Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയോജന ദിനത്തിൽ പിതാവിനെ തല്ലിയ പ്രതി പിടിയിൽ; രതീഷ് പിടിയിലായത് ചുനക്കര പെട്രോൾ പമ്പിന് സമീപത്ത് നിന്ന്; ചുമത്തിയിരിക്കുന്നത് വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ; കഞ്ചാവു കേസിലും പ്രതിയായ 29കാരൻ ഒളിവിൽ പോയത് പിതാവിനെ തല്ലുന്ന വീഡിയോ വൈറലായതിന് പിന്നാലെ; പ്രതിയുടെ അറസ്റ്റ് കുറത്തികാട് എസ്ഐയുടെ നേതൃത്വത്തിൽ

വയോജന ദിനത്തിൽ പിതാവിനെ തല്ലിയ പ്രതി പിടിയിൽ; രതീഷ് പിടിയിലായത് ചുനക്കര പെട്രോൾ പമ്പിന് സമീപത്ത് നിന്ന്; ചുമത്തിയിരിക്കുന്നത് വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ; കഞ്ചാവു കേസിലും പ്രതിയായ 29കാരൻ ഒളിവിൽ പോയത് പിതാവിനെ തല്ലുന്ന വീഡിയോ വൈറലായതിന് പിന്നാലെ; പ്രതിയുടെ അറസ്റ്റ് കുറത്തികാട് എസ്ഐയുടെ നേതൃത്വത്തിൽ

മറുനാടൻ ഡെസ്‌ക്‌

മാവേലിക്കര; വയോജന ദിനത്തിൽ പിതാവിനെ അതിക്രൂരമായി മർദ്ദിച്ച വീഡിയോ ഒരു നടുക്കത്തോടയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിതാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ അടങ്ങുന്നതായിരുന്നു വീഡിയോ. പിതാവിനെ നിലത്തിട്ട് ചവിട്ടുകയും വലിച്ച് ഇഴയ്ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലെ പ്രതിയാണ് ഇപ്പോൾ പൊലീസ് പിടിയിലായിരിക്കുന്നത്.

തെക്കേക്കര ഉമ്പർനാട് കാക്കാനപ്പള്ളിൽ കിഴക്കതിൽ രതീഷി(29)നെയാണ് പൊലീസ് പിടികൂടിയത്. കുറത്തികാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.താൻ സൂക്ഷിച്ചുവച്ചിരുന്ന മദ്യം എടുത്തെന്നാരോപിച്ചാണ് ഒക്ടോബർ ഒന്നിന് പിതാവ് രഘുവിനെ രതീഷ് മർദ്ദിച്ചത്. ദൃക്സാക്ഷികളിലൊരാൾ മൊബൈലിൽ ചിത്രീകരിച്ച വീഡിയോ ഗ്രീൻകേരള എന്ന ഫേസ്‌ബുക്ക് പേജിൽ, പരിസ്ഥിതി പ്രവർത്തകൻ മുജീബ് റഹ്മാൻ, പോസ്റ്റ് ചെയ്തു. ഈ വീഡിയോ പിന്നീട് വൈറലായി.

വീഡിയോ ശ്രദ്ധയിൽപെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രതീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് രതീഷിനെതിരെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. രതീഷ് പിതാവിനെ അസഭ്യം പറഞ്ഞ് ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.

സംഭവത്തിനു ശേഷം ഒളിവിൽ പോയ രതീഷിനായി പൊലീസ് തെരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം ചുനക്കരയിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് കുറത്തികാട് എസ്ഐ എസി വിപിനാണ് രതീഷിനെ പിടികൂടിയത്. ഇയാൾ മുമ്പ് മാവേലിക്കരയിൽ കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP