Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൃദയം നുറുങ്ങുന്ന വേദനയോടെ ലക്ഷ്മി ആ വിവരം അറിഞ്ഞു; ജീവന്റെ ജീവനായ മകളും ബാലുവും ഈ ലോകത്തില്ലെന്ന വിവരം മകളോട് പറഞ്ഞ് അമ്മ ഓമനകുമാരി; വെന്റിലേറ്ററിൽ നിന്നും മാറ്റിയ ലക്ഷ്മി ഉടൻ സംസാരിച്ച് തുടങ്ങുമെന്നു പ്രതീക്ഷ; വിഷമഘട്ടത്തെ അതിജീവിക്കാൻ സുഹൃത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് സ്റ്റീഫൻ ദേവസ്സിയുടെ ഫേസ്‌ബുക്ക് ലൈവ്; ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന് ഡോക്ടർമാരും

ഹൃദയം നുറുങ്ങുന്ന വേദനയോടെ ലക്ഷ്മി ആ വിവരം അറിഞ്ഞു; ജീവന്റെ ജീവനായ മകളും ബാലുവും ഈ ലോകത്തില്ലെന്ന വിവരം മകളോട് പറഞ്ഞ് അമ്മ ഓമനകുമാരി; വെന്റിലേറ്ററിൽ നിന്നും മാറ്റിയ ലക്ഷ്മി ഉടൻ സംസാരിച്ച് തുടങ്ങുമെന്നു പ്രതീക്ഷ; വിഷമഘട്ടത്തെ അതിജീവിക്കാൻ സുഹൃത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് സ്റ്റീഫൻ ദേവസ്സിയുടെ ഫേസ്‌ബുക്ക് ലൈവ്; ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന് ഡോക്ടർമാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറപകടത്തിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ചതിന് പിന്നാലെ എല്ലാവരുടേയും മനസ്സിലെ നീറുന്ന ചോദ്യമായിരുന്നു ഈ വിവരം അബോധാവസ്ഥയിൽ കിടക്കുന്ന ആ കൊച്ച് അറിയുമ്പോൾ എന്താകും അവസ്ഥ എന്ന്. കാത്തിരുന്ന് പിറന്ന പൊന്നോമനയും ജീവന്റെ ജീവനായ ഭർത്താവും ഇല്ലാത്ത ലോകത്തേക്ക് അവൾ തിരിച്ച് വന്നില്ലെങ്കിൽ പോലും ഇത്രയും സങ്കടം വരില്ലായിരുന്നു എന്നാണ് ഭൂരിഭാഗം മലയാളികളും കരുതിയത്. എന്നാൽ തന്റെ എല്ലാമെല്ലാമായ മകളും ഭർത്താവും ഇന്ന് തന്റെയൊപ്പമില്ലെന്ന ആ ഹൃദയം നുറുങ്ങുന്ന സത്യം ഒടുവിൽ ബാലുവിന്റെ ലക്ഷമി അറിഞ്ഞിരിക്കുകയാണ്. ലക്ഷമിയുടെ അമ്മ തന്നെയാണ് ഇക്കാര്യം അവരെ അറിയിച്ചതെന്ന് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയാണ് ഫേസ്‌ബുക്ക് ലൈവിലൂടെ പൊചുസമൂഹത്തെ അറിയിച്ചത്.

അപകടം സംഭവിച്ച സെപ്റ്റംബർ 25ന് തന്നെ മകൾ മരിച്ചിരുന്നു. കൃത്യം ഒരാഴ്ച പിന്നിട്ടപ്പോൾ മകൾക്ക് പിന്നാലെ അച്ഛനും പോയി. അപകടം സംഭവിച്ചത് മുതൽ അബോധാവസ്ഥയിലായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അവർ ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ അവർ സ്വയം ശ്വസിച്ച് തുടങ്ങിയെന്ന് സ്റ്റീഫൻ ദേവസ്സി തന്നെയാണ് അറിയിച്ചത്. ഡോകടർ തന്നോട് പറഞ്ഞ വിവരമാണ് പങ്ക് വയ്ക്കുന്നതെന്നും അദ്ദേഹം ലൈവിൽ പറയുന്നുണ്ട്.

ഉടനെ സംസാരിച്ച് തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സ്റ്റീഫൻ പറയുന്നു. വളരെ വേദനയോടെ ലക്ഷമിയുടെ അമ്മ തന്നെയാണ് ഇക്കാര്യം അവരെ അറിയിച്ചത്. വളരെ വേദനയോടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ ലക്ഷമിയുടെ ആരോഗ്യം മെച്ചപ്പെട്ട വരുന്നുണ്ട്. ഈ വലിയ വിഷമഘട്ടത്തെ അതിജീവിക്കാനുള്ള ശക്തി അവർക്ക് ലഭിക്കാൻ എല്ലാവപും പ്രാർത്ഥിക്കണമെന്നും സ്റ്റീഫൻ പറയുന്നു. ജീവിതത്തിലേക്ക് അവരെ തിരിച്ച് കൊണ്ടവരാൻ എല്ലാവരും അനുഗ്രഹിക്കണം.

അപകടത്തിൽപ്പെട്ട ദിവസം മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലായിരുന്നു ബാലുവിന്റെ ഭാര്യ ലക്ഷ്മി. കഴിഞ്ഞ ഏതാനം ദിവസങ്ങൾക്ക് മുൻപാണ് മരുന്നുകളോട് ലക്ഷ്മി പ്രതികരിച്ചത്ലക്ഷ്മിക്ക് ബോധം തിരിച്ച് കിട്ടിയതും ദ്രവ്യ രൂപത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച് തുടങ്ങിയ വിവരവും ഇന്നലെ ഡോക്ടർ മാർത്തേണ്ഡൻ പങ്കുവെച്ചിരുന്നു.അൽപ്പ സമയം മുൻപാണ് ബോധാവസ്ഥയിലേക്ക് എത്തിയ ലക്ഷ്മിയോട് മാതാവ് ഓമനകുമാരിയ ബാലുലിന്റേയും മകളുടേയും മരണ വാർത്ത അറിയിച്ചത്. ഏറ്റവും വേദനയോടെയും ഹൃദയം നുറുങ്ങുന്ന നിമിഷത്തിലൂടെയുമാണ് ഈക്കാര്യം ലക്ഷ്മിയെ അറിയിച്ചതെന്ന് സ്റ്റീഫൻ പറയുന്നു.

കഴിഞ്ഞ മാസം 25ാണ് ബാലഭാസകറും കുടുംബവും ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ തിരുവവന്തപുരം പള്ളിപുറത്തിനടത്ത് ഇവരുടെ വാഹനം അപകടത്തിൽപ്പെടുന്നത്. തൽക്ഷണം തന്നെ മകൾ തേജസ്വിനി മരിച്ചിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ബാലഭാസ്‌കർ ഓരാഴ്ചക്ക് ശേഷം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.വിവാഹം കഴിഞ്ഞ് 16 വർഷം കഴിഞ്ഞാണ് ബാലയ്ക്കും ലക്ഷമിക്കും ജാനി പിറന്നത്.

ചെവ്വാഴ്‌ച്ച പുലർച്ചെ നാലു മണിക്ക് ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം താമരക്കുളത്ത് നിയന്ത്രണം തെറ്റിയ കാർ റോഡ് വക്കിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കാറിൽ ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വി ബാലയും, ഡ്രൈവർ അർജുനുമായിരുന്നു ഉണ്ടായിരുന്നത്. അതുവഴി പോയ വാഹനത്തിലുള്ളവരും നാട്ടുകാരും ചേർന്ന് കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തേജസ്വിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആൽബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് നാൽപ്പത്തൊന്നുകാരനായ ബാലഭാസ്‌ക്കർ. അപകടം നടന്നയിടത്തു നിന്ന് റോഡിൽ കിലോമീറ്ററുകളോളം തെരുവ് വിളക്കുകൾ ഇല്ല. അതു വഴി പോയ വാഹനങ്ങൾ നിർത്തി ഹെഡ് ലൈറ്റുകൾ തെളിയിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000-ത്തിലാണ് വിവാഹം കഴിച്ചത്. ഫ്യൂഷൻ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തിൽത്തന്നെ പ്രശസ്തനായ ബാലഭാസ്‌കർ, ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP