Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നഗ്നചിത്രങ്ങൾ കാട്ടി തന്ത്രിയെ ബ്ലാക്ക്‌മെയിൽ ചെയ്ത വനിതാ ഗൂണ്ട ശോഭാ ജോണിനെ മാനസഗുരുവായി സ്വീകരിച്ച് കണ്ണൂരിലെ യുവതി; തന്നോട് ഇടഞ്ഞ ട്രാവൽ ഏജൻസി ഉടമയെ മുട്ടുകുത്തിക്കാൻ ക്വട്ടേഷൻ കൊടുത്തത് അഞ്ചംഗ സംഘത്തിന്; തനിക്കെതിരെ വരുന്ന പെൺക്വട്ടേഷൻ മണത്തറിഞ്ഞ ഉടമ നൈസായി വിളിച്ചുവരുത്തിയത് പൊലീസിനെ; അറസ്റ്റിലാകുമെന്നു ഉറപ്പായപ്പോൾ ഇൻക്വിലാബും തഖ്ബീറും വിളിച്ച് ക്വട്ടേഷൻ സംഘം; പെൺക്വട്ടേഷൻ കണ്ട് അന്തംവിട്ട് കണ്ണൂർ ടൗൺ പൊലീസും

നഗ്നചിത്രങ്ങൾ കാട്ടി തന്ത്രിയെ ബ്ലാക്ക്‌മെയിൽ ചെയ്ത വനിതാ ഗൂണ്ട ശോഭാ ജോണിനെ മാനസഗുരുവായി സ്വീകരിച്ച് കണ്ണൂരിലെ യുവതി; തന്നോട് ഇടഞ്ഞ ട്രാവൽ ഏജൻസി ഉടമയെ മുട്ടുകുത്തിക്കാൻ ക്വട്ടേഷൻ കൊടുത്തത് അഞ്ചംഗ സംഘത്തിന്; തനിക്കെതിരെ വരുന്ന പെൺക്വട്ടേഷൻ മണത്തറിഞ്ഞ ഉടമ നൈസായി വിളിച്ചുവരുത്തിയത് പൊലീസിനെ; അറസ്റ്റിലാകുമെന്നു ഉറപ്പായപ്പോൾ ഇൻക്വിലാബും തഖ്ബീറും വിളിച്ച് ക്വട്ടേഷൻ സംഘം; പെൺക്വട്ടേഷൻ കണ്ട് അന്തംവിട്ട് കണ്ണൂർ ടൗൺ പൊലീസും

എം മനോജ് കുമാർ

കണ്ണൂർ : കണ്ണൂരിനെ നടുക്കിയ പെൺക്വട്ടേഷനിൽ അറസ്റ്റിലായത് അഞ്ചംഗ ക്വട്ടേഷൻ സംഘം. ശോഭാ ജോണിന് ശേഷവും പെൺക്വട്ടേഷനുകൾ കേരളത്തിൽ നടക്കുന്നുണ്ട് എന്നതിനുള്ള ഒന്നാംതരം തെളിവുമായി ഈ സംഭവം. താൻ ഉദ്ദേശിച്ചയാൾക്ക് പണികൊടുക്കാൻ യുവതി തുനിഞ്ഞിറങ്ങിയതോടെ ഒരു ക്വട്ടെഷൻ സംഘം ഒന്നടങ്കം അകത്താകുകയും ചെയ്തു. യുവതി സ്‌കെച്ച് ചെയ്തയാൾക്ക് നൈസായി പണികൊടുക്കാൻ എത്തിയ സംഘമാണ് അഴികൾക്കകത്തായത്. കഴിഞ്ഞ ദിവസമാണ് യുവതി നൽകിയ ക്വട്ടെഷനെ തുടർന്ന് ട്രാവൽ ഏജൻസി ഉടമയ്ക്ക് പണി നല്കാൻ എത്തിയ ക്വട്ടേഷൻ സംഘം കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്. കണ്ണൂർ പുതിയ തെരു ആശാരിക്കമ്പനി ഷമീം (38) , നൗഫൽ (28), ഏറമുള്ളാൻ പേരാവൂർ (34),വിഷ്ണു (25), അർഷാദ് എടക്കാട് (30)എന്നിവരാണ് പിടിയിലായത്.

രണ്ടു ജീപ്പിൽ എത്തിയ പൊലീസ് സംഘത്തിനു നേർക്ക് കടുത്ത മർദ്ദനമഴിച്ചുവിട്ട സംഘത്തെ ഒരുവിധത്തിലാണ് പൊലീസ് സംഘം ജീപ്പിനുള്ളിലേക്കും സ്റ്റെഷനിലേക്കും എത്തിച്ചത്. യുവാക്കളുടെ കായബലമാണ് രണ്ടു ജീപ്പിൽ എത്തിയ പൊലീസിനെയും ആദ്യം തടഞ്ഞത്. ഒരു വിധത്തിലാണ് യുവാക്കളെ തൂക്കിയെടുത്ത് ജീപ്പിലാക്കി സ്റ്റേഷനിലേക്ക് എത്തിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് കണ്ണൂർ പാവക്കരയെ നടുക്കി ക്വട്ടേഷൻ സംഘം അറസ്റ്റിലായത്. കണ്ണൂർ ടൗണിലെ ട്രാവൽ ഏജൻസി ഉടമയായ മുസ്തഫയെ തേടിയാണ് ക്വട്ടേഷൻ സംഘം എത്തിയത്. അറസ്റ്റിലായ ഷമീമും നൗഫലും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. യുവതി നൽകിയ ക്വട്ടേഷൻ ആണെന്ന് വ്യക്തമായതിനെ തുടർന്ന് യുവതിക്കെതിരായ അന്വേഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തേക്കും എന്നാണ് സൂചന. അറസ്റ്റ് ചെയ്ത യുവാക്കളെ റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

യുവതി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ചൊവാഴ്ച പുതിയ ബസ്സ്റ്റാൻഡിനു സമീപത്തേക്ക് അഞ്ചംഗ ക്വട്ടേഷൻ സംഘം എത്തിയത്. മുസ്തഫയെ തേടിയാണ് ഇവർ എത്തിയത്. ഇവർ എത്തുന്ന വിവരം മുസ്തഫയ്ക്ക് മുൻപേ തന്നെ വിവരം ലഭിച്ചിരുന്നു. ഈ വിവരം മുസ്തഫ പൊലീസിന് കൈമാറി. ഇവർ കൂടി നിൽക്കുന്നതിൽ അപകടം മണത്ത് മറ്റ് ചിലരും പൊലീസിനു വിവരം കൈമാറിയിരുന്നു. ഇത് പ്രകാരമാണ് പൊലീസ് എത്തുന്നത്. ഷമീമിനെയും നൗഫലിനും കണ്ടയുടൻ തന്നെ പൊലീസിനു സംഭവം മനസിലായി. പ്രശ്‌നം പരിഹരിക്കാതെ മടങ്ങിപ്പോകുന്ന പ്രശ്‌നമില്ലെന്നാണ് ഷമീം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നാണ് ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ടത്. അത് സ്റ്റേഷനിൽ എത്തിയിട്ട് പരിഹരിക്കാം എന്ന് പൊലീസ് പറഞ്ഞെങ്കിലും യുവാക്കൾ തയ്യാറായില്ല.

പൊലീസ് യുവതിയെയും വിളിച്ച് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. യുവാക്കൾ സ്റ്റേഷനിൽ ചെല്ലാൻ മടിച്ചതോടെ യുവാക്കളും പൊലീസും തമ്മിൽ വാക്ക് തർക്കം വന്നു. യുവാക്കൾ അഞ്ച് പേരുണ്ടായതിനാൽ വളരെ ശ്രദ്ധിച്ചാണ് പൊലീസ് നീങ്ങിയത്. ഒരു ജീപ്പ് പൊലീസ് കൂടി സംഭവ സ്ഥലത്ത് എത്തിയതോടെ ഇവരെ സ്റ്റെഷനിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. യുവാക്കൾ ഇതോടെ പൊലീസുമായി ഉടക്കി. ആദ്യം ഇൻക്വിലാബ് മുഴക്കി. ഇതോടെ ആളുകളുടെ ശ്രദ്ധമുഴുവൻ യുവാക്കളിലേക്കായി. പൊലീസ് ബലപ്രയോഗം തുടങ്ങിയതോടെ തക്‌ബീർ മുഴക്കി. തക്‌ബീർ വിളികൾ മുഴങ്ങിയതോടെ ആൾക്കൂട്ടത്തിലെ ചിലരും തക്‌ബീർ മുഴക്കി. ഇതോടെ പൊലീസ് ജാഗ്രതയിലായി. ട്രാവൽസ് നടത്തുന്നത് മുസ്തഫ. അവൻ സുധാകരന്റെ ആളാണ് ...ആങ്ങളയില്ലാന്നു വിചാരിച്ചിട്ട് ആ പാവത്തിനെ ഉപദ്രവിക്കാം എന്ന് നിങ്ങൾ തീരുമാനിച്ചാൽ...... അമാൻ ഓഡിറ്റോറിയത്തിൽ ഉള്ളത് സാക്ഷികളാണ്. മുട്ടുമടക്കില്ല....എന്നൊക്കെയാണ് ഇവർ വിളിച്ചു പറഞ്ഞത്.

ഇൻക്വിലാബും തക്‌ബീറും മുഴക്കുന്നത് കണ്ടതോടെ തന്നെ ആൾക്കൂട്ടത്തിൽ ചിലർക്ക് സംശയമായി. ഇതോടെ അവർ പിൻവലിഞ്ഞു. ഈ അവസരം മുതലെടുത്ത് പൊലീസ് ബലപ്രയോഗം ശക്തമാക്കി. ഇതോടെ യുവാക്കളും സർവശക്തിയും പ്രയോഗിച്ച് ചെറുത്തു നിന്നു. ഇതിന്നിടയിൽ വന്ന ഇവർ വന്ന കാറിൽ കയറി പോകാനും ശ്രമം നടത്തി. ഇതോടെ കൂടുതൽ പൊലീസ് എത്തി യുവാക്കളെ സ്റ്റെഷനിലേക്ക് എത്തിച്ചു. ബലപ്രയോഗത്തിൽ പൊലീസുകാർക്ക് നല്ല രീതിയിൽ തന്നെ മർദ്ദനമേറ്റിട്ടുണ്ട്. ഒരു വിധത്തിലാണ് ഇവരെ ജീപ്പിലാക്കി സ്റ്റേഷനിൽ എത്തിച്ചത്. ഇതിന്നിടയിൽ പൊലീസ് ജീപ്പിന്റെ ചില്ലുകളും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് മറുനാടന് നൽകിയ വിശദീകരണം ഇങ്ങനെ: മുസ്തഫയുടെ ട്രാവൽസിൽ ജീവനക്കാരിയായിരുന്നു ക്വട്ടേഷൻ നൽകിയ യുവതി. മുസ്തഫയും യുവതിയും തമ്മിൽ തെറ്റി. എന്തോ പണമിടപാടുകളും ഇവർ തമ്മിൽ നടന്നിട്ടുണ്ട്. ട്രാവൽസിൽ നിന്നും യുവതിയെ മുസ്തഫ പുറത്താക്കിയിരുന്നു. ഇതോടെ യുവതിയിൽ പ്രതികാരദാഹം വന്നു. മുസ്തഫയോടുള്ള പ്രതികാരം തീർക്കാൻ യുവതി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി. ക്വട്ടേഷൻ ഏറ്റെടുത്ത സംഘം മുസ്തഫയ്ക്ക് പണി നൽകാൻ ഇറങ്ങി. ഇത് മുസ്തഫ അറിഞ്ഞു. നാട്ടുകാരും സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു. ഇതോടെയാണ് പൊലീസ് സ്ഥലത്ത് എത്തുന്നത്.

പെൺക്വട്ടേഷനാണ് എന്നതാണ് കണ്ണൂർ പാവക്കരയിലെ ഈ ആക്രമ സംഭവത്തെ വ്യത്യസ്തമാക്കുന്നത്. യുവതി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് സംഘം എത്തിയത് എന്നത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. ഇതിൽ ഷമീം എസ്ഡിപിഐയുടെ സജീവ പ്രവർത്തകൻ ആയിരുന്നു. നിരവധി കേസുകൾ ഷമീമിന്റെ പേരിലുണ്ട്. ഒരു എസ്‌ഐയെ പൊലീസ് വണ്ടി അടക്കം തടഞ്ഞുവെച്ച സംഭവത്തിലും ഷമീമിന്റെ പേരിൽ കേസുണ്ട്. വളപട്ടണം ഹൈവയിൽ വച്ചാണ് പ്രതി ഉൾപ്പെടെയുള്ള പൊലീസ് ജീപ്പം ഷമീം തടഞ്ഞു വെച്ചത്. നൗഫലും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മറ്റുള്ളവരുടെ ക്രിമിനൽ പശ്ചാത്തലവും യുവതി നൽകിയ ക്വട്ടെഷന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP