Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുൽത്താൻ ബത്തേരിയിൽ കെണിയിൽ നിന്നും രക്ഷപ്പെട്ട പുള്ളിപ്പുലി പിടിയിൽ; വനപാലകർ പുലിയെ പിടികൂടിയത് മയക്കവെടിവെച്ച്; കെണിയിൽ വീണതിനെ തുടർന്ന് പുലിക്ക് കൈക്ക് സാരമായി പരിക്ക്; കെണിയിൽ നിന്നും രക്ഷപെട്ട പുലിക്ക് അധിക ദൂരം സഞ്ചരിക്കാൻ സാധിക്കാത്തത് വനപാലർക്ക് സൗകര്യമായി; പുലി കൂട്ടിലായ ആശ്വാസത്തിൽ നാട്ടുകാരും; പരിക്കുകൾ ഭേദമായ ശേഷം കാട്ടിലേക്ക് പുലിയെ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ

സുൽത്താൻ ബത്തേരിയിൽ കെണിയിൽ നിന്നും രക്ഷപ്പെട്ട പുള്ളിപ്പുലി പിടിയിൽ; വനപാലകർ പുലിയെ പിടികൂടിയത് മയക്കവെടിവെച്ച്; കെണിയിൽ വീണതിനെ തുടർന്ന് പുലിക്ക് കൈക്ക് സാരമായി പരിക്ക്; കെണിയിൽ നിന്നും രക്ഷപെട്ട പുലിക്ക് അധിക ദൂരം സഞ്ചരിക്കാൻ സാധിക്കാത്തത് വനപാലർക്ക് സൗകര്യമായി; പുലി കൂട്ടിലായ ആശ്വാസത്തിൽ നാട്ടുകാരും; പരിക്കുകൾ ഭേദമായ ശേഷം കാട്ടിലേക്ക് പുലിയെ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെണിയിൽ വീണ പുലിയെ രക്ഷപെടുത്തി. കെണിയിൽ നിന്ന് രക്ഷപ്പെട്ട പുള്ളിപ്പുലിയെ പിടികൂടി കൂട്ടിലേക്ക് മാറ്റുകയായിരുന്നു. കെണിയിൽ നിന്നും രക്ഷപെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ പുലിയെ കണ്ടെത്തി മയക്കുവെടി വെക്കുകയായിരുന്നു. ബത്തേരി മൂലങ്കാവിൽ വച്ചായിരുന്നു കെണിയിൽ വീണ പുലി രക്ഷപ്പെട്ടത്. കാട്ടു പന്നിക്ക് വച്ച കെണിയിൽ പുലി വീഴുകയായിരുന്നു.

കെണിയിലായതിനടുത്തുള്ള കൃഷിയിടത്തുവച്ചാണ് പുലിയെ പിടികൂടിയത്. കെണിയിൽ വീണതിനെ തുടർന്ന് പുലിക്ക് കൈക്ക് സാരമായി പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിൽ പുലിക്ക് അധിക ദൂരം സഞ്ചരിക്കാനായിരുന്നില്ല. പുലി രക്ഷപ്പെട്ടതിനെ തുടർന്ന് വനംവകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പുലിയുടെ പരിക്കുകൾ ഭേദമായി ശേഷമായിരിക്കും കാട്ടിലേക്ക് തുറന്നുവിടുക.

പുലി കെണിയിൽ നിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഭീതിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങിയത്. കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങൾക്കായി സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. മയക്കുവെടി വെയ്ക്കാൻ ഡോക്ടറില്ലാത്തതിനാൽ പുലിയെ കെണിയിൽനിന്ന് നീക്കുന്നത് വൈകി. ഒന്നരയോടെ ഡോക്ടർ എത്തി. പുലിയെ വനത്തിൽ കൊണ്ടുപോയി വിടാനായി വനംവകുപ്പ് കൂടും എത്തിച്ചു.

തുടർന്ന് പുലിയെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ പുലി കെണിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇതിനിടെ പുലി കെണിയിൽനിന്ന് രക്ഷപ്പെട്ട് ഓടിക്കളയുകയായിരുന്നു. പിന്നീട് പുലിയുടെ കാൽപ്പാടുകൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുലിയെ കണ്ടെത്തി മയക്കുവെടി വെച്ചത്. സ്ഥലത്ത് പന്നി ശല്യം രൂക്ഷമാണ്. ഇതിനെ പിടിക്കാൻ വച്ച കെണിയിലാണ് പുലി കുടുങ്ങിയത് എന്നാണ് സംശയിക്കുന്നത്. കമ്പി വളച്ച് നിർമ്മിക്കുന്ന ഇത്തരം കെണികളിൽ പുലികൾ കുടുങ്ങിയ സംഭവങ്ങൾ നേരെത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP