Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഭർത്താവ് കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ; ചേട്ടൻ ഇവിടെയില്ലെന്ന് ഭാര്യയുടെ കോൾ കാമുകന്; രാത്രി ചാത്തന്നൂരിലേക്ക് രഹസ്യമായി കാറിൽ വന്ന് പുലർച്ചെ മടങ്ങി ബാർ അസോസിയേഷൻ ഭാരവാഹിയായ അഭിഭാഷകപ്രമുഖൻ; സന്ദർശനം പലവട്ടമായതോടെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലാക്കി; ട്രിപ്പിൾ ലോക് ഡൗൺ ലംഘിച്ച അഭിഭാഷകൻ ഇപ്പോൾ കാമുകിയുടെ വീട്ടിൽ നിരീക്ഷണത്തിൽ

ഭർത്താവ് കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ; ചേട്ടൻ ഇവിടെയില്ലെന്ന് ഭാര്യയുടെ കോൾ കാമുകന്; രാത്രി ചാത്തന്നൂരിലേക്ക് രഹസ്യമായി കാറിൽ വന്ന് പുലർച്ചെ മടങ്ങി ബാർ അസോസിയേഷൻ ഭാരവാഹിയായ അഭിഭാഷകപ്രമുഖൻ; സന്ദർശനം പലവട്ടമായതോടെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലാക്കി; ട്രിപ്പിൾ ലോക് ഡൗൺ ലംഘിച്ച അഭിഭാഷകൻ ഇപ്പോൾ കാമുകിയുടെ വീട്ടിൽ നിരീക്ഷണത്തിൽ

വിനോദ്.വി.നായർ

കൊല്ലം: ലോക്ക്ഡൗൺ ലംഘിച്ച് കാമുകിയെ കാണാൻ കൊല്ലത്തെത്തിയ തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹിയായ പ്രമുഖൻ ഗൃഹ നിരീക്ഷണത്തിൽ കുടുങ്ങി. ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് കാമുകിയുടെ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയ അഭിഭാഷകൻ കുടുങ്ങിയത്. ലോക്ക്ഡൗൺ കാലയളവിൽ പലതവണ ഈ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയിരുന്ന അഭിഭാഷകൻ ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെഅറിയിക്കുകയുമായിരുന്നു.

ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള പ്രദേശത്തു കൂടി പതിവായി ഇയാൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിലൊരാൾ ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് വിവരം നൽകിയിരുന്നു. ജില്ലാ കളക്ടർ ഈ വിവരം ചാത്തന്നൂർ പൊലിസിന ്‌കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇന്നലെ വൈകിട്ടോടെ യുവതിയുടെ വീട്ടിലേയ്ക്ക് ഇയാൾ എത്തിയത്. ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാൾ ചാത്തന്നൂർ-ആദിച്ചനല്ലൂർ അതിർത്തി പ്രദേശമായ കട്ടച്ചലിൽ എത്തിയത്. പൊലിസിന്റെ നിർദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവർത്തകർ ഇയാൾ ഈ വീട്ടിൽത്തന്നെ ഗൃഹനിരീക്ഷണത്തിൽ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ആറു മാസമാസം മുൻപ് യുവതിയുമായി രഹസ്യബന്ധം ആരംഭിച്ച അഭിഭാഷകൻ ഇയാളുടെ ഉടമസ്ഥതയിൽ കഴക്കൂട്ടത്തുള്ള ഫ്‌ളാറ്റിൽ വച്ചാണ് യുവതിയുമായി കണ്ടുമുട്ടിയിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രാബുദ്ധിമുട്ടുമൂലം യുവതിക്ക് കഴക്കൂട്ടത്തേയ്ക്ക് പോകാൻ കഴിയാതിരുന്നതോടെ ഇവർ പരസ്പരം കണ്ടിരുന്നില്ല. ഇതിനിടെ യുവതിയുടെ ഭർത്താവിന്റെ അമ്മാവൻ കോട്ടയത്ത് വച്ച് ക്യാൻസർ ബാധിച്ച് മരിക്കുകയും ഭർത്താവ് മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ കോട്ടയത്തേയ്ക്ക് പോവുകയുംചെയ്തു. തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഇയാൾ കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ കഴിയുകയുമാണ്. ഈ അവസരം മുതലാക്കിയ യുവതി വിവരം അഭിഭാഷകനെ അറിയിക്കുകയും യുവതിയുടെ നിർദ്ദേശപ്രകാരംഅഭിഭാഷകൻ ചാത്തന്നൂർ കട്ടച്ചലിലെ വീട്ടിൽ എത്തുകയും ചെയ്തു. തുടർന്ന് പലദിവസങ്ങളിലും വൈകുന്നേരത്തോടെ ഇയാൾ യുവതിയുടെ വീട്ടിൽ സന്ദർശനം നടത്തി പുലർച്ചെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയുമായിരുന്നു ചെയ്തിരുന്നത്. ചാത്തന്നൂർ ബസ് സ്റ്റാന്റിന് സമീപത്തുകൂടി കുമ്മല്ലൂർ പാലം വഴി കട്ടച്ചലിൽ വന്നിരുന്ന ഇയാൾ ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ശീമാട്ടിജംഗ്ഷൻ വഴിയാണ് കട്ടച്ചലിൽ എത്തിയിരുന്നത്. തിരുവനന്തപുരംരജിസ്‌ട്രേഷനിലുള്ള വാഹനം പതിവായി വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടഅയൽക്കാർ ജില്ലാ കലക്ടർക്ക് പരാതി നൽകുകയുമായിരുന്നു.

വീട്ടിലുള്ള ഓട്ടോറിക്ഷയുട സ്‌പെയർ പാർട്ട്‌സ് നന്നാക്കി നൽകാനാണ് താൻഎത്തിയതെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ ഇയാൾ പറയുന്നു. അതിർത്തികടന്നു വന്നതിനാൽ ഇനി പതിനാല് ദിവസം നിരീക്ഷണം പൂർത്തിയാക്കിയ ശേഷംമടങ്ങിയാൽ മതിയെന്ന് പൊലിസ് നിർദ്ദേശിച്ചതോടെ അഭിഭാഷകൻ ശരിക്കുംകുടുങ്ങുകയായിരുന്നു.

വർക്കല അയിരൂർ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ടുകുട്ടികളുമുണ്ട്. കോട്ടയത്ത് ഗൃഹ നിരീക്ഷണത്തിൽ കഴിയുന്ന ഭർത്താവ് മടങ്ങിയെത്തുമ്പോൾഎന്തുപറയണമെന്നറിയാത്ത അവസ്ഥയിലാണ് യുവതിയും . അഭിഭാഷകൻരഹസ്യമായി കടന്നുകളയാൻ സാധ്യതയുള്ളതിനാൽ ഇയാളെ നിരീക്ഷിക്കാൻആരോഗ്യപ്രവർത്തകർ അയൽവാസികളുടെ സഹായം തേടിയിട്ടുണ്ട്.

തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനൽ അഭിഭാഷകനായ ഇയാൾക്ക്ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലംബാറിലേയ്ക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാൾ അതിർത്തി കടന്നതെന്നാണ് സൂചന. ജില്ലാ അതിർത്തി കടക്കുന്നവർ ഇരുപത്തിനാലുമണിക്കൂറിനകം മടങ്ങണമെന്ന് നിർദ്ദേശം അതിർത്തിയിൽപരിശോധന നടത്തുന്നവർ നൽകാറുണ്ട്. അതിനാലാണ് വൈകിട്ട് കട്ടച്ചലിൽഎത്തിയ ശേഷം പുലർച്ചെ ഇയാൾ മടങ്ങുന്നത്. എന്നാൽ ആദിച്ചനല്ലൂർ പഞ്ചായത്ത്അധിക്യതർ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഏപ്രിൽ 27നാണ് ഈവീട്ടിലെത്തിയെന്ന് യുവതിയുടെ മാതാവ് മൊഴി നൽകി.

എന്നാൽ താൻ വന്നിട്ട്പത്തുദിവസം കഴിഞ്ഞെന്നും നാലുദിവസം കൂടി കഴിഞ്ഞാൽ ഗൃഹനിരീക്ഷണംപൂർത്തിയാക്കി മടങ്ങുമെന്നും ഇയാൾ ആരോഗ്യപ്രവർത്തകരോട് അവകാശപ്പെട്ടു. തീയതികളിലെ വൈരുദ്ധ്യം മനസിലാക്കിയ ആരോഗ്യപ്രവർത്തകർ കൂടുതൽചോദ്യം ചെയ്തതോടെ ഇയാൾ 27നാണ് എത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ 27 ന് എത്തി 28 ന് പുലർച്ച മടങ്ങിയ ഇയാൾഇന്നലെയാണ് വീണ്ടും എത്തിയതെന്ന് അയൽവാസികൾ പറയുന്നു. പതിനാല്ദിവസം ഗൃഹ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം സ്വദേശമായതിരുവനന്തപുരത്തേയ്ക്ക് മടങ്ങിയാൽ മതിയെന്ന് ആരോഗ്യ പ്രവർത്തകർഅഭിഭാഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP