Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ സൈക്കിൾ തുരുമ്പെടുത്ത് നശിച്ചു പോയി; പുതിയത് വാങ്ങാനായി പൈസ കുടുക്കയിൽ ഇട്ട് വച്ചിരിക്കുകയായിരുന്നു; കൂട്ടുകാരി ഫോണില്ലെന്ന് പറഞ്ഞപ്പോൾ നല്ല സങ്കടമുണ്ടായി; വീട്ടിലെത്തി കുടുക്ക പൊട്ടിച്ച് അച്ഛന്റെ കയ്യിൽ നൽകിയിട്ട് ഒരു ഫോൺ വാങ്ങണമെന്ന് പറഞ്ഞു; പിനെ പുതിയ കുടുക്ക തയ്യാറാക്കി; അത് നിറഞ്ഞിട്ട് വേണം പുതിയ സൈക്കിൾ വാങ്ങാൻ; സഹപാഠിയുടെ പഠന വിഷമം അറിഞ്ഞ് മൊബൈൽ വാങ്ങി നൽകിയ കൂട്ടുകാരി; കുതിരപ്പന്തി സ്‌കൂളിലെ ശ്രീപാർവ്വതി എന്ന കൊച്ചു മിടുക്കിക്ക് കൈയടിക്കാം

എന്റെ സൈക്കിൾ തുരുമ്പെടുത്ത് നശിച്ചു പോയി; പുതിയത് വാങ്ങാനായി പൈസ കുടുക്കയിൽ ഇട്ട് വച്ചിരിക്കുകയായിരുന്നു; കൂട്ടുകാരി ഫോണില്ലെന്ന് പറഞ്ഞപ്പോൾ നല്ല സങ്കടമുണ്ടായി; വീട്ടിലെത്തി കുടുക്ക പൊട്ടിച്ച് അച്ഛന്റെ കയ്യിൽ നൽകിയിട്ട് ഒരു ഫോൺ വാങ്ങണമെന്ന് പറഞ്ഞു; പിനെ പുതിയ കുടുക്ക തയ്യാറാക്കി; അത് നിറഞ്ഞിട്ട് വേണം പുതിയ സൈക്കിൾ വാങ്ങാൻ; സഹപാഠിയുടെ പഠന വിഷമം അറിഞ്ഞ് മൊബൈൽ വാങ്ങി നൽകിയ കൂട്ടുകാരി; കുതിരപ്പന്തി സ്‌കൂളിലെ ശ്രീപാർവ്വതി എന്ന കൊച്ചു മിടുക്കിക്ക് കൈയടിക്കാം

ആർ പീയൂഷ്

കൊല്ലം: ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോണില്ലാതെ വിഷമിച്ച വിദ്യാർത്ഥിനിക്ക് സഹപാഠിയുടെ കൈതാങ്. സൈക്കിൾ വാങ്ങാനായി സ്വരുകൂട്ടിവച്ച പണം കുടുക്ക പൊട്ടിച്ചെടുത്ത് സഹപാഠിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി മാതൃകയായിരിക്കുകയാണ് ഒരു നാലാം കാലാസ്സുകാരി. കുതിരപന്തി ഗവ.എൽ.പി.സ്‌ക്കൂളിലെ വിദ്യാർത്ഥിനിയും വള്ളികുന്നം തച്ചിരേത്ത് തറയിൽ പ്രജു- ധന്യാരാജൻ ദമ്പതികളുടെയും മകളായ ശ്രീ പാർവ്വതിയാണ് സഹപഠിക്ക് സ്നേഹ സമ്മാനമായി സ്മാർട്ട് ഫോൺ വാങ്ങി നൽകിയത്.

ലോക്ക് ഡൗണിനെ തുടർന്ന് സ്‌ക്കൂൾ പഠനം ഓൺ ലൈനിലേക്ക് മാറിയതോടെയാണ് ശ്രീ പാർവ്വതിയുടെ സഹപാഠി ഏറെ വിഷമത്തിലായത്. അമ്മ ഉപേക്ഷിച്ചു പോയ കുട്ടിയെ നോക്കി വളർത്തുന്നത് അച്ഛമ്മയാണ്. തഴവാ മുല്ലശ്ശേരിൽ ജങ്ഷന് സമീപമാണ് ശ്രീ പാർവ്വതിയുടെ സഹപാഠിയുടെ വീട് ഏറെ നിർദ്ധന കുടുംബത്തിലെ അംഗമാണ്. ചലച്ചിത്ര പിന്നണി ഗായിക ചിത്ര അയ്യരുടെ വീട്ടിലെ ജോലിക്കാരിയാണ് അച്ഛമ്മ.

തുച്ഛമായ വരുമാനത്തിൽ ഏറെ ബുദ്ധിമുട്ടി ജീവിതം രണ്ടറ്റത്തും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നതിനിടയിലാണ് ഓൺലൈൻ ക്ലാസ്സിന് കുട്ടിക്ക് സ്മാർട്ട് ഫോൺ വേണമെന്ന് അറിയുന്നത്. ഫോൺ വാങ്ങാൻ പണമില്ലാത്തതിനാൽ അടുത്തുള്ള വീട്ടിലെ ഫോണിലാണ് ക്ലാസ്സിൽ കുട്ടി പങ്കെടുത്തു കൊണ്ടിരുന്നത്. തുടർച്ചയായി ക്ലാസ്സിൽ പങ്കെടുക്കേണ്ടതായിട്ടുള്ളതിനാൽ പലപ്പോഴും ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. ഈ വിഷമം കുട്ടി ശ്രീപാർവ്വതിയോട് പറയുകയുണ്ടായി.

തനിക്ക് എല്ലാവരെ പോലെയും എപ്പോഴും ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്നായിരുന്നു സങ്കടം പറഞ്ഞത്. ഏറെ വിഷമത്തോടെ തന്റെ പ്രിയ കൂട്ടുകാരിയുടെ വാക്കുകൾ കേട്ട ശ്രീ പാർവ്വതി തനിക്ക് സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിവച്ച പണമടങ്ങിയ കുടുക്ക പൊട്ടിച്ചു. പിതാവിനോട് തന്റെ കൂട്ടുകാരിയുടെ സങ്കടം പറഞ്ഞു. ഫോൺ വാങ്ങാൻ കുടുക്കയിലെ പണം തികഞ്ഞില്ല. പിതാവ് പ്രജുവാണ് ബാക്കി തുക കൂടി കൂട്ടിനൽകി സ്മാർട്ട് ഫോൺ വാങ്ങിയത്. കഴിഞ്ഞ ദിവസം സ്‌ക്കൂളിലെ പ്രഥമാധ്യാപിക സബീനയും ആദ്ധ്യാപികമാരായ അമല, രാധിക, ഹർഷ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീപാർവ്വതി സഹപാഠിക്ക് മൊബൈൽ ഫോൺ സമ്മാനിച്ചു.

എന്റെ സൈക്കിൾ തുരുമ്പെടുത്ത് നശിച്ചു പോയി. പുതിയ ഒരു സൈക്കിൾ വാങ്ങാനായി അമ്മമ്മയും അച്ഛനും മറ്റുള്ളവരുമൊക്കെ തന്നിരുന്ന പൈസ കുടുക്കയിൽ ഇട്ട് വച്ചിരിക്കുകയായിരുന്നു. കൂട്ടുകാരി ഫോണില്ലെന്ന് പറഞ്ഞപ്പോൾ നല്ല സങ്കടമുണ്ടായി. വീട്ടിലെത്തി കുടുക്ക പൊട്ടിച്ച് അച്ഛന്റെ കയ്യിൽ നൽകിയിട്ട് ഒരു ഫോൺ വാങ്ങണമെന്ന് പറഞ്ഞു.

അച്ഛൻ ബാക്കി പൈസ കൂടി ഇട്ടാണ് ഫോൺ വാങ്ങിയത്. ഫോൺ നൽകിയപ്പോൾ അവൾക്ക് ഒരുപാട് സന്തോഷമായി. ടീച്ചർമാരൊക്കെ എനിക്ക് കൺഗ്രാജുലേഷൻ തന്നു. പുതിയ കുടുക്ക തയ്യാറാക്കി വച്ചിട്ടുണ്ട്, ഇനി അത് നിറഞ്ഞിട്ട് വേണം പുതിയ സൈക്കിൾ വാങ്ങാൻ. ശ്രീ പാർവ്വതി പറഞ്ഞു. ശ്രീ പാർവ്വതിയുടെ പിതാവ് ടി.എസ് പ്രജു അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP