മദ്യം വേണ്ടവർ ഇനി പോകേണ്ടത് ആശുപത്രിയിൽ! ഒപി ടിക്കറ്റ് എടുത്ത് ഓർഡർ നൽകേണ്ടത് ഡോക്ടർക്കും; പരിശോധനയിൽ വിത്ഡ്രോവൽ സിൻഡ്രമുണ്ടെന്ന് ഡോക്ടർക്ക് ബോധ്യപ്പെട്ടാൽ മാത്രം കുറിപ്പടി നൽകണം; അതു കിട്ടിയാൽ തിരിച്ചറിയൽ കാർഡുമായി നേരെ ഓടേണ്ടത് എക്സൈസ് ഓഫീസിലേക്കും; നിശ്ചിത ഫോറത്തിൽ സാക്ഷ്യപത്രം നൽകിയാൽ പാസ് കിട്ടും; ഇത് ബിവറേജസിൽ കൊടുത്താൽ കുടിക്കാൻ മദ്യവും കിട്ടും; മരുന്നിന് പകം മദ്യം കുറിക്കില്ലെന്ന് ഡോക്ടർമാരും; കോവിഡ് കാലത്തെ 'മദ്യപരീക്ഷണം' വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് ഒരാൾ മാത്രമാണ്. എന്നാൽ കൊറോണക്കാലത്തെ ലോക് ഡൗണിൽ മദ്യശാലകൾ അടച്ചപ്പോൾ മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തത് ആറു പേരും. ഈ സാഹചര്യത്തിലാണ് മദ്യത്തിന് ഡോക്ടറുടെ കുറുപ്പിടയുണ്ടെങ്കിൽ എക്സൈസ് മദ്യം കൊടുക്കുന്ന പദ്ധതിയുമായി സർക്കാരെത്തുന്നത്. ഈ തീരുമാനം വലിയ വിവാദങ്ങൾക്കും ഇട നൽകിയിട്ടുണ്ട്.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബാറുകളും മദ്യശാലകളും പൂട്ടിയ സാഹചര്യത്തിൽ സ്ഥിരം മദ്യപാനികളായ ചിലർക്ക് പ്രശ്നങ്ങളുണ്ടാകുകയും ചിലർ ആത്മഹത്യ ചെയ്തെന്നുമുള്ള വിലയിരുത്തലിലാണ് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നൽകാമെന്ന നിലപാട് സർക്കാർ കൈക്കൊണ്ടത്. എന്നാൽ കുറിപ്പടി നൽകില്ലെന്നും അതിന്റെ പേരിൽ എന്ത് നടപടി വന്നാലും നേരിടുമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ വ്യക്തമാക്കി. നടപടി എടുത്താൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്നും അവർ വ്യക്തമാക്കി. ഐ.എം.എയും സർക്കാർ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ആൽക്കഹോൾ വിത്ഡ്രോവൽ ലക്ഷണങ്ങളുള്ളവർ ഇ.എസ്ഐ അടക്കമുള്ള പി.എച്ച്.സി, എഫ്.എച്ച്.സി, ബ്ലോക്ക് പി.എച്ച്.സി-സി.എച്ച്.സി, താലൂക്ക് ആശുപത്രികൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ഒ.പി ടിക്കറ്റ് എടുത്ത് പരിശോധനക്ക് വിധേയരാകണം. പരിശോധിക്കുന്ന ഡോക്ടർ പ്രസ്തുത വ്യക്തി ആൽക്കഹോൾ വിത്ഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നൽകിയാൽ നിശ്ചിത അളവിൽ മദ്യം നൽകാമെന്നാണ് സർക്കാർ ഉത്തരവ്.
ഡോക്ടർ നൽകുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫിസ്-സർക്കിൾ ഓഫിസ് എന്നിവിടങ്ങളിൽ ഹാജരാക്കണം. ഈ രേഖയോടൊപ്പം ആധാർ, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തിയശേഷം എക്സൈസ് ഓഫിസിൽനിന്ന് മദ്യം അനുവദിക്കണം. ഒരാൾക്ക് ഒന്നിലധികം പാസ് നൽകരുത് എന്നും ഉത്തരവിലുണ്ട്. പാസിന്റെ വിവരം ബിവറേജസ് കോർപറേഷൻ എം.ഡിയെ അറിയിക്കണമെന്നാണ് നിർദ്ദേശം.
മദ്യം നൽകുന്നതിന് ബിവറേജസ് കോർപറേഷൻ എം.ഡി നടപടി സ്വീകരിക്കണം. ഇതിനായി ഔട്ട്ലെറ്റുകൾ തുറക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്. പാസ് അടിസ്ഥാനപ്പെടുത്തി വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് നിത്യേന എക്സൈസ് വകുപ്പിനെ അറിയിക്കണമെന്നും വിതരണം ചെയ്യുന്ന പാസിൽ ക്രമക്കേടോ ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്ന് എക്സൈസ് ഐ.ടി സെൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
അബ്കാരി ചട്ടങ്ങൾ പ്രകാരം അനുവദനീയമായ മദ്യം നൽകാമെന്നാണ് ഉത്തരവിലുള്ളത്. ചട്ടമനുസരിച്ച് ഒരാൾക്ക് കൈവശം വയ്ക്കാവുന്നത് 3 ലീറ്ററാണ്. മദ്യം വാങ്ങുന്നയാൾ ഇതു വിൽപന നടത്തുന്നതടക്കമുള്ള ക്രമക്കേടുകൾ തടയുന്നതിന് ഉത്തരവിൽ നിർദ്ദേശമില്ല. നേരത്തേ സർക്കാർ ഈ തീരുമാനം എടുത്തപ്പോൾ ഡോക്ടർമാരുടെ സംഘടന എതിർത്തിരുന്നു. മരുന്നിനു പകരം മദ്യം പറ്റില്ലെന്നാണ് നിലപാട്. ഡോക്ടർമാരുമായി സർക്കാർ ഇന്നലെ വീണ്ടും ചർച്ച നടത്തിയ ശേഷമാണ് ഉത്തരവിറക്കിയത്. ഇപ്പോഴും ഡോക്ടർമാരുടെ സംഘടനകൾ തീരുമാനത്തെ എതിർക്കുകയാണ്.
മദ്യശാലകൾ അടച്ചതോടെ വ്യാജ വാറ്റ് കൂടിയിട്ടുണ്ട്. ഇടുക്കിയിൽ അതിർത്തി മേഖലയിൽ പടർന്ന് പിടിച്ച കാട്ടുതീയിൽ ദൃശ്യമായത് വ്യാജ വാറ്റ് കേന്ദ്രങ്ങൾ. രാമക്കൽമേട്ടിൽ പുറമ്പോക്ക് ഭൂമിയിൽ ഒളിപ്പിച്ചിരുന്ന 600 ലിറ്റർ കോട നശിപ്പിച്ചു. ലോക് ഡൗൺ പശ്ചാതലത്തിൽ ചാരായ നിർമ്മാണം തടയുന്നതിനായി അതിർത്തി മേഖലകളിൽ എക്സൈസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തി മേഖലകളായ രാമക്കൽമേട്, കമ്പംമെട്ട്, ചെല്ലാർ കോവിൽ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങൾ സജീവമായതായി എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം അണക്കരയിലെ റിസോർട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും തോക്കും കണ്ടെടുത്തിരുന്നു.
അതിർത്തിയിലെ വന മേഖല, കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് വ്യാജ വാറ്റ് സംഘങ്ങളുടെ പ്രവർത്തനം. പല മേഖലകളും എളുപ്പത്തിൽ എത്തിച്ചേരാനാവാത്തതാണെന്നതും കുറ്റിക്കാടുകളും മുൾച്ചെടികളും നിറഞ്ഞ ദുർഗഡ പ്രദേശങ്ങളാണെന്നതും പരിശോധനകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാമക്കൽമേട് ബംഗ്ലാദേശ് കോളനിക്ക് സമീപം കോട സൂക്ഷിച്ചിരിക്കുന്നതായി എക്സൈസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. ഇത് എവിടെ എന്നത് കണ്ടെത്തുക ദുഷ്കരമായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം മേഖലയിൽ പടർന്ന് പിടിച്ച കാട്ട് തീയെ തുടർന്നാണ് കുറ്റിക്കാടുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന കോട ദൃശ്യമായത്. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്പൻചോല എക്സൈസ് റേഞ്ച് സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ ഡി, പ്രകാശ്, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് എംപി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ശശീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോർജ് വി. ജോൺസൺ, ജസ്റ്റിൻ പി.സി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Stories you may Like
- കോവിഡ് റിപ്പബ്ലിക്ക്: സി ടി വില്യം എഴുതുന്ന ലേഖന പരമ്പര രണ്ടാംഭാഗം
- കോവിഡ് റിപ്പബ്ലിക്ക്; സി ടി വില്യം എഴുതുന്ന ലേഖന പരമ്പര അവസാനിക്കുന്നു
- രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയിലേക്ക്
- കോവിഡ് ടെസ്റ്റിൽ തെറ്റായ ഫലം: മെഡിവിഷൻ ലാബിനെതിരെ യുവസംവിധായകൻ
- കടുത്ത ആശങ്കയിൽ കോവിഡ് തിരുവനന്തപുരം ഫോർട്ട് ആശുപത്രി ജീവനക്കാർ
- TODAY
- LAST WEEK
- LAST MONTH
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
- യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്
- 'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ റെയ്ഡിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; ഇസ്രയേൽ, സിംഗപ്പൂർ, ബ്രിട്ടൻ, യുഎസ് തുടങ്ങി 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്