Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജവാർത്ത എന്ന പരിഹസിച്ച പിടിഎ റഹീം എംഎൽഎയ്ക്ക് ഇനി നാവടക്കാം; കുന്നമംഗലം റവന്യുവകുപ്പ് ഭൂമിയിൽ അനധികൃത നിർമ്മാണം പരിശോധിച്ച് നടപടിക്ക് മന്ത്രിയുടെ നിർദ്ദേശം; മണ്ണെടുപ്പും മരം മുറിയും ആദ്യ റിപ്പോർട്ട് ചെയ്തത് മറുനാടൻ

വ്യാജവാർത്ത എന്ന പരിഹസിച്ച പിടിഎ റഹീം എംഎൽഎയ്ക്ക് ഇനി നാവടക്കാം; കുന്നമംഗലം റവന്യുവകുപ്പ് ഭൂമിയിൽ അനധികൃത നിർമ്മാണം  പരിശോധിച്ച് നടപടിക്ക് മന്ത്രിയുടെ നിർദ്ദേശം; മണ്ണെടുപ്പും മരം മുറിയും ആദ്യ റിപ്പോർട്ട് ചെയ്തത് മറുനാടൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: കുന്നമംഗലം റവന്യു വകുപ്പ് ഭൂമിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള മാധ്യമ വാർത്തകൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ റവന്യു വകുപ്പ് മന്ത്രിയുടെ നിർദ്ദേശം. ജില്ലാ കലക്ടറോടാണ് മന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്. അനധികൃതമാണെന്ന് കാണുന്ന പക്ഷം തുടർ നടപടികൾ സ്വീകരിക്കുന്നതിനും റവന്യു മന്ത്രി ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.

ഇതോടെ മാധ്യമ വാർത്തകളെ പരിഹസിച്ച പി ടി എ റഹിം എം എൽ എയ്ക്കും തിരിച്ചടിയായി. ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് കുന്ദമംഗലത്ത് ഡെപ്യൂട്ടി തഹസിൽദാർ ഓഫീസിന്റെ ഭൂമിയിൽ നിന്ന് മണ്ണെടുക്കുകയും മരങ്ങൾ മുറിച്ചു നീക്കുകയും ചെയ്തതെന്നായിരുന്നു കരാറുകാരൻ പറഞ്ഞിരുന്നത്. റവന്യു വകുപ്പിന്റെ കൈവശത്തിൽ കുന്ദമംഗലത്ത് അവശേഷിക്കുന്ന 32 സെന്റ് ഭൂമിയിലെ മരങ്ങളാണ് മുറിച്ചു മാറ്റുന്നത്. വ്യാപകമായ തോതിൽ ഇവിടെ നിന്ന് മണ്ണ് കടത്തുകയും ചെയ്യുന്നുണ്ട്.

റവന്യു വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഒഴിവു ദിവസങ്ങളിൽ ഇവിടെ മരങ്ങൾ മുറിച്ചു മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ തങ്ങൾക്കിതിനെപ്പറ്റി ഒന്നും അറിയില്ലെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നത്. റവന്യു വകുപ്പ് അറിയാതെ ഭ്രമി കൈമാറ്റം ചെയ്യാനോ അതിൽ പ്രവർത്തനങ്ങൾ നടത്താനോ പാടില്ലെന്ന് ഉത്തരവുണ്ട്. എന്നാൽ സമീപത്ത് നിർമ്മിച്ച മിനി സിവിൽ സ്റ്റേഷന് പാർക്കിങ് സൗകര്യം ഒരുക്കാൻ വേണ്ടിയെന്ന പേരിലാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.

മിനി സിവിൽ സ്റ്റേഷന് ഓഫീസിന് സ്ഥലം വേണമെന്ന് എം എൽ എ ആവശ്യപ്പെട്ടിരുന്നു. കലക്ടറും എം എൽ എയും ഇത് സംബന്ധിച്ച് ചർച്ചകളും നടത്തിയിരുന്നു. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മണ്ണെടുക്കുകയും മരങ്ങൾ മുറിക്കുകയും ചെയ്തതെന്നാണ് കരാറുകാരൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ കലക്ടർ ഇത് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ലെന്നായിരുന ഉദ്യോഗസ്ഥരുടെ പ്രതികരണം. റവന്യൂ ഡിപ്പാർട്ട്‌മെന്റിനെ നോക്കുകുത്തിയാക്കിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. മറുനാടനിൽ വാർത്ത വന്നതിന് പിന്നാലെ മറ്റു ചില മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വാർത്ത വന്നു.

ഇതോടെയാണ് വാർത്ത നൽകിയ സുപ്രഭാതം റിപ്പോർട്ടർക്കെതിരെ പി ടി എ റഹിം എം എൽ എ രംഗത്തുവന്നത്. വ്യാജ വാർത്തയാണെന്നും പറഞ്ഞ് എം എൽ എ ഫേസ് ബുക്കിൽ പോസ്റ്റും ഇട്ടു. ഭൂമിക്ക് പിന്നിലുള്ള സർക്കാർ കെട്ടിടം നിർമ്മിച്ചതും റവന്യു ഭൂമിയിലാണ്. പള്ളിയിലേക്കുള്ള വഴിയും റവന്യൂ ഭൂമിയിലൂടെയാണ്. പ്രവർത്തികൾ പ്രദേശത്തെ ജനങ്ങൾ കാണുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ മിനി സിവിൽ സ്റ്റേഷന് റവന്യു ഭൂമി വിട്ടു നൽകിയതാണ്. എന്നാൽ വിട്ടു നൽകാത്ത റവന്യു ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചു മാറ്റുന്നതെങ്ങനെയെന്നാണ് റവന്യു വകുപ്പ് ജീവനക്കാർ ചോദിക്കുന്നത്.

റവന്യു ഭൂമിയിലൂടെയാണോ പള്ളിയിലേക്കുള്ള വഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും മന്ത്രിയുടെ നിർദ്ദേശപ്രകാരം കലക്ടർ നിർദ്ദേശിച്ച ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ജില്ലയിൽ വില്ലേജ് ഓഫീസുകൾ പലതും സ്ഥലമില്ലാത്തതിനാൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കുന്ദമംഗലം പരിധിയിലുള്ള വില്ലേജ് ഓഫീസുകളുകളുടെ നിയന്ത്രണം ഡെപ്യൂട്ടി തഹസിൽദാർ ഓഫീസിന്റെ പരിധിയിലാണ്. കുന്ദമംഗലം താലൂക്ക് രൂപീകരണം എന്ന നാട്ടുകാരുടെ ആവശ്യം സാക്ഷാത്ക്കരിക്കപ്പെട്ടാൽ ഓഫീസ് കേന്ദ്രം ആയി പ്രവർത്തിക്കാൻ ഉദ്ദേശിച്ച ഭൂമി ആണ് ഇവിടെ അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിലാണ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാനുള്ള മന്ത്രിയുടെ നിർദ്ദേശമുണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP