Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോണക്കാട് കുരിശുതകർന്നതിന് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ നെയ്യാറ്റിൻകര രൂപതയ്ക്ക് നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൊളിക്കാൻ കഴിഞ്ഞതെങ്ങനെ? പള്ളി പരിശോധിക്കാൻ വന്ന കേന്ദ്ര പുരാവസ്തുഉദ്യോഗസ്ഥയെ അപമാനിച്ചത് താക്കോൽ നൽകാതെ മണിക്കൂറുകൾ കാത്തുനിർത്തി ; ഹൈക്കോടതിയിൽ ഉദ്യോഗസ്ഥ റിപ്പോർട്ട് കൊടുക്കും മുമ്പേ പുലർച്ചെ രഹസ്യമായി പള്ളി പൊളിക്കലും; നെയ്യാറ്റിൻകര ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളി തകർത്തത് പുരാവസ്തുവകുപ്പിന്റെ വിലക്ക് ലംഘിച്ച്

ബോണക്കാട് കുരിശുതകർന്നതിന് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ നെയ്യാറ്റിൻകര രൂപതയ്ക്ക് നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൊളിക്കാൻ കഴിഞ്ഞതെങ്ങനെ? പള്ളി പരിശോധിക്കാൻ വന്ന കേന്ദ്ര പുരാവസ്തുഉദ്യോഗസ്ഥയെ അപമാനിച്ചത് താക്കോൽ നൽകാതെ മണിക്കൂറുകൾ കാത്തുനിർത്തി ;  ഹൈക്കോടതിയിൽ ഉദ്യോഗസ്ഥ റിപ്പോർട്ട് കൊടുക്കും മുമ്പേ പുലർച്ചെ രഹസ്യമായി പള്ളി പൊളിക്കലും; നെയ്യാറ്റിൻകര ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളി തകർത്തത് പുരാവസ്തുവകുപ്പിന്റെ വിലക്ക് ലംഘിച്ച്

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാറ്റിൻകര: കേന്ദ്രപുരാവസ്തു വകുപ്പിന്റെ വിലക്കിനെ മറികടന്ന് നെയ്യാറ്റിൻകരയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ലത്തീൻ പള്ളി രൂപത അധികൃതർ പൊളിച്ചു. ഇടവകയിലെ വിശ്വാസികളും നാട്ടുകാരും ആവശ്യപ്പെട്ട പ്രകാരം കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സാങ്കേതിക സംഘം പള്ളി പരിശോധിച്ചിരുന്നു. പരിശോധനയിൽ ഈ പള്ളിയുടെ പഴക്കവും വാസ്തുവിദ്യയിലെ മികവും വിശദീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട് നൽകിയിരുന്നു. ഈ പ്രശ്‌നത്തിൽ ഇടപെടണം എന്ന് കളക്ടറേയും സ്ഥലം പൊലീസ് സബ് ഇൻസ്‌പെക്ടറേയും അറിയിച്ചു. എന്നാൽ, ഇതിനൊന്നും ഒരുവിലയും കൽപിക്കാതെ തിങ്കളാഴ്ച പുലർച്ചെ പള്ളി അധികൃതർ പള്ളി തകർക്കുകയായിരുന്നു. നാലുബുൾഡോസർ ഉപയോഗിച്ചാണ് പള്ളി പൊളിച്ചത്.

ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിൽ ബന്ധപ്പവർ വരുത്തിയിരിക്കുന്നതെന്ന് ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡപ്യൂട്ടി സൂപ്രണ്ടിങ് ആർക്കയോളജിസ്റ്റ് സ്മിത സുമതി കുമാർ പറഞ്ഞു. ഫേസ്‌ബുക്കിലാണ് അവർ ഇത് ശ്രദ്ധയിൽ പെടുത്തിയത്. ഗുരുതരമായ വീഴ്ചയാണ് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ബോണക്കാട് കുരിശു തകർത്തതിൽ പ്രതികരിച്ച /അപലപിച്ച സർക്കാരിനെ രൂക്ഷമായി വിമർശിച്ച നെയ്യാറ്റിൻകര രൂപത തന്നെയാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പള്ളി തകർത്തതിന് കൂട്ടു നിന്നിരിക്കുന്നതെന്നതാണ് തമാശ!, സ്മിത സുമതി കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, പള്ളിക്ക് ബലക്ഷയമില്ലാത്തതിനാൽ പുനരുദ്ധാരണത്തിലൂടെ നിലനിർത്തണമെന്ന് പള്ളി സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിരുന്നു. പള്ളി പൊളിച്ച് പുതിയ പള്ളി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകയിൽ പിരിവ് നടന്നുവരികയായിരുന്നു. തകരാറില്ലാത്ത പള്ളി പൊളിക്കാനുള്ള നീക്കത്തിന് പിന്നിൽ നെയ്യാറ്റിൻകര രൂപതാ ബിഷപ്പിന്റെയും വൈദികരുടെയും സാമ്പത്തിക താൽപര്യമാണെന്നും പള്ളി സംരക്ഷണ സമിതി ആരോപിക്കുന്നു.

1908 ലാണ് പള്ളി നിർമ്മിച്ചത്. ബലക്ഷയം ആരോപിച്ച് പത്ത് വർഷം മുമ്പാണ് പള്ളി പൊളിച്ച് പണിയാനുള്ള അനുമതി വാങ്ങിയത്. എന്നാൽ, വസ്തുതകൾ പലതും മറച്ചുവച്ചാണ് അനുമതി വാങ്ങിയതെന്നും പള്ളി സംരക്ഷണ സമിതി ആരോപിക്കുന്നു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് എം.സൂസപാക്യത്തെ വിവരം അറിയിച്ചെങ്കിലും അദ്ദേഹം ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.

ഇടവക വികാരി പള്ളി പണിയാനായി സ്വരൂപിച്ച പണം വക മാറ്റി ചെലവഴിച്ചെന്നും പള്ളി സംരക്ഷണ സമിതി ആരോപിച്ചു. പള്ളി സംരക്ഷിക്കണമെന്ന ഇടവക ജനങ്ങളുടെ ആവശ്യത്തെ അവഗണിച്ച് ഈ വർഷം ജൂൺ 24 ന് സമീപത്തുള്ള കുരിശ് പള്ളിയിലേക്ക് ആരാധന മാറ്റിയതായി പള്ളിയിൽ നിന്ന് അറിയിപ്പ് വന്നിരുന്നു. ഇതിനെ തുടർന്നാണ് പള്ളി പൊളിക്കരുതെന്ന ആവശ്യവുമായി പള്ളി സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്.

തുടർന്ന് ഹൈക്കോടതി പള്ളി പരിശോധിക്കാൻ പുരാവസ്തു വകുപ്പിന് നിർദ്ദേശം നൽകി.പരിശോധനയിൽ ഈ പള്ളിയുടെ പഴക്കവും വാസ്തുവിദ്യയിലെ മികവും വിശദീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട് നൽകിയിരുന്നു. ഈ പ്രശ്‌നത്തിൽ ഇടപെടണം എന്ന് കളക്ടറേയും സ്ഥലം പൊലീസ് സബ് ഇൻസ്‌പെക്ടറേയും അറിയിച്ചു. എന്നാൽ, ഇതെല്ലാം അവഗണിച്ചുകൊണ്ടായിരുന്നു പള്ളി അധികൃതരുടെ പള്ളി പൊളിക്കൽ. ഇടവക വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പൊലീസ് ഇടപെടുകയും പള്ളി പൊളിക്കൽ താൽക്കാലികമായി നിർത്തി വയ്ക്കുകയുമായിരുന്നു.

പള്ളി പൊളിക്കരുതെന്ന എഡിഎമ്മിന്റെ റിപ്പോർട്ട് ഇടവക വിശ്വാസികൾ സ്ഥലം എസ്‌ഐക്ക് കൈമാറിയിരുന്നെങ്കിലും പൊലീസ വേണ്ട നടപടികൾ എടുത്തില്ലെന്നാണ് ആരോപണം. ഒരുകോൺസ്‌ററബിളിനെയും, ഡ്രൈവറെയും മാത്രമാണ് സ്ഥലത്തേക്ക് അയച്ചത്. പ്രശനം സംഘർഷത്തിലേക്ക് വളർന്നപ്പോൾ മാത്രമാണ് എസ്‌ഐ ഇടപെട്ടതെന്നും ഇടവകവിശ്വാസിയായ ബെർണാർഡ് മറുനാടൻ മലയാളിയോട് പറഞ്ഞു. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡപ്യൂട്ടി സൂപ്രണ്ടിങ് ആർക്കയോളജിസ്റ്റ് സ്മിത സുമതി കുമാർ നാളെ ഹൈക്കോടതിയിൽ തങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കും. അനന്തര നടപടികൾ കോടതിയാണ് തീരുമാനിക്കേണ്ടത്.

പള്ളി പരിശോധനയ്ക്കായി താൻ സ്ഥലത്തെത്തിയപ്പോൾ, പള്ളി തുറന്നുതരാൻ പോലും വികാരി തയ്യാറായില്ല.. ഒടുവിൽ ഒന്നര മണിക്കൂർ കാത്തിരുന്ന ശേഷമാണ് പള്ളിയുടെ താക്കോൽ കൈമാറിയത്.1908 ൽ നിർമ്മിതമായ പള്ളിയുടെ മൂല്യം മനസിലാക്കാതെയാണ് പള്ളി അധികൃതരുടെ നടപടി. ബെൽജിയം നിർമ്മിത വിളക്കുകളാണ് പള്ളിയിൽ സ്ഥാപിച്ചിരിക്കുന്നത്. പള്ളി പരിശോധിക്കാൻ വന്നപ്പോൾ അധികൃകരുടെ ഭാഗത്ത നിന്ന് മോശം പെറുമാറ്റമാണുണ്ടായതെന്നും വഴങ്ങാതെ വന്നപ്പോൾ  കർശനഭാഷയിൽ സംസാരിക്കേണ്ടി വന്നുവെന്നും  ആണ് ആർക്കിയോളജിക്കൽ വകുപ്പുകാർ ചൂണ്ടിക്കാട്ടുന്നത്.

പള്ളിയുടെ ഒരുഭിത്തിയും മൂന്ന് തൂണുകളും ജെസിബി ഉപയോഗിച്ച് തകർത്തിരിക്കുകയാണ്. വിശ്വാസികളുടെ ഇടപെടലിനെ തുടർന്നാണ് പൊളിക്കൽ പാതിവഴിയിൽ നിർത്തിയത്. പുതിയ പള്ളി പണിയാൻ വർഷങ്ങളായി നടക്കുന്ന പിരിവ് തുടരാൻ വേണ്ടിയാണ് ധൃതഗതിയിലുള്ള ഈ പൊളിക്കലെന്നും വിശ്വാസികൾ ആരോപിക്കുന്നു. കോടതി ഇടപെടൽ തടയാൻ വേണ്ടിയാണ് കേന്ദ്ര പുരാവസ്തുവകുപ്പ് റിപ്പോർട്ട് കൊടുക്കുന്നതിന് മുമ്പേ തന്ത്രത്തിൽ പള്ളി പൊളിച്ചതെന്നും പള്ളി സംരക്ഷണ സമിതി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP