Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

`അടൂർ ഗോപാലകൃഷണൻ ശ്രീരാമനെ അപമാനിച്ചിരിക്കുന്നു`; ഇത്‌പോലെ തികഞ്ഞ അസഹിഷ്ണുത കാണിച്ചാൽ മാപ്പ് പറഞ്ഞേ തീരൂ; ജയ് ശ്രീറാം വിഷയത്തിൽ വിഖ്യാത സംവിധായകൻ വിശദീകരണം തന്നേ മതിയാകൂവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ; ചന്ദ്രനിലേക്ക് അയക്കണമെന്ന് ബിജെപി നേതാവ് പറയുമ്പോൾ അടൂരിന് പിന്തുണയുമായി കോൺഗ്രസ് സിപിഎം നേതാക്കൾ

`അടൂർ ഗോപാലകൃഷണൻ ശ്രീരാമനെ അപമാനിച്ചിരിക്കുന്നു`; ഇത്‌പോലെ തികഞ്ഞ അസഹിഷ്ണുത കാണിച്ചാൽ മാപ്പ് പറഞ്ഞേ തീരൂ; ജയ് ശ്രീറാം വിഷയത്തിൽ വിഖ്യാത സംവിധായകൻ വിശദീകരണം തന്നേ മതിയാകൂവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ; ചന്ദ്രനിലേക്ക് അയക്കണമെന്ന് ബിജെപി നേതാവ് പറയുമ്പോൾ അടൂരിന് പിന്തുണയുമായി കോൺഗ്രസ് സിപിഎം നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയ് ശ്രീറാം വിളികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. രാമനെ അപമാനിച്ച് സംസാരിച്ച അടൂർ ഗോപാലകൃഷ്ണന് അസഹിഷ്ണുതയാണ് എന്നാണ് കുമ്മനത്തിന്റെ ആരോപണം. ശ്രീരാമനെ ്അപമാനിച്ച അടൂർ ഗോപാലകൃഷ്ണന്റെ നിലപാട് ശരിയല്ല എന്നും ആക്രമണത്തെ എതിർക്കാൻ ശ്രീരാമ മന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും ഇക്കാര്യത്തിൽ അദ്ദേഹം വിശദീകരണം നൽകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

'ജയ് ശ്രീറാം' വിളി ആളെക്കൊല്ലാനും, മതം മാറ്റാനുമുള്ളതാകരുതെന്ന അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ രാജ്യത്തെ പ്രമുഖരുടെ അഭിപ്രായം പ്രധാനമന്ത്രിക്ക് മുന്നിലാണ് കത്ത് മുഖാന്തിരം അവതരിപ്പിച്ചത്. അതിന് അടൂർ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് പോകണം എന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടത്. ഇന്ത്യയിൽ ജയ് ശ്രീറാം വിളികൾ കേൾക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് തന്നെയാണ് ജനങ്ങൾ ബിജെപിയെ അധികാരത്തിൽ എത്തിച്ചത് എന്നും ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു.

'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലതെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഇത് രാമയണമാസമാണെന്നും ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും ഇതു കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരിക്കോട്ടയിൽ നിന്നും റോക്കറ്റിലേറി ബഹിരാകശത്തേക്ക് പോകാമെന്നും ഗോപാലകൃഷ്ണൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. അടൂരിന്റെ വീട്ട് മുറ്റത്ത് ചെന്ന് ജയ്ശ്രീറാം മുദ്രാവാക്യം വിളിക്കുമെന്ന് ഗോപാലകൃഷ്ണൻ ഭീഷണി മുഴക്കിയിരുന്നു.

വീട്ട് മുറ്റത്ത് വന്ന് ജയ് ശ്രീറാം വിളിച്ചാൽ താനും ഒപ്പം കൂടാം എന്നായിരുന്നു അടൂരിന്റെ മറുപടി. ബി ഗോപാലകൃഷ്ണൻ പറയുന്ന വിവരക്കേടുകൾക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജയ് ശ്രീ റാം വിളിക്കാൻ നിർബന്ധിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ രാജ്യത്ത് ശ്രമം നടക്കുന്നുവെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പ്രകോപനപരമായ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു.

വിവരക്കേടാണ് ബി ഗോപാലകൃഷ്ണൻ പറഞ്ഞതെന്നും അല്ലാതെ ഒന്നുമില്ലെന്നുമായിരുന്നു അടൂരിന്റെ മറുപടി. വിവരക്കേടിന് എന്ത് മറുപടിയാണ് പറയുക?വീടിന് മുൻപിൽ വന്ന് അവർ മുദ്രാവാക്യം വിളിക്കട്ടെ. അവർക്കൊപ്പം താനും കൂടാം. എന്നാൽ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നും അടൂർ പറഞ്ഞു.ശ്രീരാമനെ ഈ വഷളന്മാർ അപമാനിക്കുകയാണ്. മാതൃകാപുരുഷനായാണ് ശ്രീരാമനെ എല്ലാവരും കാണുന്നത്. അതിൽ ശക്തമായ പ്രതിഷേധമുണ്ട്. ശ്രീരാമന്റെ പേര് ഇത്തരത്തിൽ ദുരുപയോഗപ്പെടുത്തരുത് എന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞത്.

ബിജെപിക്കാരുടെ മാത്രം സ്വന്തമല്ല ശ്രീരാമൻ. എല്ലാജനങ്ങളും ബഹുമാനിക്കുന്ന ആരാധ്യപുരുഷനാണ് അദ്ദേഹം. ദൈവമായി സ്വീകരിക്കാൻ വയ്യെങ്കിൽ അങ്ങനെ കണ്ടാൽ മതി. അത്യന്തം നീതിമാനും യോഗ്യനുമായുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ നാമധേയത്തെ അപമാനിക്കരുത് എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത് എന്നും അടൂർ പറഞ്ഞിരുന്നു.

മുൻപ് എതിർ അഭിപ്രായം പറയുന്നവർ പാക്കിസ്ഥാനിലേക്ക് പോകട്ടെ എന്നായിരുന്നു ബിജെപി നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കുറച്ച് കൂടി വ്യത്യസ്തമായ നിലപാടാണ് അവർക്ക്. രാജ്യത്ത് ജയ് ശ്രീറാം വിളികൾ മുഴങ്ങി കേൾക്കാൻ തന്നെയാണ് ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം സമ്മാനിച്ച് ജനം അധികാരത്തിലേറ്റിയത് എന്നായിരുന്നു ബി ഗോപാലകൃഷ്ണൻ അടൂരിന് മറുപടിയായി പോസ്റ്റിട്ടത്.
'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലതെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP