Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഹാറിലും ഛത്തിസ്ഗഡിലും സാനിറ്റൈസർ പോലും ഇല്ല; കശ്മീരിൽ മരുന്നുക്ഷാമം; അരുണാചൽ പ്രദേശിലെ പല മേഖലകളിലും ഐസിയു, വെന്റിലേറ്ററുകൾ, കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ അപര്യാപ്തത; അസമിൽ മാസ്‌കുകളും ഗ്ലൗസും ഇല്ല; മഹാരാഷ്ട്രയിലും സമാന സാഹചര്യം; കോവിഡിനെ നേരിടാൻ പലയിടത്തും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കേന്ദ്ര ഏജൻസി സർവേഫലം

ബിഹാറിലും ഛത്തിസ്ഗഡിലും സാനിറ്റൈസർ പോലും ഇല്ല; കശ്മീരിൽ മരുന്നുക്ഷാമം; അരുണാചൽ പ്രദേശിലെ പല മേഖലകളിലും ഐസിയു, വെന്റിലേറ്ററുകൾ, കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ അപര്യാപ്തത; അസമിൽ മാസ്‌കുകളും ഗ്ലൗസും ഇല്ല; മഹാരാഷ്ട്രയിലും സമാന സാഹചര്യം; കോവിഡിനെ നേരിടാൻ പലയിടത്തും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കേന്ദ്ര ഏജൻസി സർവേഫലം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡുമായി യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ എത്രയുണ്ട്.പല സംസ്ഥാനങ്ങളിലും മെഡിക്കൽ സൗകര്യങ്ങളും ആരോഗ്യപ്രവർത്തകർക്കു വേണ്ട വ്യക്തിസുരക്ഷാ ഉപകരണങ്ങളും (പിപിഇ) ആവശ്യത്തിന് ഇല്ലെന്ന് സർവേ റിപ്പോർട്ട്. കേന്ദ്ര ഏജൻസിയായ അഡ്‌മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക്ക് ഗ്രീവൻസ് വകുപ്പ്, കലക്ടർമാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ സർവേയിലാണ് ജമ്മു കശ്മീർ, ബിഹാർ, അരുണാചൽ പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടിയത്. മാർച്ച് 25 മുതൽ 30 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണു സർവേ നടത്തിയത്. രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തൽ പ്രധാന പ്രതിസന്ധികൾ കണ്ടെത്തി പരിഹരിക്കാൻ ഉദ്ദേശിച്ചാണു സർവേ നടത്തിയത്. എന്നാൽ പഴ്‌സനൽ പ്രൊട്ടക്ഷൻ എക്യൂപ്‌മെന്റ്‌സ് (പിപിഇ) ആയ മാസ്‌കുകളും ഗ്ലൗ്‌സുകളും ആവശ്യത്തിന് ലഭ്യമല്ലെന്ന ആശങ്കയാണ് വിവിധ ജില്ലാ കലക്ടർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കുവച്ചത്.

അരുണാചൽ പ്രദേശിലെ പല മേഖലകളിലും സാംപിൾ ശേഖരണ കിറ്റുകൾ, പരിശോധനാ സൗകര്യം, പിപിഇ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ അപര്യാപ്തതയാണ് കണ്ടെത്താൻ കഴിഞ്ഞത്. അസമിൽ മാസ്‌കുകളും ഗ്ലൗവും ഇല്ലാത്തതു ഡോക്ടർമാർക്ക് രോഗം പകരാനും അവരിൽനിന്നു മറ്റു രോഗികളിലേക്കു പടരാനും കാരണമാകുമെന്ന ആശങ്കയാണ് അധികൃതർക്ക് ഉണ്ടാക്കുന്നത്. ബിഹാറിൽ പലയിടങ്ങളിലും സാനിറ്റൈസർ പോലും ഇല്ല. ഛത്തിസ്ഗഡിലും സമാനമായ പ്രശ്‌നമാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

ഡൽഹിയിൽ കോവിഡ് പരിശോധനാ കിറ്റുകളുടെ അപര്യാപ്തതയാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. കൂടുതൽ അതിഥി തൊഴിലാളികൾ എത്തുന്നതും ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരികളും സുരക്ഷാ ഉപകരണങ്ങളുടെ ദൗർലഭ്യവുമാണ് തലസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഹരിയാനയിലും അതിഥി തൊഴിലാളികളെ ചികിത്സിക്കുന്നതും മെഡിക്കൽ ഉപകരണങ്ങൾ ഇല്ലാത്തതുമാണു പ്രധാനപ്രശ്‌നം. ജമ്മു കശ്മീരിൽ മരുന്നുകളുടെ ലഭ്യതക്കുറവും പ്രതിസന്ധി രൂക്ഷമാക്കുന്നു. മധ്യപ്രദേശിൽ മിക്ക ജില്ലകളിലും സ്വകാര്യ ആശുപത്രികളോ ആവശ്യത്തിനു ഡോക്ടർമാരോ ഇല്ലാത്തത് ചികിത്സ സങ്കീർണമാക്കുകയാണ്. ചില സ്ഥലങ്ങളിൽ ഒരു വെന്റിലേറ്റർ മാത്രമാണ് സംസ്ഥാന സർക്കാരിന് ഒരുക്കാൻ കഴിഞ്ഞിട്ടുള്ളത്. മഹാരാഷ്ട്ര ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും സമാന അവസ്ഥ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളും ഐസലേഷൻ വാർഡുകളും സജ്ജമാക്കണമെന്ന് സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP