Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാലുവർഷത്തിലൊരിക്കൽ മാത്രം കടന്നു വരുന്ന പ്രതിഭാസം; വർഷത്തിൽ 365 ദിവസമെന്ന കണക്കുതെറ്റിക്കാൻ ഇന്ന് ലീപ് ഡേ; 2016ന് പിന്നാലെ ലീപ് ഡേ ആഘോഷിച്ച് ലോകം; ഋതുക്കൾ കലണ്ടറുമായി യോജിച്ച് പോകാൻ ദിവസങ്ങൾ കുറച്ചുള്ള ഫെബ്രുവരിയിൽ ചേർത്തത് ഗണിതശാസ്ത്രം; ലീപ് ഡേ ബാച്ചിലേഴ്‌സ് ഡേ ആയും ആഘോഷിച്ച് ലോകം!

മറുനാടൻ ഡെസ്‌ക്‌

ഈ വർഷത്തെ ഏറ്റവും പ്രാധാന്യമുള്ള ഒരു ദിനം ഫെബ്രുവരി 29 . നാലുവർഷത്തിലൊരിക്കൽ മാത്രം കടന്നു വരുന്ന ലീപ് ഡേയാണ്.ശനിയാഴ്ച വന്നെത്തിയത്. ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളതെങ്കിൽ ഈ അധിവർഷത്തിൽ 366 ദിവസങ്ങളാണ് ഉണ്ടാവുക. ഇതിനുമുമ്പ് 2016ലായിരുന്നു ലീപ് ഇയർ വിരുന്നിനെത്തിയത് . എന്തിനാണ് നാലുവർഷം കൂടുമ്പോൾ ഒരു അധികദിവസം എന്നാണ് പലരുടെയും സംശയം

ഭൂമിക്ക് ഒരു തവണ സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ, അഥവാ ഭ്രമണം ചെയ്യാൻ, എടുക്കുന്ന സമയം 24 മണിക്കൂർ ആണ്. ആ കറക്കത്തിനൊപ്പം ഒരു പ്രദക്ഷിണം അഥവാ ചുറ്റിക്കറക്കം കൂടി ഭൂമി ചെയ്യുന്നുണ്ട്. സൂര്യനെ പ്രദക്ഷിണം ചെയ്യാനെടുക്കുന്ന സമയം ഒരു കൊല്ലമാണ് . ഇങ്ങനെ ഭൂമി ഒരു പ്രാവശ്യം സൂര്യനെ വലംവെക്കാനടുക്കുന്ന സമയമാണ് സൗരവർഷമെന്ന് പറയുന്നത്. ഇത് 365 ദിവസത്തിലും അല്പം കൂടുതലുണ്ട്.

5 മണിക്കൂർ 49 മിനിറ്റ് 12 സെക്കൻഡ് അഥവാ ഏകദേശം കാൽ ദിവസം, നാലുവർഷം കഴിയുമ്പോൾ ഇവ ചേർന്ന് ഒരു ദിവസമായി മാറും. ആ ഒരു ദിവസം വർഷത്തിലെ ഏറ്റവും കുറച്ചു ദിവസങ്ങൾ ഉള്ള മാസമായ ഫെബ്രുവരിയിൽ ആണ് ചേർക്കുന്നത്. ഇങ്ങനെ ചേർത്തില്ലെങ്കിൽ ഋതുക്കൾ കലണ്ടറുമായി യോജിച്ച് പോവില്ല എന്നതാണ് ഈ കൂട്ടിച്ചേർക്കലിന് പിന്നിലെ കാരണം. ഇങ്ങനെ ഒരുദിവസം കൂട്ടിച്ചേർത്ത വർഷങ്ങളെയാണ് അധിവർഷം അഥവാ ലീപ്പ് ഇയർ എന്നു പറയുന്നത് അതാണ് ശനിയാഴ്ച വന്നത്തെത്തിയത്.

ചില ഭാഗങ്ങളിൽ ലീപ് ഡേ ബാച്ചിലേഴ്‌സ് ഡേ ആയും ആഘോഷിക്കുന്നുണ്ട്. ലീപ് ദിനത്തിൽ ഐറിഷിൽ തുടർന്നുവരുന്ന രീതിയാണിത്. ലീപ് ഡേയിൽ സ്ത്രീകളാണ് പുരുഷന്മാരോട് വിവാഹഭ്യർത്ഥന നടത്തുക. പുരുഷൻ ഇത് നിരസിക്കുകയാണെങ്കിൽ സ്ത്രീയ്ക്ക് വസ്ത്രം വാങ്ങി കൊടുക്കുന്നതാണ് ബാച്ചിലേഴ്‌സ് ഡേയുടെ രീതി.

ചരിത്രത്തിലെ ഫെബ്രുവരി 29 നു.മറ്റെല്ലാ ദിവസങ്ങളിലുമെന്ന പോലെ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ചിലപ്പോഴൊക്കെ ദുരന്തങ്ങളും സംഭവിച്ചിട്ടുണ്ട്. മൊറോക്കോയിൽ മൂവായിരത്തിലേറെ പേർ മരിച്ച ഭൂചലനം 1960-ലായിരുന്നു. പെറുവിൽ ബോയിങ് വിമാനം തകർന്നുവീണ് നൂറിലേറെ പേർ മരിച്ചത് 1996-ലായിരുന്നു. ഫെബ്രുവരി 29-ന് ജനിച്ചവർക്ക് നാലുവർഷത്തിലൊരിക്കലേ പിറന്നാളാഘോഷിക്കേണ്ട തോള് എന്നതാണ് പ്രതേകത. അതിനാൽ ലോകപ്രസിദ്ധരായിത്തീർന്ന ഒട്ടേറേപ്പേർ ജനിച്ച ദിവസം കൂടിയാണത്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായ് ജനിച്ചത് 1896-ലെ ഫെബ്രുവരി 29-നായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം പ്രധാനമന്ത്രിയായി. ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.

നർത്തികയും സംഗീത വിദുഷിയുമായ രുഗ്മിണി ദേവി അരുണ്ഡേൽ 1904 തമിഴ്‌നാട്ടിലെ മധുരയിയിൽ ഇതേ ദിവസമാണ് ജനിച്ചത്. ഭരതനാട്യം എന്ന കലാപരൂപത്തെ ബഹുജനശ്രദ്ധയിലെത്തിച്ചതിൽ വലിയ പങ്കുവഹിച്ചതും ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തികയുമാണവർ. ജർമൻ-അമേരിക്കൻ സ്റ്റാറ്റിസ്റ്റീഷ്യനും ഇല്‌ക്ട്രോമെക്കാനിക്കൽ ടാബുലേറ്റിങ് മെഷീൻ വഴി ഡേറ്റാ പ്രോസസിങ്ങിനുള്ള സങ്കേതം ആദ്യമായി വികസിപ്പിച്ച ഹെർമൻ ഹോളറിത് 1860 ൽ ഇന്നേ ദിവസമാണ് ജനിച്ചത്. പഞ്ച് കാർഡുകൾ വഴിയുള്ള ഈ സംവിധാനം പിൽക്കാലത്ത് കംപ്യൂട്ടറുകളും ഡേറ്റാ പ്രോസസിങ്ങിന് ഉപയോഗപ്പെടുത്തി.

റോപ്പ് പോൾ മൂന്നാമൻ, ഇംഗ്ലീഷ് കവി ജോൺ ബൈറോം, ഇറ്റാലിയൻ ഗായകൻ ഗിയോഷിനോ റോസ്സിനി, ഫ്രെഞ്ച്-സിസ് ചിത്രകാരനായ ബാൽത്തൂസ്, അമേരിക്കൻ ഗായികയും നടിയുമായ ദിന ഷോർ, ബ്രിട്ടീഷ് എഴുത്തുകാരനും ചിത്രകാരനുമായ ജീൻ ആഡംസൺ, ഓസ്‌ട്രേലിയൽ ക്രിക്കറ്റർ സീൻ അബോട്ട് തുടങ്ങിയ വരാന് ഫെബ്രുവരി 29-ന് ജന്മദിനം ആഘോഷിക്കുന്ന മറ്റു പ്രമുഖർ . ഇന്ന് ഗൂഗിളിൽ ലോഗിൻ ചെയ്യുന്നവർക്കെല്ലാം ലീപ് ഡേയുടെ മനോഹരമായ ഡൂഡിലും കാണാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP