Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭീഷണി സന്ദേശം വന്നത് രവി പൂജാരിയുടെ പേരിൽ; ഫോണിൽ വിളിച്ച് ചോദിച്ചത് 25 കോടി; മുംബൈ അണ്ടർ വേൾഡ് നായകനെ തനിക്ക് അറിയില്ലെന്നും വിവാദ നടി; പൊലീസിന് മൊഴി നൽകാൻ നാളെ എത്തുമെന്നും ലീന മരിയാ പോൾ; പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാനും നീക്കം; വെടിവയ്‌പ്പ് നടത്തിയത് ഭയപ്പെടുത്താനെന്ന നിഗമനത്തിൽ പൊലീസ്; അത്യാഡംബരക്കാറുകളിലെ പണമിടപാട് തർക്കത്തെ സംശയത്തോടെ കണ്ട് അന്വേഷണ സംഘം; കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്‌പ്പിൽ തുമ്പു കിട്ടാതെ പൊലീസ്

ഭീഷണി സന്ദേശം വന്നത് രവി പൂജാരിയുടെ പേരിൽ; ഫോണിൽ വിളിച്ച് ചോദിച്ചത് 25 കോടി; മുംബൈ അണ്ടർ വേൾഡ് നായകനെ തനിക്ക് അറിയില്ലെന്നും വിവാദ നടി; പൊലീസിന് മൊഴി നൽകാൻ നാളെ എത്തുമെന്നും ലീന മരിയാ പോൾ; പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാനും നീക്കം; വെടിവയ്‌പ്പ് നടത്തിയത് ഭയപ്പെടുത്താനെന്ന നിഗമനത്തിൽ പൊലീസ്; അത്യാഡംബരക്കാറുകളിലെ പണമിടപാട് തർക്കത്തെ സംശയത്തോടെ കണ്ട് അന്വേഷണ സംഘം; കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്‌പ്പിൽ തുമ്പു കിട്ടാതെ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചിയിൽ നടിയും മോഡലുമായ ലീന മരിയ പോൾ നടത്തിയിരുന്ന ബ്യൂട്ടി പാർലറിന് നേരെ വെടിവയ്‌പ്പുണ്ടായ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ലീന. ഭീഷണി സന്ദേശം വന്നത് രവി പൂജാരിയുടെ പേരിലാണെന്നാണ് ലീന വെളിപ്പെടുത്തിയത്. തന്നെ ഫോണിൽ വിളിച്ച് 25 കോടി രൂപ പ്രതിഫലം ചോദിച്ചെന്നും രവി പൂജാരിയെ തനിക്ക് അറിയില്ലെന്നും നടി പറഞ്ഞു. മാത്രമല്ല പൂജാരിയുടെ പേരിൽ മറ്റാരെങ്കിലുമാണോ വിളിച്ചതെന്ന് സംശയമുണ്ടെന്നും നടി വെളിപ്പെടുത്തൽ നടത്തി.

അക്രമം നടന്ന സ്ഥിതിക്ക് താൻ പൊലീസ് സംരക്ഷണം തേടും, ഹൈക്കോടതിയെയും സമീപിക്കും എന്നും ലീന മരിയ പോൾ പറഞ്ഞു. വെടിവയ്‌പ്പ് കേസിൽ നാളെ പൊലീസിന് മൊഴി നൽകും. തനിക്കെതിരെ നിലവിൽ കേസൊന്നുമില്ലെന്നും ലീന മരിയ പോൾ പറഞ്ഞു. മുംബൈ അധോലോക നായകരിൽ ഒരാളാണ് രവി പൂജാരി. മുംബൈ അധോലോക സംഘങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, നടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ നിഗമനം.

വെടിവയ്പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പൊലീസ് സംശയിക്കുന്നു. നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിൽ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വൻകിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

സ്പോർട്സ് കാറുകളടക്കം 40 അത്യാഡംബര കാറുകൾ ഒരു വർഷം മുമ്പ് കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിന്റെ പാർക്കിങ് ഏരിയയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണം എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്.

വെടിവയ്‌പ്പിന് പിന്നാലെ ദുരൂഹതയും വർധിക്കുന്നു

കോടികളുടെ തട്ടിപ്പു കേസിലെ പ്രതി നടി ലീന മരിയ പോളിന്റെ എറണാകുളം പനമ്പള്ളിനഗറിലുള്ള ആഡംബര ബ്യൂട്ടി പാർലറിൽ പട്ടാപ്പകൽ വെടിവയ്‌പ്പിലെ ദുരൂഹത മാറുന്നില്ല. അക്രമത്തിന് ഏതുതരം തോക്കാണ് ഉപയോഗിച്ചതെന്ന് പോലും മനസിലാക്കാൻ പൊലീസിന് ആയിട്ടില്ല. ബൈക്കിൽ എത്തിയവരെ കുറിച്ചും സൂചനയൊന്നുമില്ല. മുംബയ് അധോലോകസംഘത്തിലെ രവിപൂജാരയാണ് സംഭവത്തിന് പിന്നിലെന്ന് നടി ജീവനക്കാരോട് സൂചിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കുറിപ്പും ലഭിച്ചു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല.

കഴിഞ്ഞ ദിവസം 25 കോടി രൂപ നൽകണമെന്ന് രവി പൂജാര ആവശ്യപ്പെട്ടതായാണ് വിവരം. പണം നൽകാനോ പൊലീസിൽ വിവരം അറിയിക്കാനോ നടി ശ്രമിച്ചില്ല. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് വെടിവയ്‌പ്പിന് പിന്നിലെന്ന് സംശയിക്കുന്നു. ഈ വഴിക്കാണ് പൊലീസ് അന്വേഷണവും. എന്നാൽ രവി പൂജാരയും ലീനയും തമ്മിലുള്ള ബന്ധം കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഏറെ ദുരൂഹതകളിലേക്ക് കേസ് പോകുന്നത്. രവി പൂജാരയുടെ ഗ്രൂപ്പ് കൊച്ചിയിൽ സജീവമാണെന്ന സൂചന നേരത്തേയും കിട്ടിയിരുന്നു. ചന്ദ്രബോസ് വധക്കേസിൽ അകത്തുള്ള നിസാമുമായും രവി പൂജാരയ്ക്ക് ബന്ധമുണ്ട്.

ദുബായിൽ ജനിച്ചുവളർന്ന ലീനയുടെ മാതാപിതാക്കൾ ചാലക്കുടി സ്വദേശികളാണ്. ദുബായിൽനിന്നു ചെന്നൈയിലെത്തിയാണ് ലീന സിനിമയിൽ അഭിനയിച്ചുതുടങ്ങിയത്. ഇതിനിടയിലാണു കൊച്ചിയിൽ ആഡംബര ബ്യൂട്ടി പാർലർ തുടങ്ങിയത്. രവി പൂജാരെയുടെ സംഘാംഗങ്ങൾ കേരളത്തിലെത്തിയോ എന്നു പൊലീസ് പരിശോധിച്ചു വരികയാണ്. മംഗലാപുരത്തും, മുബൈയിലും വൻവേരുകളുള്ള സംഘമാണിത്. സംസ്ഥാനത്തിന് പുറത്തുള്ള നടിയുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടു. ഇവർ അടുത്ത ദിവസം നേരിട്ട് മൊഴി നൽകാനെത്തും.

ഇതിന് ശേഷം മാത്രമേ കാര്യങ്ങളിൽ വ്യക്തത വരൂ. ഏറെ ദുരൂഹതകൾ ലീനയെ ചുറ്റിപ്പറ്റിയുണ്ടെന്നതാണ് ഇതിന് കാരണം. അക്രമികളെ കണ്ടെത്താൻ ലീനയുടെ മൊഴികൾ കേസിൽ നിർണായകമാണ്. ഇപ്പോൾ ഹൈദരാബാദിലുള്ള ലീനയോട് ഉടൻ കൊച്ചിയിലെത്താൻ നിർദ്ദേശിച്ചട്ടുണ്ട്. കേരളാ കഫേ, ഹസ്ബൻഡ്‌സ് ഇൻ ഗോവ, റെഡ് ചില്ലീസ് എന്നീ മലയാള ചിത്രങ്ങളിലും മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ചെന്നൈയിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണു ലീന മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ലീനയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ അണ്ണാനഗറിലെ വ്യവസായ സ്ഥാപനത്തിന്റെ മറവിൽ 19 കോടിയുടെ തട്ടിപ്പ് നടത്തി എന്ന വാർത്ത 2013-ലാണു പുറത്തുവന്നത്.

ഇതിന് ശേഷം ഏറെ തട്ടിപ്പുകൾക്ക് ലീനയുടെ പേര് ചർച്ചയായി. ലീനയുടെ ജീവിത പങ്കാളി സുകാഷ് നിരവധി കേസിൽ പിടിയിലാവുകയും ചെയ്തു. പഠനത്തിനിടെ മോഡലിങ് ചെയ്തിരുന്ന ലീന ബംഗളുരുവിൽ വച്ചാണ് സുകാഷ് ചന്ദ്രശേഖറുമായി അടുത്തതെന്ന് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഈ ബന്ധം തട്ടിപ്പിനു കൂട്ടാളിയായി ലീനയെ മാറ്റുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP