Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹർത്താൽ നാളിൽ ബസ് നിരത്തിലിറക്കില്ലെന്ന സ്വകാര്യ ബസുടമകളുടെ തീരുമാനം ഹൈക്കോടതി വിധിയുടെ ലംഘനവും കോടതിയലക്ഷ്യവും; സർവീസ് നടത്തുന്നത് 80 ശതമാനവും സ്വകാര്യ ബസുകളാകുമ്പോൾ സർക്കാരിന് എങ്ങനെ കൈയും കെട്ടി നോക്കിയിരിക്കാൻ കഴിയും; സർവീസ് മുടക്കിയാൽ പെർമിറ്റ് റദ്ദാക്കാം; ചൊവ്വാഴ്ച ബസ് ഓടിക്കാതിരുന്നത് ഹർത്താൽ വിജയിപ്പിക്കാൻ ലക്ഷ്യമിട്ട്; അടുത്ത ഹർത്താലിന് പണി കിട്ടാതിരിക്കാൻ ഓടാത്ത ബസുകൾക്കെതിരെ നിയമനടപടിക്ക് നീക്കം

ഹർത്താൽ നാളിൽ ബസ് നിരത്തിലിറക്കില്ലെന്ന സ്വകാര്യ ബസുടമകളുടെ തീരുമാനം ഹൈക്കോടതി വിധിയുടെ ലംഘനവും കോടതിയലക്ഷ്യവും; സർവീസ് നടത്തുന്നത് 80 ശതമാനവും സ്വകാര്യ ബസുകളാകുമ്പോൾ സർക്കാരിന് എങ്ങനെ കൈയും കെട്ടി നോക്കിയിരിക്കാൻ കഴിയും; സർവീസ് മുടക്കിയാൽ പെർമിറ്റ് റദ്ദാക്കാം; ചൊവ്വാഴ്ച ബസ് ഓടിക്കാതിരുന്നത് ഹർത്താൽ വിജയിപ്പിക്കാൻ ലക്ഷ്യമിട്ട്; അടുത്ത ഹർത്താലിന് പണി കിട്ടാതിരിക്കാൻ ഓടാത്ത ബസുകൾക്കെതിരെ നിയമനടപടിക്ക് നീക്കം

എം മനോജ് കുമാർ

തിരുവനന്തപുരം: ഹർത്താൽ ദിവസം ബസുകൾ ഓടിക്കില്ല എന്ന ബസുടമകളുടെ തീരുമാനം ഹൈക്കോടതി വിധിയുടെ ലംഘനവും കോടതിയലക്ഷ്യവുമാണെന്ന് പാലായിലെ സെന്റർ ഫോർ കൺസ്യുമർ എഡ്യുക്കേഷൻ. ഹർത്താൽ ദിനത്തിൽ ബസുകൾ ഓടിക്കില്ലെന്ന തീരുമാനം ഹർത്താൽ ആഹ്വാനം ചെയ്തവരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ബസ് ഓടിക്കുന്നതിന്നിടയിൽ ആക്രമിക്കപ്പെട്ടാൽ നഷ്ടം ഈടാക്കാനുള്ള നിയമവും കേരളത്തിൽ പ്രാബല്യത്തിലുണ്ട്. ഹർത്താൽ ആഹ്വാനങ്ങൾക്കെതിരെ കേസുകളും വന്നിട്ടുണ്ട്. ഇനി നിയമവും ബസ് സർവീസ് നിർത്തുന്നതിന് എതിരാണ്. കേരള മോട്ടോർ വാഹന നിയമപ്രകാരത്തിലെ 152 വകുപ്പ് പ്രകാരം പെർമിറ്റുള്ള സ്വകാര്യ ബസുകൾക്ക് ഒരു ദിവസം പോലും സർവീസ് നടത്താതിരിക്കാനാവില്ല.

ഇങ്ങിനെ ബസ് ഓടിക്കാതിരുന്നാൽ പെർമിറ്റ് കട്ടാക്കാനുള്ള അധികാരം മോട്ടോർ വാഹനവകുപ്പിനും ജില്ലാ കലക്ടർക്കുമുണ്ട്. അതിനാൽ ഹർത്താൽ ദിനമായ ഇന്നു ബസ് ഓടിക്കാതിരുന്ന സ്വകാര്യ ബസ് ഉടമകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും ഗതാഗത മന്ത്രിയോടും ആവശ്യപ്പെടുന്നു. പെർമിറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. ഈ കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനും കൺസ്യൂമർ ഫോർ കൺസ്യുമർ എഡ്യുക്കേഷൻ തീരുമാനിച്ചതായി മാനേജിങ് ട്രസ്റ്റി ജെയിംസ് വടക്കൻ മറുനാടനോട് പറഞ്ഞു. ഈ വർഷം ജനുവരി വന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഹർത്താലുകൾക്കെതിരെ ശക്തമായ നടപടിയാണ് ഹർത്താലുകൾക്കെതിരെ സർക്കാർ സ്വീകരിച്ചത്. അതിനാൽ ഹർത്താലുകൾ വളരെ കുറച്ച് മാത്രമാണ് നടന്നത്.

കേരളത്തിലെ 24000 ബസുകളിൽ 19000വും സ്വകാര്യ ബസുകളാണ്. കെഎസ്ആർടിസി ബസുകൾ ഓടുന്നുണ്ടെങ്കിലും അത് ജനങ്ങളുടെ യാത്രകളുടെ ആവശ്യം നിറവേറ്റാൻ പര്യാപ്തമല്ല. തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് കെഎസ്ആർടിസിക്ക് ആധിപത്യമുള്ളത്. ബാക്കി പതിമൂന്നു ജില്ലകളിലും ആധിപത്യം സ്വകാര്യ ബസുകൾക്കാണ്. പക്ഷെ സ്വകാര്യ ബസുകൾ വിരലിൽ എണ്ണാവുന്നത് മാത്രമാണ് സർവീസ് നടത്തിയത്. അതിനാൽ യാത്രയ്ക്ക് തയ്യറായി റോഡുകളിൽ എത്തിയ ജനങ്ങൾ വലഞ്ഞു. എറണാകുളം ജില്ലയിൽ 3973 സ്വകാര്യ ബസുകൾ ഉള്ളപ്പോൾ കെഎസ്ആർടിസിക്ക് ഓടുന്നത് 546 ബസുകൾ മാത്രം. തൃശൂരിൽ 4256 സ്വകാര്യ ബസുകളും 353 കെഎസ്ആർടിസി ബസുകളും ആണുള്ളത്.

പാലക്കാട് ജില്ലയിലെ കണക്കെടുത്താൽ 2096 ബസുകളും സ്വകാര്യ ബസുകളാണ്. 197 കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ 3562 ബസുകൾ സ്വകാര്യ മേഖലയിൽ നിന്നാണ്. 247 ബസുകൾ ആണ് കെഎസ്ആർടിസിയുടേത് ആയി സർവീസ് നടത്തുന്നത്. കണ്ണൂരിൽ 3735 സ്വകാര്യ ബസുകളും 281കെഎസ്ആർടിസി ബസുകളുമാണ് സർവീസ് നടത്തുന്നത്. കോട്ടയത്ത് 2735 സ്വകാര്യ ബസുകളും 482 കെഎസ്ആർടിസി ബസുകളുമുണ്ട്. ഇടുക്കിയിൽ 1298 സ്വകാര്യ ബസുകളും 260 കെഎസ്ആർടിസി ബസുകളുമുണ്ട്. ഇങ്ങിനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ വരുന്നത്. ജനങ്ങളുടെ യാത്രാവശ്യം നിറവേറ്റാനുള്ള കെഎസ്ആർടിസി ബസുകൾ സംസ്ഥാനത്ത് ഓടുന്നില്ലെന്നു ജില്ല തിരിച്ചുള്ള കണക്കുകളിൽ വ്യക്തമാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ ബസുകൾ ഓടിയില്ലെങ്കിൽ ജനം വലയും. അതിനാലാണ് ഹൈക്കോടതി സമീപിക്കാൻ കൺസ്യൂമർ ഫോർ കൺസ്യുമർ എഡ്യുക്കേഷൻ തീരുമാനിച്ചത്.

ജെയിംസ് വടക്കന്റെ പ്രതികരണം:

സ്വകാര്യ മേഖലയാണ് ജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിൽ മുൻപിൽ നിൽക്കുന്നത്. സ്വകാര്യ ബസുകളുടെ കാര്യം എടുത്താൽ ഇത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് കാണാം. ഇവിടെ 80 ശതമാനവും സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ബസുകൾ സർവീസ് നിർത്തിയാൽ ഹർത്താൽ വിജയിക്കും. ഹർത്താലിനെ ശക്തമായി നേരിടും എന്നാണ് പൊലീസ് പറഞ്ഞത്. ശബരിമല സീസണിൽ ഹർത്താൽ നടത്തിയപ്പോൾ 6000 കേസുകൾ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. സ്വകാര്യ ബസുകൾ നശിപ്പിച്ചാൽ നഷ്ടം നേരിടാൻ നിയമമുണ്ട്. അതിനാൽ തന്നെ ബസുകൾ ആക്രമിക്കും എന്ന ഭീതിയിലല്ല ബസ് ഓടിക്കാതിരുന്നത്. അത് ഹർത്താൽ വിജയിപ്പിക്കാൻ വേണ്ടിയാണ്. ഹർത്താലിനെതിരെയുള്ള ജനരോഷം കണക്കിലെടുത്താണ് ഏഴു ദിവസം നോട്ടീസ് നൽകണമെന്നു കോടതി വിധിച്ചത്. അതിനാൽ പതിനൊന്നു മാസമായി കേരളത്തിൽ ഹർത്താലേ നടന്നിട്ടില്ല.

ഇന്നത്തെ ഹർത്താൽ വിജയിക്കാനുള്ള പ്രധാന കാരണം മിക്കയിടങ്ങളിലും ബസുകൾ ഓടിയില്ല. ബസുകൾ ഓടിയാലെ എല്ലായിടത്തും ആളുകൾ എത്തൂ. ബസ് ഇല്ലാത്തതിനാൽ ആളുകൾ എത്തിയില്ല. ഹർത്താൽ വിജയവുമായി. അതിനാൽ ഹർത്താൽ ആഹ്വാനം വന്നാൽ നിർബന്ധമായി സ്വകാര്യ ബസുകൾ ഓടണം. അത് ആ വിധിക്ക് അകത്ത് തന്നെയുണ്ട്. മോട്ടോർ വാഹനവകുപ്പ് ചട്ടം പ്രകാരം പെർമിറ്റുള്ള ബസുകൾക്ക് ഓട്ടം നിർത്താൻ അവകാശമില്ല. അങ്ങിനെ ചെയ്താൽ പെർമിറ്റ് കട്ടാകും. പെർമിറ്റ് റദ്ദാകും എന്ന് ജില്ലാ കലക്ടർമാർ പറഞ്ഞാൽ ബസുകൾ ഓടിയേനെ. അതിനാൽ ജില്ലാ കളക്ടർമാരുടെ വശത്ത് നിന്നും പാകപ്പിഴകൾ വന്നിട്ടുണ്ട്. ഇന്നു ഓടാതിരുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടികൾ സ്വീകരിച്ചാൽ മാത്രമേ അടുത്ത ഹർത്താൽ സമയത്ത് ഇവർ ബസുകൾ ഓടിക്കാൻ തയ്യാറാകൂ. അതാണ് വിധി. അതിനാൽ ആദ്യം സർക്കാരിനെ സമീപിക്കുന്നു. അതിനുശേഷം ഹൈക്കോടതിയെ സമീപിക്കും-ജെയിംസ് വടക്കൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP