Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

'കാറൽ മാർക്‌സിന്റെ ഗുണ്ടാ ടീം എന്നെയും കുടുംബത്തെയും നാട്ടിൽ ജീവിക്കാൻ അനുവദിക്കാതെ ഇരുന്നപ്പോൾ കെട്ടും ഭാണ്ഡവുമെടുത്ത് ഇറങ്ങി മകൾക്കും അമ്മയ്ക്കുമൊപ്പം അനിയത്തിയുടെ വീട്ടിലാണ്; സ്വപ്ന അടിമകളുടെ പാർട്ടി എവിടെ അക്രമം നടത്തണം എന്നതിനെ പറ്റി ആണ് ചർച്ച ചെയ്യുന്നത്'; തന്റെ തറവാട് വീട് സിപിഎമ്മുകാർ അടിച്ചുതകർത്തെന്ന് ലസിത പാലയ്ക്കൽ; അശ്ലീല ചിത്രങ്ങൾ വച്ച് സൈബർ ആക്രമണമെന്നും യുവമോർച്ചാ നേതാവ്

'കാറൽ മാർക്‌സിന്റെ ഗുണ്ടാ ടീം എന്നെയും കുടുംബത്തെയും നാട്ടിൽ ജീവിക്കാൻ അനുവദിക്കാതെ ഇരുന്നപ്പോൾ കെട്ടും ഭാണ്ഡവുമെടുത്ത് ഇറങ്ങി മകൾക്കും അമ്മയ്ക്കുമൊപ്പം അനിയത്തിയുടെ വീട്ടിലാണ്; സ്വപ്ന അടിമകളുടെ പാർട്ടി എവിടെ അക്രമം നടത്തണം എന്നതിനെ പറ്റി ആണ് ചർച്ച ചെയ്യുന്നത്'; തന്റെ തറവാട് വീട് സിപിഎമ്മുകാർ അടിച്ചുതകർത്തെന്ന് ലസിത പാലയ്ക്കൽ; അശ്ലീല ചിത്രങ്ങൾ വച്ച് സൈബർ ആക്രമണമെന്നും യുവമോർച്ചാ നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎമ്മുകാർ തന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് യുവമോർച്ച നേതാവ് ലസിത പാലയ്ക്കൽ. സിപിഎം ഗൂണ്ടകളുടെ ഭീഷണി ഭയന്ന് തലശേരിയിലെ വീട് വിട്ട് മക്കൾക്കും അമ്മയ്ക്കും ഒപ്പം അനിയത്തിയുടെ വീട്ടിലേക്ക് താൻ മാറിയെന്നും ലസിത പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം താൻ വിട്ടുപോന്ന തറവാട് വീട് സിപിഎം സംഘം വീണ്ടും ആക്രമിച്ചു. വീടിന്റെ ജനൽ-വാതിലുകളെല്ലാം അക്രമികൾ അടിച്ചുതകർത്തു. പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യമായ ഫലമൊന്നുമുണ്ടായില്ല. തനിക്ക് സിപിഎമ്മിനെ ഭയമില്ലെങ്കിലും, കുടുംബത്തിൽ അമ്മയെയും മക്കളെയും ഇത് ബാധിക്കുന്നുണ്ടെന്നും ലസിത പറഞ്ഞു. ഇതുകൂടാതെ സോഷ്യൽ മീഡിയയിൽ ബിജെപി അനുകൂല പോസ്റ്റുകൾ ഇട്ടാൽ തന്റെയും കുടുംബത്തിന്റെയും ഫോട്ടോ വച്ച് പോസ്റ്റിട്ട് താറടിക്കുകയാണ്. പാലത്തായി കേസിൽ ബിജെപി നേതാവ് പത്മരാജനെ പിന്തുണച്ചതിന്റെ പേരിലും ലസിതയ്‌ക്കെതിരെ സൈബർ ആക്രമണം തുടരുകയാണ്.

വീട് ആക്രമിച്ച് ഒരു ദിവസം കഴിഞ്ഞാണ് താൻ അറിഞ്ഞതെന്ന് ലസിത പാലയ്ക്കൽ പറഞ്ഞു. അയൽക്കാരൊക്കെ ഭയം കൊണ്ടാവാം വൈകിയാണ് അറിയിച്ചത്. എല്ലാ ജനൽ വാതിലുകളും അടിച്ചുപൊളിച്ചിട്ടുണ്ട്. ' ഞാൻ അവരെ ഭയന്ന് കൊണ്ടാണ് വീട് വിട്ട് അനിയത്തിയുടെ വീട്ടിലേക്ക് മാറിയത്. അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നതുകൊണ്ടായിരുന്നു വീട് മാറ്റം. ഞാനാണ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചത്. അതിന് മൊത്തമായി കുടുംബത്തെ ബാധിക്കും വിധം സിപിഎമ്മുകാരാണ് ഇങ്ങനെ ചെയ്തത്. ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ നമുക്ക് ഇഷ്ടമുള്ള പാർട്ടിയെ സപ്പോർട്ട് ചെയ്ത് എഴുതിയാൽ മ്ലേച്ഛമായ രീതിയിൽ പോസ്റ്റുകൾ എന്റോ ഫോട്ടോ വച്ചൊക്കെ കാണാറുണ്ട്. പരാതി കൊടുത്തിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും കിട്ടിയിട്ടില്ല. ഇതു അതേ പോലെ തന്നെ..വീട് പൊളിച്ചു...പരാതി കൊടുത്തിട്ടുണ്ട്. അവിടെ നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. ആദ്യത്തെ വീടാണ്...ഞാൻ നിൽക്കുന്ന വീട് തന്നെയാണെങ്കിലും സിപിഎമ്മിനെ ഭയന്ന് അനിയത്തിയുടെ വീട്ടിലേക്ക് പോരേണ്ടി വന്നു. എനിക്ക് കുടുംബമുണ്ട്..മക്കളുണ്ട്..അമ്മയുണ്ട്..എനിക്ക് പ്രശ്‌നമില്ലെങ്കിലും ഇത് അമ്മയെ ബാധിക്കും മക്കളെയും ബാധിക്കും.ഏതൊരു സാഹചര്യത്തിലും നമുക്ക് പ്രവർത്തിക്കാനുള്ള അവകാശമുണ്ട്'-ലസിത പാലയ്ക്കൽ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ലസിത ഫേസ് ബുക്കിൽ ഇട്ട പോസ്റ്റിട്ടിരുന്നു.

'കാറൽ മാർക്‌സിന്റെ ഗുണ്ടാ ടീം എന്നെയും കുടുംബത്തെയും നാട്ടിൽ ജീവിക്കാൻ അനുവദിക്കാതെ ഇരുന്നപ്പോൾ കെട്ടും ഭാണ്ഡവുമെടുത്ത് ഇറങ്ങി മകൾക്കും അമ്മയ്ക്കുമൊപ്പം അനിയത്തിയുടെ വീട്ടിലാണ് CPM ന്റ ആക്രമണം ഭയന്ന് ഞാൻ കഴിയുന്നത്. അതിനിടയിൽ തെമ്മാടി സംഘം നിരവധി തവണ തറവാട് തകർത്തു. മിനിഞ്ഞാന്ന് വീണ്ടും തകർത്തിരിക്കുന്നു.

ലോകമെങ്ങും കൊറോണയും പ്രതിരോധവും ചർച്ച ചെയ്യുമ്പോൾ സ്വപ്ന അടിമകളുടെ പാർട്ടി എവിടെ അക്രമം നടത്തണം എന്നതിനെ പറ്റി ആണ് ചർച്ച ചെയ്യുന്നത്..... ഞാനില്ലാത്ത വീട്ടിൽരാത്രിയിൽ വന്ന് ഭീരുക്കളായത് നിങ്ങളാണ്

സ്വർണക്കള്ളക്കടത്ത് കേസിൽ ജനങ്ങളുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ പോലും പറ്റാതെ നാറി നിൽക്കുന്ന പാർട്ടിയുടെ മറ്റൊരു ഹീന പ്രവൃത്തി.....

ഈ നീച ജന്മങ്ങൾക്കെതിരെ പ്രതികരിക്കുക

അകലംപാലിക്കുക കോറോണയിൽ നിന്നും സിപിഎമ്മിൽനിന്നും'

പാലത്തായി പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ അദ്ധ്യാപകനായ പത്മനാഭനെതിരെ കള്ള പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് ലസിത പാലക്കലിന്റെ ആരോപണം. കേസിലെ ഇരയായ 11 വയസുകാരിയെക്കൊണ്ട് പത്മനാഭനെതിരെ മൊഴി നൽകിച്ചതാണെന്ന് ലസിത പാലക്കൽ ഫേസ്‌ബുക്ക് ലൈവ് വീഡിയോയിൽ ആരോപിച്ചിരുന്നു. ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രതിയായ പത്മനാഭനെ പിന്തുണയ്ക്കണമെന്നും ലസിത പാലക്കൽ ആവശ്യപ്പെട്ടു.

കേസിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്തിന്റെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലസിത പാലക്കലിന്റെ ആരോപണം. പ്രതിയായ അദ്ധ്യാപകൻ പെൺകുട്ടിയുമായി നട്ടുച്ചയ്ക്ക് അമ്പലത്തിൽ അനുഗ്രഹം വാങ്ങാൻ പോയി എന്ന കാര്യം ഐജി ശ്രീജിത്ത് പറഞ്ഞിരുന്നുവെന്നും ഇക്കാര്യം എല്ലാവരും ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നുവെന്നും ലസിത പാലയ്ക്കൽ പറഞ്ഞു. കശ്മീരിൽ പീഡനത്തിന് ഇരയായ കുട്ടി പീഡിപ്പിക്കുന്നതിനു മുൻപേ തന്നെ വിഗ്രഹത്തിനു മുന്നിൽ കിടത്തിപ്പൂജ ചെയ്‌തെന്ന് പറഞ്ഞ് ജിഹാദികൾ പ്രചരിപ്പിച്ചെന്ന അനുഭവം നിങ്ങൾ കേട്ടു കാണും. ഈ രണ്ടു കേസുകളിലും സമാനമായ അനുഭവം. ഇതു പോലെ സിഎഎയ്‌ക്കെതിരെ ആറ് വയസ്സുള്ള കുട്ടിയെക്കൊണ്ട് പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിൽ 11 വയസുള്ള കുട്ടിയെക്കൊണ്ട് പാലത്തായി കേസിൽ പ്രതിയ്‌ക്കെതിരെ മൊഴി കൊടുപ്പിക്കാൻ വലിയ പ്രയാസമില്ലെന്നാണ് ലസിത പാലക്കലിന്റെ ചോദ്യം.

ഹിന്ദു സമൂഹം ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും പത്മനാഭൻ മാഷിനെ പിന്തുണയ്ക്കണമെന്നും ലസിത പാലയ്ക്കൽ ആവശ്യപ്പെട്ടു. യഥാർഥ കുറ്റവാളി പുറത്തു വിലസി നടക്കുകയാണെന്നും യഥാർഥ കുറ്റവാളിയെ കണ്ടെത്തുന്നതു വരെ പത്മനാഭനെ എല്ലാവരും പിന്തുണയ്ക്കണമെന്നും ലസിത പാലക്കൽ ആവശ്യപ്പെട്ടു.

ഏതായാലും ഇതേ തുടർന്ന് ലസിതയെ മോശമായി ചിത്രീകരിച്ച് ഒരുവിഭാഗം സൈബർ ആക്രമണം തുടരുകയാണ്.

<

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP