Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ഞുമൂടിക്കിടക്കുന്ന ആർട്ടിക് മേഖലയിലെ നോർവേയിൽ നിന്ന് തുടങ്ങി സ്വീഡനിൽ അവസാനിക്കുന്ന 300 കിലോമീറ്റർ; മൈനസ് 40 വരെ എത്തുന്ന വഴികളിലൂടെ സഞ്ചരിക്കാൻ പ്രത്യേകം തയാറാക്കിയ വാഹനം വലിച്ചു കൊണ്ട് പോകുക നായ്ക്കളും; സാഹസിക സഞ്ചാരികളുടെ സ്വപ്നമായ 'ഫിയൽരാവൺ ആർട്ടിക് പോളാർ എക്സ്പെഡിഷൻ'! 60 രാജ്യങ്ങൾ ഉൾപ്പെടുന്ന വേൾഡ് കാറ്റഗറിയിൽ ഒന്നാംസ്ഥാനത്തുള്ളത് മലയാളിയും; ആർട്ടിക്കിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങി എടത്തനാട്ടുകര സ്വദേശി കെവി അഷ്റഫ് അലി

മഞ്ഞുമൂടിക്കിടക്കുന്ന ആർട്ടിക് മേഖലയിലെ നോർവേയിൽ നിന്ന് തുടങ്ങി സ്വീഡനിൽ അവസാനിക്കുന്ന 300 കിലോമീറ്റർ; മൈനസ് 40 വരെ എത്തുന്ന വഴികളിലൂടെ സഞ്ചരിക്കാൻ പ്രത്യേകം തയാറാക്കിയ വാഹനം വലിച്ചു കൊണ്ട് പോകുക നായ്ക്കളും; സാഹസിക സഞ്ചാരികളുടെ സ്വപ്നമായ 'ഫിയൽരാവൺ ആർട്ടിക് പോളാർ എക്സ്പെഡിഷൻ'! 60 രാജ്യങ്ങൾ ഉൾപ്പെടുന്ന വേൾഡ് കാറ്റഗറിയിൽ ഒന്നാംസ്ഥാനത്തുള്ളത് മലയാളിയും; ആർട്ടിക്കിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങി എടത്തനാട്ടുകര സ്വദേശി കെവി അഷ്റഫ് അലി

ആർ പീയൂഷ്

പാലക്കാട് : സഞ്ചാരികൾ ഏറ്റവും ഇഷ്ട്പെടുന്നത് സാഹസികമായ യാത്രകളാണ്. വേറിട്ട അനുഭവമാണ് ഇത്തരം യാത്രകളിൽ നിന്നും ലഭിക്കുന്നത്. അത്തരം സാഹസികമായ ഒരു സഞ്ചാരമാണ് സ്വീഡിഷ് കമ്പനിയായ ഫിയൽരാവൺ സംഘടിപ്പിക്കുന്ന 'ഫിയൽരാവൺ ആർട്ടിക് പോളാർ എക്സ്പെഡിഷൻ'.

സാഹസിക സഞ്ചാരികളുടെ സ്വപ്നമായ 'ഫിയൽരാവൺ ആർട്ടിക് പോളാർ എക്സ്പെഡിഷൻ' ഇത്തവണയും മലയാളിയെത്തുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. ട്രാവൽ വ്ളോഗറും പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര സ്വദേശിയുമായ കെ.വി. അഷ്റഫ് അലി എന്ന അഷ്റഫ് എക്സലാണ് മലയാളക്കരയുടെ പ്രതീക്ഷയുമായി മുന്നിലുള്ളത്. 60 രാജ്യങ്ങൾ ഉൾപ്പെടുന്ന വേൾഡ് കാറ്റഗറിയിൽ 23,000ന് മുകളിൽ വോട്ടുമായി ഒന്നാംസ്ഥാനത്താണ് അഷ്റഫ്. ആന്ധ്ര സ്വദേശിയായ ജയരാജ് ഗെഡേല 10,000 വോട്ടുമായി പിന്നിലുണ്ട്. വോട്ടിങ് കഴിയാൻ ഇനി 21 ദിവസം ബാക്കിയുള്ളൂ. നമ്മൾ ഓരോരുത്തരും ഒത്തുപിടിച്ചാൽ ഇത്തവണയും മലയാളി ആർട്ടിക്കിൽ വെന്നിക്കൊടി പാറിക്കും. കഴിഞ്ഞ രണ്ട് തവണയായി പുനലൂർ സ്വദേശി നിയോഗ് കൃഷ്ണയെയും കോഴിക്കോട് സ്വദേശിയും മണാലിയിൽ താമസക്കാരനുമായ ബാബ് സാഗർ എന്ന ബാബുക്കാനെയും വോട്ട് ചെയ്ത് വിജയിപ്പിച്ച് ആർട്ടിക്കിലേക്ക് പറഞ്ഞയച്ചവരാണ് മലയാളികൾ.

തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന സ്വീഡിഷ് കമ്പനിയായ ഫിയൽരാവണാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളെ പത്ത് വിഭാഗങ്ങളായി തിരിച്ചാണ് ആളുകളെ തെരഞ്ഞെടുക്കുക. ആകെ 20 പേർക്കാണ് അവസരം. ഇതിൽ പത്ത് പേരെ വോട്ടിങ്ങിലൂടെയും ബക്കിയുള്ളവരെ ജൂറിയുമാണ് തെരഞ്ഞെടുക്കുന്നത്. ഫിയൽരാവൻ പോളാറിന്റെ വെബ്സൈറ്റിൽ കയറി ഫേസ്‌ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്താണ് വോട്ട് ചെയ്യേണ്ടത്.

മഞ്ഞുമൂടിക്കിടക്കുന്ന ആർട്ടിക് മേഖലയിലെ നോർവേയിൽനിന്ന് തുടങ്ങി സ്വീഡനിൽ അവസാനിക്കുന്ന 300 കിലോമീറ്ററിലൂടെയാണ് ഈ സാഹസിക യാത്ര. മൈനസ് 40 വരെ എത്തുന്ന വഴികളിലൂടെ സഞ്ചരിക്കാൻ പ്രത്യേകം തയാറാക്കിയ വാഹനം നായ്ക്കളാണ് വലിച്ചുകൊണ്ടുപോവുക. ഏഴ് ദിവസം നീളുന്ന യാത്രക്കിടയിൽ ഒരുപാട് സാഹസിക പ്രവർത്തികളും കമ്പനി ഒരുക്കിയിട്ടുണ്ടാകും. നല്ല മനക്കരുത്തും ശാരീരിക ക്ഷമതയും ഉള്ളവർക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ് ഫിയൽരാവൺ പോളാർ.

യുട്യൂബ് യാത്രികർക്കിടയിൽ വ്യത്യസ്തനാണ് പാലക്കാട് എടത്തനാട്ടുകര കൊട്ടപ്പള്ള സ്വദേശിയായ അഷറഫ് എക്‌സൽ. Route Records by Ashraf Excel എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം തന്റെ യാത്രകൾ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഓരോ സ്ഥലത്തും എത്തുമ്പോൾ അവിടെ കാണുന്ന വിഷയങ്ങൾ നന്നായി കാഴ്ചക്കാരിലേക്ക് വിന്യസിപ്പിക്കാനുള്ള കഴിവാണ് അഷറഫിനെ വ്യത്യസ്തനാക്കുന്നത്.ചെറുപ്പം മുതൽ യാത്ര ഹരമാക്കിയ മാറ്റിയ അഷറഫിന് വീട്ടുകാരുടെയും,ഭാര്യയുടേയുമൊക്കെ അകമഴിഞ്ഞ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ്അദേഹത്തിന്റ യാത്രകൾക്ക് പൊലിമ കൂട്ടാൻ കഴിയുന്നത്. വളരെ ലളിതമായ ഭാഷ,ചിത്രീകരണം എന്നിവ നന്നായി അവതരിപ്പിക്കാൻ കഴിയുന്നതാണ് അഷ്‌റഫിനെ വ്യത്യസ്തനാക്കുന്നത്.വിദേശത്തും സ്വദേശത്തും ധാരാളം യാത്രകൾ നടത്തിയിട്ടുള്ള അഷറഫിനെ പിന്തുണക്കുന്നവരുടെ എണ്ണം ഇപ്പോൾ രണ്ടു ലക്ഷത്തോളം വരും.നാട്ടുമ്പുറങ്ങളിലെ നർമ്മകൾ തേടിയുള്ള യാത്രകളിൽ അഷറഫ് മറ്റുള്ള ബ്ലോഗ്ഗർമാരിൽ നിന്നും വ്യത്യസ്ഥത പുലർത്തുന്നുമുണ്ട്. നാട,് ദേശം, ഭാഷ ഇവയൊക്കെ നന്നായി കൈകാര്യം ചെയ്യുന്നതോടൊപ്പം നാട്ടുകാരുടെ നല്ല സുഹൃത്തായി മടങ്ങുകയാണ് പതിവ്

മലയാളത്തിലെ പ്രമുഖ വ്ളോഗർമാരും സിനിമ മേഖലയിലുള്ളവരുമെല്ലാം അഷ്റഫിന് വോട്ടഭ്യർഥിച്ച് കാമ്പയിനിൽ സജീവമായിട്ടുണ്ട്. സാഹസികമായ ഈ യാത്രയിലെ മുഴുവൻ ചിലവുകളും ഫിയൽരാവൺ എന്ന കമ്പനി തന്നെയാണ് വഹിക്കുന്നത്. യാത്രയിൽ പോകാൻ കഴിഞ്ഞാൽ ആ അനുഭവങ്ങളും ദൃശ്യങ്ങളും മലയാളികളുടെ മുന്നിലെത്തിക്കുമെന്നും അഷ്റഫ് ഉറപ്പു നൽകുന്നുണ്ട്. ഇനി ഓരോ മലയാളികളും വോട്ട് ചെയ്ത് അഷറഫിനെ ഒന്നാം സ്ഥാനത്ത് തന്നെ നില നിർത്തണം.

മണാലിയിൽ പോയപ്പോൾ ബാബുക്കായെ കണ്ടപ്പോൾ അവിടെ വച്ച് ആഗ്രഹിച്ചതാണ് ഈ യാത്ര എന്നും എല്ലാവരും തന്റെ യാത്രക്ക് സപ്പോർട്ടായി ഓൺലൈൻ വോട്ടു ചെയ്യണമെന്നും അഷ്റഫ് അഭ്യർത്ഥിക്കുന്നു. ദ് വേൾഡ് കാറ്റഗറിയിൽ കേരളത്തിൽ നിന്നും നിരവധി എൻട്രികൾ എത്തിക്കൊണ്ടിരിക്കുകയാണ്. വോട്ടിങ് നടത്താൻ ഇനി 20 ദിവസം കൂടി മാത്രമേ ഉള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP