ങളിലേക്ക് താഴ്ന്ന് പോകാതെ രക്ഷിക്കാനായി. മഴ കനത്തെങ്കിലും നിളയിൽ വേണ്ടത്ര ജലനിരപ്പ് ഉയരാത്തതും കുത്തൊഴുക്കില്ലാത്തതും തുണയായി. പ്രദേശത്ത് തടിച്ച് കൂടിയ നാട്ടുകാരും ലൈഫ് ഗാർഡും ട്രോമോ കെയർ പ്രവർത്തകരും ചേർന്ന് ഇയാളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെലീസ് നൽകിയ വിവരമനുസരിച്ച് ഇയാളുടെ ബന്ധുക്കളത്തി കൂട്ടിക്കൊണ്ടുപോയി. മാനസിക വിഷമം മൂലമാണ് ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമായത്.

എന്നാൽ ബന്ധുക്കളെല്ലാം നല്ല രീതിയിൽതന്നെയാണ് വാസുവിനെകാണുന്നത്. വിവാഹം കഴിഞ്ഞിരുന്നെങ്കിലും ഭാര്യയുമായി വേർപിരിഞ്ഞു. ഇതിനാൽ തന്നെ 58വയസ്സായിട്ടും കുഞ്ഞുങ്ങളൊന്നുമില്ല. സഹോദരങ്ങൾക്കൊപ്പം കഴിയുകയായിരുന്നു. ഇപ്പോൾ കോവിഡ് പ്രതിസന്ധികാരണം അവർക്കും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ ഏതു രീതിയിൽ ജീവിക്കുമെന്നതടക്കമുള്ള കാര്യങ്ങൾ സങ്കടങ്ങൾ വർധിപ്പിച്ചു. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP