Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുണ്ടന്നൂർ വെടിക്കെട്ട് അപകടം; പൊട്ടിത്തെറിയുടെ കാരണം അമിട്ടിനുഉപയോഗിക്കുന്ന കരിമരുന്ന് മിശ്രിതത്തിൽ തീപടർന്നതാണെന്ന് പ്രാഥമിക നിഗമനം; ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ ; കേസടുത്തത് എക്‌സ്‌പ്ലോസീവ് വകുപ്പ് ചുമത്തി; അളവിലധികം വെടിമരുന്ന് സൂക്ഷിച്ചിരുന്നോയെന്നും പരിശോധന

കുണ്ടന്നൂർ വെടിക്കെട്ട് അപകടം; പൊട്ടിത്തെറിയുടെ കാരണം അമിട്ടിനുഉപയോഗിക്കുന്ന കരിമരുന്ന് മിശ്രിതത്തിൽ തീപടർന്നതാണെന്ന് പ്രാഥമിക നിഗമനം; ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ ; കേസടുത്തത് എക്‌സ്‌പ്ലോസീവ് വകുപ്പ് ചുമത്തി; അളവിലധികം വെടിമരുന്ന് സൂക്ഷിച്ചിരുന്നോയെന്നും പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ കുണ്ടന്നൂരിൽ വെടിക്കെട്ട് അപകടത്തിന് കാരണമായത് അമിട്ട് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കരിമരുന്ന് മിശ്രിതത്തിൽ തീപടർന്നതാണ് പ്രാഥമിക നിഗമനം. പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ലൈസൻസിയെയും സ്ഥല ഉടമയെയും കസ്റ്റഡിയിലെടുത്തു.ലൈൻസി ശ്രീനിവാസൻ, ഉടമ സുന്ദരേശൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എക്‌സ്‌പ്ലോസീവ് വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

വടക്കാഞ്ചേരി സ്വദേശി ശ്രീനിവാസൻ എന്നയാളുടെ ലൈസൻസിലുള്ള വെടിപ്പുരയിലാണ് സ്‌ഫോടനമുണ്ടായത്. കുണ്ടന്നൂരിലെ പാടത്തിന് നടുവിലായിരുന്നു വെടിപ്പുര. അപകടത്തില് പരിക്കേറ്റ കാവശ്ശേരി സ്വദേശി മണികണ്ഠൻ ഉൾപ്പടെ അഞ്ച് പേരാണ് പടക്കപ്പുരയിൽ ജോലി ചെയ്തിരുന്നത്.വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് തുടങ്ങിയപ്പോൾ നാല് തൊഴിലാളികൾ കുളിക്കാനായി പോയിരിക്കുകയായിരുന്നു.

പുക ഉയരുന്നത് കണ്ട് മണികണ്ഠൻ മടങ്ങിയെത്തി വെള്ളം ഒഴിച്ച് കെടുത്താൻ ശ്രമിച്ചു. തുടർന്നുണ്ടായ പൊട്ടിത്തെറിയിലാണ് മണികണ്ഠന് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ വെടിക്കെട്ട് പുരക്ക് സമീപത്ത് എത്താതിരുന്നതിനാൽ രക്ഷപ്പെട്ടു.
സ്‌ഫോടനത്തിന്റെ പ്രകമ്പനം അത്താണി, ഓട്ടുപാറ, വടക്കാഞ്ചേരി മേഖലയിൽ അനുഭവപ്പെട്ടു. പ്രദേശത്തെ വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ജനൽ ചില്ലുകൾ തകർന്നു.

ഭൂകമ്പമെന്നാണ് ആദ്യം ആളുകൾ കരുതിയത്. പിന്നീടാണ് വെടുപ്പുരയ്ക്ക് തീപിടിച്ചതാണെന്ന് മനസ്സിലായത്. വടക്കാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘവും പൊലീസും കുണ്ടന്നൂരിലെ വയൽക്കരയിലേക്ക് പാഞ്ഞെത്തിയപ്പോഴേക്ക് വെടിപ്പുര പൂർണമായും കത്തിയമർന്നിരുന്നു. നാലു തെങ്ങുകളും ഒരു മരവും കടപുഴകി. സ്‌ഫോടനം നടന്ന സ്ഥലത്ത് അഞ്ചടി താഴ്ചയിൽ കുഴിരൂപപ്പെട്ടു.

പടക്ക ശാലയിൽ ഗുരതരമായി പൊള്ളലേറ്റ നിലയിലായിരുന്നു മണികണ്ഠൻ. തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മണികണ്ഠന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി.അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്നത് പരിശോധിച്ചു വരികയാണെന്ന് ഫയർ ഓഫീസർ അറിയിച്ചു. ജില്ലാ ഭരണകൂടവും പൊലീസും പ്രത്യേകം പരിശോധനകൾ നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP