Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തണ്ണിത്തോടിന് പിന്നാലെ സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കി തിരുവല്ലയിൽ ഇടതുപക്ഷ ചുമട്ട് തൊഴിലാളി യൂണിയൻ ഉൾപ്പെട്ട കൂലിത്തർക്കവിവാദവും; തർക്കം തിരുവല്ലയിലെ കറ്റോടുള്ള സപ്ലൈകോ ഗോഡൗണിൽ സൺ ഫ്‌ളവർ ഓയിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട്; നോക്കുകൂലി തിരികെ കൊണ്ടുവരാൻ നോക്കിയാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് മുഖ്യമന്ത്രി; പിണറായി വിജയനെ പോലും ചൊടിപ്പിച്ച തിരുവല്ലയിലെ കൂലിത്തർക്ക കഥ ഇങ്ങനെ

തണ്ണിത്തോടിന് പിന്നാലെ സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കി തിരുവല്ലയിൽ ഇടതുപക്ഷ ചുമട്ട് തൊഴിലാളി യൂണിയൻ ഉൾപ്പെട്ട കൂലിത്തർക്കവിവാദവും; തർക്കം തിരുവല്ലയിലെ കറ്റോടുള്ള സപ്ലൈകോ ഗോഡൗണിൽ സൺ ഫ്‌ളവർ ഓയിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട്; നോക്കുകൂലി തിരികെ കൊണ്ടുവരാൻ നോക്കിയാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് മുഖ്യമന്ത്രി; പിണറായി വിജയനെ പോലും ചൊടിപ്പിച്ച തിരുവല്ലയിലെ കൂലിത്തർക്ക കഥ ഇങ്ങനെ

എസ്.രാജീവ്

 തിരുവല്ല : സപ്ലൈകോയുടെ ഗോഡൗണിൽ എത്തിയ സൺ ഫ്‌ളവർ എണ്ണയിറക്കുന്നതിന് അമിത കൂലി ചോദിച്ച് ഇടതുപക്ഷ യൂണിയൻ തൊഴിലാളികൾ. തർക്കം രൂക്ഷമായതിനെ തുടർന്ന് ലോഡ് ചങ്ങനാശ്ശേരിയിലെ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് മുഖം നോക്കാതെ നടപടി എടുക്കാനുള്ള മുഖ്യന്റെ ഉത്തരവിന് പിറകേ പരക്കം പാഞ്ഞ് നേതൃത്വം. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൂലിത്തർക്കം ഉടലെടുത്തത്. 17000 ലിറ്റർ സൺ ഫ്‌ളവർ എണ്ണയാണ് ഇവിടേക്ക് എത്തിയത്. ഒരുലിറ്ററിന്റെ 10 പായ്ക്കറ്റ് അടങ്ങിയ 1700 ബോക്സുകളാണ് ഉണ്ടായിരുന്നത്. സപ്ലൈകോയുടെ ചട്ടപ്രകാരം 2.35 രൂപയാണ് ഒരുബോക്സിന് നൽകാനാവുക. എന്നാൽ ചുമട്ട് തൊഴിലാളികൾ 10 രൂപ വേണമെന്ന് ആവശ്യം ഉന്നയിച്ചു.

ഇടനിലക്കാരെ ഒഴിവാക്കി കോർപ്പറേഷൻ ഡയറക്ട് പർച്ചേസിലൂടെയാണ് ഇത്തവണ എണ്ണ എത്തിച്ചത്. മുമ്പ് മറ്റ് കമ്പനികൾ നേരിട്ട് ഗോഡൗണിൽ എണ്ണയെത്തിക്കുകയായിരുന്നു. കമ്പിനികളാണ് ഇറക്കുകൂലി നൽകിയിരുന്നതും. കമ്പിനികൾ നൽകി വന്നിരുന്ന കൂലിതന്നെ വേണമെന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം. തുടർന്ന് ജില്ലാ ലേബർ ഓഫീസിൽ സപ്ലൈകോ അധികൃതർ വിവരം അറിയിച്ചു. ബോർഡ് അധികൃതരുമായി ബന്ധപ്പെട്ട് ലോഡ് ഇറക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഇതിനിടെ നാലേമുക്കാലോടെയാണ് ലോഡ് ചങ്ങനാശ്ശേരി ഗോഡൗണിൽ എത്തിച്ച് അവിടെ ഇറക്കിയത്.

ലേബർ ഓഫീസ് അധികൃതർ നിർദ്ദേശിച്ചിട്ടും തൊഴിലാളികൾ ലോഡ് ഇറക്കാൻ തൊഴിലാളികൾ തയാറാകാതിരുന്നതോടെയാണ് ചങ്ങനാശ്ശേരിയിലേക്ക് ലോറി മാറ്റേണ്ടിവന്നതെന്ന് ഡിപ്പോ മാനേജർ പറഞ്ഞു. ഇതിനിടെ ലോറി ഡ്രൈവറെ ചില തൊഴിലാളികൾ ചേർന്ന് കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഡിപ്പോയിലെ കൂലിത്തർക്കം തിങ്കളാഴ്ച വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പരാമർശം കൂടി ഉണ്ടായ സാഹചര്യത്തിൽ സംഭവം സംബന്ധിച്ച കൂടുതൽ അന്വഷണത്തിന് ജില്ലാ ലേബർ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP