Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

66ൽ മഹാരാഷ്ട്രയിൽ നിന്നും ഡോക്ടറായി ജോലി ചെയ്യാൻ ബ്രിട്ടനിലെത്തി; അവിടെ നിന്നും അയർലന്റിലേക്ക് പോയപ്പോൾ മകൻ പ്രധാനമന്ത്രി: ഐറിഷ് പ്രധാനമന്ത്രി അച്ഛൻ ജനിച്ച നാടു കാണാൻ എത്തിയപ്പോൾ കൗതുകത്തോടെ തടിച്ചു കൂടിയത് ബന്ധുക്കളും നാട്ടുകാരുമായി അനേകം പേർ

66ൽ മഹാരാഷ്ട്രയിൽ നിന്നും ഡോക്ടറായി ജോലി ചെയ്യാൻ ബ്രിട്ടനിലെത്തി; അവിടെ നിന്നും അയർലന്റിലേക്ക് പോയപ്പോൾ മകൻ പ്രധാനമന്ത്രി: ഐറിഷ് പ്രധാനമന്ത്രി അച്ഛൻ ജനിച്ച നാടു കാണാൻ എത്തിയപ്പോൾ കൗതുകത്തോടെ തടിച്ചു കൂടിയത് ബന്ധുക്കളും നാട്ടുകാരുമായി അനേകം പേർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വരാഡ് ഗ്രാമത്തിലാണ് ലിയോ വരദ്‌റുടെ അച്ഛൻ അശോക് വരദ്കർ ജനിച്ചതും വളർന്നതും. 1960 കളിലാണ് അശോക് വരദ്കർ ബ്രിട്ടനിലേക്ക് എത്തിയത്. ഡോക്ടറായിരുന്ന അശോക് വാട്ടർഫോർഡിലെ ഡൺ ഗാർവൻകാരിയായ മിറിയം എന്നു പേരുള്ള ഐറീഷ് നഴ്‌സിനെ വിവാഹം ചെയ്തു. അയർലന്റിൽ ജീവിക്കുമ്പോഴും ഇന്ത്യയെ എന്നും സ്‌നേഹിച്ചിരുന്നു അശോക്. ഈ രാജ്യ സ്‌നേഹം മക്കൾക്കു പകർന്നു നൽകുവാനും അശോക് മറന്നില്ല.

1979ൽ ജനിച്ച ലിയോ പഠിച്ചതെല്ലാം അയർലന്റിലായിരുന്നു. ഡബ്ലിൻ ട്രിനിറ്റിയിലെ പഠന ശേഷം മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് ലിയോ കുറേനാൾ ഇന്റേൺഷിപ്പ് ചെയ്തത്. ഇന്ത്യയിൽ തുടരണം എന്ന് ആ ഘട്ടത്തിൽ ലിയോ ആലോചിക്കുകയും ചെയ്തിരുന്നു. എന്നാൽ കുടുംബത്തിലെ ഏക ആൺ തരിയായിരുന്ന ലിയോ സഹോദരിമാരുടെ നിർബന്ധം മൂലം ഇന്റേൺ ഷിപ്പ് പൂർത്തിയാക്കി അയർലണ്ടിലേക്ക് തിരിച്ചു വരികയായിരുന്നു. പിന്നീട് ലിയോ, ടൂറിസം കായിക മന്ത്രിയായിരുന്നപ്പോൾ ഐറീഷ് ക്രിക്കറ്റ് ടീമിനൊപ്പം മുംബൈയിൽ എത്തിയിരുന്നു

ഇപ്പോൾ 80 വയസ് തികഞ്ഞിരിക്കുകയാണ് ലിയോ വരദ്കറുടെ അച്ഛൻ അശോകിന്. ഈ ഘട്ടത്തിലാണ് പഴയ കുടുംബവീട്ടിലേക്ക് എത്തുവാൻ അശോക് താൽപര്യം പ്രകടിപ്പിച്ചത്. അങ്ങനെയാണ് ക്രിസ്മസ് പിറ്റേന്ന് അശോക് വരദ്ക്കറുടെ ഉടമസ്ഥതയിൽ ഇപ്പോഴും ഉള്ള കുടുംബവീട്ടിലേക്ക് എല്ലാവരും എത്തിയത്. ഏതാനും വർഷം മുമ്പ് ഡബ്ലിനിൽ നിന്നും കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ഇവിടെയെത്തി വീട് പുതുക്കി പണിതിരുന്നു.

'വരദ്കർ വീണ്ടും ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നറിഞ്ഞ് ബന്ധുക്കൾ മാത്രമല്ല, ഗ്രാമവാസികൾ എല്ലാം ആവേശത്തിലായിരുന്നു. വലിയ ബന്ധുബലമാണ് ലിയോയ്ക്ക് ഇന്ത്യയിൽ ഉള്ളത്. അറുപതോളം വീടുകളിലായാണ് 'വരദ്കർ കുടുംബങ്ങൾ ' വരാഡിലും പരിസരങ്ങളിലുമായി താമസിക്കുന്നത്. തങ്ങളുടെ ഗ്രാമത്തിന്റെ ' ചോട്ടാ ബേട്ടാ' പ്രധാനമന്ത്രിയായത് മുതൽ അവർ ലിയോയെ കാത്തിരിക്കുന്നതാണ്. 'മാത്രമല്ല അന്ന് മുതൽ ഗ്രാമത്തിലെ അമ്പലത്തിൽ വരദ്കറുടെ ക്ഷേമത്തിനായി പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തുന്നുമുണ്ട്' എന്നും ലിയോയുടെ ബന്ധുവും വരാഡിലെ വീടിന്റെയും കൃഷിസ്ഥലത്തിന്റെയും ചുമതല നടത്തിപ്പുകാരനുമായ വസന്ത് വരദ്കർ പറഞ്ഞു.

ലിയോയും സഹോദരിമാരായ സോഫിയയും സോണിയയും അവരുടെ എല്ലാ ബന്ധുക്കളും ഉൾപ്പെടെയാണ് മാതാപിതാക്കൾക്കൊപ്പം ഇന്ത്യയിലേയ്ക്ക് എത്തിയിട്ടുള്ളത്. അച്ഛൻ അശോക് ബ്ലാഞ്ചാർഡ്സ്റ്റൗണിൽ ഒരു ജിപിയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് ലിയോ രാഷ്ടീയത്തിൽ സജീവമായി പ്രവർത്തിക്കുവാൻ തുടങ്ങിയത്. ബ്ലാഞ്ചാർഡ്സ്റ്റൗണിലെ ലോക്കൽ കൗൺസിലർ ആയി തുടങ്ങി വെറും മുപ്പത്തിയെട്ടാം വയസിലാണ് അയർലന്റിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് ലിയോ എത്തിയത്.

അയർലന്റിലെ ഇന്ത്യൻവംശജനായ ആദ്യ പ്രധാനമന്ത്രിയാണ് ലിയോ. 1979-ൽ ഡബ്ലിനിൽ ജനിച്ച അദ്ദേഹം 2017 ജൂണിലാണ് ഐറിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഇന്ത്യയിൽ പല തവണ വന്നിട്ടുണ്ടെങ്കിലും വരദ് ഗ്രാമത്തിൽ ആദ്യസന്ദർശനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP