Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവളപ്പാറയിൽ സമാനമായ ഉരുൾപൊട്ടൽ കാൽനൂറ്റാണ്ട് മുമ്പും; അന്ന് കാണാതായ കുഞ്ഞുങ്ങളെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയത് മൺവെട്ടിയും മറ്റുപകരണങ്ങളും ഉപയോഗിച്ച്; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത് രണ്ടുകുട്ടികളെ കണ്ടുകിട്ടാതെ; മണ്ണിനടിയിൽ ഇപ്പോഴും അവർ ഉണ്ടെന്നോർത്ത് ഉറ്റവർ; കാണാതായ ജിബിന്റെ ഓർമയിൽ മാതാവ് റോസ്ലി വിതുമ്പുന്നു

കവളപ്പാറയിൽ സമാനമായ ഉരുൾപൊട്ടൽ കാൽനൂറ്റാണ്ട് മുമ്പും; അന്ന് കാണാതായ കുഞ്ഞുങ്ങളെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയത് മൺവെട്ടിയും മറ്റുപകരണങ്ങളും ഉപയോഗിച്ച്; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത് രണ്ടുകുട്ടികളെ കണ്ടുകിട്ടാതെ; മണ്ണിനടിയിൽ ഇപ്പോഴും അവർ ഉണ്ടെന്നോർത്ത് ഉറ്റവർ; കാണാതായ ജിബിന്റെ ഓർമയിൽ മാതാവ് റോസ്ലി വിതുമ്പുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: 13 ദിവസം മുമ്പ് വൻ ഉരുപൊട്ടൽ ദുരന്തമുണ്ടായ കവളപ്പാറക്കടുത്ത് കാൽനൂറ്റാണ്ടു മുമ്പും സമാനമായ രീതിയിലൊരു ഉരുൾപൊട്ടൽ ദുരന്തമുണ്ടായി. വാളംകൊല്ലയിൽനിന്ന് അന്നു കാണാതായ അഞ്ചും, ആറും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്ന് കാണാതായ കുഞ്ഞുങ്ങളെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയത് മൺവെട്ടിയും മറ്റുപകരണങ്ങളും ഉപയോഗിച്ചാണ്. ഇതോർത്ത് കൂട്ടത്തിൽ കാണാതായ ജിബിന്റെ ഓർമയിൽ മാതാവ് റോസ്ലി വിതുമ്പുകയാണ്.

ദിവസങ്ങൾക്കു മുമ്പു കവളപ്പാറയിൽ ഉരൂൾപൊട്ടലുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് ജെ.സി.ബിയും, ഹിറ്റാച്ചിയും ഉൾപ്പെടെയുള്ള മണ്ണുമാന്തിയന്ത്രങ്ങളും, മണ്ണിനടിയിലുള്ള മനുഷ്യരെ കണ്ടെത്താനുള്ള പെനിട്രേറ്റിങ് റഡാർ(ജി.പി.ആർ) സംവിധാനംവരെ ഉപയോഗിക്കാൻ കഴിഞ്ഞെങ്കിലും അന്നു രക്ഷാപ്രവർത്തനം നടത്തിയത് വെറും മൺവെട്ടിയും, നാട്ടുപകരണങ്ങളുംകൊണ്ടും മാത്രമായിരുന്നു. സഹോദരി പുത്രന്മാരായ ആറു വയസ്സുകാരനായ ജിബിനേയും, അഞ്ചുവയസ്സുകാരൻ വിനീഷിനേയുമാണ് അന്നു കാണാതായത്. രണ്ടാഴ്‌ച്ചയോളം സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും ഇവരെകണ്ടെത്താൻ രക്ഷാപ്രവർത്തകർക്കും കഴിഞ്ഞില്ല.

പിന്നീട് വീട്ടുകാരുടെ കൂടി സമ്മതപ്രകാരം തിരച്ചിൽ നിർത്തുകയായിരുന്നു. 1994ജൂലൈ 15ന് ഉച്ചയ്ക്ക് 12.50ഓടെയാണു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അന്ന് ഇവരോടൊപ്പം അഞ്ചുപേരെകൂടി കാണാതായിരുന്നെങ്കിലും അന്നു ജിബിന്റെ സഹോദരി ജിൻസിയേയും, കാണാതായ ജിബിന്റെ പിതാവ് ജോർജിന്റെ സഹോദരൻ ജോണിയേയും രക്ഷപ്പെടുത്താൻ സാധിച്ചു. പിന്നീടു നടന്ന തെരച്ചിലിൽ കാണാതായ ജോർജിന്റെ മാതാവ് മറിയക്കുട്ടിയുടേയും, ജിബിന്റെ മറ്റൊരു സഹോദരി ജീനാമോളുടേയും, അയൽവാസിയായ വർഗീസിന്റേയും മൃതദേഹം കണ്ടെടുക്കുകയുംചെയ്തു.

ജോർജ്-റോസ്ലി ദമ്പതികളുടെ മകനായ ജിബിനും, റോസ്ലിയുടെ സഹോദരി സിസിലിയുടേയും ഭർത്താവ് ദേവസിക്കുട്ടിയുടേയും മകൻ വിനീഷനുമാണ് ഇന്നും നാടിന്റെ നൊമ്പരമായി കഴിയുന്നത്. അന്നു ശക്തമായ മഴയായിരുന്നു. 14ദിവസം നീണ്ടുനിന്ന മഴ ഇന്നും മറക്കാൻ കഴിയുന്നില്ലെന്നും ജിബിന്റെ മാതാവ് റോസ്ലി പറയുന്നു. മഴ കനത്ത സമയത്താണ് മലപൊട്ടിയിടിഞ്ഞുവരുന്നത് കണ്ടത്. മക്കൾ വീടിനടുത്ത കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ ഒന്നും കാണാൻ പോലും സാധിച്ചില്ല. രക്ഷാപ്രവർത്തനത്തിന് അന്നു ഉദ്യോഗസ്ഥർക്കൊന്നും ഇവിടേക്ക് എത്താൻപോലും കഴിഞ്ഞില്ല. ശകതമായ മഴയായതിനാൽ റോഡോരങ്ങളെല്ലാം മരങ്ങളും മറ്റും വീണ് തടസപ്പെട്ടിരുന്നു.

നാട്ടുകാരും, ചില സന്നദ്ധപ്രവർത്തകരുമാണ് രക്ഷാപ്രവർത്തനത്തിൽ സജീവമായുണ്ടായിരുന്നതെന്നും റോസ്ലി പറയുന്നു. ഇന്നത്തെ പോലെയുള്ള ആധുനിക സംവിധാനങ്ങളും, മണ്ണുമാന്തിയന്ത്രങ്ങളും അന്ന് ഇവിടെ എത്തിയിരുന്നെങ്കിലും ഒരു പക്ഷെ തന്റെ മക്കൾ ഇപ്പോൾ തന്നോടൊപ്പമുണ്ടാകുമായിരുന്നുവെന്നും റോസ്ലി കണ്ണീരോടെ പറയുന്നു. റോസ്ലിയുടെ ഭർത്താവ് ജോർജ് 2013 നവംബറിലാണ് മരണപ്പെട്ടത്. അപകടം നടക്കുമ്പോൾ ജോർജ് വീട്ടിലില്ലായിരുന്നു. പോത്ത്കല്ലിൽ അന്നു നടത്തിവന്നിരുന്ന ഫർണിച്ചർ കടയിലായിരുന്നു അന്ന് ആസമയത്ത് ജോർജ്. 25അടി താഴ്‌ച്ചയിൽനിന്നാണ് അന്ന മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടുകാർ പുറത്തെടുത്തതെന്നും റോസ്ലി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP