Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ലഡാക്ക് അതിർത്തിയിൽ പിടിമുറുക്കി ഇന്ത്യൻ സൈന്യം; നിയന്ത്രണ രേഖയിൽ മൂന്നാഴ്ചക്കിടെ ചൈനീസ് സേനയെ തുരത്തി ഇന്ത്യൻ സൈന്യം പുതുതായി പിടിച്ചെടുത്തത് പ്രധാനപ്പെട്ട ആറ് മലനിരകൾ; ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്ന ഫിംഗർ ഫോറിന് സമീപമുള്ള പ്രദേശം അടക്കം ഇന്ത്യൻ സേന പിടിച്ചടക്കിയ കുന്നുകളിൽ; കൈയടക്കിയത് ബ്ലാക്ക് ടോപ്പ്, ഹെൽമെറ്റ് ടോപ്പ് തുടങ്ങി ചൈന നിലയുറപ്പിച്ചിരിക്കുന്ന പ്രദേശങ്ങൾ നിരീക്ഷിക്കാൻ പറ്റുന്ന ഉയർന്ന മലനിരകൾ; യുദ്ധ സമാന സാഹചര്യത്തിലും സേനയുടെത് തന്ത്രപരമായ നീക്കം

ലഡാക്ക് അതിർത്തിയിൽ പിടിമുറുക്കി ഇന്ത്യൻ സൈന്യം; നിയന്ത്രണ രേഖയിൽ മൂന്നാഴ്ചക്കിടെ ചൈനീസ് സേനയെ തുരത്തി ഇന്ത്യൻ സൈന്യം പുതുതായി പിടിച്ചെടുത്തത് പ്രധാനപ്പെട്ട ആറ് മലനിരകൾ; ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്ന ഫിംഗർ ഫോറിന് സമീപമുള്ള പ്രദേശം അടക്കം ഇന്ത്യൻ സേന പിടിച്ചടക്കിയ കുന്നുകളിൽ; കൈയടക്കിയത് ബ്ലാക്ക് ടോപ്പ്, ഹെൽമെറ്റ് ടോപ്പ് തുടങ്ങി ചൈന നിലയുറപ്പിച്ചിരിക്കുന്ന പ്രദേശങ്ങൾ നിരീക്ഷിക്കാൻ പറ്റുന്ന ഉയർന്ന മലനിരകൾ; യുദ്ധ സമാന സാഹചര്യത്തിലും സേനയുടെത് തന്ത്രപരമായ നീക്കം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം മുറുകവേ തന്നെ തന്ത്രപ്രധാനമായി നീക്കങ്ങളുമായി ഇന്ത്യൻ സേന. അതിർത്തിയിൽ യുദ്ധസമാനമാായ സാഹചര്യം നിലനിൽക്കുമ്പോഴും മൂന്നാഴ്‌ച്ചക്കിടെ ഇന്ത്യൻ സൈന്യം പുതുതായി പിടിച്ചെടുത്തത് ആറ് പ്രധാന മലനിരകളാണ്. 'ഓഗസ്റ്റ് 29മുതൽ സെപ്റ്റംബർ രണ്ടാംവാരം വരെ നടന്ന ദൗത്യത്തിൽ ഇന്ത്യൻ സേന ആറ് പുതിയ സുപ്രധാനമായ ഉയർന്ന പ്രദേശങ്ങൾ പിടിത്തെടുത്തു' എന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

മഗർ ഹിൽ, ഗുരുങ് ഹിൽ, റീസെൻ ലാ, റെസാങ് ലാ, മൊഖ്പാരി, ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്ന ഫിംഗർ ഫോറിന് സമീപമുള്ള പ്രദേശം എന്നിവയാണ് ഇന്ത്യൻ സൈന്യം പിടിച്ചെടുത്തിരിക്കുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മലനിരകൾ പിടിച്ചെടുക്കാനുള്ള ചൈനീസ് ശ്രമത്തെ പ്രതിരോധിച്ച ഇന്ത്യൻ സേനയുടെ നടപടിക്ക് പിന്നാലെ മേഖയിൽ വെടിവെയ്‌പ്പ് നടന്നിരുന്നു.

ബ്ലാക്ക് ടോപ്പ്, ഹെൽമെറ്റ് ടോപ്പ് തുടങ്ങി ചൈന നിലയുറപ്പിച്ചിരിക്കുന്ന പ്രദേശങ്ങൾ നിരീക്ഷിക്കാൻ പറ്റുന്ന ഉയരത്തിലുള്ളതാണ് ഇന്ത്യ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന പ്രദേശങ്ങൾ എന്ന് സൈനിക് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യൻ സൈന്യം പുതിയ മേഖലകളിൽ താവളമുറപ്പിച്ചതോടെ, ചൈന മൂവായിരം പുതിയ സൈനികരെക്കൂടി വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ഇന്ത്യൻ സേനയുടെ മുന്നേറ്റത്തെ തടയിടാൻ വേണ്ടിയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. അതേസമയം അതിർത്തിയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ ചൈനീസ് പ്രകോപനങ്ങളെ നേരിടാൻ ഇന്ത്യൻ സേനയും തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ട്.

കിഴക്കൻ ലഡാക്കിൽ ശൈത്യകാലത്തടക്കം പൂർണതോതിലുള്ള യുദ്ധത്തിനായി ഇന്ത്യൻ സൈന്യം പൂർണസജ്ജമാണെന്ന് നോർത്തേൺ കമാൻഡ് പ്രസ്താവനയിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈന യുദ്ധത്തിനുള്ള സാഹചര്യമുണ്ടാക്കുകയാണെങ്കിൽ മികച്ച പരിശീലനം നേടിയ, നല്ലരീതിയിൽ തയ്യാറെടുത്ത, മാനസികമായി കരുത്ത് നേടിയ ഇന്ത്യൻ സൈനികരെയാവും അവർക്ക് നേരിടേണ്ടി വരികയെന്നുന്നാണ് കമാൻഡന്റ് വ്യക്തമാക്കിയത്. ശാരീരികവും മാനസികവുമായി ഇന്ത്യൻ സൈനികരോട് താരതമ്യം ചെയ്യുമ്പോൾ ചൈനീസ് സൈനികരിൽ ഭൂരിഭാഗവും നഗരപ്രദേശങ്ങളിൽനിന്നുള്ളവരാണ്. ഇത്തരം മേഖലകളിൽ അവർക്ക് ദീർഘകാലം തുടരാനാവില്ല.

അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താൻ ആഗ്രഹിക്കുന്ന, സമാധാനം ഇഷ്ടപ്പെടുന്ന രാഷ്ട്രമാണ് ഇന്ത്യ. പ്രശ്‌നങ്ങളെല്ലാം ചർച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യ മുൻഗണന നൽകുന്നത്. എന്നാൽ അതിർത്തി പ്രശ്‌നങ്ങളിൽ ചർച്ചകൾ തുടരുമ്പോഴും സൈനിക തലത്തിൽ ഇന്ത്യ പൂർണതോതിൽ സജ്ജമാണ്. നവംബറിന് ശേഷം ലഡാക്കിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. താപനില മൈനസ് 40 വരെ എത്തുന്നതും സാധാരണമാണ്. മഞ്ഞുവീഴ്ച കാരണം റോഡുകളെല്ലാം അടയ്‌ക്കേണ്ടിവരും. കാലാവസ്ഥ സൈനികർക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. പക്ഷേ, ഇതെല്ലാമുണ്ടെങ്കിലും ഇന്ത്യൻ സൈനികർ ശൈത്യകാലത്തെ യുദ്ധത്തിൽ ഏറെ പരിചയസമ്പന്നരാണെന്നും വളരെവേഗം പ്രവർത്തനസജ്ജരാകാൻ അവർ മാനസികമായി തയ്യാറാണെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.

യുദ്ധ സാധ്യത മുൻനിർത്തി ജലപര്യവേക്ഷണവും ഇന്ത്യ തുടങ്ങി കഴിഞ്ഞു. കിഴക്കൻ ലഡാക്കിൽ 17,000 അടി ഉയരത്തിൽ ദൗലത് ബേഗ് ഓൾഡിയിലെ (ഡിബിഒ) പർവതത്തിലാണു സൈന്യം വെള്ളത്തിനായി പര്യവേക്ഷണം നടത്തുന്നുണ്ട്. സൈന്യത്തിന് ഇവിടെ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനാണ് ഇത്. ഈ സംഘർഷങ്ങൾ യുദ്ധത്തിലൂടെയേ തീരൂവെന്ന തിരിച്ചറിവിലാണ് ഇത്. ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം തുടരുന്ന യഥാർഥ നിയന്ത്രണ രേഖയിൽ കാര്യങ്ങൾ സങ്കീർണ്ണമാണ്. 10,000 വർഷങ്ങൾക്ക് മുമ്പ് ഡിബിഒയിൽ നിലനിന്നിരുന്ന ഒരു തടാകം പുനർനിർമ്മിക്കാനും പദ്ധതിയുണ്ട്.

രാജ്യത്തിന്റെ വിദൂരവും ഏറ്റവും തന്ത്രപ്രധാനവുമായ ഔട്ട്‌പോസ്റ്റാണു ഡിബിഒ. സിയാച്ചിൻ ഗ്ലേസിയർ, ബറ്റാലിക് എന്നിവിടങ്ങളിൽ സൈന്യത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത ജിയോളജിസ്റ്റ് ഡോ. റിതേഷ് ആര്യയാണു ജലപരിവേഷണത്തിന് മാർഗനിർദ്ദേശങ്ങളുമായി കൂടെയുള്ളത്. സ്ഥിരതയ്യാർന്ന ഭൂഗർഭ ജലവിഭവ സ്രോതസ്സ് കണ്ടെത്തുന്നതിനാണ് നീക്കം. കാരു മുതൽ ടാംഗിൾ വരെ 28 ദിവസം പ്രാഥമിക പര്യവേക്ഷണം നടത്തി. ഡിബിഒയിലേക്കും യാത്ര ചെയ്തു. പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് ഡോ. റിതേഷ് ആര്യ പറഞ്ഞു.

മുമ്പ് കിഴക്കൻ ലഡാക്കിലെ ഉയർന്ന പർവതങ്ങളിൽ സൈന്യത്തിനായി ഭൂഗർഭ ജലസ്രോതസ്സുകൾ ഡോ. റിതേഷ് വിജയകരമായി കണ്ടെത്തിയിട്ടുണ്ട്. ഗൽവാൻ കൂടാതെ പാംഗോങ് സോ, ലുകുങ്, താക്കുങ്, ചുഷുൽ, റെസാങ് ലാ, ടാങ്‌സെ എന്നിവിടങ്ങളിൽ വെള്ളം ഉറപ്പാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഡിബിഒയിലും വെള്ളം കണ്ടെത്തുമെന്നാണു പ്രതീക്ഷ. അതിനിടെയാണ് ഇന്ത്യ യുദ്ധ സജ്ജമാണെന്ന സന്ദേശം നോർത്തേൺ കമാൻഡും നൽകുന്നത്.

യുദ്ധ സാഹചര്യം ചൈന സൃഷ്ടിക്കുകയാണെങ്കിൽ മികച്ച പരിശീലനം നേടിയ, സജ്ജരായ, വിശ്രമവും മാനസികപരവുമായി തയാറായ സൈനികരെയാണ് നേരിടേണ്ടി വരിക. ചൈനീസ് സൈന്യം നഗരമേഖലകളിൽനിന്നു വരുന്നവരാണ്. മലനിരകളിലും മറ്റും പരിശീലനം സിദ്ധിച്ചവരാണ് ഇന്ത്യൻ സൈനികർ-ഇതാണ് ഇന്ത്യയ്ക്ക് പറയാനുള്ളത്. ഇന്ത്യയുടെ ഓപ്പറേഷനൽ ലൊജിസ്റ്റിക്സ് സജ്ജമല്ലെന്നും ശൈത്യകാലത്ത് ഫലപ്രദമായി പോരാടാൻ കഴിയില്ലെന്നുമായിരുന്നു ഗ്ലോബൽ ടൈംസിന്റെ വിമർശനം.

'ഇക്കാര്യം അവരുടെ അജ്ഞതയാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. അയൽക്കാരുമായി മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നതും. ചർച്ചകൾ വഴി പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൽപ്പര്യപ്പെടുന്നത്. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ മുന്നോട്ടുപോകുമ്പോൾ സൈനികപരമായി എത്രനാൾ മുഖാമുഖം നിൽക്കണമെങ്കിലും ഇന്ത്യ തയാറാണെന്നും സൈന്യം വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP