Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉദ്ഘാടന ദിവസം മോദിക്കൊപ്പമെത്തിയ കുമ്മനത്തെ ട്രോളാൻ ചർച്ചയാക്കിയത് പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യമെന്ന പഴഞ്ചെല്ല്; ഒടുവിൽ പാളത്തിനിടയിലേക്ക് ഓടിക്കയറിയ പൂച്ച വലച്ചതുകൊച്ചി മെട്രോ അധികാരികളേയും ഫയർഫോഴ്‌സിനേയും പൊലീസിനേയും; വെറ്റില സാക്ഷിയായത് വമ്പൻ ഗതാഗത കുരുക്കിനും; മെട്രോയിലെ 'കുമ്മനടി' ചർച്ചയാക്കാൻ ഇപ്പോഴിതാ 'കുറിഞ്ഞി പൂച്ചയും'

ഉദ്ഘാടന ദിവസം മോദിക്കൊപ്പമെത്തിയ കുമ്മനത്തെ ട്രോളാൻ ചർച്ചയാക്കിയത് പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യമെന്ന പഴഞ്ചെല്ല്; ഒടുവിൽ പാളത്തിനിടയിലേക്ക് ഓടിക്കയറിയ പൂച്ച വലച്ചതുകൊച്ചി മെട്രോ അധികാരികളേയും ഫയർഫോഴ്‌സിനേയും പൊലീസിനേയും; വെറ്റില സാക്ഷിയായത് വമ്പൻ ഗതാഗത കുരുക്കിനും; മെട്രോയിലെ 'കുമ്മനടി' ചർച്ചയാക്കാൻ ഇപ്പോഴിതാ 'കുറിഞ്ഞി പൂച്ചയും'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനയാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യാത്ര ചെയ്ത കുമ്മനം രാജശേഖരനെതിരെ സോഷ്യൽമീഡിയയുടെ പരിഹാസം ഏറെ ചർച്ചയായതായിരുന്നു. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യമെന്ന പഴഞ്ചെല്ല് ഓർമ്മിക്കുന്നതാണെന്ന വിമർശനമാണ് അന്ന് കുമ്മനത്തിനെതിരെ ഉയർന്നത്.

അന്ന് ട്രോളുകളിൽ എത്തിയ പൂച്ചയാണ് ഒരാഴ്ചയായി കൊച്ചി മെട്രോയുടെ തലവേദന. ഒടുവിൽ പഴഞ്ചൊല്ലിന് പുറത്തുള്ള യഥാർത്ഥ പൂച്ച മെട്രോയിൽ എത്തിയപ്പോൾ വലഞ്ഞത് ഫയർഫോഴ്‌സുകാരാണ്. മെട്രോയുടെ പാലത്തിനുള്ളിൽ കുടുങ്ങി എങ്ങനോട്ട് പോകണമെന്ന് അറിയാതെ വലഞ്ഞ പൂച്ചയെ രക്ഷിക്കാൻ ഫയർഫോഴ്‌സുകാരും വിയർത്തു. മെട്രോ പാളത്തിൽ അറിയാതെ കുടുങ്ങിയ പൂച്ച അങ്ങനെ കൊച്ചിക്കാർക്ക് തലവേദനയുമായി. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോടെ മലയാളിക്ക് മുന്നിലെത്തിയ കളിയാക്കൽ വാക്കായിരുന്നു 'കുമ്മനടി'. വിളിക്കാത്ത സ്ഥലത്ത് വലിഞ്ഞു കേറുന്നവരെ പരിഹസിക്കാനായിരുന്നു ഈ വാക്ക് ഉപയോഗിച്ചത്. പിന്നീട് ദീപയടി പോലെ പലതുമെത്തി. ഈ ഗണത്തിലെ കുമ്മനടി വീണ്ടും ചർച്ചയാക്കുകയാണ് മെട്രോയിലെ കറുമ്പൻ പൂച്ച.

ആറു ദിവസമായി ഈ പാലത്തിൽ പൂച്ചയുണ്ട്. എങ്ങനെയോ വലിഞ്ഞു കയറിയതാണ്. അല്ലെങ്കിൽ ട്രാക്കിലൂടെ താഴെ എത്തിയതും. ഇത് പാലത്തിന് താഴെയുള്ളവർ കണ്ടു. പൂച്ചയുടെ ഓട്ടവും വെപ്രാവളവും മനസ്സിലാക്കി രക്ഷിക്കാൻ നാട്ടുകാർ തുനിഞ്ഞു. എന്നാൽ കൊച്ചി മെട്രോക്കാർ കേസെടുക്കുമെന്നതിനാൽ ശ്രമം ഉപേക്ഷിച്ചു. ഇതിന് ശേഷം മെട്രോക്കാരെ കാര്യം അറിയിച്ചു. എന്നാൽ പൂച്ചയെ കാര്യമാക്കാതെ വണ്ടി ഓട്ടം തുടർന്നു. ഇതോടെ നാട്ടുകാർ മാതൃഭൂമിയെ വിവരം അറിയിച്ചു. ട്രാക്കിലെ പാളത്തിൽ കുടുങ്ങിയ പൂച്ചയുടെ കഥ വാർത്തായായി. മൃഗ സ്‌നേഹികൾ ഓടിയെത്തി. ഇതോടെ മെട്രോയും ഫയർഫോഴ്‌സും പൂച്ച പിടിത്തത്തിനെത്തി. ഇതോടെയാണ് 'കുമ്മനടി' വീണ്ടും മെട്രോയിലെത്തിയത്.

വൈറ്റില ജംങ്ഷന് സമീപമുള്ള ട്രാക്കിലെ പില്ലറുകൾക്കിടയിൽ ആറു ദിവസമായി പൂച്ച കുടുങ്ങി കിടക്കുകയായിരുന്നു. ഇന്ന് രാവിലെ പൂച്ചയെ രക്ഷപ്പെടുത്താൻ മെട്രോ അധികൃതർ ഫയർ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. വലിയ ക്രെയിനുകളും വലകളും വിരിച്ചാണ് പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പില്ലറുകൾക്കിടയിൽ കയറിയെങ്കിലും കൂടുതൽ ഇടുങ്ങിയ ഭാഗത്തേയ്ക്ക് പൂച്ച നീങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമായത്. വൈറ്റിലയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്ന റോഡിൽ ഗതാഗതം നിയന്ത്രിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നത്. വൈറ്റില ജംങ്ഷന് സമീപമാണ് സംഭവം. പൂച്ചയെ സുരക്ഷിതമായി പിടികൂടി രക്ഷിക്കാനുള്ള ശ്രമമാണ് ഫയർ ഫോഴ്സ് ശ്രമിക്കുന്നത്.

ഗതാഗതം നിയന്ത്രിച്ചതോടെ വാഹനങ്ങളുടെ നിര രൂപപ്പെട്ടിട്ടുണ്ട്. ഇടുങ്ങിയ പില്ലറുകൾക്കിടയിൽ അങ്ങും ഇങ്ങും ഓടി നടക്കുന്ന പൂച്ചയെ വലയിലാക്കുക എന്ന ഏറെ ശ്രമകരമായ ജോലിയാണ് ഫയർഫോഴ്സ് ഏറ്റെടുത്തിരിക്കുന്നത്. മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. പൂച്ചയുടെ കരച്ചിൽ കേട്ടു പരിശോധിച്ചപ്പോഴാണു സംഭവം നാട്ടുകാർ അറിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നെങ്കിലും മെട്രോ തൂണിന്റെ മുകളിൽ കയറാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പൂച്ചയെ മോചിപ്പിക്കാൻ സാധിച്ചിരുന്നില്ല. മെട്രോ അധികൃതർ തന്നെ ക്രെയിൻ എത്തിച്ചതിനെ തുടർന്നാണ് ഞായറാഴ്ച പൂച്ചയെ പിടിക്കാൻ ശ്രമം തുടങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP