Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സ്‌പോട്‌സ് ലേഖകനായ ചന്ദ്രികയിലലെ കമാൽ വരദൂർ പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായി; ജനറൽ സെക്രട്ടറിയായിത് മാതൃഭൂമിയിൽ നിന്നും പുറത്താക്കപ്പെട്ട നിലവിലെ സെക്രട്ടറി നാരായണൻ തന്നെ; പാനലുകളെ തോൽപ്പിച്ചു വിജയങ്ങളുടെ ക്രെഡിറ്റ് വ്യക്തിപ്രഭാവത്തിന് തന്നെ

ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സ്‌പോട്‌സ് ലേഖകനായ ചന്ദ്രികയിലലെ കമാൽ വരദൂർ പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായി; ജനറൽ സെക്രട്ടറിയായിത് മാതൃഭൂമിയിൽ നിന്നും പുറത്താക്കപ്പെട്ട നിലവിലെ സെക്രട്ടറി നാരായണൻ തന്നെ; പാനലുകളെ തോൽപ്പിച്ചു വിജയങ്ങളുടെ ക്രെഡിറ്റ് വ്യക്തിപ്രഭാവത്തിന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിവിൽ നിന്നും വ്യത്യസ്തമായി വീറും വാശിയും ശക്തമായിരുന്നു കേരളത്തിലെ പത്രപ്രവർത്തകരുടെ യൂണിയനായ കേരള വർക്കിങ് ജേണലിസ്റ്റ് യൂണിയന്റെ (കെ.യു.ഡബ്ല്യു.ജെ) തെരഞ്ഞെടുപ്പ്. ദേശാഭിമാനിയുടെയും മാതൃഭൂമിയുടെയും നേതൃത്വത്തിൽ ഒരു പാനലും മാധ്യമവും സിറാജും മറ്റ് പത്രങ്ങളും അടങ്ങുന്ന മറ്റൊരു പാനലും നേർക്കുനേർ വന്ന മത്സരത്തിൽ രണ്ട് കൂട്ടർക്കും ആധികാരികമായി വിജയിക്കാൻ സാധിച്ചില്ല. മറിച്ച് വ്യക്തിപ്രഭാവത്തിന്റെ മികവിൽ പാനലുകൾക്ക് അതീതരായി മത്സരിച്ച കമാൽ വരദൂർ(ചന്ദ്രിക) കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി മാതൃഭൂമിയിൽ നിന്നും പുറത്താക്കപ്പെട്ട സി നാരായണനും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ സെക്രട്ടറി തന്നെയാണ് നാരായണൻ.

തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡണ്ട് അബ്ദുൽ ഗഫൂറിനെ (മാധ്യമം) 345 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കമാൽ വിജയിച്ചത്. രാജ്യം മുഴുവൻ അറിയപ്പെടുന്ന കായിക ലേഖകൻ കൂടിയായ കമാൽ വരദൂറിന് പാനലുകൾക്ക് അതീതമായി തന്നെ വോട്ടുകൾ ലഭിച്ചു. ഈ മാസം 22-നായിരുന്നു കെ.യു.ഡബ്ല്യു.ജെയുടെ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ്. കമാലിന് 1330 വോട്ടുകൾ ലഭിച്ചപ്പോൾ അബ്ദുൽ ഗഫൂറിന് 987 വോട്ട് ലഭിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡണ്ടായി തുടർച്ചയായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട കമാൽ വരദൂർ ഒളിംപിക്സ്, ഫുട്ബോൾ ലോകകപ്പ്, ഏഷ്യാഡ് തുടങ്ങിയവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭാര്യ സാജിത. മക്കൾ: അതുൽ കമാൽ, അമൽ കമാൽ, അംന കമാൽ.

നിലവിലെ ജനറൽ സെക്രട്ടിയായ സി നാരായനെതിരെ മത്സരിച്ചത് ദേശാഭിമാനി ന്യൂസ് എഡിറ്റർ ആയ എഒ വർഗ്ഗീസ് ആയിരുന്നു. നിലവിലെ സംസ്ഥാന ട്രഷറർ ആയിരുന്നു എംഒ വർഗ്ഗീസ്. എന്നാൽ 433 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി നാരായണൻ തിരഞ്ഞെടുക്കപ്പെട്ടു. മൊത്തത്തിൽ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോൾ ജില്ലാ ഭാരവാഹികളുടെ കാര്യത്തിൽ ദേശാഭിമാനി തന്നെയാണ് മുൻപന്തിയിൽ എന്ന് പറയേണ്ടിവരും. നാല് ജില്ലകളിൽ പ്രസിഡന്റ് സ്ഥാനവും രണ്ട് ജില്ലകളിൽ സെക്രട്ടറി സ്ഥാനവും ദേശാഭിമാനിക്കാണ്.

ദേശാഭിമാനി ഇത്തവണ മാതൃഭൂമിയെ കൂടി കൂട്ടുപിടിച്ചാണ് പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. പലയിടങ്ങളിലും മനോരമയുടേയും പിന്തുണയുണ്ടായിരുന്നു. മാധ്യമം, സിറാജ് തുടങ്ങിയവയുടെ പിന്തുണയോടെയായിരുന്നു സി നാരായണൻ, അബ്ദുൾ ഗഫൂർ പാനൽ മത്സരിച്ചത്. എന്നാൽ ഒരുപാനലിനും വൻ വിജയം നേടാൻ സാധിച്ചില്ല. മറിച്ച് വ്യക്തിപ്രഭാവമായിരുന്നു ഗുണകരമായി മാറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP