Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ഭീതിക്കിടെയും ജനദ്രേഹ നടപടികളിൽ നിന്നും സർക്കാർ പിന്നോട്ടില്ല; ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി നികുതി വകുപ്പ് വിജ്ഞാപനം ഇറക്കി; ലോക്ഡൗൺ കണക്കിലെടുത്തു വിജ്ഞാപനം നീട്ടിവയ്ക്കണമെന്ന ആവശ്യം തള്ളി ധനവകുപ്പ്; ഏപ്രിൽ ഒന്നുവരെ വർധന പ്രാബല്യത്തിൽ; ഏപ്രിൽ ഒന്നിനു മുൻപ് മുദ്രപത്രം വാങ്ങി ആധാരം എഴുതിത്ത്ത്തയാറാക്കിയവർക്കു പഴയ നിരക്കിൽ രജിസ്റ്റർ ചെയ്യാം; ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നും വരുമാനം നിലച്ചതോടെ പണമുണ്ടാക്കാാനുള്ള ഐസക്ക് കുറുക്കുവഴി ഇങ്ങനെ

കോവിഡ് ഭീതിക്കിടെയും ജനദ്രേഹ നടപടികളിൽ നിന്നും സർക്കാർ പിന്നോട്ടില്ല; ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി നികുതി വകുപ്പ് വിജ്ഞാപനം ഇറക്കി; ലോക്ഡൗൺ കണക്കിലെടുത്തു വിജ്ഞാപനം നീട്ടിവയ്ക്കണമെന്ന ആവശ്യം തള്ളി ധനവകുപ്പ്; ഏപ്രിൽ ഒന്നുവരെ വർധന പ്രാബല്യത്തിൽ; ഏപ്രിൽ ഒന്നിനു മുൻപ് മുദ്രപത്രം വാങ്ങി ആധാരം എഴുതിത്ത്ത്തയാറാക്കിയവർക്കു പഴയ നിരക്കിൽ രജിസ്റ്റർ ചെയ്യാം; ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നും വരുമാനം നിലച്ചതോടെ പണമുണ്ടാക്കാാനുള്ള ഐസക്ക് കുറുക്കുവഴി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ഭീതിക്കിടെയും ജനദ്രോഹ നടപടികളിൽ നിന്നും പിന്നോട്ടില്ലാതെ സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ഭൂമി ന്യായവില പത്തു ശതമാന വർധിപ്പിച്ച് നികുതി വകുപ്പ് വിജ്ഞാപനമിറക്കി. ലോക്ഡൗൺ കണക്കിലെടുത്തു വിജ്ഞാപനം നീട്ടിവയ്ക്കണമെന്ന റജിസ്‌ട്രേഷൻ മന്ത്രി ജി.സുധാകരന്റെ ആവശ്യം ധനവകുപ്പ് തള്ളി. വർധന ഏപ്രിൽ 1ന് പ്രാബല്യത്തിൽ വന്നു. ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്കാണ് രജിസ്‌ട്രേഷൻ ഫീസ് കൂട്ടുമെന്ന് പ്രഖ്യാപിച്ചത്.

2010 ലാണ് സംസ്ഥാനത്ത് ഭൂമിക്കു ന്യായവില നിശ്ചയിച്ചത്. പലവട്ടം കൂട്ടിയതിനാൽ 2010 ലെ വിലയുടെ 199.65% ആയി ഇപ്പോൾ ആകെ വർധന. കണക്കുകൂട്ടാൻ എളുപ്പത്തിനായി ഇത് 200% ആക്കി നിശ്ചയിക്കുകയാണെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കി. ന്യായവിലയുടെ 10% ആണ് സ്റ്റാംപ് ഡ്യൂട്ടിയും റജിസ്‌ട്രേഷൻ ഫീസും. ഏപ്രിൽ ഒന്നിനു മുൻപ് മുദ്രപത്രം വാങ്ങി ആധാരം എഴുതിത്ത്ത്തയാറാക്കിയവർക്കു ലോക്ഡൗൺ കഴിഞ്ഞു പഴയ നിരക്കിൽ രജിസ്റ്റർ ചെയ്യാം.

ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിക്കുന്നതിലൂടെ 200 കോടിരൂപയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷഇക്കുന്നത്. വൻകിട പ്രോജക്ടുകൾ നടപ്പിലാക്കുമ്പോൾ, ചുറ്റുപാടുള്ള ഭൂമിയിൽ ഗണ്യമായ വിലവർധനയുണ്ടാകും. അതുകൊണ്ട് വൻകിട പ്രോജക്ടുകൾക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാൾ മുപ്പതു ശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും ഐസക്ക് ബജറ്റിൽ വ്യക്തമാക്കിയിരുന്നു.

ഇതുവഴി അമ്പതുകോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൊക്കേഷൻ മാപ്പിന് 200 രൂപയായി ഫീസ് വർധിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ പോക്കുവരവിനും നിരക്ക് കൂട്ടിയിട്ടുണ്ട്. ഇതെല്ലാം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ലോക്ഡൗണിൽ മിക്ക ഓഫിസുകളും അടഞ്ഞു കിടക്കുന്നതിനാൽ നിരക്കു വർദ്ധനവ് ഇപ്പോൾ വേണോ എന്നകാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഭൂമിയുടെ ന്യായവില 10% വർധിപ്പിക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ധന ബില്ലിൽ ഇല്ലാത്തതിനാൽ ഉത്തരവിലൂടെയാണു നടപ്പാക്കേണ്ടത്. ഈ വർധന തൽക്കാലം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് റജിസ്‌ട്രേഷൻ മന്ത്രി ജി. സുധാകരൻ ധനമന്ത്രി തോമസ് ഐസക്കിനു കത്തു നൽകിയിരുന്നു. കോവിഡ് ജാഗ്രതയുടെ ഭാഗമായി സബ് രജിസ്റ്റ്രാർ ഓഫിസുകൾ പൂട്ടിയിട്ടിരിക്കുന്ന സാഹചര്യത്തിൽ വർധന മാറ്റിവയ്ക്കുന്നതിൽ അർഥമില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. അതിനാൽ ഒന്നാംതീയതി തന്നെ പുതുക്കിയ ന്യായവില നിലവിൽ വരുത്തി വിജ്ഞാപനം പുറത്തിറക്കി.

മോട്ടർ വാഹന വകുപ്പിലെ നികുതികളെല്ലാം നാളെ മുതൽ വർധിക്കും. ഫാൻസി നമ്പർ വർധനയും മറ്റും വൈകും. റവന്യു വകുപ്പിലെ നിരക്കു മാറ്റങ്ങൾ നീട്ടിവട്ടിച്ചില്ലെന്നു മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. പത്തുശതമാനമാണ് ന്യായവിലയിലെ വർധന. വൻകിട പദ്ധതികൾക്ക് സമീപമുള്ള ഭൂമിയുടെ ന്യായവില 30 ശതമാനവും ഉയരും. വർധിപ്പിച്ച പോക്കുവരവ്, തണ്ടപ്പേർ പകർപ്പ്, ലൊക്കേഷൻ മാപ്പ് ഫീസുകളും കെട്ടിട നികുതി, വാഹനനികുതി എന്നിവയും ഒന്നാംതീയതി നിലവിൽവന്നു.

ലോട്ടറി, മദ്യം വിൽപന നടക്കാത്ത സാഹചര്യത്തിൽ കനത്ത വരുമാനനഷ്ടമാണ് സർക്കാരിന്. ഈ സാഹചര്യത്തിൽ ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ കൂടി മാറ്റി വച്ചാൽ സ്ഥിതി ഗുരുതരമാകും. നികുതിയും ഫീസും ഉയർത്തുന്നതും വായ്പയെടുക്കുന്നതും കൊണ്ടു മാത്രം ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ ജീവനക്കാരോട് സംഭാവന ആവശ്യപ്പെടാൻ സർക്കാർ ആലോചിക്കുന്നത്. പ്രളയകാലത്തേതുപോലെ സാലറി ചാലഞ്ച് നടത്തി വിവാദത്തിൽ പെടാൻ സർക്കാരിന് താൽപ്പര്യമില്ല. അല്ലാതെ എങ്ങനെ സംഭാവന വാങ്ങാമെന്നാണ് ആലോചന. പാർട്ടി തലത്തിലും മുന്നണി തലത്തിലും ചർച്ച ചെയ്ത ശേഷമാകും അന്തിമതീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP