Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിന് ഡോ.അജിത് ശ്രീധരന് ദോഹയിൽ നേരിടേണ്ടി വന്നത് ക്രൂരമായ സൈബർ ആക്രമണം; ഒടുവിൽ ഓർത്തോ സ്പെഷ്യലിസ്റ്റ് ജോലി രാജിവച്ച് സങ്കടത്തോടെ മടക്കവും; ഡോക്ടർക്ക് പിന്തുണയുമായി കുമ്മനം രാജശേഖരൻ; പൗരത്വ ഭേദഗതിക്കെതിരെ പച്ചനുണ പ്രചരിപ്പിക്കുന്നത് വിധ്വംസക ശക്തികളെന്ന് കുമ്മനം

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിന് ഡോ.അജിത് ശ്രീധരന് ദോഹയിൽ നേരിടേണ്ടി വന്നത് ക്രൂരമായ സൈബർ ആക്രമണം; ഒടുവിൽ ഓർത്തോ സ്പെഷ്യലിസ്റ്റ് ജോലി രാജിവച്ച് സങ്കടത്തോടെ മടക്കവും; ഡോക്ടർക്ക് പിന്തുണയുമായി കുമ്മനം രാജശേഖരൻ; പൗരത്വ ഭേദഗതിക്കെതിരെ പച്ചനുണ പ്രചരിപ്പിക്കുന്നത് വിധ്വംസക ശക്തികളെന്ന് കുമ്മനം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: 'ജനാധിപത്യ രാജ്യമായ ഭാരതത്തിൽ എല്ലാ മത വിഭാഗങ്ങളും വളരെ സൗഹാർദ്ദപരമായാണ് കഴിയുന്നത്. ജാതിമതവർഗ്ഗവർണ്ണങ്ങൾക്കതീതമായി മാനുഷിക ജീവിത ധാർമ്മിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ഒരു നാട് കൂടിയാണ് ഭാരതം. അതുകൊണ്ട് വെറുപ്പിന്റെയും വിദ്വഷത്തിന്റെയും നേരിയ സ്വരം പോലും ഇവിടെ നിന്നും ഉയരാറില്ല. പക്ഷേ ഇപ്പോൾ കാണുന്നത് മതത്തിന്റെ പേരിൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് നടക്കാത്ത കാര്യങ്ങൾ നടന്നു എന്ന് പറഞ്ഞ് പച്ച നുണ ഈ നാട്ടിൽ പ്രചരിപ്പിക്കുകയാണ്. ചില വിധ്വംസക ശക്തികളാണ് ഇതിന് പിന്നിൽ. അതിനാൽ ഭാരതീയരെല്ലാം ഒറ്റക്കെട്ടായി നിന്ന് ഇതിനെതിരെ പോരാടണമെന്ന് 'കുമ്മനം രാജശേഖരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പൗരത്വ ബില്ലിനെ അനുകൂലിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് വ്യാപക സൈബർ ആക്രമണത്തിനിരയായ ദോഹയിലെ ഡോക്ടർ അജിത് ശ്രീധരന്റെ വീട്ടിൽ കുമ്മനം രാജശേഖരൻ സന്ദർശനം നടത്തിയതിന് ശേഷം മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ വിവരങ്ങൾ നാടൊട്ടുക്കും പ്രചരിപ്പിക്കുകയാണ് ചിലർ. ഒരു നിയമം പാസാക്കിയപ്പോൾ അതിൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ട് എന്ന് പ്രചരിപ്പിച്ച് ജനങ്ങളിൽ ആശങ്കയുണ്ടാക്കുകയാണ്. ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരണം നടത്താൻ മുഖ്യ മന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും ഞാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ തയ്യാറായില്ല. ഞാൻ അതിന് തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ അവരുടെ ഭാഗത്ത് നിന്നും വലിയ എതിർപ്പാണ് ഉണ്ടായത്. ഇതിൽ നിന്നു തന്നെ മനസ്സിലാകും ഇന്ന് കാണുന്ന ഈ പ്രശ്നങ്ങൾ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ് എന്ന്. ഇപ്പോഴും ഞാൻ മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും ആവശ്യപ്പെടുകയാണ് ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ഒരു പരസ്യ സംവാദത്തിന് തയ്യാറാണോ? തയ്യാറാവുന്നില്ല എങ്കിൽ ഇത് രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ് എന്നും കുമ്മനം പറഞ്ഞു.

കൂടാതെ മുസ്ലിം രാജ്യങ്ങളിൽ അവശത അനുഭവിക്കുന്ന ഹിന്ദുക്കൾക്കും സിക്കുകാർക്കും ബുദ്ധമതക്കാർക്കും ഒരിളവ് നൽകിയിട്ടുണ്ട്. കാരണം അവർ അവിടെ ന്യൂനപക്ഷമാണ്. ഇന്ത്യയിലെ ന്യൂന പക്ഷമായ മുസ്ലീങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽക്കുന്നില്ലേ...? ഇനി അഥവാ ആ രാജ്യങ്ങളിലും അവശത അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ അവർക്കും ഇളവ് നൽകുമെന്നും തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ മുസ്ലീ സംഘടനകൾ തയ്യാറാവണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

ദോഹയിലെ ജോലി രാജിവച്ച് നാട്ടിലെത്തിയ അജിത് ശ്രീധരന് എല്ലാവിധമായ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു കുമ്മനം കരുനാഗപ്പള്ളിയിലെത്തിയത്. അജിത് ശ്രീധരന് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ പറ്റി വിശദമായി ചോദിച്ചറിഞ്ഞു. മത വിദ്വേഷം പടർത്തുന്ന യാതൊരുവിധമായ വാക്കുകളും തന്റെ ഫെയ്സ് ബുക്കിൽ പോസ്റ്റിലുണ്ടായിരുന്നില്ല എന്ന് കുമ്മനം രാജശേഖരനോട് അജിത് ശ്രീധരൻ വിശദീകരിച്ചു കൊടുത്തു. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടും അദ്ദേഹം കാട്ടിക്കൊടുത്തു. സൈബർ ആക്രമണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള എല്ലാ സഹായവും കുമ്മനം വാഗ്ദാനം ചെയ്തു.

ഏതാനം ദിവസങ്ങൾക്ക് മുൻപാണ് പൗരത്വദേഗതി സമരം രണ്ടാം വിമോചന സമരമാണെന്നും, സംസ്‌കാരികനായകർ ശ്വാനന്മാർ ആണെന്നും ഡോ. അജിത് പോസിറ്റിട്ടത്. ഇദ്ദേഹത്തിനെതിരെ ശക്തമായ ജനരോഷമുണ്ടായതിനെ തുടർന്ന് ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നിന്ന് ഓർത്തോപീഡിക്സ് വിഭാഗം സ്പെഷ്യലിസ്റ്റ് ജോലി രാജിവയ്ക്കുകയായിരുന്നു. ഡോ.അജിത് എസ് മാളിയാടൻ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ അജിത് ശ്രീധരൻ രൂക്ഷവിമർശനങ്ങളുന്നയിച്ചത്.

നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാംവിമോചന സമരമെന്ന നിലയിൽ ഇപ്പോൾ പ്രക്ഷോഭങ്ങൾ നടക്കുന്നതെന്നും പറമ്പിലെ ചപ്പും ചവറും കൂട്ടിയിട്ട് തീക്കൊളുത്തി ക്രിമിനലുകളെ തെരുവിലിറക്കി പൊതുമുതൽ നശിപ്പിക്കുന്നതിനെ പൊതുജനപ്രക്ഷോഭമായി മഹത്വവൽക്കരിക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു അജിത് ശ്രീധരന്റെ വിവാദ പരാമർശം. ഏറ്റവും എളുപ്പും ഇളക്കിവിടാവുന്ന വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് കലാപം സൃഷ്ടിക്കുകയാണെന്ന് പറയുന്ന പോസ്റ്റ് പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ച സംസ്‌കാരികനായകരെ ശ്വാനന്മാരെന്നും വിശേഷിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP