Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ നിന്ന് കാണാതാകുമ്പോൾ നേപ്പാളി ബാലന് പ്രായം വെറും പതിനഞ്ചു വയസ്; ഡൽഹിയിലെ കടകളിൽ ജോലി ചെയ്ത് മടുത്തപ്പോൾ അവൻ നേപ്പാളിലേക്ക് ട്രെയിൻ കയറി; വന്നിറങ്ങിയതുകൊച്ചുവേളിയിൽ; മാനസികാസ്വാസ്ഥ്യം ബാധിച്ച ബാലനെ പൊലീസ് കണ്ടെടുത്ത് പ്രവേശിപ്പിച്ചത് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലും; ഒന്നര പതിറ്റാണ്ടിനു ശേഷം 'അമ്മ കിരൺ ദേവിക്കും ബന്ധുക്കൾക്കുമൊപ്പം ലാൽ മണി നാളെ മടങ്ങുന്നു

ഡൽഹിയിൽ നിന്ന് കാണാതാകുമ്പോൾ നേപ്പാളി ബാലന് പ്രായം വെറും പതിനഞ്ചു വയസ്; ഡൽഹിയിലെ കടകളിൽ ജോലി ചെയ്ത് മടുത്തപ്പോൾ അവൻ നേപ്പാളിലേക്ക് ട്രെയിൻ കയറി; വന്നിറങ്ങിയതുകൊച്ചുവേളിയിൽ; മാനസികാസ്വാസ്ഥ്യം ബാധിച്ച ബാലനെ പൊലീസ് കണ്ടെടുത്ത് പ്രവേശിപ്പിച്ചത് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലും; ഒന്നര പതിറ്റാണ്ടിനു ശേഷം 'അമ്മ കിരൺ ദേവിക്കും ബന്ധുക്കൾക്കുമൊപ്പം ലാൽ മണി നാളെ മടങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടു മുൻപ് നഷ്ടമായ മകനെ വീണ്ടു കിട്ടിയപ്പോൾ നേപ്പാളിയായ അമ്മ കിരൺ ദേവിക്ക് സന്തോഷം അടക്കാനായില്ല. ആനന്ദാശ്രുക്കൾ കണ്ണുകളിലൂടെ ഒഴുകുന്നത് തടയാൻ അവർ ചുരിദാർ തലപ്പുകൊണ്ട് വിഫലശ്രമം നടത്തിക്കൊണ്ടിരുന്നു. തിരുവനന്തപുരം ഊളമ്പാറ മാനസികാരോഗ്യകേന്ദ്രം അധികൃതരാണ് നേപ്പാളിയായ ഈ ബാലനെ ഒന്നര പതിറ്റാണ്ടിനു ശേഷം അമ്മയ്ക്ക് വീണ്ടെടുത്തു കൊടുത്തത്. പതിനാറു വർഷം മുൻപാണ് നേപ്പാളുകാരനായ ലാൽ മണിയെ 'അമ്മ കിരൺ ദേവിക്കും കുടുംബത്തിനും ഡൽഹിയിൽ വെച്ച് നഷ്ടമാകുന്നത്.

മകനെ കാണാതായ ശേഷമുള്ള ഈ കുടുംബത്തിന്റെ ഒരു സംഗമം തന്നെയാണ് ലാലിനെ വീണ്ടെടുത്ത ശേഷം ഊളമ്പാറയിൽ നടന്നത്. കാണാതാകുമ്പോൾ അവന് പ്രായം വെറും പതിനഞ്ച് വയസായിരുന്നു. നേപ്പാളിലെ ബാഗ്ളും ബിം ബൊഹറ ഗ്രാമത്തിൽ നിന്ന് ജോലി തേടി ഡൽഹിയിൽ വന്ന സഹോദരീ ഭർത്താവും ലാൽ മണിയും ഡൽഹിയിൽ വെച്ച് വേർപിരിയുകയായിരുന്നു. സഹോദരീ ഭർത്താവിനൊപ്പം ഉണ്ടായിരുന്ന ലാൽ മണിയെ അതിനുശേഷം കുടുംബത്തിന് തിരികെ ലഭിച്ചില്ല. നേപ്പാളിയായ എന്നാൽ 20 വർഷമായി കൊല്ലത്ത് തുടരുന്ന ബഹാദൂറിനു ഒപ്പമാണ് ഈ കുടുംബം ഇപ്പോഴുള്ളത്. ബഹാദൂർ ഇവരുടെ ഒരു ബന്ധുകൂടിയാണ്. നാളെ അവർ വീണ്ടും കൊല്ലത്ത് നിന്ന് ഡൽഹി വഴി നേപ്പാളിലേക്ക് പോകും.

ഇവരുടെ വേർപിരിയലിനെയും പുനഃസമാഗമത്തിനെയും കുറച്ച് ചൈൽഡ് ലൈൻ പ്രവർത്തകമായ സന്ധ്യ മറുനാടനോട് പറഞ്ഞത് ഇങ്ങിനെ: ലാൽ മണി സഹോദരി ഭർത്താവിന്റെ കയ്യിൽ നിന്ന് വേർപിരിയുന്നത് പതിനാല് വർഷം മുൻപാണ്. ഡൽഹിയിൽ ജോലി തേടി വന്നപ്പോഴാണ് സഹോദരീ ഭർത്താവിന്റെ കയ്യിൽ നിന്ന് ലാൽ മണി വേർപ്പെട്ടു പോകുന്നത്. പിന്നെ ലാൽ മണിയെ കണ്ടുപിടിക്കാൻ സഹോദരീ ഭർത്താവിനോ കുടുംബത്തിനോ കഴിഞ്ഞില്ല. ഒറ്റയ്ക്കായ ബാലൻ ഡൽഹിയിലെ കടകളിൽ മാറി മാറി ജോലിക്ക് നിന്നു. ഈ ജോലിക്ക് നിൽക്കൽ മടുത്തപ്പോൾ അവൻ നേപ്പാളിലേക്ക് ട്രെയിൻ കയറി. എത്തിയത് തിരുവനന്തപുരം കൊച്ചു വേളിയിൽ. അപരിചിതമായ ഭാഷ, ദേശം. തിരുവനന്തപുരത്ത് പിടിച്ചു നിൽക്കാനുള്ള ശ്രമത്തിൽ അവനു മാനസികാസ്വാസ്ഥ്യവും വന്നു. പൊലീസ് അവനെ ഊളമ്പാറയിൽ പ്രവേശിപ്പിച്ചു. അത് 2018 ജനുവരിമാസമായിരുന്നു ലാൽ ഊളമ്പാറയിൽ എത്തുന്നത്.

ഊളമ്പാറയിൽ എത്തുന്ന സമയത്ത് അവൻ അങ്ങിനെ സംസാരിച്ചിരുന്നില്ല. ലാലിന്റെ പേരെന്ത്, സ്വദേശം എന്ത് എന്ന കാര്യത്തിൽ ആർക്കും തിട്ടമുണ്ടായിരുന്നില്ല. പിന്നെയാണ് നേപ്പാൾ എന്ന് പറഞ്ഞത്. നേപ്പാളിൽ എവിടെ എന്നതും ചോദ്യചിഹ്നമായി. പക്ഷെ ലാലിന്റെ സ്വദേശം മനസിലാക്കാനുള്ള ശ്രമങ്ങൾ ആശുപത്രിക്കകത്ത് പ്രവർത്തിക്കുന്ന ലീഗൽ സർവീസ് അഥോറിറ്റിയുടെ ലീഗൽ ക്ലിനിക് ആരംഭിച്ചിരുന്നു. ഗൂഗിൾ മാപ്പ് നോക്കി സ്ഥല പേരുകൾ ഓർത്തെടുപ്പിക്കാൻ ലാലിനെ പ്രേരിപ്പിച്ചു. അപ്പോഴാണ് സിഎംഐഡി എന്ന സംഘടനയിലെ സുഹൃത്ത് വിഷ്ണു നരേന്ദ്രൻ സഹായിക്കാനായി എത്തിയത്. വിഷ്ണു നേപ്പാളിലെ ആളുകൾ വഴി ലാലിന്റെ വിവരങ്ങൾ, പറയുന്നത് എല്ലാം മനസിലാക്കി. അങ്ങിനെയാണ് ലാലിന്റെ അമ്മയിലേക്ക് എത്തുന്നത്.

സാമ്പത്തികമായി ഒട്ടും നല്ലതല്ലാത്ത അവസ്ഥയായിട്ടു കൂടി അമ്മയും ബന്ധുക്കളും ഉടനടി തിരുവനന്തപുരത്ത് എത്തി. ഇതോടെയാണ് ഒന്നര പതിറ്റാണ്ടു കാലത്തെ ഇവരുടെ സങ്കടങ്ങൾക്ക് അവസാനമാകുന്നത്. ലാലിന്റെ സഹോദരി ഭർത്താവിനെ ആ സമയത്ത് ആളുകൾ കുറ്റപ്പെടുത്തി. ലാലിനെ എവിടെയോ കൊണ്ടുപോയി കളഞ്ഞു എന്നുവരെ ആരോപണം വന്നു. അതുകൊണ്ട് തന്നെ സഹോദരി ഭർത്താവിന് ലാലിന്റെ അപ്രത്യക്ഷമാകൽ വലിയ തലവേദനയായി നിന്നിരുന്നു. ജപ്പാനിലുള്ള സഹോദരി ഭർത്താവ് വീഡിയോ ഫോൺ വഴി ലാലുമായി സംസാരിച്ചു. അതോടെ ലാലിനെ ചൊല്ലി കുടുംബത്തിൽ നിലനിന്ന വലിയ പ്രതിസന്ധിക്കും അവസാനമാവുകയും ചെയ്തു. നാളെ അവർ നേപ്പാളിലേക്ക് തിരിക്കും-സന്ധ്യ പറയുന്നു.

ഇതിനൊപ്പം സന്ധ്യ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് കൂടി നടത്തിയിട്ടുണ്ട്. ആ ഫെയ്സ് ബുക്ക് പോസ്റ്റിൽ സന്ധ്യ ഇങ്ങിനെ പറയുന്നു. ജീവനക്കാരുടെ ദൗർലഭ്യം അങ്ങേ അറ്റമാണെങ്കിലും ഊളമ്പാറ ആശുപത്രി രോഗികളെ ചികിത്സിക്കുന്ന കാര്യത്തിൽ കിടു മറ്റേതെങ്കിലും സംസ്ഥാനത്തെ മാനസികാരോഗ്യ ആശുപത്രിയിൽ ആയിരുന്നെങ്കിൽ ഇങ്ങനൊരു സമാഗമം ഉണ്ടാകുമായിരുന്നോ? ഇവിടെ മകൻ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയാതെ എത്ര മാസങ്ങൾ, എത്ര വർഷങ്ങൾഈ അമ്മക്ക് തള്ളിനീക്കേണ്ടി വന്നു. എത്ര രാത്രികൾ അവർ ഉറങ്ങാതെ തള്ളി നീക്കിയിട്ടുണ്ടാവും ! ഒത്തിരി പ്രാരാബ്ദങ്ങൾക്കു നടുവിലാണെങ്കിലും എന്തോ? ഊരും പേരും അറിയാതിരുന്നിട്ടും നല്ല ഒന്നാന്തരം മരുന്നും പരിചരണവും നൽകി ആളെ മിണ്ടിപ്പിച്ചെടുത്തില്ലെ ഊളമ്പാറ ആശുപത്രി-സന്ധ്യ കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP