Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മറുനാടനെതിരെ ഉറഞ്ഞു തുള്ളി ചിത്രം വിചിത്രം അവതാരകൻ ലല്ലു; പ്രസ് ക്ലബ്ബിലെ ബാർ പൂട്ടൽ വിഷയത്തിന്റെ വിദ്വേഷം തീർക്കാൻ മറുനാടനെതിരെ നിയമനടപടി എടുക്കാൻ ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് മാനേജ്‌മെന്റിന് കത്ത് നൽകി

മറുനാടനെതിരെ ഉറഞ്ഞു തുള്ളി ചിത്രം വിചിത്രം അവതാരകൻ ലല്ലു; പ്രസ് ക്ലബ്ബിലെ ബാർ പൂട്ടൽ വിഷയത്തിന്റെ വിദ്വേഷം തീർക്കാൻ മറുനാടനെതിരെ നിയമനടപടി എടുക്കാൻ ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് മാനേജ്‌മെന്റിന് കത്ത് നൽകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'മറുനാടൻ മലയാളി കുറച്ചു ദിവസങ്ങളായി നമ്മുടെ സ്ഥാപനത്തെ അവഹേളിച്ച് വാർത്ത കൊടുക്കുന്നു. ഇന്നും രൂക്ഷമായി എഴുതിയിട്ടുണ്ട്. ജനമധ്യത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെ ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയല്ല. കടുത്ത നിയമ നടപടിയെടുക്കണമെന്ന് അപേക്ഷിക്കുന്നു'- ഏഷ്യാനെറ്റ് മാനേജ്‌മെന്റിന് ചിത്ര വിചിത്രം അവതാരകൻ ലല്ലു ശശിധരൻ പിള്ള അയച്ച ഇ-മെയിലിലാണിത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സങ്കേതത്തിലെ മദ്യപാനം മറുനാടൻ മലയാളി ഏറ്റെടുക്കുകയും ഇത് ശരിവയ്ക്കുന്ന ലേഖനങ്ങൾ മാദ്ധ്യമ പ്രവർത്തകർ തന്നെ പ്രസിദ്ധികരിച്ചതോടെ സങ്കേതത്തിലെ മദ്യപാനം അവസാനിച്ചിരുന്നു. അതിൽ വിനു വി ജോൺ എന്ന ഏഷ്യാനെറ്റ് അവതതാരകനും ഔട്ട് പുട്ട് എഡിറ്ററുമായ ട്വിറ്റർ പോസ്റ്റ് മറുനാടൻ വാർത്തയാക്കിയിരുന്നു. ഇതേ തുടർന്നാണ് ലല്ലു മറുനാടനെതിരെ തിരിഞ്ഞത്.

കഴിഞ്ഞ ദിവസം ചിത്രം വിചിത്രത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ഏലസ് വിവാദം വാർത്തയായിരുന്നു. ഗോപീ കൃഷ്ണനാണ് ഇത് അവതരിപ്പിച്ചത്. ഈ പരിപാടിയിലെ തെറ്റിന് ചിത്രം വിചിത്രം മാപ്പുപറയുകയും ചെയ്തു. ഇതിനൊപ്പം ഏഷ്യാനെറ്റ് എഡിറ്റർ എംജി രാധാകൃഷ്ണൻ അടക്കമുള്ളവർ കോവളത്തെ ബിസിനസ് മീറ്റിലായപ്പോഴാണ് എലസ് വിവാദം ഉണ്ടായതെന്നും അതിലെ ചാനലിൽ ഉയരുന്ന ഗൂഢാലോചനയും മറ്റും മറുനാടൻ വാർത്തയാക്കി. പ്രസ് ക്ലബ്ബ് വിവാദവുമായി ബന്ധപ്പെട്ട് വിനു വി ജോണിനെതിരെ നിലപാട് എടുത്ത ജയ്ദീപ് രാജിവച്ചതും സൂചിപ്പിച്ചു. ജയ്ദീപിന്റെ ഇഷ്ടക്കാരനായ ലല്ലു ഏഷ്യാനെറ്റ് വിടാൻ സാധ്യതയില്ലെന്നും വാർത്തയിലുണ്ടായിരുന്നു. ഇത് ഏഷ്യാനെറ്റ് ചാനലിന് അവമതിപ്പുണ്ടാക്കിയെന്ന് വരുത്തി മറുനാടനെതിരെ കേസ് കൊടുപ്പിക്കാനാണ് ലല്ലുവിന്റെ ശ്രമം. പ്രസ് ക്ലബ്ബിലെ സങ്കേതം പൂട്ടിയതിൽ വിഷമമുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് ഏഷ്യാനെറ്റിലെ ജീവനക്കാർ പോലും സമ്മതിക്കുന്നു.

കോടിയേരിയുടെ ഏലസ് വിവാദത്തിൽ ഏഷ്യാനെറ്റ് എഡിറ്ററായ എംജി രാധാകൃഷ്ണനെതിരെ അതിരൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തിയത്. മാദ്ധ്യമം പത്രത്തിൽ പിണറായി വിജയൻ സർക്കാരിന് മൈനസ് മാർക്ക് നൽകി രാധാകൃഷ്ണൻ എഴുതിയ ലേഖനം ചർച്ചയായിരുന്നു. ഇടത് സൈദ്ധാന്തികനായ പി ഗോവിന്ദപിള്ളയുടെ മകനായ രാധാകൃഷ്ണനിൽ നിന്ന് പിണറായി ഭരണത്തിന്റെ മധുവിധു കാലത്ത് തന്നെ ഇത്തരമൊരു ലേഖനം പ്രതീക്ഷിച്ചില്ലെന്ന വിലയിരുത്തിലിലായിരുന്നു ഇടത് കേന്ദ്രങ്ങൾ. ഇതിനിടെയാണ് കോടിയേരിയെ കടന്നാക്രമിച്ച് ചിത്രം വിചിത്രം ഏലസ് കഥ പുറത്തുവിട്ടത്. ഇത് രാധാകൃഷ്ണൻ മനപ്പൂർവ്വം ചെയ്തുവെന്നാണ് സിപിഐ(എം) കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ ഈ വിഷയത്തിൽ എംജി രാധാകൃഷ്ണന് ഒരു അറിവും ഇല്ലായിരുന്നുവെന്നതാണ് യാഥാർത്ഥ്യമെന്ന് ഏഷ്യാനെറ്റിലെ ഒരുകൂട്ടർ പറയുന്നതാണ് മറുനാടൻ വാർത്തയാക്കിയത്. ഇതാണ് ലല്ലുവിന്റെ പുതിയ പ്രകോപനത്തിന് കാരണം.

കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്കിലൂടേയും ലല്ലു കടന്നാക്രമണങ്ങൾ നടത്തിയിരുന്നു. മ്യൂസിയം പൊലീസ് സ്‌റ്റേഷനിലുള്ള ചില കഥകൾ പുറത്തുകൊണ്ടു വരുമെന്നായിരുന്നു വെല്ലുവിളി. പിന്നീട് ഈ വാചകങ്ങൾ എഡിറ്റ് ചെയ്ത് ഇങ്ങനെയാക്കി- ''മറുനാടൻ മലയാളി മാമൻ അറിയാൻ...ഭാര്യേടെ അഴിമതിയുമായി ബന്ധപ്പെട്ട വാർത്ത വന്നതിന്റെ കലിപ്പിലാണ് സാറ് ഈ തള്ളുന്നത് എന്ന് അറിയാം...തള്ളിക്കോ,ചിത്രം വിചിത്രത്തിൽ പറ്റിയ അബദ്ധത്തിന് ഞങ്ങൾ അതിലൂടെ തന്നെ ക്ഷമ പറഞ്ഞിട്ടുണ്ട്....എന്തായായലും ഇയാൾ എഴുതി തകർക്കുവല്ലേ....ഇനീം എഴുതണം....ഞങ്ങളെക്കുറിച്ച് എഴുതിയാൽ വായിക്കാൻ ആളുണ്ടാവുമെന്നും അറിയാം....നമുക്കൊരു കാര്യം ചെയ്യാം അങ്ങോട്ടുമിങ്ങോട്ടും എഴുതിത്ത്ത്ത്തുടങ്ങാം...അറിയാലോ..''-എന്നാണ് ആ പോസ്റ്റ്. ആദ്യം മ്യൂസിയം പൊലീസുമായി ബന്ധപ്പെട്ട് ലല്ലുവിട്ട പോസ്റ്റിലെ വെല്ലുവിളി മറുനാടൻ എഡിറ്റർ ഏറ്റെടുത്തു. ഇതോടെയാണ് ഈ പോസ്റ്റ് എഡിറ്റ് ചെയ്തതെന്ന് വേണം അനുമാനിക്കാൻ.

പിന്നീട് പുതിയ പോസ്റ്റുമിട്ടു. ഞാൻ പാക്കിസ്ഥാനിപ്പോയി ബോംബ് വച്ചിട്ടുണ്ട്.... നീ ബോംബ് കണ്ടിട്ടുണ്ടോ... നിനക്ക് ബോംബ് എന്താണെന്ന് അറിയാമോ...... കൊല്ലത്തെ ഒരു പൊലീസ് സ്റ്റേഷനിൽ ഒരു മാസം മുമ്പ് ഒരു എസ് ഐ കേട്ട് പകച്ചുപോയ ചോദ്യം .. രസമുള്ള കഥയാണ് പിന്നെയെഴുതാം-എന്നാണ് ലല്ലുവിന്റെ പുതിയ വെല്ലുവിളി. എന്ന മറ്റൊരു പോസ്റ്റും ലല്ലു കുറിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ പ്രസ് ക്ലബ്ബിലെ സങ്കേതം വിഷയത്തിൽ വിനു വി ജോൺ ഉയർത്തിയ വിഷയങ്ങൾ മറുനാടൻ വാർത്തയാക്കിയത് ലല്ലു അടക്കമുള്ളവർക്ക് പിടിച്ചിരുന്നില്ല. ഇതിന്റെ പ്രതികാരമായിരുന്നു ബോബി അലോഷ്യസുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് വാർത്ത എന്നതിന് സ്ഥിരീകരണം കൂടിയാണ് ലല്ലുവിന്റെ പോസ്റ്റ്. ഇക്കാര്യത്തിൽ ബോബി അലോഷ്യസിന്റെ പരാതിയിൽ വിജിലൻസ് ത്വരിത പരിശോധന നടക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.

ലല്ലുവിന്റെ പോസ്റ്റിനെ താഴെ ആഷർ മാത്യു എഴുതിയ കുറിപ്പ് ഇങ്ങനെയാണ്- 'മറുനാടന് സപ്പോർട്ട് വളരെ കൂടുതലാണ്.. കാരണം പലരും മുക്കുന്ന വാർത്തകൾ സമൂഹം അറിയുന്നത് മറുനാടനിൽ കൂടിയാണ്.. ഇതിപ്പോ നിങ്ങളെ പ്രകോപിപ്പിച്ചത് ഷാജൻ ഏലസ്സ് വിഷയത്തിൽ എഴുതിയ വാർത്തയാണല്ലോ... അത് സ്വാഭാവികമാണ്... അതിലും നൂറിരട്ടി പ്രകോപനമാണ് നിങ്ങൾ അദ്ദേഹത്തിന്റെ ഭാര്യക്ക് എതിരായി നടത്തിയത്... ആദ്യം ഫൗൾ കാണിച്ചത് നിങ്ങളാണ്.. അത് സമ്മതിക്കേണ്ടിയിരിക്കുന്നു...' ലല്ലുവിന്റെ പോസ്റ്റിലൂടെ ചർച്ച പോലും മറുനാടന് അനുകൂലമായി എന്നതാണ് യാഥാർത്ഥ്യം. ലല്ലുവിനെ കുഴപ്പത്തിലാക്കുന്ന ചില കുറിപ്പുകൾക്ക് മറുപടി നൽകിയും ചിത്രം വിചിത്രം അവതാരകൻ വിവാദത്തിലായി. ഇതും ഗൗരവത്തോടെയാണ് ഏഷ്യാനെറ്റ് മാനേജ്‌മെന്റ് കാണുന്നതെന്നാണ് സൂചന. ഇതിലൂടെ ചാനലിനെ കരിവാരിത്തേക്കുന്നത് ചിത്രം വിചിത്രം അവതാരകനാണെന്ന് ബോധ്യപ്പെട്ടെന്നും ചിലർ പറയുന്നു.

ലല്ലു അണ്ണൻ ചാനലിലെ പുലി ആയിരിക്കാം. പക്ഷെ ഇത് ഷാജന്റെ തട്ടകം ആണ്. നേരോടെ നിർഭയം എന്ന ബോർഡും വച്ച് സ്വർണ്ണ മുതലാളിയുടെ അച്ചാരം വാങ്ങി വാർത്തകൾ മുക്കുന്നതിലും ഭേദം പിച്ച തെണ്ടുന്നതല്ലേ നല്ലതെന്നു ഷാജൻ ചോദിച്ചാൽ വ്യക്തമായ മറുപടി ഉണ്ടെങ്കിൽ മാത്രം ഈ തീക്കളി കളിച്ചാൽ മതി. ഇല്ലെങ്കിൽ കൈകൊണ്ടു തൊടാൻ അറയ്ക്കുന്ന തരത്തിൽ നാറും.-എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്. ഇതിന് ലല്ലു നൽകിയ മറുപടി വിചിത്രമായിരുന്നു. സജിത്തേ സ്വർണ മുതലാളിയുടെ വാർത്ത കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്ഥാചനമാണ്.. സ്ഥാപനത്തിന്റെ കാര്യം സ്ഥാപനം നോക്കിക്കോളും.. പിന്നെ എന്റെ കാര്യം... നാറുമെന്ന് ഒരു പേടിയുമില്ല-എന്നായിരുന്നു മറുപടി. അതായത് സ്വർണ്ണ മുതലാളിമാരുടെ വാർത്തകൾ ഏഷ്യാനെറ്റ് മുതലാളിമാർ മുക്കുന്നുവെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ലല്ലുവെന്ന് ഏഷ്യാനെറ്റിലെ തന്നെ ജീവനക്കാർ പറയുന്നു. ഇത് കടുത്ത സ്ഥാപന വിരുദ്ധതയാണെന്നാണ് വാദം.

ചിത്രം വിചിത്രം ഏലസ് വാർത്ത വന്ന ദിവസം കോവളത്തെ ഏഷ്യാനെറ്റ് ജീവനക്കാരുടെ കൂട്ടായമയുടെ തിരക്കായിരുന്നു. രാധാകൃഷ്ണൻ അടക്കമുള്ള എല്ലാവരും കോവളത്തെ ആഘോഷങ്ങളിലായിരുന്നു. ചാനലിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകരും കോവളത്തായിരുന്നു. അന്ന് ചിത്രം വിചിത്രത്തിന്റെ അണിയറയിൽ വളരെ കുറച്ചു പേർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവതാരകൻ മാത്രമാണ് കാര്യങ്ങളെല്ലാം ചെയ്തത്. അതുകൊണ്ട് തന്നെ എഡിറ്ററെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും അവർ പറയുന്നു. എന്നാൽ എഡിറ്ററെന്ന നിലയിൽ ഉത്തരവാദിത്തം ഒഴിയാനുമാകില്ല. അതുകൊണ്ട് കൂടിയാണ് വിഷയത്തിൽ ചിപ്പ് തിയറി വന്നപ്പോൾ എഷ്യാനെറ്റ് ആ വാർത്ത കൊടുത്തത്. ചിത്രം വിചിത്രത്തിൽ അവതാരകരെ കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്‌തെന്ന് എംജിആറിനോട് അടുപ്പമുള്ള ഏഷ്യാനെറ്റിലെ വിഭാഗം പറയുന്നു.

അതിനിടെ മറ്റൊരു തിയറിയും ഏഷ്യാനെറ്റിൽ ചർച്ചയാകുന്നുണ്ട്. പ്രസ് ക്ലബ്ബിലെ സങ്കേതവുമായി ബന്ധപ്പെട്ട് വിനു വി ജോൺ ഉയർത്തിയ വിഷയത്തിൽ ഏഷ്യാനെറ്റിലെ ജീവനക്കാർ രണ്ട് ചേരിയിലേക്ക് മാറിയിരുന്നു. അതിൽ പ്രസ് ക്ലബ്ബിലെ സങ്കേതത്തിന് അനുകൂലമായി നിലപാട് എടുത്ത എക്‌സിക്യൂട്ടീവ് എഡിറ്റർ കെപി ജയദീപ്, വിനുവിനെതിരായ നിലപാടാണ് എടുത്തത്. ഗോപീകൃഷ്ണന്റെ എസ്എംഎസ് പുറത്തുവിട്ട വിനുവിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിനുവിനൊപ്പമായിരുന്നു ഏഷ്യാനെറ്റ് മാനേജ്‌മെന്റ്. ഇതോടെ ജയ്ദീപ് ഏഷ്യാനെറ്റിൽ നിന്ന് രാജിയും വച്ചു.

ഗോപീകൃഷ്ണനും ലല്ലുവും അടക്കം നിരവധി പേർ ജയ്ദീപിനൊപ്പം രാജിവയ്ക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അത്തരമൊരു ഒഴുക്കിന് സാധ്യത കാണുന്നില്ല. ഇതിൽ നിരാശ പൂണ്ടു നടത്തിയ നീക്കമാണോ ഏലസ് വിവാദമെന്നും സംശയമുണ്ട്. ഏഷ്യാനെറ്റിൽ പ്രശ്‌നമുണ്ടാക്കി ചാനലിന് പുറത്ത് പോകാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ആരോപണം സജീവമാകുന്നത് അതുകൊണ്ടാണ്. എന്നാൽ അംബാനിയുടെ നേതൃത്വത്തിലെ ന്യൂസ് കേരള 18ലേക്ക് കൂടുതൽ പേർ പോവാതിരിക്കാൻ കരുതലോടെയാണ് മാനേജ്‌മെന്റ് പ്രതികരിക്കുക. വിഷയത്തിൽ ഗോപീ കൃഷ്ണനെ പോലും കടന്നാക്രമിക്കുന്ന സമീപനം മാനേജ്‌മെന്റ് എടുക്കില്ല. ചെറിയൊരു പിഴവ് മാത്രമായി ഇതിനെ വ്യാഖ്യാനിച്ച് ജീവനക്കാർക്കിടയിൽ ഐക്യം കൊണ്ടു വരാനാണ് ഏഷ്യാനെറ്റ് തീരുമാനമെന്നും മറുനാടൻ വാർത്ത നൽകി.

സങ്കേതത്തിലെ അസംതൃപ്തി ഇങ്ങനെ ഒഴിവാക്കാനാണ് ഏഷ്യാനെറ്റ് ശ്രമിക്കുന്നത്. ഇതിലൂടെ ഏഷ്യാനെറ്റ് വിട്ടിറങ്ങിയ ജയ്ദീപിനൊപ്പം കൂടുതൽ പേർ പോകുന്നത് തടയാമെന്നും വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായാണ് കോവളത്തെ ജീവനക്കാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചത്. ഇത് വലിയ വിജയവുമായിരുന്നു. സങ്കേതത്തിന്റെ പേരിൽ രണ്ട് തട്ടിലേക്ക് പോയ ജീവനക്കാരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്താൻ എംജി രാധാകൃഷ്ണനെന്ന എഡിറ്റർക്ക് കഴിയുകയും ചെയ്തു. ഇതിനിടെയാണ് കോടിയേരിയുടെ ഏലസ് വാർത്ത വിവാദം തീർക്കാൻ എത്തിയത്. ഈ വസ്തുതകളാണ് മറുനാടൻ കഴിഞ്ഞ ദിവസം വാർത്തയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP