Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും പ്രധാനമന്ത്രി മോദിയേയും കോലിയേയും വെറുതെ വിടില്ല! അമിത് ഷായും രാജ്‌നാഥ് സിംഗും നിർമ്മലാ സീതാരാമനും ഹിറ്റ് ലിസ്റ്റിൽ; അദ്വാനിയേയും മോഹൻ ഭാഗവതിനേയും വകവരുത്തുമെന്നും മുന്നറിയിപ്പ്; ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന് അടക്കമുള്ളവർക്ക് വധ ഭീഷണി അയച്ചത് കോഴിക്കോട്ടെ ഓൾ ഇന്ത്യ ലഷ്‌കറെ തോയ്ബ ഉന്നതാധികാര സമിതി; കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എൻ ഐ എ; തേടുന്നത് മലയാളി തീവ്രവാദികളുടെ വേരുകൾ

രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും പ്രധാനമന്ത്രി മോദിയേയും കോലിയേയും വെറുതെ വിടില്ല! അമിത് ഷായും രാജ്‌നാഥ് സിംഗും നിർമ്മലാ സീതാരാമനും ഹിറ്റ് ലിസ്റ്റിൽ; അദ്വാനിയേയും മോഹൻ ഭാഗവതിനേയും വകവരുത്തുമെന്നും മുന്നറിയിപ്പ്; ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന് അടക്കമുള്ളവർക്ക് വധ ഭീഷണി അയച്ചത് കോഴിക്കോട്ടെ ഓൾ ഇന്ത്യ ലഷ്‌കറെ തോയ്ബ ഉന്നതാധികാര സമിതി; കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എൻ ഐ എ; തേടുന്നത് മലയാളി തീവ്രവാദികളുടെ വേരുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലഷ്‌കറെ തോയിബയുടെ ഇന്ത്യൻ ആസ്ഥാനം കോഴിക്കോടോ? രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി തുടങ്ങിയവർക്കു കേരളത്തിൽനിന്നു പാക് ഭീകരസംഘടനയുടെ വധഭീഷണിയെത്തുമ്പോൾ അന്വേഷണം സജീവമാക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി. ''ഓൾ ഇന്ത്യ ലഷ്‌കറെ തോയ്ബ ഉന്നതാധികാരസമിതി, കോഴിക്കോട്'' എന്ന വിലാസത്തിൽനിന്നാണു ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)ക്കു പ്രമുഖരുടെ പേരടങ്ങിയ ഭീഷണിക്കത്ത് ലഭിച്ചത്.

കത്ത് വ്യാജമാകാൻ സാധ്യതയുണ്ടെങ്കിലും ഗൗരവത്തോടെ അന്വേഷണം നടത്തും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിർമല സീതാരാമൻ തുടങ്ങിയവരാണ് ''ഓൾ ഇന്ത്യ ലഷ്‌കറെ തോയ്ബ'' എന്നു പേര് മാറ്റിയ ലഷ്‌കറെ തോയ്ബയുടെ ഹിറ്റ് ലിസ്റ്റിലുള്ളത്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രതീരുമാനത്തിനു പിന്നാലെയാണ് ഓൾ ഇന്ത്യ ലഷ്‌കറെ തോയ്ബ രൂപീകരിക്കപ്പെട്ടത്. ഇതിന്റെ കോഴിക്കോട്ടെ വേരുകൾ കണ്ടെത്താൻ കേരളാ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കത്തിന്റെ വിശദാംശങ്ങൾ കേരളാ പൊലീസിനും എൻ ഐ എ കൈമാറിയിട്ടുണ്ട്. ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ ഭീകരരുടെ മരണത്തിനു പ്രതികാരം ചെയ്യുകയാണു സംഘടനയുടെ ലക്ഷ്യം. ആഗോളഭീകരസംഘടനയായ ഐ.എസും പാക് ഭീകരസംഘടനകളും ഉൾപ്പെടെ കേരളം സുരക്ഷിത താവളമാക്കുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്കിടെയാണു കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പുതിയ സംഭവവികാസം. ഈ സംഘടന കോഴിക്കോട് ഉണ്ടാകാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ഐസിസുമായി ബന്ധപ്പെട്ട റിക്രൂട്ടും മറ്റും മലബാറിനെ ചർച്ചകളിൽ എത്തിച്ചിരുന്നു. ഐസിസിന്റെ വേരുകൾ അറ്റു വീഴുമ്പോൾ കേരളത്തിലെ തീവ്രവാദികൾ പുതിയ ലാവണങ്ങൾ തേടാനുള്ള സാധ്യതയും കാണുന്നുണ്ട്.

മന്ത്രിമാർക്കും രാഷ്ട്രീയനേതാക്കൾക്കും നേരത്തേ ഭീകരാക്രമണഭീഷണിയുണ്ടെങ്കിലും ഏതെങ്കിലുമൊരു ക്രിക്കറ്റ് താരം ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെടുന്നത് ഇതാദ്യമാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനം ഞായറാഴ്ച ആരംഭിക്കാനിരിക്കേയാണു കോഹ്ലിക്കുനേരേ വധഭീഷണിയുയർന്നത്. ഞായറാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ട്വന്റി20 മത്സരത്തിൽ ഏറ്റുമുട്ടും. ഈ മത്സരത്തിന്‌റെ സുരക്ഷ കൂട്ടിയിട്ടുണ്ട്. മുതിർന്ന ബിജെപി. നേതാവ് എൽ.കെ. അദ്വാനി, ബിജെപി. വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, ആർഎസ്എസ്. മേധാവി മോഹൻ ഭാഗവത്, ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് (നിലവിൽ ഗോവ ഗവർണർ) എന്നിവരും എൻ.ഐ.എയ്ക്കു ലഭിച്ച ഹിറ്റ് ലിസ്റ്റിലുണ്ട്.

ഭീഷണിക്കത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പുറമേ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡി(ബി.സി.സിഐ)നും എൻ.ഐ.എ. കൈമാറി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് ഡൽഹി പൊലീസിനോടു കേന്ദ്രം റിപ്പോർട്ട് തേടി. ശ്രീലങ്കയിലെ സ്‌ഫോടനങ്ങൾക്ക് പിന്നിൽ പോലും മലയാളികളുടെ സാന്നിധ്യമുണ്ട്. ഐസിസും മറ്റും പാലക്കാടും കണ്ണൂരും കാസർഗോഡും സജീവമാണ്. എൻ ഐ എ തന്നെയാണ് ഈ ഭീകര വലകളിലേക്ക് നുഴഞ്ഞു കയറിയതും. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഭീഷണിയേയും ഗൗരവത്തോടെ കാണുകയാണ് എൻ ഐ എ. കേരളത്തിലേക്ക് ഭീകരത വളരുന്നുണ്ടെന്ന സൂചന നൽകാൻ കൂടിയുള്ള ബോധപൂർവ്വമായ ശ്രമമായും കത്തിനെ കാണുന്നുണ്ട്.

സംസ്ഥാനത്ത് അഞ്ചു നിരോധിത തീവ്രവാദ സംഘടനകൾ പുനരേകീകരണത്തിനു ശ്രമം നടത്തുന്നതായി പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്, ഇന്ത്യൻ മുജാഹിദീൻ, സിമി, അൽ ഉമർ മുജാഹിദീൻ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്), നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ്), മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ(എം.സി.സി), യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസാം(ഉൾഫ) തുടങ്ങിയ സംഘടനകളുടെ സാന്നിധ്യം ഇതിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

നിരോധിത സംഘടനയായ സിമിയിൽ പ്രവർത്തിച്ചവർ സിമിയുടെ ആശയങ്ങൾ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം. ഇതര സംസ്ഥാനങ്ങളിൽ സജീവമായിരുന്ന നിരോധിത സംഘടനകളിൽ പ്രവർത്തിച്ചിരുന്നവർ ഒളിസങ്കേതമായി കേരളത്തിലേക്കാണ് എത്തിയതെന്നു കേന്ദ്ര ഇന്റലിജൻസ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP