Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏതു ആപത്തിലും രക്ഷിക്കുമെന്ന് കരുതിയ സിപിഐ(എം)-സിപിഐ നേതാക്കൾ പോലും പിൻവലിഞ്ഞപ്പോൾ ലക്ഷ്മി നായരെ സുകുമാരൻ നായർ കാക്കുമോ? പെരുന്നയിൽ എത്തി ലോ അക്കാദമി പ്രിൻസിപ്പൽ എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ സഹായം തേടിയതായി റിപ്പോർട്ട്

ഏതു ആപത്തിലും രക്ഷിക്കുമെന്ന് കരുതിയ സിപിഐ(എം)-സിപിഐ നേതാക്കൾ പോലും പിൻവലിഞ്ഞപ്പോൾ ലക്ഷ്മി നായരെ സുകുമാരൻ നായർ കാക്കുമോ? പെരുന്നയിൽ എത്തി ലോ അക്കാദമി പ്രിൻസിപ്പൽ എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ സഹായം തേടിയതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പമ്പാടിയിലെ ജിഷ്ണുവിന്റെ മരണമാണ് സ്വാശ്രയ കോളേജിനെതിരെ പ്രതിഷേധങ്ങൾ ആളിക്കത്തിച്ചത്. ക്രൈസ്തവ മാനേജ്‌മെന്റുകളുടെ കോളേജുകളായിരുന്നു ആദ്യം സമര വേദിയായത്. എന്നാൽ പെട്ടെന്ന് എല്ലാ കണ്ണുകളും തിരുവനന്തപുരത്തെ ലോ അക്കാദമിയിലേക്ക് തിരിഞ്ഞു. രാഷ്ട്രീയക്കാരുടെ പിന്തുണയിൽ ഭരണം നടന്ന ലോ കോളേജിനെ വിവാദം എത്തിയപ്പോൾ ഏവരും കൈയൊഴിഞ്ഞു. പ്രിൻസിപ്പൾ ലക്ഷ്മി നായരുടെ രാജിക്കായി വിദ്യാർത്ഥി സംഘടനകൾ സമരം തുടങ്ങി. ബിജെപി കൂടി എത്തിയതോടെ സമരം കൊഴുത്തു. സിപിഎമ്മും സിപിഐയും സഹായിക്കാൻ ഒപ്പമുണ്ടാകുമെന്ന കണക്കു കൂട്ടൽ തെറ്റിയതോടെ സാമുദായിക പിന്തുണയ്ക്കായി മാനേജ്‌മെന്റ് നീക്കം തുടങ്ങിയതായി റിപ്പോർട്ട്.

ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുന്നില്ല, ലളിതമായ ഫീസ് ഘടന എന്നിട്ടും എന്തുകൊണ്ടാണ് സ്വാശ്രയ സമരം ലോ അക്കാദമിയിലേക്ക് നീളുന്നതെന്ന് പ്രിൻസിപ്പളിന് മനസ്സിലാകുന്നില്ല. വിദ്യാർത്ഥി സംഘടനകളുടെ ആവശ്യമെല്ലാം അംഗീകരിക്കാൻ പ്രിൻസിപ്പൽ തയ്യാറുമാണ്. പക്ഷേ ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന ഒറ്റ അജണ്ടയിലാണ് സമരം. ഇത് മറ്റ് മാനേജ്‌മെന്റുകൾക്കെതിരായ സമരത്തെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി മാനേജ്‌മെന്റ് കരുതുന്നു. സിപിഎമ്മുകാരനായ കോലിയക്കോട് കൃഷ്ണൻനായർക്കും സിപിഐക്കാരനെന്ന് പൊതുവേ വിലിയിരുത്തുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രിയപ്പെട്ടയാളുമായി നാരായണൻ നായരും ഇന്ന് പ്രതിസന്ധിയിലാണ്. ലക്ഷ്മി നായരുടെ രാജി ചോദിച്ച് വാങ്ങാൻ അച്ഛൻ കൂടിയായ നാരായണൻ നായർക്ക് കഴിയുന്നില്ല. സിപിഎമ്മിന്റേയും സിപിഐയുടേയും പിന്തുണ ഉണ്ടാകില്ലെന്ന് മനസ്സിലാക്കി ലക്ഷ്മി നായർ മറു തന്ത്രം തുടങ്ങിയെന്നാണ് വിലയിരുത്തൽ.

ലോ അക്കാദമി നായർ കോളേജാണെന്നും അതിനെതിരായ പ്രതിഷേധങ്ങളിൽ നായന്മാർ ഒന്നിക്കണമെന്നുമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിന് അനുസരിച്ചുള്ള നീക്കം ലക്ഷ്മി നായരും നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. എൻഎസ് എസ് ജനറൽ സെക്രട്ടറിയുടെ പിന്തുണയോടെ അക്കാദമി സമരത്തെ പൊളിക്കാൻ നീക്കമുണ്ടെന്നാണ് സൂചനകൾ. എൻ എസ് എസ് ആസ്ഥാനത്ത് ലക്ഷ്മി നായർ എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ടെതായുള്ള വാദങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകായണ്. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ലോ അക്കാദമി മാനേജ്‌മെന്റോ എൻ എസ് എസ് നേതൃത്വമോ തയ്യാറായിട്ടില്ല. സിപിഎമ്മനേയും സിപിഐയേയും വരുതിയിൽ കൊണ്ടുവരാനാണിതെന്നാണ് വിലയിരുത്തൽ.

കോൺഗ്രസിലെ നായർ വിഭാഗത്തെ ഒപ്പം നിർത്തുക, ബിജെപിയെ നിശബ്ദമാക്കുകയെന്ന തന്ത്രങ്ങളും സുകുമാരൻ നായരെ കണ്ടതിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്. സുകുമാരൻ നായരിലൂടെ രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ച് പ്രശ്‌നം ഒതുക്കി തീർക്കാനാണ് ശ്രമമെന്നാണ് വാദം. താൽകാലിക നടപടികളിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടായെന്ന് വരുത്താനാണ് നീക്കം. ലോ അക്കാദമിയുടെ കൈയിലുള്ള ഭൂമിയിലേക്ക് ചർച്ചകൾ എത്താതിരിക്കാനാണ് ശ്രമം. കോളേജിന്റെ എട്ടേക്കറോളം വരുന്ന ഭൂമിയിൽ നാരായണൻ നായരും കോലിയക്കോടും വീട് വച്ച് താമസിക്കുകയാണ്. ഇവരെ ഇവിടെ നിന്നും ഇറക്കിവിടുകയെന്ന ലക്ഷ്യത്തോടെയാണ് വി എസ് അച്യൂതാനന്ദൻ ഭൂമിയെ വിവാദത്തിലാക്കി പ്രസ്താവന ഇറക്കിയത്. സിപിഐയും ബിജെപിയും ഈ വിവാദം ഏറ്റെടുക്കാൻ സാധ്യതയുണ്ട്.

ഇത് തിരിച്ചറിഞ്ഞാണ് എൻ എസ് എസിനെ കൂട്ടു പിടിക്കുന്നത്. മറ്റ് മതക്കാരുടെ കോളേജിൽ ഇതിനുമപ്പുറം പ്രശ്‌നങ്ങളുണ്ട്. അവിടെ നടക്കാത്ത രാഷ്ട്രീയ ഇടപെടൽ ലോ അക്കാദമിയിൽ നടക്കുന്നതിന് പിന്നിൽ താൻ ഭൂരിപക്ഷ സമുദായ അംഗമായതുകൊണ്ടാണെന്ന് വരുത്താൻ ലക്ഷ്മി നായർ ശ്രമിക്കുന്നുവെന്നാണ് ആരോപണം. എന്നാൽ ഈ വിഷയത്തിൽ പരസ്യമായി ഇടപെടാൻ എൻ എസ് എസിന് താൽപ്പര്യമില്ലെന്നാണ് സൂചന. വെറുതെ വിവാദത്തിൽ തലയിടേണ്ടെന്ന് സുകുമാരൻ നായർ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം നിലനിർത്തി ലക്ഷമി നായർക്ക് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം അഞ്ചു വർഷത്തെ ഭാഗിക വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ കൂടിയാണ് ഇത്.

അതിനിടെ ഞാൻ രാജിവയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ലക്ഷ്മി നായർ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പ്രചാരണവും ശരിയല്ലെന്നും ലോ കോളേജ് നാളയോ മറ്റന്നാളോ തുറക്കുമെന്നും ലക്ഷ്മി നായർ വ്യക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൊലീസ് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ലക്ഷ്മി നായർ പറഞ്ഞു. തനിക്ക് കോളജ് ഭരണസമിതിയുടെ പിന്തുണയുണ്ട്. തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെല്ലാം ഊതിപ്പെരുപ്പിച്ചതാണ്. ലോ അക്കാദമി ലോ കോളജ് ഒരു സ്വകാര്യ സ്ഥാപനമാണെന്നും ആരെങ്കിലും എന്തൊക്കെയോ പറഞ്ഞുവെന്ന് കരുതി പ്രിൻസിപ്പലിന് ഇറങ്ങിപ്പോകാനാകില്ലെന്നും ലക്ഷ്മി നായർ വിശദീകരിച്ചു.

സിൻഡിക്കറ്റ് ഉപസമിതി ചില വിദ്യാർത്ഥികളിൽ നിന്നു മാത്രമാണ് തെളിവെടുത്തതെന്നും അദ്ധ്യാപകരോടും തന്നോടും ഒന്നു രണ്ടു ചോദ്യങ്ങൾ പേരിന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും തികച്ചും ഏകപക്ഷീയമായ റിപ്പോർട്ടാണ് സിൻഡിക്കറ്റ് യോഗത്തിൽ അവതരിപ്പിച്ചതെന്നും ലക്ഷ്മി നായർ കുറ്റപ്പെടുത്തി. ഒരു ലോറിയിൽ കൊണ്ടുപോകേണ്ടത്ര രേഖകളാണ് രണ്ടു ദിവസംകൊണ്ട് നൽകണമെന്ന് അവർ ആവശ്യപ്പെട്ടതെന്നും അതെല്ലാം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും സിൻഡിക്കറ്റ് യോഗ തീരുമാനത്തിനു മേൽ സർക്കാർ നടപടി ഉണ്ടായാൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ലക്ഷ്മി നായർ വ്യക്തമാക്കി. എൻ എസ് എസ് സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലക്ഷ്മി നായർ ഇപ്പോഴുമെന്നാണ് സൂചന. സർക്കാരിൽ എൻ എസ് എസ് നേതൃത്വം സമ്മർദ്ദം ചെലുത്തുമെന്നാണ് പ്രതീക്ഷ.

സുകുമാരൻ നായർ രംഗത്ത് എത്തിയാൽ കോൺഗ്രസിലെ ചെന്നിത്തല-ഉമ്മൻ ചാണ്ടി പക്ഷങ്ങൾ നിശബ്ദമാകുമെന്നും കരുതുന്നു. ബിജെപിയിലെ നായർ വിഭാഗത്തേയും ഒപ്പം നിർത്താനും സുകുമാരൻ നായരുടെ ഇടപെടലിലൂടെ സാധിക്കുമെന്നാണ് ലോ അക്കാദമി മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP