Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

നിലവിളി കേട്ട് വീടിന് പുറത്തിറങ്ങിയ ലീല കണ്ടത് കിണറിന് അടുത്തു നിന്ന് അലമുറയിട്ടു കരയുന്ന സ്ത്രീകളെ; കുഞ്ഞു കിണറ്റിൽ വീണെന്ന് പറഞ്ഞതോടെ വെള്ളം കോരാൻ കപ്പിയിൽ ഇട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ തൂങ്ങിയിറങ്ങി; മുങ്ങിത്താഴുന്ന പിഞ്ചോമനയെ ഒരു കൈയിൽ വാരിയെടുത്തു; കിണറ്റിൽ ഉയർന്നു നിന്നിരുന്ന പാറയിൽ ചവിട്ടി വിശ്രമിച്ച ശേഷം കുഞ്ഞിനെയും കൊണ്ട് നാട്ടുകാരുടെ സഹായത്തോടെ മുകളിലെത്തി; ഒന്നര വയസ്സുക്കാരിയുടെ ജീവൻ മുങ്ങിയെടുത്ത ലീല നാട്ടുകാർക്ക് സിങ്കപ്പെണ്ണായി മാറിയത് ഇങ്ങനെ

നിലവിളി കേട്ട് വീടിന് പുറത്തിറങ്ങിയ ലീല കണ്ടത് കിണറിന് അടുത്തു നിന്ന് അലമുറയിട്ടു കരയുന്ന സ്ത്രീകളെ; കുഞ്ഞു കിണറ്റിൽ വീണെന്ന് പറഞ്ഞതോടെ വെള്ളം കോരാൻ കപ്പിയിൽ ഇട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ തൂങ്ങിയിറങ്ങി; മുങ്ങിത്താഴുന്ന പിഞ്ചോമനയെ ഒരു കൈയിൽ വാരിയെടുത്തു; കിണറ്റിൽ ഉയർന്നു നിന്നിരുന്ന പാറയിൽ ചവിട്ടി വിശ്രമിച്ച ശേഷം കുഞ്ഞിനെയും കൊണ്ട് നാട്ടുകാരുടെ സഹായത്തോടെ മുകളിലെത്തി; ഒന്നര വയസ്സുക്കാരിയുടെ ജീവൻ മുങ്ങിയെടുത്ത ലീല നാട്ടുകാർക്ക് സിങ്കപ്പെണ്ണായി മാറിയത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കൂട്ടനിലവിളി കേട്ടാണ് ലീല വീടിന് പുറത്തെത്തുന്നത്. എന്താണ് കാര്യമെന്ന് തിരക്കി എത്തിയപ്പൾ കുഞ്ഞു കിണറ്റിൽ വീണെന്നും പറഞ്ഞ് അലറിക്കരയുന്ന അയൽ വീട്ടിലെ സ്ത്രീകളെ. പിന്നെ ഒന്നും ആലോചിച്ചില്ല, വെള്ളം കോരാൻ കപ്പിയിൽ ഇട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ തൂങ്ങി നിമഷനേരം കൊണ്ട് കിണറിന്റെ അടിത്തട്ടിലെത്തി. മുങ്ങിത്താഴുകയായിരുന്ന കുഞ്ഞിനെ വാരിയെടുത്തു. കിണറിന്റെ ഒരു ഭാഗത്ത് ഉയർന്നു നിന്നിരുന്ന പാറയിൽ ചവിട്ടി കുഞ്ഞിനെയും കൊണ്ടു നിന്നു അല്പം വിശ്രമിച്ചു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ മുകളിലെത്തി, കുഞ്ഞിനെ മാതാവിന് കൈമാറി മടക്കം... കൈവിട്ടു പോയെന്ന് കരുതിയ ജീവനാണ് ലീലയെന്നയുവതി തിരിച്ചു പിടിച്ചത്.

കുട്ടുമ്പുഴ ഉരുളൻതണ്ണി പുത്തൻപുരക്കൽ കുര്യന്റെ ഭാര്യയാണ് നാട്ടുകാരുടെ സിങ്കപ്പെണ്ണായി മാറിയ ലീല. തൊഴിലുറപ്പ് തൊഴിലാളിയാണ്. പാലയ്ക്കൽ കിഷോർ-ഗോപിക ദമ്പതികളുടെ മകൾ ഗൗരീനന്ദയെന്ന ഒന്നരവയസ്സുകാരിയാണ് ലീലയുടെ അസാമാന്യധൈര്യത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തുണി അലക്കുകയായിരുന്ന മുത്തശ്ശിക്കൊപ്പമാണ് ഗൗരിനന്ദ കിണറിനരുകിലെത്തിയത്. പൊക്കംകുറഞ്ഞ ചുറ്റുമതിലാണ് കിണറിനുള്ളത്. ചുറ്റുമതിലിൽ പിടിച്ചുകയറിയ കുട്ടി കിണറ് മൂടിയിരുന്ന വലയുടെ വിടവിലൂടെയാണ് താഴേയ്ക്ക് പതിക്കുകയായിരുന്നെന്നാണ് അനുമാനം.

കിണറിൽ ഉയർന്നു നിന്നിരുന്ന പാറയുടെ ഭാഗത്തേയ്ക്ക് പതിയ്്ക്കാതിരുന്നതും രക്ഷയായി. ജോലിക്കുപോയി മടങ്ങിയെത്തിയ സമയത്താണ് നിലവിളികേട്ട് ലീല പുറത്തിറങ്ങുന്നത്. അൽപ്പം മുമ്പാണ് സംഭവം നടക്കുന്നതെങ്കിൽ താൻ വീട്ടിലുണ്ടാല്ലായിരുന്നെന്നും അങ്ങിനെയൊരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും അശക്തയാണെന്നും ലീല പറയുന്നു.

ലീലയുടെ ധീരതയെ നാട്ടുകാരൊന്നടങ്കം അഭിനാണ്.ഒട്ടേറെപേർ ലീലയെ അഭിനന്ദിക്കാനെത്തി. തന്റെ മകളെ ആപത്തിൽ നിന്നും രക്ഷിച്ച ലീലയോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്നും ലീലയെ സഹായ്ക്കാനെത്തിയവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും ഗോപികയും കുടംബവും വ്യക്തമാക്കി. ലീലയുടെ മനോധൈര്യത്താൽ പുതുജീവൻ ലഭിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ഗൗരിനന്ദ.വിവാഹിതയാകുന്നതിന് മുമ്പ് 17 വയസ്സുള്ളപ്പോൾ സ്വദേശമായ ചാലക്കുടിയിലെ കനാലിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ കാലുകൊകൊണ്ട് തടഞ്ഞുനിർത്തി തലമുടികുത്തിൽപ്പിടിച്ച് ലില കരയ്ക്കെത്തിക്കുകയായിരുന്നു.

ലീലയുടെ ധീരകൃത്യത്തെ അനുമോദിക്കാൻ ചടങ്ങ് സംഘടപ്പിക്കുന്ന തിരക്കിലാണ് നാട്ടിലെ ഒരു പറ്റംയുവാക്കൾ.അയൽവാസിയായ വെട്ടിത്തറ ബിജുവും കിണറ്റിലേക്കിറങ്ങി ഏണിയിലൂടെ കുഞ്ഞിനെ കരക്കെത്തിക്കുന്നതിന് ലീലയെ സഹായിച്ചിരുന്നു. കയറിലൂടെ ഊർന്നിറങ്ങയതുമൂലം ലീലയുടെ രണ്ട് കൈവെള്ളിയിലും വിരലുകളിലും തൊലി പൊളിഞ്ഞുപോയിരുന്നു. ഇതുമൂലം ചില്ലറ വേദനയൊക്കെയുണ്ടെങ്കിലും ഗൗരിനന്ദയുടെ മുഖത്തെ പുഞ്ചിരികാണുമ്പോൾ ഇതെല്ലാം അലിഞ്ഞില്ലാതാവുകയാണെന്നാണ് ലീല പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP