Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കൈ കൊടുത്തുള്ള സമരം വേണ്ടായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ; ധവളപത്രം പുറത്തിറക്കി സർക്കാരിനെതിരെ വലിയ പ്രതിഷേധം തുടരുന്നതിനിടെയുണ്ടായ നടപടി തെറ്റിദ്ധാരണ പരത്തും; കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആർഎസ്‌പിയും യുഡിഎഫ് യോഗത്തിൽനിന്ന് വിട്ടുനിന്നു; വിമർശനവുമായി കെ മുരളീധരനും; രാജ്യവ്യാപകമായി മാധ്യമങ്ങൾ എറ്റെടുത്ത ഭരണ- പ്രതിപക്ഷങ്ങളുടെ സംയുക്ത പ്രക്ഷോഭത്തിൽ യുഡിഎഫിൽ അതൃപ്തി പുകയുന്നു

മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കൈ കൊടുത്തുള്ള സമരം വേണ്ടായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ; ധവളപത്രം പുറത്തിറക്കി സർക്കാരിനെതിരെ വലിയ പ്രതിഷേധം തുടരുന്നതിനിടെയുണ്ടായ നടപടി തെറ്റിദ്ധാരണ പരത്തും; കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആർഎസ്‌പിയും യുഡിഎഫ് യോഗത്തിൽനിന്ന് വിട്ടുനിന്നു; വിമർശനവുമായി കെ മുരളീധരനും; രാജ്യവ്യാപകമായി മാധ്യമങ്ങൾ എറ്റെടുത്ത ഭരണ- പ്രതിപക്ഷങ്ങളുടെ സംയുക്ത പ്രക്ഷോഭത്തിൽ യുഡിഎഫിൽ അതൃപ്തി പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വഭേദഗതി ബില്ലിനെതിരെ യുഡിഎഫും എൽഡിഎഫും ഒന്നിച്ചത് രാജ്യവ്യാപകമായി മാധ്യമങ്ങൾ ഏറ്റെടുത്ത കേരളത്തിലെ ഒരു സംഭവം ആയിരുന്നു. വിവിധ വിഷയത്തിൽ പരസ്പരം കടിച്ചുകീറുന്ന നേതാക്കൾ ഒന്നിച്ച് ഒരു കുടക്കീഴിൽ അണിനിരന്ന് നടത്തിയ സമരം മറ്റു സംസ്ഥനങ്ങളിലൊന്നും ചിന്തിക്കാൻ പറ്റാത്തത് ആയിരുന്നു. എന്നാൽ ഈ സമരത്തിനെതിരെ യുഡിഎഫിൽ ഇപ്പോൾ പ്രതിഷേധം പുകയുകയാണ്.

നേതാക്കൾ ധവളപത്രം പുറത്തിറക്കി പിണറായി സർക്കിറനെതിരെ വലിയ പ്രതിഷേധം തുടരുന്നതിനിടെയുണ്ടായ ഈ നടപടി തെറ്റിദ്ധാരണ പരത്തമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ള കോൺഗ്രസ് നേതാക്കാൾ പറയുന്നത്. ഘടകക്ഷിയായ ആർഎസ്‌പിക്കും ഇതേ നിലപാടാണ്. മുല്ലപ്പള്ളിയും ആർഎസ്‌പി നേതാക്കളും യുഡിഎഫ് യോഗത്തിന് എത്തിയതുമില്ല. വേണ്ടത്ര കൂടിയാലോചനയില്ലാതെതാണ് സർക്കാരും ഇടതുമുന്നണിയുമായി ചേർന്ന് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്തതെന്നാണ ആക്ഷേപം. വളരെപ്പെട്ടെന്ന് തീരുമാനിച്ചതാണെന്നും, ഇതിൽ മുന്നണിയിലൊരു കൂടിയാലോചനയ്ക്ക് സമയം കിട്ടിയില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മതിച്ചു.

ആദ്യം വിമർശനവുമായി രംഗത്ത് വന്നത് കെ മുരളീധരൻ തന്നെയാണ്. ''ഇതിൽ പാർട്ടിക്ക് അകത്ത് കൂടിയാലോചനകൾ ഒന്നും നടത്തിയിട്ടില്ല. ഇതൊരു പൊതുവിഷയമാണല്ലോ'', എന്ന് കെ മുരളീധരൻ.നിയമസഭയിലെ പ്രാതിനിധ്യമുള്ള കക്ഷികളെ മാത്രം സമരത്തിലേക്ക് വിളിച്ചതിലും മുന്നണിക്കുള്ളിൽ അതൃപ്തിയുണ്ട്. അടിയന്തിര യുഡിഎഫ് യോഗം ചേരാൻ തീരുമാനിച്ചത് ശനിയാഴ്ച. യോഗമുണ്ടെന്നറിഞ്ഞിട്ടും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാത്രി കോഴിക്കോട്ടേക്ക് പോയി. സംയുക്ത പ്രതിഷേധത്തിന് എത്തിയതുമില്ല. യോഗത്തിനെത്തിയ കക്ഷികളും കൂടിയാലോചനകളില്ലാതെയുള്ള സമരം ശരിയായില്ലെന്ന് വിമർശിച്ചു.

''ശരിയാണ്, കൂടിയാലോചനയ്ക്ക് മുന്നണിയിൽ സമയം കിട്ടിയിട്ടില്ല. പെട്ടെന്ന് തീരുമാനിച്ചതായിരുന്നു ഈ സമരം'', എന്ന് ചെന്നിത്തല പറയുമ്പോഴും അവിടെ ആ ഭിന്നത ഒതുങ്ങുന്നില്ല എന്നാണ് സൂചന. സംയുക്ത സമരത്തെ കുറ്റപ്പെടുത്തിയും പ്രതിപക്ഷനിരയിലെ ഭിന്നത ആയുധമാക്കിയുമായിരുന്നു ബിജെപി പ്രതികരണം. 'പിണറായി വിജയന്റേതാണ് ഈ സമരത്തിനുള്ള ധാർമിക നേതൃത്വമെങ്കിൽ എന്തിനാണ് പ്രതിപക്ഷനേതാവിന്റെ വേഷവുമിട്ട്, കുളിച്ച് കുപ്പായവുമിട്ട് രമേശ് ചെന്നിത്തല ഇങ്ങനെ നടക്കുന്നത്?'', എന്ന് കെ സുരേന്ദ്രൻ. അതേസമയം, സംയുക്ത സമരം സിപിഎം ഹൈജാക്ക് ചെയ്തെന്ന വിമർശനവും കോൺഗ്രസ് നേതാക്കൾക്കുണ്ട്. പന്തലിൽ ആദ്യം നിരത്തിയ ചുവന്ന നിറത്തിലുള്ള കസേരകൾ കോൺഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം മാറ്റി വെള്ളക്കസേരകൾ കൊണ്ടു വന്നിരുന്നു.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഭരണ - പ്രതിപക്ഷങ്ങൾ വെവ്വേറെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് ജനുവരി 26-ന് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർക്കും. ജനുവരി 6-ന് യുഡിഎഫ് കോഴിക്കോടും എറണാകുളത്തും മതേതരകൂട്ടായ്മ സംഘടിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP