Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ദേ ഇതു കണ്ടോ.. നാട്ടുകാർക്കൊപ്പം ആനക്കൂട്ടത്തെ ഓടിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയതാ; ആരോ ഗുണ്ടൊരെണ്ണം കൈയിൽ തന്നു; ആദ്യമായിട്ടായിരുന്നു കത്തിക്കുന്നത്; എറിയാൻ തുടങ്ങിയപ്പോഴേയ്ക്കും പൊട്ടി; നോക്കുമ്പോൾ മൂട്ടിനു താഴെ കൈയില്ല: ആനക്കൂട്ടം ഭീതിവിതയ്ക്കുമ്പോൾ കുട്ടമ്പുഴ സത്രപ്പടിയിലെ കുട്ടന് പറയാനുള്ള ഭീതിജനകമായ ആ നിമിഷം; പുഴയിൽ ചൂണ്ടയിട്ട് കുട്ടൻ ജീവിതം തള്ളി നീക്കുമ്പോൾ

ദേ ഇതു കണ്ടോ.. നാട്ടുകാർക്കൊപ്പം ആനക്കൂട്ടത്തെ ഓടിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയതാ; ആരോ ഗുണ്ടൊരെണ്ണം കൈയിൽ തന്നു; ആദ്യമായിട്ടായിരുന്നു കത്തിക്കുന്നത്; എറിയാൻ തുടങ്ങിയപ്പോഴേയ്ക്കും പൊട്ടി; നോക്കുമ്പോൾ മൂട്ടിനു താഴെ കൈയില്ല: ആനക്കൂട്ടം ഭീതിവിതയ്ക്കുമ്പോൾ കുട്ടമ്പുഴ സത്രപ്പടിയിലെ കുട്ടന് പറയാനുള്ള ഭീതിജനകമായ ആ നിമിഷം; പുഴയിൽ ചൂണ്ടയിട്ട് കുട്ടൻ ജീവിതം തള്ളി നീക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ''ദേ ഇതു കണ്ടോ.. നാട്ടുകാർക്കൊപ്പം ഇവയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയതാ.. ആരോ ഗുണ്ടൊരെണ്ണം കൈയിൽ തന്നു. ആദ്യമായിട്ടായിരുന്നു കത്തിക്കുന്നത്. എറിയാൻ തുടങ്ങിയപ്പോഴേയ്ക്കും പൊട്ടി. നോക്കുമ്പോൾ മൂട്ടിനു താഴെ കൈയില്ല.''കുട്ടമ്പുഴ സത്രപ്പടി സ്വദേശി കുട്ടൻ വ്യക്തമാക്കി.

''ഇപ്പോൾ ഞങ്ങളുടെ ജീവിതം വല്ലാത്ത കഷ്ടപ്പാടിലാ.. സാറന്മാർക്ക് ഇവറ്റകളെ സംരക്ഷിക്കുന്ന കാര്യം മാത്രമല്ലേ പറയാനുള്ളു. മനുഷ്യൻ ചത്താലെന്നാ ..ജീവിച്ചാലെന്നാ..''കൂടെയുണ്ടായിരുന്ന റോബിനും ഒപ്പം ചേർന്നു. കാട്ടാനക്കൂട്ടം നാട്ടിലിറങ്ങുന്നത് ഈ മേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർക്കഥയായിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്ത് പുഴയിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 10 ലേറെ ആനകൾ ഉൾപ്പെടുന്ന കൂട്ടം സ്ഥിരമായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടന്റെ ദുര്യോഗവും നാട്ടുകാർക്കിടയിൽ ഒരിക്കൽ കൂടി ചൂടേറിയ ചർച്ചയായി മാറിയിരിക്കുന്നത്. കുട്ടന്റെ കൈ നഷ്ടപ്പെടാൻ കാരണമായ അപകടം നടന്ന പ്രദേശത്തിന് തൊട്ടടുത്താണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഏതാണ്ട് 8 മാസം മുമ്പ് വീടിനടുത്തെ കന്നാരത്തോട്ടത്തിലെത്തിയ ആനക്കൂട്ടത്തെ തുരത്താൻ നാട്ടുകാർക്കൊപ്പം കൂട്ടനുമുണ്ടായിരുന്നു. പടക്കവും ഗണ്ടുമൊക്കപൊട്ടിച്ചും പാട്ടകൊട്ടിയുമൊക്കെയാണ് ജനവസമേഖലകളിലെത്തിയിരുന്ന കാട്ടനക്കൂട്ടത്തെ നാട്ടുകാർ തുരത്തിയിരുന്നത്. രാത്രി കാട്ടനക്കൂട്ടം കന്നാരതോട്ടത്തിലിറങ്ങിയതറിഞ്ഞ് താൻ ഓടി സ്ഥലത്തെത്തിയെന്നും ഓരാൾ കൈയിൽ തന്ന ഗുണ്ട് താൻ കത്തിച്ചെറിയാൻ ശ്രമിച്ചെന്നും ഇതിനിടയിൽ കൈയിലിരുന്ന് ഇത് പൊട്ടുകയായിരുന്നെന്നുമാണ് കുട്ടൻ വെളിപ്പെടുത്തുന്നത്.

മുമ്പ് ലോട്ടറി കച്ചവടമായിരുന്നു.കൈയ്ക്ക് പരിക്കുപറ്റി മാസങ്ങളോളം ആശുപത്രിയിൽകഴിഞ്ഞു. കടബാദ്ധ്യതയിലായി.ഇപ്പോൾ പണിയൊന്നുമില്ല. പുഴയിൽ ചൂണ്ടയിടും.എന്തെങ്കിലും കിട്ടിയാൽ ആവശ്യക്കാരുണ്ടെങ്കിൽ വിൽക്കും. ഇതാണ് ഇപ്പോഴുള്ള വരുമാനം-കുട്ടൻ കൂട്ടിച്ചേർത്തു. പുഴയിലിറങ്ങി നിലയുറപ്പിക്കുന്ന ആനക്കൂട്ടത്തെക്കാണാൻ നിരവധി പേർ ഇവിടേയ്ക്ക് എത്തുന്നുണ്ട്.ആഹ്ളാദിക്കാൻ എത്തുന്നവർക്ക് ആത്ഭുതവും സന്തോഷവുമൊക്കെ തോന്നുന്നുണ്ടായിരിക്കും.പക്ഷേ സന്ധ്യയായാൽ ഞങ്ങളുടെ ഉള്ളിൽ തീയാണ്.എപ്പോഴാ ഇവ ജീവനെടുക്കാനെത്തുന്നത് എന്ന ഭയപ്പാടിലാ ഓരോ ദിവസവും ഞങ്ങൾ കഴിച്ചുകൂട്ടുന്നത് .കുട്ടനും റോബിനും ഓരേ സ്വരത്തിൽ വ്യക്തമാക്കി.

കാട്ടാനകളുടെ ആക്രമണത്തിൽ അംഗൻവാടി ടീച്ചറടക്കം നിരവധി പേർ കുട്ടമ്പുഴ പഞ്ചായത്തിന്റെ വിവിധ മേഖലകളിലായി മരണമടഞ്ഞിട്ടുണ്ട്.എങ്കിലും ജനവാസമേഖലകളിൽ ഇലക്ട്രിക് ഫെൻസിങ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്ന കാര്യത്തിൽ വനംവകുപ്പിന്റെ നടപടി ഒച്ചിഴയും വേഗത്തിലാണെന്നാണ് നാട്ടുകാരുടെ ആരോപണം.

രാവിലെയും വൈകുന്നേരങ്ങളിലും മണിക്കൂറുകളോളം പുഴയിൽ ചിലവഴിച്ചിട്ടാണ് ഇവ വനമേഖലകളിലേയ്ക്ക് മടങ്ങുന്നത്.പുഴയിലെ പായൽ തിന്നുന്നതിനാണ് ആനക്കൂട്ടം എത്തുന്നതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP