Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാച്ച്മാനായി കയറി പ്യൂണായി പ്രെമോഷൻ ഉറപ്പിച്ച് സെക്രട്ടറിയേറ്റിലെത്തി ഇടത് നേതാവായ സഖാവിന് പ്രെമോഷനോട് പ്രെമോഷൻ; ജോലിക്കിടയിലും റെഗുലർ കോഴ്സ് ചെയ്തുവെന്ന് തെളിഞ്ഞിട്ടും ശമ്പളം പിടിക്കാൻ പോലും മടിച്ച സർക്കാർ ഇടക്കിടെ അടിക്കുമ്പോൾ വീണ്ടും പ്രമോഷൻ നൽകും; സെക്രട്ടറിയേറ്റിൽ അടികൊണ്ടവർക്ക് ജാമ്യമില്ലാ വകുപ്പും അടിച്ചവർക്ക് പെറ്റി കേസുമായതെങ്ങനെയെന്ന് തിരക്കിയപ്പോൾ കണ്ടെത്തിയത്

വാച്ച്മാനായി കയറി പ്യൂണായി പ്രെമോഷൻ ഉറപ്പിച്ച് സെക്രട്ടറിയേറ്റിലെത്തി ഇടത് നേതാവായ സഖാവിന് പ്രെമോഷനോട് പ്രെമോഷൻ; ജോലിക്കിടയിലും റെഗുലർ കോഴ്സ് ചെയ്തുവെന്ന് തെളിഞ്ഞിട്ടും ശമ്പളം പിടിക്കാൻ പോലും മടിച്ച സർക്കാർ ഇടക്കിടെ അടിക്കുമ്പോൾ വീണ്ടും പ്രമോഷൻ നൽകും; സെക്രട്ടറിയേറ്റിൽ അടികൊണ്ടവർക്ക് ജാമ്യമില്ലാ വകുപ്പും അടിച്ചവർക്ക് പെറ്റി കേസുമായതെങ്ങനെയെന്ന് തിരക്കിയപ്പോൾ കണ്ടെത്തിയത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സർവീസ് സംഘടനകൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം ഉണ്ടാകില്ലെന്ന് ഇറപ്പായി. സംഘർഷത്തിൽ ഭരണപക്ഷ അനുകൂല സംഘടനയിലെ മൂന്ന് പേർക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരവും പ്രതിപക്ഷ അനുകൂല സംഘടനയിലെ ആറുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരവും കന്റോൺമെന്റ് പൊലീസ് കേസെടുത്തു. അടികിട്ടിയത് പ്രതിപക്ഷ സംഘടനയിൽ പെട്ടവർക്കാണ്.  എന്നിട്ടും എന്തുകൊണ്ട് അവർക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുവെന്ന അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രതിപക്ഷത്തിന് അടികൊടുക്കാൻ മുന്നിൽ നിന്നത് ചില്ലറക്കാരനല്ല. സാക്ഷാൽ ഗിരീഷ് കുമാർ. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റെ നിയമവകുപ്പ് വിഭാഗം കൺവീനർ ഗിരീഷ് കുമാർ ആളു പുലിയാണ്. എന്ത് നിയമ ലംഘനം നടത്തിയാലും സർക്കാരിന് പോലും തൊടാൻ മടിയുള്ള വില്ലാളി വീരൻ.

സംഘട്ടനത്തിൽ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ കഴിയുന്ന ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുമായ എം.എസ്. മോഹനചന്ദ്രൻ,സംഘടനാ പ്രവർത്തകരായ അലക്സാണ്ടർജെയ്സൺ, ഒ.പി.അശോകൻ,ഷീബ.വി എസ്, മേരി റേച്ചൽ, വിൻഡ ഫ്ളച്ചർ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുള്ളത്. ഭീഷണിപ്പെടുത്തൽ, തടഞ്ഞുവച്ച് ആക്രമണം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവർ പ്രതിപക്ഷത്തെ നേതാക്കളും. ഈ പരാതി പൊലീസിൽ വരുമെന്ന് അറിഞ്ഞ് തയ്യാറാക്കിയ കൗണ്ടർ പരാതിയായിരുന്നു കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റേത്. പ്രസിഡന്റ് പി.ഹണി, ഗിരീഷ് കുമാർ,കല്ലുവിള അജിത്ത് എന്നിവർക്കെതിരെയാണ് ജാമ്യം കിട്ടുന്ന വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. ഇതിൽ ഗിരീഷ് ആശുപത്രിയിൽ ചികിൽസയിലാണ്. കേസ് എടുക്കാനുള്ള തന്ത്രമാണ് ഇത്. എല്ലാം നന്നായി ഒരുക്കിയ തിരക്കഥ.

ഈ ഗിരീഷ് കുമാറിന് ഒരു ചരിത്രമുണ്ട്. വാച് മാനായി സർവ്വീസിൽ കയറി പ്യൂണായി മാറി അണ്ടർ സെക്രട്ടറിയാകുന്ന മാജിക്കിന്റെ കഥ. സർക്കാരിനെ പറ്റിച്ച് റെഗുലർ കോഴ്സ് ചെയ്യുകയും നിയമപരമായി ലീവെടുക്കാതെ ശമ്പളവും മറ്റ് ആനുകൂല്യവും കൈപ്പറ്റുകയും ചെയ്ത ഇടതു യൂണിയൻ നേതാവാണ് ഇയാൾ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ തിരുവനന്തപുരം ഡെന്റൽ കോളേജിലെ നൈറ്റ് വാച്ച് മാൻ തസ്തികയിൽ ജോലി ആരംഭിച്ച ഗിരീഷ്‌കുമാർ ഇപ്പോൾ നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറിയാണ്. ഗിരീഷ് സർകാരിനെ പറ്റിച്ച് റെഗുലർ കോഴ്സ് ചെയ്ത ഇയാളെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ പിഎസ്‌സി ശുപാർശ ചെയ്തിട്ടും സർക്കാർ അതിന് തയ്യാറായില്ല. ഇതിനായി സമരം നടത്തിയവരെയാണ് തക്കം കിട്ടിയപ്പോൾ മർദ്ദിച്ച് ആശുപത്രിയിൽ ഗിരീഷാക്കിയത്. സെക്രട്ടറിയേറ്റിലെ കയ്യൂക്കിനെ ഗിരീഷിനെ ഇടത് സംഘടനയ്ക്ക് അനിവാര്യതയാണ്. അതുകൊണ്ട് തന്നെ ഇടത് സർക്കാരിന്റെ പ്രിയങ്കരനാണ് ഇയാൾ. യുഡിഎഫ് സർക്കാരും തൊടാൻ മടിച്ചു. അത്രയും ബന്ധങ്ങളുണ്ട് ഗിരീഷിന്.

വിജലൻസ് ഡയറക്ടറായിരുന്ന സംസ്ഥാനത്തെ മുതിർന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെ ഒതുക്കാൻ പിണറായി സർക്കാർ തന്നെ കണ്ടെത്തിയ ന്യായമുണ്ട്. ലീവെടുത്ത് സ്വകാര്യ കോളേജിൽ ക്ലാസെടുക്കാൻ പോയി എന്നതാണ് കുറ്റം. സർക്കാർ സർവ്വീസിലിരിക്കെ മറ്റ് ഇടപാടുകൾ ചെയ്യരുതെന്നാണ് ചട്ടം. ഇതുകൊണ്ടാണ് ജേക്കബ് തോമസിനെ തകർക്കാൻ ഇത് ആയുധമാക്കിയത്. എന്നാൽ തിരുവനന്തപുരത്തുകാരനായ ഗിരീഷ് കുമാർ ജോലിയിൽ അവധി പോലും എടുക്കാതെ മുഴുവൻ സമയ ക്ലാസിന് പോയി. അതായത് കള്ള ഒപ്പിട്ട് ജോലി ചെയ്തില്ലെന്ന് അർത്ഥം. എന്നിട്ടും നാമമാത്രമായ നടപടി. അടിക്കടി പ്രെമോഷൻ. അതിന് അനുസരിച്ച് ജീവനക്കാരെ തല്ലിയൊതുക്കലും. അങ്ങനെ ഭരണസിരാകേന്ദ്രത്തിലെ സംഘടനാ പ്രവർത്തനത്തെ പുതിയ തലത്തിലെത്തിക്കുകയാണ് ഈ തിരുവനന്തപുരം സ്വദേശി. അതിന് എല്ലാ പിന്തുണയും സർക്കാരും പൊലീസും നൽകും. അതുകൊണ്ടാണ് അടികിട്ടയവർക്ക് ജാമ്യമില്ലാ കേസും അടിച്ചവർക്ക് ജാമ്യമുള്ള കേസും വരുന്നത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2010ൽ ആണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ പിഎസ്‌സി ശുപാർശ ചെയ്യുന്നത്. സർക്കാരിനെ പറ്റിച്ച് ഉപരിപഠനത്തിന് പോയ സമയത്ത് കൈപ്പറ്റിയ ശമ്പളം പോലും തെറ്റ് സമ്മതിച്ച ഗിരീഷ്‌കുമാറിൽ നിന്ന് ഈടാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ല. സ്വന്തം പാർട്ടിയുടെ യൂണിയൻ നേതാവ് നടത്തിയ ക്രമക്കേടിന് നേരെ കണ്ണടച്ച് പ്രൊമോഷനും നൽകി ഇടത് സർക്കാർ പ്രോത്സാഹിപ്പിച്ചു. തിരുത്തലുകൾക്ക് യുഡിഎഫും തയ്യാറായില്ല. ഇയാളെ തൊട്ടാൽ സെക്രട്ടറിയേറ്റ് തന്നെ ഇടതു പക്ഷം സ്തംഭിപ്പിക്കുമെന്ന ഭയമായിരുന്നു ഇതിന് കാരണം. 2000 നവംബറിൽ ബികോം ബിരുദവുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ തിരുവനന്തപുരം ഡെന്റൽ കോളേജിലെ നൈറ്റ് വാച്ച് മാൻ തസ്തികയിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. തിരുവനന്തപുരം ജില്ലാ പിഎസ്‌സി ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം.

പ്യൂൺ തസ്തികയിലേക്ക് ഇന്റർ ചെയ്ഞ്ച് ചെയ്യാവുന്ന ഒന്നാണ് നൈറ്റ് വാച്ച്മാൻ തസ്തിക. അതിന്റെ അടിസ്ഥാനത്തിൽ ഗിരീഷിനെ പിന്നീട് ഡെന്റൽ കോളേജിൽ പ്യൂൺ തസ്തികയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 2005 മെയ് 31ന് സർക്കാർ ഓർഡർ അനുസരിച്ച് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലെ പ്യൂൺ തസ്തികയിലേക്ക് മാറ്റം ലഭിച്ചു. അതിബുദ്ധി ഉപയോഗിച്ചുള്ള നീക്കമായിരുന്നു ഇത്. സെക്ട്രട്ടേറിയറ്റിലേക്ക് എത്തിയ ശേഷമാണ് ഗിരീഷ് കുമാർ തന്റെ നിയമലംഘനങ്ങൾ ആരംഭിക്കുന്നത്. സെക്രട്ടേറിയറ്റിലെത്തി 2 വർഷം കഴിഞ്ഞപ്പോൾ ലീഗൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് സർവ്വീസിൽ മൂന്ന് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയം വേണമെന്നരിക്കെയാണ് ഉന്നത സ്വാധീനമുപയോഗിച്ച് ഇയാൾ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വച്ച് ലീഗൽ അസിസ്റ്റന്റ് തസ്തികിലേക്ക് അപേക്ഷ അയക്കുന്നത്. ഇവിടെ ഈ തസ്തികയിൽ ജോലി ചെയ്യുമ്പോഴാണ് സർക്കാർ ചട്ടങ്ങളെ ലംഘിച്ച് ലീവ് എടുക്കാതെ ഇയാൾ റെഗുലർ ബാച്ചിൽ എൽഎൽബിക്ക് ചേരുന്നത്.

2001-04 കാലയളവിൽ സർക്കാർ ജോലി ചെയ്യുന്ന സമയത്ത്് ഇയാൾ ലീവെടുക്കാതെയും ഉപരി പഠനത്തിന്റെ കാര്യം ഡിപ്പാർട്മെന്റിൽ അറിയിക്കാതെയും ചട്ടങ്ങൾ ലംഘിച്ച് പൂനയിലെ ഭാരതി യൂണിവേഴ്സിറ്റിയിൽ മുഴുവൻ സമയ എൽഎൽബി കോഴ്സ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാൾ തന്നെ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. സർക്കാരിനെ കബളിപ്പിച്ച് ശമ്പളം വാങ്ങുകയും അതേ സമയം തന്നെ മുഴുവൻ സമയമായി കോഴ്സ് ചെയ്യുകയും ചെയ്തുവെന്നതാണ് കുറ്റം. ഇന്ത്യയിലെ ഏതൊരു യൂണിവേഴ്സിറ്റിയിലും പൊതു പരീക്ഷ എഴുതണമെങ്കിൽ കുറഞ്ഞത് 60 ശതമാനം എങ്കിലും ഹാജർ വേണമെന്നിരിക്കെ വ്യാജമായ ഡിഗ്രിയാണോ അതോ ലീവെടുക്കാതെ സർക്കാരിനെ കബളിപ്പിച്ചതാണോ എന്ന ചോദ്യത്തിൽ റെഗുലറായി പഠിച്ചതാണെന്ന് ഗിരീഷ് തന്നെ സമ്മതിക്കുകയായിരുന്നു. റെഗുലർ കോഴ്സ് ചെയ്തത് സംബന്ധിച്ച് നടന്ന വകുപ്പ്തല അന്വേഷണത്തിലാണ് ഇയാൾ കൃത്രിമ രേഖയുണ്ടാക്കിയതായും ഒരുമിച്ച് ഒപ്പിട്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായും തെളിഞ്ഞത്. ഇയളെ പറത്താക്കാതിരിക്കാൻ ഒരു കാരണവുമില്ലെന്നിരിക്കെ 2010ൽ സസ്പെൻഷൻ നൽകിയെങ്കിലും സ്വാധീനമുപയോഗിച്ച് ഇയാൾ തിരിച്ചുവരികയും ചെയ്തു.

ഒരു ഇൻക്രിമെന്റ് തടഞ്ഞതല്ലാതെ മറ്റ് നടപടികളും ഇയാൾക്കെതിരെ ഉണ്ടായില്ല. നിയമ വകുപ്പിൽ നിന്ന് തന്നെ നിയമലംഘനമുണ്ടാകുന്ന വിചിത്ര സംഭവമുണ്ടായിട്ടും ആരോപണവധേയൻ ഒരു പ്യൂണായി ജോലി തുടങ്ങി ഇപ്പോൾ അണ്ടർ സെക്രട്ടറിയായി. അതുകൊണ്ട് തന്നെ ഇയാളുടെ പിടിപാടുകൾ എല്ലാവർക്കും അറിയാം. അതിനാൽ സെക്രട്ടറിയേറ്റിലെ മുഴുവനാളുകളും ഇയാൾക്ക് കീഴ്പ്പെട്ട് കിടക്കുകയാണ് ചെയ്യുന്നത്.

 

അന്വേഷണത്തിന് ശേഷം ഗിരീഷിനെ സർവീസിൽ നിന്ന് നീക്കാൻ നിർദ്ദേശിച്ചുള്ള പിഎസ്‌സിയുടെ ഉത്തരവ് ചുവടെ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP