Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയകാലത്ത് സ്ലാബുകൾ തമ്മിൾ അടർന്നു മാറി അപകടാവസ്ഥയിൽ ആയി; കോടികൾ ചിലവഴിച്ച് പുനർനിർമ്മിച്ച് ഉദ്ഘാടം ചെയ്തത് ഒരു മാസം മുമ്പ്; ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാകുമ്പോൾ കോൺക്രീറ്റും ടാറുമിളകി കമ്പികൾ പുറത്തേക്ക് വന്നു; അഞ്ച് കിലോ സിമന്റ് കവറിൽ കൊണ്ടുവന്ന് കുഴികളടച്ച് നാട്ടുകാരുടെ കണ്ണിൽപൊടിയിട്ട് അധികൃതർ; കരുളായിപ്പാലം കേരളത്തിലെ മറ്റൊരു പാലാരിവട്ടം പാലമാകുമ്പോൾ

പ്രളയകാലത്ത് സ്ലാബുകൾ തമ്മിൾ അടർന്നു മാറി അപകടാവസ്ഥയിൽ ആയി; കോടികൾ ചിലവഴിച്ച് പുനർനിർമ്മിച്ച് ഉദ്ഘാടം ചെയ്തത് ഒരു മാസം മുമ്പ്; ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാകുമ്പോൾ കോൺക്രീറ്റും ടാറുമിളകി കമ്പികൾ പുറത്തേക്ക് വന്നു; അഞ്ച് കിലോ സിമന്റ് കവറിൽ കൊണ്ടുവന്ന് കുഴികളടച്ച് നാട്ടുകാരുടെ കണ്ണിൽപൊടിയിട്ട് അധികൃതർ; കരുളായിപ്പാലം കേരളത്തിലെ മറ്റൊരു പാലാരിവട്ടം പാലമാകുമ്പോൾ

ജാസിം മൊയ്ദീൻ

മലപ്പുറം; കഴിഞ്ഞ പ്രളയകാലത്ത് സ്ലാബുകൾ തമ്മിൽ അകന്നുമാറി അപകടാവസ്ഥയിലായ പാലമാണ് നിലമ്പൂർ കരുളായിയിലെ പാലം. പിന്നീട് 2.46 കോടി രൂപ ചിലവഴിച്ച് പുനർനിർമ്മിച്ച പാലം കഴിഞ്ഞ മാസമാണ് വീണ്ടും പൂർണ്ണരീതിയിലുള്ള ഗതാഗതത്തിനായി തുറന്നുകൊടുത്തത്. എന്നാൽ തുറന്നുകൊടുത്ത് ഒരു മാസം പിന്നിട്ടപ്പോഴേക്ക് പാലം വീണ്ടും തകർന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്.

പാലത്തിന്റെ സ്ലാബുകൾക്കിടയിൽ സ്ഥാപിച്ച ഇരുമ്പ് പട്ടകൾ മുകളിലേക്ക് ഉയർന്നു നിൽക്കുന്ന അവസ്ഥയിലാണിപ്പോൾ. ഉയർന്ന ചൂടിൽ പാലത്തിന്റെ സ്ലാബുകൾ വികസിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഇത്തരത്തിൽ പാലത്തിന്റെ സ്ലാബുകൾക്കിടയിൽ ചെറിയ വിടവുകളുണ്ടാക്കി ഇത്തരം പട്ടകളിടുന്നത്.

ഈ പട്ടകളാണ് ഇപ്പോൾ പാലത്തിന്റെ നിരപ്പിൽ നിന്നും മുകളിലേക്ക് ഉയർന്നുനിൽക്കുന്ന അവസ്ഥയിലുള്ളത്. കോടികൾ ചെലവഴിച്ച് പുനർനിർമ്മാണം പൂർത്തിയാക്കി ഒരു മാസം പിന്നിടുമ്പോഴേക്കും പാലം തകർന്നതിൽ അഴിമതി ആരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തെത്തി. പാലത്തിൽ കമ്പികൾ ഉയർന്നു നിന്ന ഭാഗത്ത് ബൈക്ക് യാത്രികർ അപകടത്തിൽപെടുകയും കൂടി ചെയ്തതോടെ നാട്ടുകാരുടെ പ്രതിഷേധം വർദ്ധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്ത് മാസമുണ്ടായ മലവെള്ളപ്പാച്ചിലിൽ വനത്തിൽ നിന്നും വലിയ മരങ്ങൾ പാലത്തിന്റെ തൂണുകളിലും കൈവരികളിലും വന്നടിഞ്ഞാണ് കരുളായിപ്പാലത്തിന്റെ നാല് സ്ലാബുകൾ രണ്ടടിയോളം തെന്നിമാറിയത്. അന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാത്രം ഉപയോഗിച്ച പാലം പിന്നീട് അടച്ചിടുകയായിരുന്നു. അതിന് ശേഷം 2.46 കോടി രൂപ ചെലവഴിച്ച് ജൂൺ മാസം ആദ്യത്തിലാണ് പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

ഈ പാലമാണ് ഇപ്പോൾ വീണ്ടും അപകടാവസ്ഥയിലായിരിക്കുന്നത്. ഇതോടെ പാലത്തിന്റെ പുനർനിർമ്മാണത്തിൽ അഴിമതിയാരോപിച്ച് യൂത്ത് കോൺഗ്രസ്, മുസ്ലിംയൂത്ത് ലീഗ് എന്നീ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പാലത്തിന്റെ പുനർനിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

നാട്ടുകാരുടെയും പ്രതിഷേധം ശക്തമായതോടെ പാലത്തിന്റെ ഇരുമ്പ് കമ്പികൾ കണ്ടെത്തിയ ഭാഗത്ത് കോൺക്രീറ്റിട്ട് കുഴിയടച്ചിരിക്കുകയാണ് അധികൃതർ. ഇത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള ശ്രമമാണെന്ന് യൂത്ത് ലീഗ് കരുളായി മണ്ഡലം കമ്മറ്റി ആരോപിച്ചു. ഇത്രയും വലിയ പാലത്തിന്റെ കുഴിയടക്കാൻ ഒരു ചെറിയ കവറിൽ അഞ്ച്കിലോ സിമന്റുമായാണ് ജോലിക്കാരെത്തിയതെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു.

അതേ സമയം പാലത്തിന്റെ നിർമ്മാണത്തിലുണ്ടായ അപാകതയാണ് ഇത്രപെട്ടെന്ന് ഇരുമ്പ് പട്ടകൾ പുറത്തേക്ക് വരാനുള്ള കാരണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. വലിയ ചൂടുണ്ടാകുന്ന സമയത്ത് സ്ലാബുകൾ വികസിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പാലങ്ങളുടെ സ്ലാബുകൾക്കിടയിൽ ഇത്തരത്തിലുള്ള വിടവുകളുണ്ടാക്കുന്നത്.

ഇതിനായി അത്യാധുനിക മാതൃകകൾ നിലവിലുള്ളപ്പോൾ ഈ പഴയ രീതി അവലംബിച്ചതാണ് പാലം ഇത്രപെട്ടെന്ന് തകരാനുള്ള കാരണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP