Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം പെരുമഴയിലൂടെ പമ്പാ പാലത്തെ മുക്കി; ഇപ്പോഴിതാ ഭഗവാന്റെ അടുത്തുവരെ പുലി എത്തിയിരിക്കുന്നു! മാളികപ്പുറത്ത് പടികേറ്റത്തിന് താഴെ പുലി കാട്ടുപന്നിയെ കടിച്ചു കീറി കൊന്നതും സ്വാമി അയ്യപ്പന്റെ പ്രതിഷേധമെന്ന് വധിയെഴുതി ഭക്തർ; ഈ വർഷം പെരുവെള്ളം മൂലം ആർക്കും മല ചവിട്ടാൻ കഴിയില്ലെന്ന് കരുതുന്നവരും ഏറെ

ആദ്യം പെരുമഴയിലൂടെ പമ്പാ പാലത്തെ മുക്കി; ഇപ്പോഴിതാ ഭഗവാന്റെ അടുത്തുവരെ പുലി എത്തിയിരിക്കുന്നു! മാളികപ്പുറത്ത് പടികേറ്റത്തിന് താഴെ പുലി കാട്ടുപന്നിയെ കടിച്ചു കീറി കൊന്നതും സ്വാമി അയ്യപ്പന്റെ പ്രതിഷേധമെന്ന് വധിയെഴുതി ഭക്തർ; ഈ വർഷം പെരുവെള്ളം മൂലം ആർക്കും മല ചവിട്ടാൻ കഴിയില്ലെന്ന് കരുതുന്നവരും ഏറെ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം ഇരമ്പുകയാണ്. ഭക്തർ തെരുവിൽ ഇറങ്ങിയാണ് കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നത്. കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാറിന് മുമ്പിൽ മറ്റ് വഴികളില്ല. എന്നിട്ടും, അതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് ഭക്തർ. ഇതിനെ ശബരിമലയിൽ പുലിയിറങ്ങിയതും ഭക്തർ കാര്യമായി തന്നെ ചർച്ച ചെയ്തു തുടങ്ങി. ഒരു വശത്ത് ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെയണ് സന്നിധാനത്ത് പുലിയിറങ്ങിയെന്ന വാർത്തയും പുറത്തുവരുന്നത്.

വെള്ളിയാഴ്‌ച്ച രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലർച്ച കേട്ട ദേവസ്വം ഗാർഡുകൾ മേൽപ്പാലത്തിലൂടെ എത്തി നോക്കുമ്പോൾ കാട്ടുപന്നിയെ പുലി കടിച്ചു വലിക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ വനപാലകരെ വിവരം അറിയിച്ചു. രാവിലെ നോക്കിയപ്പോൾ ചെവി മുതൽ വയറു വരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. പിന്നീട് ഇതിനെ പാണ്ടിത്താവളത്തിലെ ഇൻസിനറേറ്ററിന്റെ അടുത്തേക്കു മാറ്റി.

സന്നിധാനത്ത് പുലിയിറങ്ങിയത് അയ്യപ്പ കോപമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ശബരികാടുകളിൽ പുലിയിറങ്ങുന്നത് അപൂർവ്വമായ സംഭവമല്ല. എന്നാൽ, ഇപ്പോഴത്തെ സാഹചര്യവും കൂട്ടിവായിക്കുകയാണ് വിശ്വാസികൾ. അടുത്തിടെ പമ്പയെയും കേരളത്തെയും മുക്കിയ പ്രളയം വന്നതും അയ്യപ്പകോപം കാരണമാണെന്ന് വിശ്വസിക്കുന്നവരാണ് ഭക്തർ. ഇതിനിടെയാണ് പുലിയിറങ്ങലും കൂട്ടിവായിക്കുന്നത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുകൊണ്ട് പുനർനിർമ്മാണം നടക്കുന്നതിനിടയിലാണ് പമ്പയെ വീണ്ടും പ്രളയം വിഴുങ്ങാൻ ഒരുങ്ങുന്നത്. ശക്തമായ മഴ ഇന്നും നാളെയുമായി പമ്പയിലും പരിസരത്തും ഉണ്ടാകുമെന്നാണ് പ്രവചനം. അങ്ങനെ വന്നാൽ വീണ്ടും പമ്പ കരകവിയുമെന്നും കരുതുന്നവർ ഏറെ.

ഇക്കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയ പമ്പ ത്രിവേണി പാലത്തിന്റെതടക്കം എല്ലാ പുനർ നിർമ്മാണങ്ങളും ഇതോടെ നിർത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഇനി മഴ ഒഴിഞ്ഞ ശേഷമായിരിക്കും ഇവിടുത്തെ അറ്റകുറ്റ പണികൾ എല്ലാം നടക്കുകയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം കാലം തെറ്റിയുള്ള തുലാമഴയ്ക്ക് കാരണം അയ്യപ്പ കോപമെന്ന് പറഞ്ഞ് വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും ശബരിമയിലെ സ്ത്രീ പ്രവേശന വിധി വന്നതിന് പിന്നാലെയാണ് കേരളത്തെ പ്രളയം വിഴുങ്ങിയത്. അതിന് പിന്നാലെ കാലം തെറ്റി കന്നി മാസത്തിൽ തന്നെ തുലാമഴയെത്തിയതും മഴ ശക്തി പ്രാപിച്ചതും എല്ലാം അയ്യപ്പ കോപമാണെന്നാണ് ഭക്തരുടെ പ്രചരണം.

കാലവസ്ഥ മോശമായാൽ ഇത്തവണ ശബരിമല തീർത്ഥാടനം തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥ വരും. ഇക്കഴിഞ്ഞ പ്രളയത്തിൽ പമ്പ ആകെ താറുമാറായിരുന്നു. അയ്യപ്പ ഭക്തർക്കുള്ള അടിസ്ഥാന സൗകര്യം വരെ നശിച്ചിരുന്നു. തീർത്ഥാടനം തുടങ്ങുന്നതിന് മുമ്പ് ഇതെല്ലാം വീണ്ടും പഴയ പടി ആക്കാനുള്ള ശ്രമമാണ് മഴ ഭീഷണിയെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൽ നിർത്തിവെച്ചിരിക്കുന്നത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ അയ്യപ്പ കോപമുണ്ടാകുമെന്ന് പറയുന്ന വിശ്വാസികൾ മഴയും ഡാമുകൾ തുറക്കുന്നതുമെല്ലാം അയ്യപ്പകോപമെന്ന രീതിയിൽ സർക്കാരിനെതിരെ തിരിച്ചു വിടും.

ഭക്തരുടെ പ്രതിഷേധാഗ്നി തോരാമഴ ആളിക്കത്തിക്കുമെന്ന ഭയം ഇതോടെ സർക്കാരിനെയും പിടിച്ചു കുലുക്കിയിട്ടുണ്ട്. ഒപ്പം പ്രതിഷേധം ശക്തമാക്കി കോൺഗ്രസും ബിജെപിയും ഭക്തർക്കൊപ്പം നിലകൊള്ളുന്നതും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടയിലാണ് കനത്ത മഴയും സർക്കാരിന് തിരിച്ചടിയായിരിക്കുന്നത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ച സർക്കാർ വരുന്ന പതിമൂന്ന് ദിവസത്തിനുള്ളിൽ ഈ സ്ത്രീകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പമ്പയിൽ ഒരുക്കി കൊടുക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെച്ച ശബരിമലയിൽ സുപ്രീം കോടതി വിധി തന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.

ഇതോടെ മഴയിൽ ശബരിമലയിലേക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലവിൽ വരുന്നത്. ഇതോടെയാണ് വീണ്ടും ഭക്തർ ചർച്ചകൾ സജീവമാക്കുന്നത്. വിശ്വാസത്തിനെതിരെ നിലപാട് എടുത്തതിന്റെ പരിണിത ഫലമാണ് പ്രളയമെന്നാണ് വിശ്വാസികൾ പറയുന്നത്. ഇതോട പ്രളയത്തിൽ വീണ്ടും വിശ്വാസ ചർച്ച സജീവമാവുകയും ചെയ്തു. സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം ആളിക്കത്തിക്കാൻ പ്രളയത്തേയും ഉപയോഗിക്കാനാണ് ഹിന്ദു സംഘടനകളുടേയും നീക്കം. തുലാമാസത്തിൽ തീർത്ഥാടനം മുടങ്ങിയാൽ പ്രതിഷേധം പുതിയ തലത്തിലേക്ക് എത്തും. ഇത് സർക്കാരിനും അറിയാം. ഇത് മനസ്സിലാക്കിയാണ് സിപിഎം നിലപാട് മാറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP