Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

റംസിയുടെ ആത്മഹത്യാ കേസിൽ നിർണായക വഴിത്തിരിവ്; നടി ലക്ഷ്മി പ്രമോദിന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു; നടിയെ ഉടൻ അറസ്റ്റു ചെയ്‌തേക്കും; ഗർഭം അവസിപ്പിക്കാൻ കൂട്ടുനിന്ന നടിക്ക് മേൽ കുരുക്കു മുറുകുന്നു; മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനുള്ള മാതാപിതാക്കളുടെ പോരാട്ടം വിജയം കാണുമോ?

റംസിയുടെ ആത്മഹത്യാ കേസിൽ നിർണായക വഴിത്തിരിവ്; നടി ലക്ഷ്മി പ്രമോദിന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു; നടിയെ ഉടൻ അറസ്റ്റു ചെയ്‌തേക്കും; ഗർഭം അവസിപ്പിക്കാൻ കൂട്ടുനിന്ന നടിക്ക് മേൽ കുരുക്കു മുറുകുന്നു; മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനുള്ള മാതാപിതാക്കളുടെ പോരാട്ടം വിജയം കാണുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ കൊല്ലത്ത് റംസയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു. വരന്റെ ബന്ധുകൂടിയായ നടി വിവാഹത്തിൽ നിന്നും പിന്മാറാൻ യുവതിയെ പ്രേരിപ്പിച്ചു എന്ന് ആരോപണമുണ്ടായിരുന്നു. കൂടാതെ റംസിയുടെ ഗർഭം അലസിപ്പിക്കാൻ കൂട്ടു നിന്നതും ലക്ഷ്മി പ്രമേദായിരുന്നു.

യുവതി ആത്മഹത്യ ചെയ്ത സംഭവം ഏറെ ചർച്ചയായതോടെ സർക്കാർ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. നടിക്കും, ഭർത്താവ് അസറുദ്ദീൻ, ഇയാളുടെ സഹോദരനും മുഖ്യ പ്രതിയുമായ ഹാരിസ്, ഇവരുടെ മാതാപിതാക്കൾ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികൾക്ക് കൊല്ലം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മുൻകൂർ ജാമ്യം റദ്ദായതോടെ റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണത്തിന് നടി ഉൾപ്പടെയുള്ള പ്രതികൾക്ക് ഏത് സമയത്തും ചോദ്യം ചെയ്യൽ നടപടിക്ക് ഹാജരാകേണ്ടിവരും. വേണ്ടിവന്നാൽ ഇവരെ അറസ്റ്റ് ചെയ്യാനും ഉദ്യോഗസ്ഥർക്കാവും. ജാമ്യം സ്റ്റേ ചെയ്തത് സംബന്ധിച്ച് പ്രതികൾക്ക് കോടതി നോട്ടീസ് അയക്കും.

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിൽ മനംനൊന്ത് സെപ്റ്റംബർ മൂന്നിനാണ് റംസി ആത്മഹത്യ ചെയ്തത്. മൃതദേഹം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിശ്രുത വരൻ ഹാരിസ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ലക്ഷ്മിക്കും ഭർത്താവിനും ഹാരിഷിന്റെ മാതാപിതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് മരിച്ച യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം യുവതിയുടെ പക്കൽ നിന്നും ഹാരിഷ് സ്വർണവും പണവും കൈക്കലാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP