Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൃഗസംരക്ഷണ വകുപ്പിന്റെ കെടുകാര്യസ്ഥതയിൽ ഒരു പുലിക്കുട്ടി കൂടി ചത്തുമലച്ചു; വയനാട്ടിൽ നിന്ന് പിടികൂടി നെയ്യാർ സഫാരി പാർക്കിലെത്തിച്ച പുലിക്കുട്ടി ചികിത്സ ലഭിക്കാതെ ദാരുണ മരണം; മരണം കാലിലെ വ്രണം പഴുത്ത് ഒന്നരമാസം അവശനിലയിൽ കിടന്നതിന് ഒടുവിൽ; ദയനീയവസ്ഥയിൽ പുലിക്കുട്ടി കിടന്നിട്ടും ചികിത്സ ലഭിച്ചില്ലെന്ന് ആക്ഷേപം; ചത്തത് പൂർണ ആരോഗ്യവാനെന്ന് വയനാട്ടിലെ ഡോക്ടർ ഫിറ്റ്‌നസ് നൽകിയ പുലിക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കാട്ടാക്കട: വയനാട്ടിലെ ബത്തേരിയിൽനിന്ന് വനം വകുപ്പ് പിടിച്ച നെയ്യറിലെസഫാരി പാർക്കിലെത്തിച്ച പുലി വനം വകുപ്പിന്റെ പിടിപ്പുകേടിൽ ചികിത്സ ലഭിക്കാതെ ചത്തു. 2019 ഓക്ടോബർ 16നാണ് ബത്തേരി ചെതലയം മാതമംഗലത്തുള്ള ബൊമ്മൻ കോളനിയിൽ നിന്ന് പിടിച്ച് വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട പുലിയെ നാട്ടുകാർക്ക് ശല്യമായതോടെ വീണ്ടും പിടികൂടിയത്. അഞ്ചുവയസുകാരനായ പുലിയെ പിടികൂടി തിരുവനന്തപുരം സഫാരി പാർക്കിൽ എത്തിക്കുമ്പോൾ പൂർണ ആരോഗ്യവാനായിരുന്നു.

നല്ല രീതിയിൽ ഭക്ഷണവും കഴിച്ച് പൂർണ ആരോഗ്യവാനായിരുന്ന പുലി ചത്തത്. മേൽനോട്ടത്തിലെ വീഴ്ചയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഒക്ടോബറിൽ സഫാരി പാർക്കിലെത്തിക്കുമ്പോൾ എല്ലാവിധ പരിശോധനയും കഴിഞ്ഞ ശേഷം ഫിറ്റ്‌നസോടെയാണ് പുലിയെ നെയ്യാർ ഡാമിലെ സഫാരി ലയൻ പാർക്കിലെത്തിച്ചത്.

പുലിയെ സഫാരി പാർക്കിലെത്തിക്കുമ്പോഴും കാലിലെ ചെറിയ മുറിവ് മാത്രമാണ് കണ്ടിരുന്നത്. എന്നാൽ പുലി ചത്തത് കാലിലെ മുറിവ് പഴുത്ത് വ്രണമായതോടെയാണ്. കാര്യമായ ഒരു അസുഖവും പുലിക്കുട്ടിക്കുണ്ടായിരുന്നില്ല.

പുലിയെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നത് വനം വകുപ്പിന്റെ ഡോക്ടറായ ഈശ്വരനായിരുന്നു നെയ്യാറിലേക്ക് പുലിയെ മാറ്റിയത്. ഒരു മാസം മുൻപ് പുലിയുടെ പേരിൽ വാർത്തയും ഇതേ ഡോക്ടർ പുറത്തുവിട്ടിരുന്നത് വിവാദമായിരുന്നു. മനുഷ്യരിലേക്ക് പകരുന്ന വൈറസ് പുലിയുലുണ്ടെന്നും ജനവാസ മേഖലയായ നെയ്യാറിൽ പുലിയെ പാർപ്പിച്ചിരിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്നുമാണ് വാർത്തയിൽ ആരോപിച്ചിരുന്നത്. എന്നാൽ വയനാട്ടിലെ ഡോക്ടർ അരുൺ സക്കറിയ പൂർണ ഫിറ്റ്‌നസ് നൽകിയാണ് പുലിയെ നെയ്യാറിലേക്ക് അയച്ചതെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഡോക്ടറും ഈശ്വരനും തമ്മിലുള്ള ശീതസമരമാണ് പുലിയുടെ ചികിത്സയെ ബാധിച്ചതെന്ന് ആരോപണം ഉയരുന്നത്.

പാദങ്ങൾ അഴുകി ശോചനീയവസ്ഥയിലായിരുന്നു ആഴ്ചകളായി പുലി വേദന തിന്ന് കഴിഞ്ഞിരുന്നത്. വനം വകുപ്പിന്റേയും മൃഗസംരക്ഷണ വകുപ്പിന്റേയും കെടുകാര്യസ്ഥത ഇതോടെ ചോദ്യമായി ഉയരുകയാണ്. കോന്നി ആനക്കൂട്ടിൽ ചിഞ്ചു എന്ന ആനക്കൂട്ടി രോഗശയ്യലിൽ ചികിത്സ ലഭിക്കാതെ സമാന സാഹചര്യത്തിൽ കഴിയുന്നുണ്ട്്. ഈ ആനക്കുട്ടിയുടേയും ചികിത്സ മേൽനോട്ടം വഹിച്ചിരുന്നത് ആരോപണ വിധേയനായ തിരുവനന്തപുരത്തെ ഡോക്ടറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP