Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ബത്തേരി - പുൽപ്പള്ളി റോഡിൽ വാഹനം ഇടിച്ച് ചത്തത് രണ്ട് വയസുള്ള ആൺപുലി; ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം കേസെടുത്ത് വന വകുപ്പ് അന്വേഷണം തുടങ്ങി; ബൈക്ക് യാത്രക്കാരെ ആക്രമിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ കടുവ ഉള്ളതും ചെതലയത്തെ ഈ പ്രദേശത്തു തന്നെ; നെയ്യാർ ഡാം ലയൺ സഫാരി പാർക്കിൽ എത്തിച്ചതും ഒരു മാസം മുമ്പ് ചെതലയത്തിൽ നിന്നും പിടികൂടിയ പുലിയെ

ബത്തേരി - പുൽപ്പള്ളി റോഡിൽ വാഹനം ഇടിച്ച് ചത്തത് രണ്ട് വയസുള്ള ആൺപുലി; ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം കേസെടുത്ത് വന വകുപ്പ് അന്വേഷണം തുടങ്ങി; ബൈക്ക് യാത്രക്കാരെ ആക്രമിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ കടുവ ഉള്ളതും ചെതലയത്തെ ഈ പ്രദേശത്തു തന്നെ; നെയ്യാർ ഡാം ലയൺ സഫാരി പാർക്കിൽ എത്തിച്ചതും ഒരു മാസം മുമ്പ് ചെതലയത്തിൽ നിന്നും പിടികൂടിയ പുലിയെ

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി- പുൽപ്പള്ളി പാതയിൽ ചെതലയത്തിന് സമീപം പുകലമാളത്ത് വാഹനം ഇടിച്ച് പുലി ചത്തു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. രണ്ടുവയസ്സുള്ള ആൺപുലിയാണ് അജ്ഞാത വാഹനം ഇടിച്ചു ചത്തത്. റോഡ് ക്രോസ് ചെയ്യുന്ന വേളയിൽ വാഹനം ഇടിച്ച് മരണപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുറിച്യാട് അസി. വൈൽഡ് ലൈഫ് വാർഡൻ പി. രതീശന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചശേഷം, ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്ഥിരമായി പുലിയെയും കടുവയെയും കാണുന്ന പ്രദേശമാണ് പുൽപ്പള്ളി-ബത്തേരി റോഡിലുള്ള ചെതലയവും പാമ്പ്രയും അടങ്ങുന്ന ഈ പ്രദേശം. കഴിഞ്ഞ മാസം ചെതലയത്തിൽ നിന്നും പിടികൂടിയ പുലിയ നെയ്യാർ ഡാം ലയൺ സഫാരി പാർക്കിൽ എത്തിച്ചിരുന്നു. ചെതലയം മാതമംഗലത്തുള്ള ബൊമ്മൻ കോളനിയിൽ നിന്ന് പിടികൂടിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിട്ടിരുന്നു. എന്നാൽ പുലി വീണ്ടും ജനവാസ കേന്ദ്രത്തിൽ ഇറങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം മുത്തങ്ങ വനമേഖലയിലെ ആദിവാസിയുടെ വീടിന് മുന്നിൽ കണ്ട പുലിയെ ഫോറസ്റ്റ് അധികൃതർ വീണ്ടും മയക്കുവെടി വച്ച് കൂട്ടിലാക്കുകയായിരുന്നു. തുടർന്നാണ് ചികിത്സയ്ക്കായി പുലിയെ എത്തിച്ചത്.

അടുത്തിടെ ബൈക്ക് യാത്രക്കാർക്ക് നേരെ റോഡിലേക്ക് കുതിച്ചു ചാടി എത്തിയ കടുവയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ പുലിയും കാണപ്പെട്ടത ചെതലയം അടങ്ങുന്ന പ്രദേശത്തായിരുന്നു അന്ന് സോഷ്യൽ മീഡിയയിൽ വൈറലായ കടുവ ചെതലയത്തിന് അടുത്തുള്ള പാമ്പ്രയിൽ വച്ചായിരുന്നു കാണപ്പെട്ടത്. ഇതിന് പിന്നാലെ പ്രദേശത്ത് കൂട്ടത്തോടെ സഞ്ചരിക്കുന്ന നാല് കടുവകളുടെ ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി. ബൈക്ക് യാത്രികരിലൊരാൾ തങ്ങളുടെ യാത്ര ഫോണിൽ പകർത്തുന്നു വേളയിലാണ് മിന്നൽ വേഗത്തിലാണ് റോഡരികിൽ നിന്നിരുന്ന ഒരു കടുവ പാഞ്ഞടുത്തത്.

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി - പുൽപ്പള്ളി റൂട്ടിലെ പാമ്പ്ര വനപാതയിലാണ് ഈ സംഭവം നടന്നത്. ബൈക്കിന് പുറകേ അൽപ്പം ഓടിയ കടുവ റോഡ് മുറിച്ചു കടന്ന് കാട്ടിനുള്ളിലേക്ക് പോയി മറയുകയാണ് ചെയ്തത്. യാത്രയ്ക്കിടെ അങ്ങനെയൊരു നീക്കം റോഡരികിൽ നിന്നുണ്ടാവുമെന്ന് ബൈക്ക് യാത്രികർ ഇരുവരും വിചാരിച്ചു കാണില്ല. പാമ്പ്ര എസ്റ്റേറ്റിനടുത്തുള്ള ചെതലയം, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളുടെ അതിർത്തി ഭാഗത്താണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിമിഷങ്ങൾക്കകമാണ് ഭീതിയുണർത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങൾ ഏറ്റുപിടിച്ചത്.

വിവരം ലഭിച്ചതനുസരിച്ച് ചെതലയം റേഞ്ച് ഓഫീസർ വി.രതീശന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം വൈകീട്ട് പ്രദേശത്ത് എത്തിയിരുന്നു. വന്യമൃഗങ്ങൾ ധാരാളമുള്ളതിനാൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും മറ്റ് യാത്രികരും കൂടുതൽ ജാഗരൂകരായിരിക്കണമെന്ന് വനംവകുപ്പ് അധികൃതർ നിർദ്ദേശിച്ചിരുന്നു. വന്യജീവികളുടെ സ്വൈര്യ വിഹാരം തടസപ്പെടുത്തരുത് എന്നു ആവശ്യത്താലാണ് ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയത്. ഈ ദേശീയ പാതയിൽ വാഹനം ഇടിച്ച് കടുവയും മറ്റ് വന്യമൃഗങ്ങളും ചത്ത സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുൽപ്പള്ളി- ബത്തേരി റോട്ടിലും വാഹനം ഇടിച്ചു പുലി ചത്ത വാർത്ത പുറത്തുവന്നത്. മാതൃഭൂമി അടക്കമുള്ള പത്രങ്ങളുടെ ഒന്നാം പേജിൽ ചിത്രം വന്നതോടെ ഇതുവഴിയുള്ള യാത്രയും തടസ്സപ്പെടുമോ എന്ന ആശങ്കയും നാട്ടുകാർക്കിടയിൽ ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP