1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ക്ഷേമപെൻഷനുകൾ ഇല്ലാതാകും; തൊഴിൽ സ്ഥലത്തെ അപകടങ്ങൾക്ക് നഷ്ടപരിഹാരം കിട്ടില്ല; നിശ്ചിതസമയ നിയമനം കരാർ നിയമനം തുടങ്ങിയവയാകും വേതനത്തിന് അടിസ്ഥാനമായി വരിക; സമരവും പ്രക്ഷോഭവും നടത്താതെ ശമ്പളപരിഷ്‌കരണം സാധ്യമാക്കുമായിരുന്ന വേജ് ബോർഡുകളും ഇല്ലാതാവും; തൊഴിലാളിയോട് ഇനി മാനുഷിക പരിഗണനയില്ല; കേന്ദ്രസർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്ന പുതിയ തൊഴിൽ ചട്ടം സമൂഹത്തെയാകെ ദോഷകരമായി ബാധിക്കുമെന്ന് സംഘടനകൾ

July 29, 2019 | 02:13 PM IST | Permalinkക്ഷേമപെൻഷനുകൾ ഇല്ലാതാകും; തൊഴിൽ സ്ഥലത്തെ അപകടങ്ങൾക്ക് നഷ്ടപരിഹാരം കിട്ടില്ല; നിശ്ചിതസമയ നിയമനം കരാർ നിയമനം തുടങ്ങിയവയാകും വേതനത്തിന് അടിസ്ഥാനമായി വരിക; സമരവും പ്രക്ഷോഭവും നടത്താതെ ശമ്പളപരിഷ്‌കരണം സാധ്യമാക്കുമായിരുന്ന വേജ് ബോർഡുകളും ഇല്ലാതാവും; തൊഴിലാളിയോട് ഇനി മാനുഷിക പരിഗണനയില്ല; കേന്ദ്രസർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്ന പുതിയ തൊഴിൽ ചട്ടം സമൂഹത്തെയാകെ ദോഷകരമായി ബാധിക്കുമെന്ന് സംഘടനകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും കാലത്ത് തൊഴിൽ നിയമങ്ങൾ ലോക വ്യാപകമായി മാറിക്കൊണ്ടിരിക്കയാണ്. എന്നാൽ പൂർണ്ണമായും തൊഴിൽദാതാവിന്റെ പക്ഷത്തുമാത്രം നിന്നുകൊണ്ടും പെൻഷനുകൾ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാക്കുന്ന രീതിയിലാണ് മോദി സർക്കാറിന്റെ പുതിയ തൊഴിൽ നിയമ ഭേദഗതി വരുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് 4 കോഡുകളായി (ചട്ടങ്ങൾ) ചുരുക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ഇത് തൊഴിലാളികളെ മാത്രമല്ല, സമൂഹത്തെയാകെ ദോഷകരമായി ബാധിക്കമെന്നും അതിനാൽ, പാർലമെന്റ നിയമം പാസാക്കും മുൻപ് നിയമത്തെക്കുറിച്ചു പൊതു ചർച്ചയുണ്ടാവണമെന്നുമാണ് നിയമ വിദഗ്ധരും തൊഴിലാളി സംഘടനാ പ്രതിനിധികളും ചൂണ്ടിക്കാട്ടുന്നത്.

തുല്യവേതനം എന്നതു മൗലിക തത്വം മാറ്റി തൊഴിലുടമയ്ക്ക്, ലഭിക്കുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ വേതനം നൽകാമെന്നാണു പുതിയ ഭേദഗതി. നിശ്ചിതസമയ നിയമനം, കരാർ നിയമനം, ഉൽപാദനത്തിന് അനുസൃതമായ കൂലി തുടങ്ങിയവയാകും വേതനത്തിന് അടിസ്ഥാനമായി വരിക. സമരവും പ്രക്ഷോഭവും നടത്താതെ ശമ്പളപരിഷ്‌കരണം സാധ്യമാക്കുമായിരുന്ന വേജ് ബോർഡുകളും ഇല്ലാതാവും. ക്ഷേമ പെൻഷനുകളുടെയും ഗതി ഇതുതന്നെയാവുമെന്നും വിമർശനമുണ്ട്. ഇവയുടെ കരടു തയാറാക്കി കഴിഞ്ഞ എൻഡിഎ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നു.സിഐടിയും, ഐഎൻടിയുസിയും മാത്രമല്ല ബിഎംഎസും ഈ ഭേദഗതികളിൽ പലതിനെയും എതിർത്തിട്ടുണ്ടെങ്കിലും നടപടിയുമായി മുന്നോട്ടുപോവുകയാണ് അധികൃതർ ചെയ്യുന്നത്.

എച്ച്എംഎസ് മുൻ ദേശീയ പ്രസിഡന്റും രാജ്യാന്തര ലേബർ ഓർഗനൈസേഷൻ പ്രതിനിധിയും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ തമ്പാൻ തോമസ് ഈ വിഷയം ശ്രദ്ധയിൽ പെടുത്തി മലയാള മനോരമയിൽ എഴുതിയ ലേഖനം തൊഴിലാളി സംഘടകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ലേഖനം ഇങ്ങനെയാണ്.

തൊഴിലാളിയോട് ഇനി മാനുഷിക പരിഗണനയില്ല; തൊഴിൽ നിയമ പരിഷ്‌ക്കരണം 
കോർപ്പറേറ്റുകൾക്ക് മാത്രം

തമ്പാൻ തോമസ്

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് 4 കോഡുകളായി (ചട്ടങ്ങൾ) ചുരുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തൊഴിലാളികളെ മാത്രമല്ല, സമൂഹത്തെയാകെ ദോഷകരമായി ബാധിക്കും. അതിനാൽ, പാർലമെന്റ് നിയമം പാസാക്കും മുൻപ് നിയമത്തെക്കുറിച്ചു പൊതു ചർച്ചയുണ്ടാവണം.സംഘാടകനു (ഫെലിസിറ്റേറ്റർ) മാത്രം അനുകൂലമായ നിയമം, ഭാവിയിൽ സർക്കാരുമായുള്ള ചങ്ങാത്തത്തിലൂടെ ഒരു വിഭാഗത്തിനു വൻ മുതലാളിമാരായിത്തീരാനും ഭരണത്തെത്തന്നെ നിയന്ത്രിക്കുന്നവരായി മാറാനും അവസരം നൽകും. അതിന്റെ തുടക്കം നാം കാണുന്നുണ്ട്. ജനാധിപത്യപ്രക്രിയ തന്നെ ഇനി അട്ടിമറിക്കപ്പെട്ടേക്കാം.

അൽപ്പം ചരിത്രം

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഏകീകൃത തൊഴിൽനിയമ ചട്ടങ്ങൾക്കു ചരിത്രപശ്ചാത്തലമുണ്ട്. 1948ലെ തൊഴിൽ തർക്ക നിയമമാണ് ഇന്ത്യയിലെ തൊഴിൽനിയമങ്ങളുടെ മാതൃനിയമം. അതു പരിഷ്‌കരിക്കപ്പെടേണ്ടതാണ് എന്നതിൽ തർക്കമില്ല. 1978ൽ മൊറാർജി ദേശായി പ്രധാനമന്ത്രിയായിരിക്കെ, തൊഴിൽനിയമങ്ങൾ ക്രോഡീകരിക്കാൻ ശ്രമമുണ്ടായി.തൊഴിൽ വ്യവസായബന്ധ നിയമം എന്ന പേരിൽ കൊണ്ടുവന്ന ഇതിനെതിരെ വ്യാപക എതിർപ്പുണ്ടായി. തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനം ഉപേക്ഷിച്ച് വ്യവസായ പുരോഗതി മാത്രം ലാക്കാക്കിയുള്ളതായിരുന്നു അത്.

ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെ ദുർബലവിഭാഗങ്ങൾ എന്നു കണക്കാക്കി പരിരക്ഷ ഉറപ്പു നൽകുന്നതായിരുന്നു, ഇന്ത്യൻ തൊഴിൽനിയമങ്ങൾ. ദേശീയ, രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾക്കനുസൃതമായിരുന്നു അത്. തൊഴിലാളി മുതലാളി സർക്കാർ എന്ന ത്രികക്ഷി ബന്ധം കാലാകാലങ്ങളായി അംഗീകരിക്കപ്പെട്ടതാണ്. തൊഴിൽനിയമങ്ങളുടെ മൂലതത്വവും ഇതാണ്. രാജ്യാന്തര കൺവൻഷനുകൾ ഇത് അംഗീകരിച്ചിട്ടുണ്ട്. തൊഴിലാളിക്ഷേമം സാമൂഹികക്ഷേമം എന്ന നിലയിൽ കോടതികൾ മുഖേന നിയമപരിരക്ഷയും ലഭിച്ചിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളവൽക്കരണവും ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും ഉൽപാദനമേഖലയിൽ അടിസ്ഥാനപരമായ മാറ്റം വരുത്തി. രണ്ടാം വ്യവസായ വിപ്ലവത്തിന്റെ അനന്തരഫലമെന്ന നിലയിലാണ് നിലവിലുള്ള നിയമങ്ങൾ നിർമ്മിക്കപ്പെട്ടത്. മാറ്റങ്ങൾക്ക് അനുസൃതമായി പുതിയ നിയമങ്ങൾ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണു മൊറാർജിദേശായി വ്യവസായതർക്ക നിയമത്തെ വ്യവസായ ബന്ധ നിയമമാക്കാൻ ശ്രമിച്ചത്.രണ്ടു തുല്യപങ്കാളികൾ തമ്മിലുള്ള തർക്കം തീർക്കലാണു വ്യവസായതർക്ക പരിഹാര നിയമം.

വ്യവസായബന്ധ നിയമത്തിൽ വ്യവസായിയുടെ വളർച്ചയാണു പ്രധാനം. ഇതിനാലാണു സംഘടിത, അസംഘടിത മേഖല ഒന്നടങ്കം മൊറാർജിയുടെ ശ്രമത്തെ എതിർത്തത്. മൊറാർജി പരാജയപ്പെട്ടു. പിന്നീടു വന്ന നരസിംഹറാവു, മന്മോഹൻ സിങ് സർക്കാരുകളും ഇതിനായി ശ്രമിച്ചെങ്കിലും എതിർപ്പുകളെത്തുടർന്ന് അവരും ആ നീക്കം ഉപേക്ഷിച്ചു.

മുൻ തൊഴിൽ മന്ത്രിയും മലയാളിയുമായ ജി.രവീന്ദ്രവർമ, വാജ്പേയി സർക്കാരിന്റെ കാലത്തു നടത്തിയ 3 വർഷം നീണ്ട പഠനത്തിനു ശേഷം രണ്ടാം തൊഴിൽ കമ്മിഷൻ റിപ്പോർട്ട് നൽകി. ആഗോളവൽക്കരണ നയങ്ങൾക്ക് അനുകൂലവും എന്നാൽ, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു പ്രാധാന്യം നൽകുന്നതുമായിരുന്നു അത്. റിപ്പോർട്ടിന്റെ രണ്ടാം ഭാഗം മാത്രം തൊഴിലാളി യൂണിയനുകൾ സ്വാഗതം ചെയ്തു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ ഭേദഗതികൾ.

കേന്ദ്രത്തിലെ 42 തൊഴിൽ നിയമങ്ങൾ, സംസ്ഥാനങ്ങളിലെ നൂറിലധികം നിയമങ്ങൾ എന്നിവ ഏകീകരിച്ച് 4 കോഡുകളായാണു പുതിയ നിയമം വരുന്നത്. വേതനവ്യവസ്ഥകൾ പറയുന്ന വേജ് കോഡ്, വ്യവസായബന്ധം വിശദീകരിക്കുന്ന ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹികസുരക്ഷ പരാമർശിക്കുന്ന സോഷ്യൽ കോഡ്, തൊഴിലാളി ഫാക്ടറി സുരക്ഷ വിവരികക്കുന്ന സുരക്ഷാ കോഡ് എനനിവ

ഇവയുടെ കരടു തയാറാക്കി കഴിഞ്ഞ എൻഡിഎ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചകളിൽ തങ്ങൾക്കു പ്രതിബന്ധമാകുമെന്നു കരുതിയ തൊഴിലാളി സംഘടനകളിൽ കേന്ദ്ര സർക്കാർ ഭിന്നിപ്പുണ്ടാക്കി. കരടിന്റെ അവസാന രൂപം തയാറാക്കി ഓരോന്നായി പാർലമെന്റിൽ അവതരിപ്പിച്ചു വരികയാണ്. സംഘടിത വ്യവസായ മേഖലയിലെ തൊഴിലാളി യൂണിയനുകളെ അപ്രസക്തമാക്കുന്ന രീതിയാണു കേന്ദ്രം നടപ്പാക്കുന്നത്.

വേജ് കോഡ് (വേതന ചട്ടം)

മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് ആക്ട്, തുല്യവേതന നിയമം, ബോണസ് നിയമം, വർക്കിങ് ജേണലിസ്റ്റ്, നോൺ ജേണലിസ്റ്റ് ആക്ട് തുടങ്ങി ഒട്ടേറെ നിയമങ്ങൾ ഈ വിഭാഗത്തിൽ വരും. കോർപറേറ്റുകൾക്ക് അനുകൂലമാണ് ഈ കോഡിലെ സമീപന രീതി. ഏറെ അടിസ്ഥാന പ്രശ്നങ്ങൾ ഉൾപ്പെടുത്തി സാമൂഹിക കാഴ്ചപ്പാടോടെ തയാറാക്കിയതായിരുന്നു മിനിമം വേതന നിയമം. ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഇതുൾപ്പെടുന്നു.

തുല്യവേതനം എന്നതു മൗലിക തത്വങ്ങളിൽപെടുന്നു. ഇതെല്ലാം മാറ്റിനിർത്തി തൊഴിലുടമയ്ക്ക്, ലഭിക്കുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ വേതനം നൽകാമെന്നാണു പുതിയ ഭേദഗതി. നിശ്ചിതസമയ നിയമനം, കരാർ നിയമനം, ഉൽപാദനത്തിന് അനുസൃതമായ കൂലി തുടങ്ങിയവയാകും വേതനത്തിന് അടിസ്ഥാനമായി വരിക. സമരവും പ്രക്ഷോഭവും നടത്താതെ ശമ്പളപരിഷ്‌കരണം സാധ്യമാക്കുമായിരുന്ന വേജ് ബോർഡുകളും ഇല്ലാതാവും.

വ്യവസായബന്ധ ചട്ടം

തൊഴിലുടമ എന്നത് സംഘാടകൻ എന്നായി മാറുന്നു. സംഘാടകൻ ജോലിക്കുപയോഗിക്കുന്ന തൊഴിലാളി അയാൾക്കു മനുഷ്യൻ എന്ന നിലയിൽ പരിഗണിക്കേണ്ട ഘടകമല്ല. ഉൽപാദക പ്രക്രിയയിലെ ചരക്ക് (കമ്മോദിറ്റി) മാത്രമാണു തൊഴിലാളി.നാളിതുവരെ അവലംബിച്ച എല്ലാ മാനദണ്ഡങ്ങളും ഇതോടെ ഇല്ലാതാവും. നിർമ്മിതബുദ്ധിയും യന്ത്രമനുഷ്യനും സർക്കാർ സഹായത്തോടെ സംഘാടകനു ലഭ്യമാകുന്ന സാഹചര്യത്തിൽ തൊഴിലാളി മുതലാളി ബന്ധം ഇല്ലാതാകും.

ഒരു പ്രതിബദ്ധതയുമില്ലാതെ സംഘാടകന് അതിസമ്പന്നനായി ജീവിക്കാം. ഇന്ത്യയിൽ ഇന്നു നടന്നുവരുന്ന രീതിയാണിത്. സർക്കാരുമായി അടുപ്പമുള്ളവർ ചങ്ങാത്ത മുതലാളിത്തത്തിലൂടെ വൻ മുതലാളിമാരായി മാറുന്നു. ഭരണ, സാമൂഹിക കാര്യങ്ങളെ നിയന്ത്രിക്കാൻ അവർക്കു കഴിയും. പ്രതിരോധ, വിദ്യാഭ്യാസ മേഖലകളിലൊക്കെ ഇവരുടെ കൈകടത്തലുണ്ടാവും. നമ്മുടെ സാമൂഹിക ഘടനയെത്തന്നെ ഇതു ബാധിക്കും.

സാമൂഹിക സുരക്ഷാ ചട്ടം

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു സാമൂഹിക സുരക്ഷ എന്ന പൊയ്മുഖത്തോടെയാണ് ഈ ചട്ടം കൊണ്ടുവരുന്നത്. പരിഷ്‌കൃത രാജ്യങ്ങൾ അവരുടെ മൊത്തം വരുമാനത്തിന്റെ 6% സാമൂഹിക സുരക്ഷയ്ക്കായി നീക്കിവയ്ക്കുമ്പോൾ, ഇവിടെ അത് 1% മാത്രമാണ്. അതാകട്ടെ, സർക്കാർ നൽകുന്നതുമല്ല. തൊഴിലാളികളുടെ വിഹിതത്തിൽനിന്നു (പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ, ഇൻഷുറൻസ്) സ്വരൂപിക്കുന്ന തുകയുടെ ഒരു ഭാഗം ഓഹരിവിപണിയിൽ നിക്ഷേപിച്ചു കിട്ടുന്ന വരുമാനം കൊണ്ട് സാമൂഹികസുരക്ഷ നടപ്പാക്കാനാണു നീക്കം.

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇപ്പോൾ നിലവിലുള്ള ക്ഷേമപെൻഷനുകൾ ഇതോടെ ഇല്ലാതാകും. തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കൂടുതൽ പേർക്കു വിതരണം ചെയ്യുകയാണു സർക്കാരിന്റെ ലക്ഷ്യം.

സേഫ്റ്റി കോഡ്

ഫാക്ടറി നിയമത്തിന്റെ പരിഷ്‌കരിച്ച രൂപമാണിത്. ഏറ്റവും പഴക്കമുള്ള നിയമം. ഒട്ടേറെ അപാകതകൾ ഈ നിയമത്തിലുണ്ട്. ഫാക്ടറി ഉടമയുടെ അലംഭാവം മൂലം ഭോപാലിൽ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്നു വാതകച്ചോർച്ചയുണ്ടായി ഒട്ടേറെ ആളുകൾ മരിച്ചിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

അതിനു ശേഷവും ഇതുപോലുള്ള എത്ര അപകടങ്ങളുണ്ടായി. എൻഡോസൾഫാൻ പോലുള്ള പ്രശ്നങ്ങളും ഉണ്ടായി. പുതിയ നിയമം ഇതിലും അപകടകരമാണ്. ഡിജിറ്റിലൈസേഷൻ, യന്ത്രമനുഷ്യൻ, നിർമ്മിതബുദ്ധി തുടങ്ങിയ ഉപയോഗിച്ച് ഉൽപാദനം നടത്താൻ സംരംഭകനു കഴിയും. അതിൽ നിന്നുണ്ടാവുന്ന അപകടങ്ങൾക്കെതിരെ നിയമം കാര്യമായൊന്നും പറയുന്നുമില്ല.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
പലവട്ടം ആവർത്തിച്ചിട്ടും മലയാളികൾക്ക് മടുക്കുന്നില്ല അർദ്ധരാത്രിയിൽ വേഷം മാറി മുടക്കോഴി മല കയറി കൊടി സുനിയെ സാഹസികമായി കീഴടക്കിയ കഥ; ടിപി വധക്കേസിലും കനകമല ഐസിസ് കേസിലും സ്വർണക്കള്ളക്കടത്ത് കേസിലും കാട്ടിയ മികവ് എങ്ങനെ മറക്കും? സിപിഎമ്മിന്റെ കണ്ണിലെ കരടെങ്കിലും അമിത് ഷായുടെ കണ്ണിൽ മിടുമിടുക്കൻ; കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ സമ്മാനിച്ചപ്പോൾ എൻഐഎയിലെ എ.പി.ഷൗക്കത്തലി തിളങ്ങുന്നതിന് പിന്നിൽ
സ്വർണക്കള്ളക്കടത്ത് കേസിൽ എൻഐഎ സംഘം വീണ്ടും സെക്രട്ടേറിയറ്റിൽ; മൊഴിയെടുത്തത് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ; വ്യക്തത വരുത്തിയത് സംസ്ഥാനത്തിന്റെ അറിവോടെ നയതന്ത്രബാഗുകൾ എത്രതവണ എത്തിയെന്ന്; യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ വിതരണം ചെയ്തതിൽ പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്റെ സമൻസ്; രണ്ടുവർഷത്തിനുള്ളിൽ എത്ര നയതന്ത്ര ബാഗേജുകൾ വന്നുവെന്ന് അറിയിക്കണം; പ്രതികളുടെ ഫോൺ ഡീറ്റേയ്ൽസ് നൽകാത്തതിന് ബിഎസ്എൻഎല്ലിനും നോട്ടീസ്
മതഗ്രന്ഥങ്ങൾ എത്തിക്കാൻ പാടില്ലെന്ന് ഡിപ്ലോമാറ്റിക് റൂൾസ് ഉണ്ട്; നയതന്ത്രജ്ഞർ ഉൾപ്പെടെ ആർക്കും മതഗ്രന്ഥ ഇറക്കുമതിക്ക് അനുമതിയില്ല; ജലീൽ ഖുറാൻ എത്തിയെന്ന് പറയുന്നത് ഡിപ്ലോമാറ്റിക് വഴിയിൽ തന്നെ; മന്ത്രിയുടെ ഭാഗത്ത് നിന്നും വന്നത് ഗുരുതര പ്രോട്ടോക്കോൾ ലംഘനം; രാഷ്ട്രീയ നേതൃത്വം കുറുക്കു വഴി എടുക്കുമ്പോൾ ബ്രൂറോക്രസി ശ്രദ്ധിക്കണം; ബ്യൂറോക്രസിയിലെ ഗുരുതര പിഴവുകളാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം; ജലീലിന്റെ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ടി.പി.ശ്രീനിവാസൻ മറുനാടനോട്
ചാരകേസ് ബൂമറാംഗ് ആയപ്പോൾ നൈസായി ദേശാഭിമാനി കൈകഴുകി; എല്ലാം മനോരമയുടെ തലയിൽ എടുത്തു വച്ചു; ഏതെങ്കിലും സംഭവം ക്ലിക്ക് ആയാൽ ക്രഡിറ്റ് അടിച്ചുമാറ്റാൻ ഒരു മടിയുമില്ല; വീഴ്ച വന്നാലോ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ എന്നാണ് ഭാവം; രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള സിപിഎമ്മിന്റെ ഹീനമായ ആക്രമണങ്ങൾ ഞങ്ങൾ എണ്ണിയെണ്ണി ഓർമ്മപ്പെടുത്തണോ? വി.ടി.ബൽറാമിന്റെ പോസ്റ്റ്
തൊട്ടാൽ പൊട്ടുന്ന മതവികാരവുമായി സദാ സംഘർഷപൂരിതമായ ഒരു മനസ്സുമായി ജീവിക്കുന്നവർക്ക് ഒരു പോസ്റ്റ് പോലും കലാപകാരണമാകുന്നുവെന്ന് ബാംഗ്ലൂർ കാണിക്കുന്നു; ആരോ ഒരാൾ ചെയ്ത ചെറിയ ഒരു തെറ്റിന്റെ പേരിൽ ഒരു തെരുവു മുഴുവൻ അക്രമിക്കാനിറങ്ങുന്നവരുടെ മനോവികാരം എന്താണ്? മതേതര സമൂഹത്തിൽ ജോസഫെന്ന ഒരു പ്രൊഫസറുടെ ജീവിതം നേർക്കാഴ്ചയായി മുന്നിലുള്ളപ്പോൾ ബാംഗ്ലൂർ വരെ എന്തിനു പോകണം? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
വീണ്ടും ഞെട്ടിച്ച് കൂടത്തായി ഹീറോ കെ.ജി.സൈമൺ; ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ ഡമ്മി പരീക്ഷണവുമായി പൊലീസ്; പരിശോധിച്ചത് മത്തായി സ്വയം ചാടിയതോ അതോ ആരെങ്കിലും എടുത്തിട്ടതോയെന്ന്; പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും മൃതദേഹം എടുത്ത ഫയർഫോഴ്സും സാക്ഷിയായി; കേസിൽ നീതി തേടി മത്തായിയുടെ കുടുംബം സത്യാഗ്രഹം തുടരുന്നു
നിഷ പുരുഷോത്തമനും കമലേഷും പ്രജുലയും അടക്കമുള്ള മാധ്യമപ്രവർത്തകർക്ക് എതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ അപകീർത്തികരവും അവഹേളനപരവും ലൈംഗിക ചുവയുള്ളതും; കമലേഷും പ്രജുലയും സമർപ്പിച്ച സ്‌ക്രീൻ ഷോട്ടിൽ ഐടി നിയമപ്രകാരം പ്രഥമദൃഷ്ട്യാ കുറ്റം കാണുന്നില്ലെങ്കിലും പ്രാഥമികാന്വേഷണം നടത്തി ആവശ്യമെങ്കിൽ കേസെടുക്കും; ഡിജിറ്റൽ തെളിവുകൾക്കായി അന്വേഷണം തുടരുമെന്നും ഡിഐജിയുടെ റിപ്പോർട്ട്
അധികാരവും ആൾബലവും ഉപയോഗിച്ച് സൈബർ പോരാളികളെ എക്കാലവും സംരക്ഷിച്ചിരുന്നത് സിപിഎമ്മും അവർ നിയന്ത്രിക്കുന്ന സർക്കാരുമാണ്;എതിർക്കുന്നവരെയൊക്കെ പട്ടാപ്പകൽ ക്ലാസ് മുറിയിലും നടുറോഡിലും ഇല്ലാതാക്കിയവരാണ് സിപിഎമ്മുകാർ; ഗുണ്ടായിസത്തിന്റെ ഡിജിറ്റൽ രൂപമാണ് പോരാളി ഷാജിമാരിലൂടെ സിപിഎം ഇപ്പോൾ നടപ്പാക്കുന്നതെന്ന് ചുരുക്കം; ആദ്യം അകത്തിടേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ; രൂക്ഷവിമർശവുമായി വി മുരളീധരൻ
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും