Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിച്ചച്ചട്ടിയിലും കയ്യിട്ടുവാരി എൽ.ഡി.എഫ് വാർഡ് കൗൺസിലർ; മലപ്പുറത്ത് അതിഥി തൊഴിലാളികൾക്ക് വിതരണംചെയ്യാനുള്ള കിറ്റുകൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വാർഡംഗം മറിച്ചു നൽകിയതായി പരാതി; പഞ്ചായത്തിലും കളക്ടർക്കും നേരിട്ടും പരാതി സമർപ്പിച്ചത് അതിഥി തൊഴിലാളികൾ തന്നെ

പിച്ചച്ചട്ടിയിലും കയ്യിട്ടുവാരി എൽ.ഡി.എഫ് വാർഡ് കൗൺസിലർ; മലപ്പുറത്ത് അതിഥി തൊഴിലാളികൾക്ക് വിതരണംചെയ്യാനുള്ള കിറ്റുകൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വാർഡംഗം മറിച്ചു നൽകിയതായി പരാതി; പഞ്ചായത്തിലും കളക്ടർക്കും നേരിട്ടും പരാതി സമർപ്പിച്ചത് അതിഥി തൊഴിലാളികൾ തന്നെ

ജംഷാദ് മലപ്പുറം

മലപ്പുറം: പിച്ചച്ചട്ടിയിലും കയ്യിട്ടുവാരൽ. മലപ്പുറത്ത് അതിഥി തൊഴിലാളികൾക്ക് വിതരണംചെയ്യാനുള്ള കിറ്റുകൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വാർഡംഗം മറിച്ചു നൽകിയതായി പരാതി. കിറ്റുകൾ മറിച്ചു നൽകിയത് എൽ.ഡി.എഫ് വാർഡംഗമെന്ന് കാണിച്ച് പഞ്ചായത്തിലും കലക്ടർകും നേരിട്ടും പരാതി സമർപ്പിച്ചത് അതിഥി തൊഴിലാളികൾ തന്നെ. അന്യ സംസ്ഥാന തൊഴിലാക്കികൾക്കുള്ള റവന്യു വകുപ്പിന്റെ രണ്ടാം ഘട്ട ഭക്ഷണ കിറ്റ് വിതരണത്തിനിടെ പഞ്ചായത്ത്, റവന്യു വകുപ്പ് ഉദോഗസ്ഥരെ കബളിപ്പിച്ചു കിറ്റുകൾ മറിച്ചു നൽകിയത് പുൽപ്പറ്റ പഞ്ചായത്ത് നാലാം വാർഡിലെ ഇടതു പക്ഷ മെമ്പർ സലാമാണെന്നാണ് പരാതി.

തന്റെ വാർഡിലെ ആകെയുള്ള 145 അന്യ സംസ്ഥാന തൊഴിലാളികളിൽ 129 പേരുടെ കണക്കെടുത്തു അത്രയും കിറ്റുകൾ ഇദ്ദേഹം വാർഡിലേക്ക് കൈപ്പറ്റി. ശേഷം ഇതുവരെ അതിൽ നിന്നും 105 കിറ്റുകൾ മാത്രമാണ് അന്യ സംസ്ഥാന തൊഴിലാളികൾക് ലഭ്യമായത്. ബാക്കിവരുന്ന 24 കിറ്റുകൾ തന്റെ ഇഷ്ടപ്രകാരം മറ്റാർക്കോ മറിച്ചു നൽകുകയായിരുന്നുവെന്നാണ് പരാതി.ഇതിനിടെ കിട്ടാത്ത തൊഴിലാളികൾ പരാതിപ്പെട്ടതോടെ പിടികൂടുകയായിരുന്നു. എന്നാൽ സ്പോണ്സർമാരുള്ള തൊഴിലാളികളുടെ കിറ്റാണ് നല്കാതിരുന്നതെന്ന് പറയുമ്പോഴും അത്രയും കിറ്റുകൾ തിരിച്ചു വില്ലേജ് അധികൃതരെ ഏൽപ്പിക്കാതെ മറിച്ചു നൽകിയതാണ് പുറത്തായത്. യഥാർത്ഥത്തിൽ പരാതിക്കാരായ തൊഴിലാളികൾ സ്പോണ്സർക്ക് കീഴിൽ മാത്രമല്ല പുറത്തെ സ്വതന്ത്ര ജോലികൾക്കും പോവുന്നവരാണ്, അതുപോലെ തന്നെയാണ് വാർഡിലെ മറ്റു തൊഴിലാളികളും. എന്നാൽ അവർക്കൊക്കെ കിറ്റ് കിട്ടിയിട്ടും പലരെയും മാറ്റി നിർത്തിയതുംസ്പോണ്സർമാർക്കിടയിലെ വാർഡിലെ രാഷ്ട്രീയ പകപ്പോക്കലാണെന്നും പരാതിയുണ്ട്. പരാതിക്കാരായ തൊഴിലാളികൾ പഞ്ചായത്തിലും കലക്ടർക്ക് നേരിട്ടും പരാതി സമർപ്പിച്ചിട്ടുണ്ട്.

കൂടാതെ അതിഥിതൊഴിലാളികൾക്കുള്ള കിറ്റുകൾ മറിച്ചു നൽകുകയും കണക്കുകളിൽ കൃതിമം കാണിച്ചു അവിഹിത ലാഭം ഉണ്ടാക്കുകയും ചെയ്ത നാലാം വാർഡ് മെമ്പർ സലാമിനെതിരെ പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റി അധികൃതർക്ക് പരാതി നൽകിയതായും പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റി പ്രസിഡന്റ് അഡ്വ കെ. വി യാസർ പറഞ്ഞു.അതേ സമയം കോവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ഇതുവരെ 1,11,064 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യോത്പന്ന കിറ്റുകൾ വിതരണം ചെയ്തായി മലപ്പുറം ജില്ലാ കലക്ടർ ജാഫർ മലിക് പറയുന്നു. ഇന്നു മാത്രം 3,665 ഭക്ഷ്യോത്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഏഴു താലൂക്കുകളിലായി വില്ലേജ് ഓഫീസുകളുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കൺട്രോൾ സെൽ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

ആദ്യഘട്ടത്തിൽ കിറ്റുകൾ നൽകിയ തൊഴിലാളികൾക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും രണ്ടാം ഘട്ടം മുതൽ ഭക്ഷ്യോത്പന്നങ്ങൾ ലഭ്യമാക്കുന്നുണ്ട്. താലൂക്ക് തലത്തിൽ ഇന്നലെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം ഇങ്ങിനെയാണ്.

രണ്ടാം ഘട്ടം
ഏറനാട് - 339
പെരിന്തൽമണ്ണ - 568
കൊണ്ടോട്ടി - 953
തിരൂർ - 1,073
പൊന്നാനി - 544

മൂന്നാം ഘട്ടം
പെരിന്തൽമണ്ണ - 68
നിലമ്പൂർ - 120

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP